"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:


==<font color=blue size=6>''' പ്രവർത്തി പരിചയ ക്ലബ് '''</font> ==
==<font color=blue size=6>''' പ്രവർത്തി പരിചയ ക്ലബ് '''</font> ==
* വർഷങ്ങളായി സ്കൂൾ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ശില്പശാലകൾ, ഭക്ഷ്യമേളകൾ, അത്തപ്പൂക്കള മത്സരം, പ്രവൃത്തി പരിചയ തത്സമയ മത്സരങ്ങൾ, എക്സിബിഷൻ മുതലായവ നടത്തിവരുന്നു.
* വിദ്യാർത്ഥികൾ നിർമ്മിച്ച അച്ചാർ, ജാം മുതലായവ 'രുചിക്കൂട്ട്' എന്ന പേരിൽ വർഷത്തിൽ ഒരു തവണ വിൽപന നടത്താറുണ്ട്.         
* സബ് ജില്ലാ തലത്തിൽ പ്രവൃത്തി പരിചയതത്സമയ മത്സരത്തിന് ഒന്നാം സ്ഥാനവും ഓവറോളും സ്കൂൾ നേടിയിട്ടുണ്ട്‌.
* ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും ഓവറോളും (എക്സിബിഷൻ) നേടിയിട്ടുണ്ട്.
* തത്സമയ മത്സരത്തിന് സ്റ്റേറ്റിൽ പങ്കെടുക്കുകയും കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായിട്ടുമുണ്ട്.
* ഈ വർഷം Doll Making, Embroidery, Paper Craft, File Making, Paper Carry Bag Making ........... തുടങ്ങിയവയിൽ പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നു. കൂടാതെ പ്രവൃത്തി പരിചയ തത്സമയ മത്സരവും.<br>
  10.8.2018 വെള്ളിയാഴ്ച പ്രവൃത്തി പഠന ക്ലബ്ബിന്റെ ഉദ്ഘാടനം Work Experience Lab-ൽ വച്ച് പൗച്ച് നിർമ്മാണത്തിലൂടെ നടത്തി. പ്രവൃത്തി പഠന വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണിവളർത്തുക എന്ന ലക്ഷ്യം വച്ചു കൊണ്ട് പ്രവൃത്തി പരിചയ അധ്യാപിക മിനി ടീച്ചർ ആണ് പരിശീലനം നൽകിയത്. ബഹു.ഹെഡ്മാസ്റ്റർ മജീദ് സർ ഉദ്ഘാടനം നിർവ്വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ബാബു മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി മജീദ് സർ, സുഹ്റ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീഷ്മ (9) നന്ദി പറഞ്ഞു.
[[പ്രമാണം:19015-WE Club-Pouch Making 5.jpeg|thumb|left|പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പൗച്ച് നിർമ്മാണ ശില്പശാലയിൽ നിന്ന്......]]
[[പ്രമാണം:19015-WE Club-Pouch Making 4.jpeg|thumb|right|പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പൗച്ച് നിർമ്മാണ ശില്പശാലയിൽ നിന്ന്......]]
[[പ്രമാണം:19015-WE Club-Pouch Making 3.jpeg|thumb|centre|പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പൗച്ച് നിർമ്മാണ ശില്പശാലയിൽ നിന്ന്......]]
[[പ്രമാണം:19015-WE Club-Pouch Making 2.jpeg|thumb|left|പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പൗച്ച് നിർമ്മാണ ശില്പശാലയിൽ നിന്ന്......]]
[[പ്രമാണം:19015-WE Club-Pouch Making 1.jpeg|thumb|rght|പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പൗച്ച് നിർമ്മാണ ശില്പശാലയിൽ നിന്ന്......]]
==<font color=blue size=6>''' എനർജി ക്ലബ്ബ്  '''</font> ==
==<font color=blue size=6>''' എനർജി ക്ലബ്ബ്  '''</font> ==



