"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ഹൈടെക്ക് സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (41059anchalummood എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്./ഹൈടെക്ക് സ്കൂൾ എന്ന താൾ [[SEP/ഹൈടെക്ക് സ്ക...) |
||
(വ്യത്യാസം ഇല്ല)
| |||
22:39, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഹൈടെക്ക് സ്കൂൾ

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസ് ഒരുങ്ങുന്നു. എല്ലാ നിയോജക മണ്ഡലത്തിലെയും ഒരു സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് സ്കൂൾ ഹൈടെക്കാകുന്നത്. സ്കൂളിന്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകരമായി ഭൗതിക സൗകര്യങ്ങൾ ഉയർത്തുകയാണ് ലക്ഷ്യമെന്ന് എം.മുകേഷ് എം.എൽ.എ പറഞ്ഞു. സ്കൂൾ അങ്കണത്തിലുള്ള എൽ.പി വിഭാഗത്തെക്കൂടി ഉൾപ്പെടുത്തിയാകും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക. ആർക്കിടെക്‌ട് ശങ്കർ ചെയർമാനായ ഹാബിറ്റാറ്റ് ഗ്രൂപ്പാണ് സമഗ്ര വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. വിശദമായിശങ്കറിന്റെ നേതൃത്വത്തിൽ ഹാബിറ്റാറ്റ് ടീം ഇന്നലെ സ്കൂൾ സന്ദർശിച്ചു. സ്കൂൾ അധികൃതരുമായും പി.ടി.എ പ്രതിനിധികളുമായി ആശയവിനിമയം നടത്തി. സ്കൂളിൽ നിലവിലുള്ള പുതിയ കെട്ടിടങ്ങൾ നിലനിർത്തി കൊണ്ട് അദ്ധ്യാപക വിദ്യാർത്ഥി അനുപാതത്തിന് അനുസരിച്ച് പുതിയ അക്കാദമിക് ബ്ലോക്കും അനുബന്ധ സൗകര്യങ്ങളും ഒരുക്കും. ടോയ്ലറ്റ് ബ്ലോക്ക്, കിച്ചൻ,ഡൈനിംഗ് ബ്ലോക്ക്, ജൈവ വൈവിദ്ധ്യ ഉദ്യാനം, ഡിജിറ്റൽ ലൈബ്രറി, ലബോറട്ടറികൾ, കുടിവെള്ളമാലിന്യ നിർമാർജന സംവിധാനങ്ങൾ എന്നിവയും ഉണ്ടാകും. സംസ്ഥാന സർക്കാരിന്റെ ഫണ്ടിന് പുറമെ എം.എൽ.എ, എം.പി , കോർപ്പറേഷൻ എന്നിവരുടെയും പൂർവ വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാകും പദ്ധതി നടപ്പിലാക്കുക. വികസന രൂപരേഖ തയ്യാറാക്കുന്നതിനുള്ള വിശാല യോഗം ഉടൻ ചേരുമെന്നും എം.മുകേഷ് എം.എൽ.എ പറഞ്ഞു കോഴിക്കോട് നടക്കാവ് സ്കൂളിന്റെ മാതൃകയിലാകും അഞ്ചാലുംമൂട് സ്കൂളും വികസിപ്പിക്കുക. ഹൈടെക് ആകുന്നതോടെ വിവരസാങ്കേതികവിദ്യയുടെ സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിയാകും അദ്ധ്യയനം. എല്ലാ ക്ലാസ് മുറികളും സ്മാർട്ടാകും. പഠനനിലവാരം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികളും നടപ്പിലാക്കും. മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന അഞ്ചാലുംമൂട് സ്കൂളിൽ ക്ലാസ് മുറി, ശുചിമുറി സൗകര്യങ്ങൾ നിലവിൽ പരിമിതമാണ്. ഇതിനാണ് പരിഹാരമൊരുങ്ങുന്നത്. (27 Feb 2017) ഹൈടെക്ക് സ്കൂൾ