21:53, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവർത്തി പരിചയ ക്ലബ്

  • വർഷങ്ങളായി സ്കൂൾ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ശില്പശാലകൾ, ഭക്ഷ്യമേളകൾ, അത്തപ്പൂക്കള മത്സരം, പ്രവൃത്തി പരിചയ തത്സമയ മത്സരങ്ങൾ, എക്സിബിഷൻ മുതലായവ നടത്തിവരുന്നു.
  • വിദ്യാർത്ഥികൾ നിർമ്മിച്ച അച്ചാർ, ജാം മുതലായവ 'രുചിക്കൂട്ട്' എന്ന പേരിൽ വർഷത്തിൽ ഒരു തവണ വിൽപന നടത്താറുണ്ട്.
  • സബ് ജില്ലാ തലത്തിൽ പ്രവൃത്തി പരിചയതത്സമയ മത്സരത്തിന് ഒന്നാം സ്ഥാനവും ഓവറോളും സ്കൂൾ നേടിയിട്ടുണ്ട്‌.
  • ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും ഓവറോളും (എക്സിബിഷൻ) നേടിയിട്ടുണ്ട്.
  • തത്സമയ മത്സരത്തിന് സ്റ്റേറ്റിൽ പങ്കെടുക്കുകയും കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായിട്ടുമുണ്ട്.
  • ഈ വർഷം Doll Making, Embroidery, Paper Craft, File Making, Paper Carry Bag Making ........... തുടങ്ങിയവയിൽ പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നു. കൂടാതെ പ്രവൃത്തി പരിചയ തത്സമയ മത്സരവും.
 10.8.2018 വെള്ളിയാഴ്ച പ്രവൃത്തി പഠന ക്ലബ്ബിന്റെ ഉദ്ഘാടനം Work Experience Lab-ൽ വച്ച് പൗച്ച് നിർമ്മാണത്തിലൂടെ നടത്തി. പ്രവൃത്തി പഠന വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണിവളർത്തുക എന്ന ലക്ഷ്യം വച്ചു കൊണ്ട് പ്രവൃത്തി പരിചയ അധ്യാപിക മിനി ടീച്ചർ ആണ് പരിശീലനം നൽകിയത്. ബഹു.ഹെഡ്മാസ്റ്റർ മജീദ് സർ ഉദ്ഘാടനം നിർവ്വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ബാബു മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി മജീദ് സർ, സുഹ്റ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീഷ്മ (9) നന്ദി പറഞ്ഞു.
പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പൗച്ച് നിർമ്മാണ ശില്പശാലയിൽ നിന്ന്......
പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പൗച്ച് നിർമ്മാണ ശില്പശാലയിൽ നിന്ന്......
പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പൗച്ച് നിർമ്മാണ ശില്പശാലയിൽ നിന്ന്......
പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പൗച്ച് നിർമ്മാണ ശില്പശാലയിൽ നിന്ന്......
പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പൗച്ച് നിർമ്മാണ ശില്പശാലയിൽ നിന്ന്......








എനർജി ക്ലബ്ബ്

എൽ.ഇ.ഡി. ബൾബ് നിർമ്മാണവും ഊർജ്ജസംരക്ഷണ ബോധവൽക്കരണവും

ചേറൂർ: ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് - ലെ ഊർജ്ജ സംരക്ഷണ ക്ലബിന് കീഴിൽ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്യാമ്പും എൽ.ഇ.ഡി. ബൾബ് നിർമ്മാണ ശില്പശാലയും സംഘടിപ്പിച്ചു. ഇ എം സി ട്രെയിനർ പി. സാബിർ നേതൃത്വം നൽകി. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം പുള്ളാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ എനർജി ക്ലബ് പ്രതിനിധികൾ, അബ്ദുൾ മജീദ്. പി, മുഹമ്മദ് ഫൈസൽ, സന്തോഷ് അഞ്ചൽ, ജാഫർ, നാരായണൻ എന്നിവർ പങ്കെടുത്തു.

ഊർജ്ജ സംരക്ഷണ പ്രതിജ്ഞ
ഊർജ്ജ സംരക്ഷണ പ്രതിജ്ഞ
ജില്ലാ ഊർജോത്സവത്തിൽ കാർട്ടൂണിൽ ഒന്നാം സ്ഥാനം നേടിയ ബിജിലിക്ക് ട്രോഫി നൽകുന്നു
വാർത്ത
എൽ.ഇ.ഡി. ബൾബ് നിർമ്മാണം

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സാഹിത്യവേദി

വിദ്യാർത്ഥികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിന് വേണ്ടി സ്‌കൂൾ സാഹിത്യവേദി എന്നും കർമ്മ നിരതമാണ്. ചിങ്ങം ഒന്ന്, കർഷക ദിനത്തോടനുബന്ധിച്ച് നമ്മുടെ പൈതൃകവും കാർഷിക സംസ്കാരവും വീണ്ടെടുക്കണമെന്ന ലക്ഷ്യത്തോടെ ഒരു കർഷക സ്ത്രീയെ ആദരിക്കുകയും കൃഷി അനുഭവങ്ങൾ വിദ്യാർത്ഥി സമൂഹത്തോട് അവർ പങ്കു വെക്കുകയും കൃഷിപ്പാട്ട് പാടി ചിങ്ങത്തെ വരവേൽക്കുകയും ചെയ്തു. സ്‌കൂൾ അങ്കണത്തിൽ തിന മുളപ്പിച്ച് ഹരിതാഭമാക്കുകയും ചെയ്തു. അത് പോലെ സ്‌കൂൾ ചിത്രകലാധ്യാപകന്റെ സഹായത്തോടെ ഒരു ചിത്രംവര ശില്പശാലയും, സ്‌കൂളിലെ തന്നെ എഴുത്തുകാരിയായ അധ്യാപികയുടെ സഹായത്തോടെ ഒരു കഥാക്യാമ്പും നടത്തി. കവിതാക്യാമ്പ്, നാടൻപാട്ട് ക്യാമ്പ്, എന്നിവ നടത്തുകയും അന്നത്തെ കേരളം ഡോക്യുമെന്ററി പ്രദർശനവും, കലാമണ്ഡല സന്ദർശനവും നടത്തി. മികച്ച കഥകൾ, കവിതകൾ, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു മാഗസിൻ ഉണ്ടാക്കാനും സ്‌കൂൾ സാഹിത്യവേദി തീരുമാനിച്ചിട്ടുണ്ട്. യുവ എഴുത്തുകാരൻ കെ എം ഷാഫി ക്ലബ്ബ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു.

വായനവാരാഘോഷ പരിപാടിയുടെ സമാപന സമ്മേളനം പൂർവ്വ വിദ്യാർത്ഥി കൂടിയായ യുവ എഴുത്തുകാരൻ കെ എം ഷാഫി ഉദ്ഘാടനം ചെയ്യുന്നു
സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിയായ യുവ എഴുത്തുകാരൻ കെ എം ഷാഫി യെ ഹെഡ്മാസ്റ്റർ അനുമോദിക്കുന്നു


വിജയഭേരി


എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ആരംഭിച്ച നിശാ ക്യാമ്പ്

ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് -ൽ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ആരംഭിച്ച രാത്രികാല പഠന ക്യാമ്പ് ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു.











ലിറ്റിൽ കൈറ്റ്സ്

നവ്യാനുഭവങ്ങളുമായി ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് പ്രവർത്തനമാരംഭിച്ചു

ഏകദിന പരിശീലന ക്യാമ്പിന് വേങ്ങര സബ്‌ജില്ലാ കൈറ്റ്സ് മാസ്റ്റർ ട്രെയ്‌നർ മുഹമ്മദ് റാഫി മാസ്റ്റർ നേതൃത്വം നൽകുന്നു.
         വിദ്യാർത്ഥികൾക്ക് ഐ ടി ലോകത്തിന്റെ മാസ്മരികതയെ പരിചയപ്പെടുത്തുന്നതിനും സ്‌കൂളുകളിലെ ഹൈ-ടെക് ക്ലാസ് മുറികളുടെ ശരിയായ പരിപാലനത്തിന് സജ്ജരാക്കുന്നതിനും വേണ്ടി കേരള വിദ്യാഭ്യാസ വകുപ്പും കൈറ്റ്സും ചേർന്ന് നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് - ൽ പ്രവർത്തനമാരംഭിച്ചു. ഇതിന്റെ ഭാഗമായി തെരെഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികൾക്കുള്ള ആദ്യ ഏകദിന പരിശീലന ക്യാമ്പിന് വേങ്ങര സബ്‌ജില്ലാ കൈറ്റ്സ് മാസ്റ്റർ ട്രെയ്‌നർ മുഹമ്മദ് റാഫി മാസ്റ്റർ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി അനിമേഷൻ, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, സൈബർ സുരക്ഷ, ഭാഷ കമ്പ്യുട്ടിങ് തുടങ്ങിയ മേഖലകളിൽ അംഗങ്ങൾക്ക് തുടർ ദിവസങ്ങളിൽ പരിശീലനം നൽകും. ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ നൗഫൽ അഞ്ചുകണ്ടൻ, മിസ്ട്രസ് ഹസീന ടീച്ചർ എന്നിവർ പരിശീലന പരിപാടിയിൽ സജ്ജരായി. 

ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകർ

  1. കൈറ്റ് മാസ്റ്റർ: നൗഫൽ അഞ്ചുകണ്ടൻ
  2. കൈറ്റ് മിസ്ട്രസ്: ഹസീന ടീച്ചർ


Little Kites Photos
Little Kites Photos
Little Kites Photos
Little Kites Photos
Little Kites Photos









കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്റ്റുഡന്റ് പോലീസ് കാഡറ്റ്

എസ് പി സി പാസിങ് ഔട്ട് പരേഡ്
സ്റ്റുഡന്റ് പോലീസ് കാഡറ്റ് പാസിങ് ഔട്ട് പരേഡ് നടത്തി
ചേറൂർ: പിഴക്കാത്ത ചുവടുകളും പതറാത്ത മനസുമായി സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ വേങ്ങര ചേറൂർ PPTMYHSS ലെ അഞ്ചാമത് ബാച്ച് രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കി പാസിങ്ങ് ഔട്ട് പരേഡ് നടത്തി. സമ്പൂർണ്ണ വ്യക്തി വികാസം ലക്ഷ്യമിട്ട് ചിട്ടയായ പരിശീലന പരിപാടികളുടെ പുർത്തീകരണമായാണ് പാസിങ്ങ് ഔട്ട് പരേഡ് നടക്കുന്നത്. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പരേഡിൽ അഡ്വ: കെ.എൻ.എ ഖാദർ MLA സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വേങ്ങര സബ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പരേഡ് കമാൻഡർ കെ.ടി. ഫാത്തിമ സജ, പ്ലറ്റൂൺ കമാൻഡർ മുഹമ്മദ് ഷിഹാദ്, ഷാദിയ അബ്ദുൽ റഷീദ് എന്നിവർ പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങി. യത്തീംഖാന സെക്രട്ടറി എം.എം. കുട്ടി മൗലവി, ആവയിൽ സുലൈമാൻ പി.ടി.എ പ്രസിഡന്റ് പൂക്കുത്ത് മുജീബ്, വൈസ് പ്രസിഡന്റ് സി. കുട്ടിയാലി, ഡെപ്യുട്ടി ഹെഡ്മാസ്റ്റർ കെ. യു. ബാബു, കെ. കെ. ഹംസ, നൗഷാദ് ചേറൂർ, എം. ഫൈസൽ, കെ. അബ്ദുൽ മജീദ്, വേങ്ങര എ.എസ്.ഐ. അഷ്‌റഫ്, സി.പി.ഒ. മാരായ നിസാർ അഹമ്മദ്. കെ, ശ്രീലക്ഷ്മി. കെ, ഷബ്‌ന എന്നിവർ പങ്കെടുത്തു.

SPC Passing Out Parade
SPC Passing Out Parade
SPC Passing Out Parade
SPC Passing Out Parade
SPC Passing Out Parade
SPC Passing Out Parade
SPC Passing Out Parade
SPC Passing Out Parade
SPC Passing Out Parade
SPC Passing Out Parade














അറബിക് ക്ലബ്

അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത കഥാകൃത്തും അറബിക് കവിയുമായ ശ്രീ. മൊയ്‌ദു വാണിമേൽ നിർവ്വഹിച്ചു. സ്‌കൂൾ തല അലിഫ് ടാലന്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്‌കൂൾ വിജയിയായ അർഷഹ് ടി പി സബ്‌ജില്ലാ മത്സരത്തിൽ വിജയിച്ച് ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.

Alif Talent Quiz Arabic Club
Alif Talent Quiz Arabic Club


അറബിക് ക്ലബ്ബിന് കീഴിൽ നടന്ന പോസ്റ്റർ നിർമ്മാണം, പ്രബന്ധ രചന മത്സരങ്ങളിൽ നിന്ന്....
അറബിക് ക്ലബ്ബിന് കീഴിൽ നടന്ന പോസ്റ്റർ നിർമ്മാണം, പ്രബന്ധ രചന മത്സരങ്ങളിൽ നിന്ന്....
അറബിക് ക്ലബ്ബിന് കീഴിൽ നടന്ന പോസ്റ്റർ നിർമ്മാണം, പ്രബന്ധ രചന മത്സരങ്ങളിൽ നിന്ന്....







വനം-പരിസ്ഥിതി-സീഡ് ക്ലബ്


പ്രധാന പ്രവർത്തനങ്ങൾ :

  • ഹരിത കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാസ്റ്റിക് നിയന്ത്രിക്കാൻ കഴിഞ്ഞത് സീഡ് ക്ലബ്ബിന്റെ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ്.
  • മാലിന്യ നിർമ്മാർജ്ജനം ആവശ്യവും ബോധവും കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു.
  • വനവൽക്കരണ പരിപാടിയുടെ ഭാഗമായി നട്ടുപിടിപ്പിച്ച മരങ്ങൾ തറകെട്ടി ഇരിപ്പിടമൊരുക്കി സംരക്ഷിച്ച് 'സീസൺ വാച്ച്' മരങ്ങളിൽ ബോർഡ് സ്ഥാപിച്ച് പരിചയപ്പെടുത്തി. സീസൺ വാച്ചിന് 100 പുതിയ മെമ്പർമാർ ഓരോ വർഷവും അംഗത്വമെടുക്കുന്നു.
  • മഴക്കുഴി നിർമ്മിച്ച് ജലസംരക്ഷണം, ജലദുരുപയോഗത്തിന് ബോധവൽക്കരണം, ബോർഡുകൾ സ്ഥാപിക്കൽ എന്നിവ ഫലപ്രദമായി നടപ്പാക്കി.
  • കേരസംരക്ഷണത്തിന്റെ ഭാഗമായി സ്‌കൂളിൽ തെങ്ങിൻ തൈകൾ നട്ട് പിടിപ്പിക്കുന്നു.
  • ശീതകാല പച്ചക്കറി കൃഷിക്ക് വ്യാപകമായ മുന്നേറ്റം വിത്ത് വിതരണം, കർഷക ദിനാചരണം (ചിങ്ങം 1) എന്നിവയുടെ ഭാഗമായി നടത്തി.
  • നെൽകൃഷിയിലൂടെ 'ചേറൂർ റൈസ്' വിപണിയിലെത്തിച്ചു.
  • അന്താരാഷ്ട്ര മണ്ണ് ദിനം വിപുലമായി ആചരിച്ചു.
  • 'നാട്ടുമാഞ്ചോട്ടിലെ' മാവന്വേഷണം നടത്തിയും, നാട്ടറിവുകൾ ശേഖരിച്ചും നടപ്പാക്കി.
  • 25 അപൂർവ്വ ഔഷധ സസ്യങ്ങളുള്ള ഹെർബൽ ഗാർഡൻ സ്‌കൂളിന് സ്വന്തമായി നിർമ്മിക്കാൻ കഴിഞ്ഞു.
  • കുട്ടികളുടെ പച്ചക്കറി കൃഷി വിപുലപ്പെടുത്താനും വൻതോതിൽ ഉൽപ്പാദിപ്പിക്കാനും കഴിഞ്ഞു.
  • 'സീഡ്' റിപ്പോർട്ടറിലൂടെ കുട്ടികളുടെ യാത്രാ പ്രശ്നങ്ങളും റോഡരികിലെ അനധികൃത പാർക്കിങ്ങും ഗതാഗത തടസ്സവും ജന സമക്ഷവും അധികാരികളുടെ മുമ്പിലും എത്തിച്ചു.
  • 'സീഡ് പോലീസ്' കുട്ടികളിലെ ലഹരി ഉപയോഗത്തിന്റെ കാര്യത്തിൽ ജാഗ്രത പാലിച്ചു.
  • സീഡ് ക്ലബ്ബിന്റെ ഇടപെടലിലൂടെ സ്‌കൂളിൽ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിച്ചു.
  • കഴിഞ്ഞ വർഷത്തെ അവാർഡ് തുക സഹപാഠിയുടെ ഭവന നിർമ്മാണത്തിന് നൽകി.
  • ലഹരി വിരുദ്ധ സെമിനാർ നടത്തി.
മികച്ച പരിസ്ഥിതി സീഡ് റിപ്പോർട്ടർക്കുള്ള തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലാ പുരസ്ക്കാരം ജാസ്മിൻ കെ. ബഹു . ഇ.ടി.മുഹമ്മദ് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.
2016-17 തിരൂരങ്ങാടി വിദ്യാഭ്യാസജില്ല മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരം രണ്ടാം സ്ഥാനം നേടിയ സ്കൂൾ ടീം ഇ.ടി.മുഹമ്മത് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.
2016-17 ലെ മികച്ച സീഡ് ടീച്ചർ കോ- ഓർഡിനേറ്റർ പുരസ്കാരം സുരേഷ്.ടി. ഇ ടി. മുഹമ്മദ് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.




കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗണിത ക്ലബ്ബ്


          1990 മുതൽ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഈ സ്‍കൂളിൽ നടന്നു വരുന്നു.ആറു വർഷത്തോളമായി ഹൈസ്കൂൾ വിഭാഗത്തിൽ വേങ്ങര ഉപജില്ലാചാമ്പ്യന്മാർ.ഓരോ വർഷവും കുട്ടികളെ സംസ്ഥാനഗണിതശാസ്ത്രമേളയിൽപങ്കെടുക്കാറുണ്ട്.2017-2018 വർഷത്തിൽ കോഴിക്കോട് നടന്ന സംസ്ഥാനഗണിതശാസ്ത്രമേളയിൽ 3 കുട്ടികളെ പങ്കെടുപ്പിച്ചു.Group Project,Applied Construction എന്നീ വിഭാഗങ്ങളിൽ ഗോപിക,        ,ശ്രുതി എന്നീ കുട്ടികൾ ആണ് സ്കൂളിനെ പ്രതിനിധീകരിച്ച് കഴിഞ്ഞ വർഷം സംസ്ഥാനഗണിതമേളയിൽ പങ്കെടുത്തത്.
         2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണവും ,ഗണിതശില്പശാലയും 06-08-2018 തിങ്കൾ നടത്തി. പേരാമ്പ്ര വാളുർ ഗവ. യു പി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ സഹദേവൻ മാസ്റ്റർ ആണ് ഉദ്ഘാടനം ചെയ്തത്.‍ഡെപ്യൂട്ടി ഹെഡ്‌മാറ്റർ ശ്രീ  ബാബു കെ യു ,സ്റ്റാഫ് സെക്രട്ടറി മജീദ് മാസ്റ്റർ,ഫൈസൽ മാസ്റ്റർ ,ബിജു മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.കൂടാതെഅന്നേ ദിവസം തന്നെ നടന്ന ഗണിതശില്പശാലക്ക് സഹദേവൻസാർ നേതൃത്വം നൽകി. ഗണിതശാസ്ത്രത്തിൽ വളരെയധികം താല്പര്യം ജനിപ്പിക്കത്തക്കവിധത്തിൽ സാറിന്റെ അവതരണവും,തുടർന്നുള്ള പ്രവർത്തനങ്ങളും കുട്ടികൾക്കും,അദ്ധ്യാപകർക്കും ഒരു പുതിയ അനുഭവമായി.സംഘം ചേർന്ന പ്രവർത്തനങ്ങളും,ഗണിതാശയങ്ങളുടെ വിവരണവും കുട്ടികളെ ഗണിതത്തിന്റെ മാസ്മരികലോകത്തേക്ക്കൈപിടിച്ചുയർത്തി.ഗണിതപാറ്റേണുകളിലെ ശ്രേണിയും,കോണുകളുടെ വിന്യാസവും എല്ലാം വളരെ മനോഹരമായി അവതരിപ്പിച്ചത് കുട്ടികൾക്ക്നല്ലൊരു അനുഭവമായി. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി 4 മണിയോടെ അവസാനിച്ചപ്പോൾ കുട്ടികളെല്ലാം അവർക്ക് നല്ലൊരു ക്യാമ്പിൽ പങ്കെടുത്ത സന്തോഷത്തിലായിരുന്നു.ഗണിത ക്ലബ്ബിന്റെ കൺവീനർമാരായ അനിൽ മാസ്റ്റർ, നിലീന ടീച്ചർ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.
         ആഗസ്റ്റ് ഇരുപതാംതീയതി നടക്കുന്ന ​ഓണാഘോഷപരിപാടിക്ക് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ അത്തപ്പൂക്കളമത്സരം നടത്താനും,സബ് ജില്ലാതല ഗണിതമത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി സെപ്‌റ്റംബർ മാസത്തിൽ  സ്കൂൾ തല മത്സരങ്ങൾ നടത്താനും തീരുമാനമെടുത്തു.

ഗണിതശില്പശാലയിൽ നിന്ന് ....

ഗണിതശില്പശാലയിൽ നിന്ന് ......
ഗണിതശില്പശാലയിൽ നിന്ന് ......
ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം ......
ഗണിതശില്പശാലയിൽ നിന്ന് ......
ഗണിതശില്പശാലയിൽ നിന്ന് ......
ഗണിതശില്പശാലയിൽ നിന്ന് ......
ഗണിതശില്പശാലയിൽ നിന്ന് ......
ഗണിതശില്പശാലയിൽ നിന്ന് ......
ഗണിതശില്പശാലയിൽ നിന്ന് ......






ആർട്സ് ക്ലബ്


          ചിത്ര രചന, നാടകം, നൃത്തം, സംഗീതം, വാദ്യോപകരണങ്ങൾ തുടങ്ങി കലയുമായി ബന്ധപ്പെട്ട മേഖലകളിൽ കാലാഭിരുചിയും താല്പര്യവുമുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്‌ സ്‌കൂൾ അനുബന്ധ പരിപാടികൾ സർഗാത്മകമാക്കുകയാണ് ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ.

സ്‌കൂൾ റേഡിയോ

ആർട്സ്, മ്യൂസിക് ക്ലബ്ബുകളുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ച്ചകളിലും സ്‌കൂൾ റേഡിയോ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്നു.

സ്‌കൂൾ റേഡിയോ ലോഗോ









ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ...

ബഷീർ അനുസ്മരണം
ലഹരി വിരുദ്ധ ദിനാചരണം
ലഹരി വിരുദ്ധ ദിനാചരണം
ലഹരി വിരുദ്ധ ദിനാചരണം
ലഹരി വിരുദ്ധ ദിനാചരണം
ലഹരി വിരുദ്ധ ദിനാചരണം
കുട്ടികളുടെ വരകൾ..


കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സോഷ്യൽ സയൻസ് ക്ലബ്ബ്


സോഷ്യൽ സയൻസ് ക്ലബ്ബ് ആദ്യകാലപ്രവർത്തനങ്ങൾ:
സംസ്ഥാതലത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ് രൂപം കൊണ്ടതുമുതൽ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് സോഷ്യൽ സയൻസ് ക്ലബ്ബ്. സാമൂഹ്യ പ്രസക്തമായ പല വിഷയങ്ങളും സമൂഹ പങ്കാളിത്തത്തോടെ നടത്താൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. അവയിൽ ചിലതെല്ലാം സ്മരണീയമാണ്.

1) ലഹരിവിരുദ്ധദിനം - പ്രചരണറാലികൾ
2) എെക്യരാഷ്ട്രദിനം - സെമിനാറുകൾ, റാലികൾ
3) അദ്ധ്യാപകദിനം - വിദ്യാർത്ഥികൾ അദ്ധ്യാപനം നടത്തുന്നു
4) പുകയിലവിരുദ്ധദിനം - ബോധവൽക്കരണ കാമ്പയിനുകൾ
5) ക്വിറ്റ് ഇന്ത്യാദിനം - ദേശാഭിമാനറാലികൾ
6) റിപ്പബ്ലിക്ക്ദിനം - ​ഒപ്പൺഫോറം ക്വിസ്
7) സ്വാതന്ത്ര്യദിനം - പാനൽ ചർച്ചകൾ
8) ടാലന്റ് ഹണ്ട് - വിദ്യാർത്ഥികൾക്കിടയിലെ സമർത്ഥരെ കണ്ടെത്തൽ
9) പഠനോപകരണനിർമ്മാണം
10) പ്രസംഗകല, നേതൃത്വപരിശിലനം

കൂടാതെ സബ്‌ജില്ല,ജില്ല സാമൂഹ്യശാസ്ത്രമേളകളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.


സോഷ്യൽ സയൻസ് ക്ലബ്ബ് 2018-2019 പ്രവർത്തനങ്ങൾ:


2018-2019 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് ജൂൺ മാസം 25 ന് രൂപീകരണം നടന്നു.

ഈ വർഷം നടന്ന പ്രവർത്തനങ്ങൾ:

  • 1) Archave Quiz
  • 2) News Reading Competition
  • 3) യുദ്ധവിരുദ്ധ പോസ്റ്റർ രചന
  • 4) Mega Digital Quiz

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചേറൂർ പി പി ടി എം വൈ എച്ച് എസ് എസിലെ മുഴുവൻ കുട്ടികളെയും സംഘടിപ്പിച്ച് സ്‍കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിയ ഡിജിറ്റൽ ക്വിസ് വേറിട്ട അനുഭവമായി. സ്‍കൂളിലെ 60 ക്ലാസ് മുറികളിലുമായി ഒരേ സമയം ഹൈടെക്ക് സംവിധാനം ഉപയോഗിച്ചാണ്ഇത്തരമൊരു മെഗാക്വിസ് സംഘടിപ്പിച്ചത്. മത്സരങ്ങൾ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹക്ക് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഉപപ്രധാനാദ്ധ്യാപകൻ ബാബു കെ യു യുദ്ധവിരുദ്ധസന്ദേശം നൽകി. യു ഹമീദലി, ടി ഹാരിസ്, എം ഫൈസൽ, കെ പി രാജേഷ്, പുളിക്കൽ അബുബക്കർ, എം മുനീർ, ഫസലുദ്ധീൻ, കെ ഷംന തുടങ്ങിയ അധ്യാപകർ സംസാരിച്ചു.

മെഗാ ഡിജിറ്റൽ ക്വിസ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹക്ക് ഉദ്ഘാടനം ചെയ്യുന്നു.
മെഗാ ക്വിസ് മത്സരത്തിൽ നിന്ന്...
യുദ്ധ വിരുദ്ധ പോസ്റ്റർ പ്രദർശനം
യുദ്ധ വിരുദ്ധ പോസ്റ്റർ പ്രദർശനം
പ്രസംഗ മത്സരത്തിൽ നിന്ന്...











കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക