"എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
<!--('=' തൃക്കരുവ
<!--('=' സ്ഥലം തൃക്കരുവ
||<!--('=' വിദ്യാഭ്യാസ ജില്ല= കൊല്ലം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|<!--('='| റവന്യൂ ജില്ല= കൊല്ലം
|<!--('='| റവന്യൂ ജില്ല= കൊല്ലം
| സ്കൂൾ കോഡ്= 41061
| സ്കൂൾ കോഡ്= 41061

20:58, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

98 വർഷമാകുന്നു, ശ്രീനാരായണ വിലാസം സംസ്കൃത ഹൈസ്കൂൾ സ്ഥാപിതമായിട്ട്,ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശനമേറ്റ സ്ഥലമാണ്. |

എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ
അവസാനം തിരുത്തിയത്
05-08-201841061kollam




== ചരിത്രംവലിയ എഴുത്ത് 1921 ==അവർണ്ണ സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്നകാലഘട്ടത്തിൽ വിശ്വഗുരു ശ്രീനാരായണ ഗുരുവിന്റെ നിർദേശ പ്രകാരം96 വർഷങ്ങൾക്ക് മുൻപ് കാവിളവീട്ടിൽ ശ്രീ പെരുമാൾ ഗോവിന്ദൻ 1921 വിജയദശമിനാളിൽ (1097കന്നി ) ഈ സംസ്കൃതവിദ്യാലയം സ്ഥാപിച്ചു.ശ്രീനാരായണഗുരു ഏകാന്തശാന്തമായ വൃക്ഷഛായയിൽ ധ്യാനനിരതനായിരുന്ന പറമ്പിലാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. നാല് വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകൻ സാഹിത്യശിരോമണി ശ്രീ.എം.കെ.ഗോവിന്ദനായിരുന്നു. മഹാകവി കുമാരനാശാന്റെ പ്രത്യേകതാത്പര്യത്തിന്റെ ഫലമാണ് 1924 -ൽ സർക്കാർ ഈ വിദ്യാലയത്തെ സംസ്കൃതസ്കൂളായി അംഗീകരിച്ചത്. പ്രദേശത്തിന്റെ സാംസ്കാരിക വികാസത്തിൽ ഒരു സ്വാധീനശക്തിയായിരുന്ന ഈവിദ്യാലയം 1964-65 കാലഘട്ടത്തിൽ പൂർണ്ണമായ ഒരു സംസ്കൃതവിദ്യാലയമായിത്തീർന്നു. 1927 -ൽ ശ്രീ.കാവിള എം.ഗംഗാധരൻ വിദ്യാലയത്തിന്റെ മാനേജരാവുകയും ചെയ്തു. അനുദിനം വളർച്ചയിലേക്ക് ഉയർന്ന വിദ്യാലയത്തെ അനുഗ്രഹിച്ചുകൊണ്ട് വിജ്ഞാന നിധികളായ ഗുരുനാഥന്മാരുടെ സമുജ്ജ്വല പരമ്പര

ഈ വഴി കടന്നുപോയി. ശ്രീ.എം.കെ.ഗോവിന്ദൻ ,ശ്രീ.പേരൂർ.എസ്.മാധവൻ ,ശ്രീ.ജി.ലക്ഷ്മണാചാരി, ശ്രീ.പനമ്പള്ളി അച്ചുതൻ, ശ്രീ.എം.രാമൻപിള്ള,ശ്രീ.എം.എച്ച്.ശാസ്ത്രികൾ,ശ്രീ.പ്രൊ.ജി.സഹദേവൻ,ശ്രീ.കടവൂർ ബാലൻ,ശ്രീ.രവീന്ദ്രബാബു,ശ്രീ.പീ.ജി.ഭുവനദാസ്,

ശ്രീ.എസ്.ഗോപകുമാർ,ശ്രീ.ജി.ഗിരീശചന്ദ്രൻനായർ,തുടങ്ങിയ പ്രശസ്തരും,പ്രഗത്ഭരുമായ പണ്ഡിതന്മാരും,അധ്യാപക പ്രതിഭകളും ഈ വിദ്യാലയത്തിലെ ചിന്താമണ്ഡലങ്ങളെ പ്രശോഭിപ്പിച്ചവരാണ്. മാനേജർ ശ്രീ.ഗംഗാധരന്റെ കാലശേഷം ദീർഘകാലം ഈ വിദ്യാലയത്തിന്റെ മാനേജർ പദവി അലംന്കരിച്ചിരുന്നത് പുലയരഴികത്ത് വീട്ടിൽ ശ്രീ.എൻ.സുധാകരനാണ്.ഈ സ്ഥാപനതതിലെ ഇരുന്നിലകെട്ടിടം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നു.തുടർന്നു 1998- -വരെ മാനേജരായിരുന്നത് ശ്രീമതി.കാവിള.കെ.ലക്ഷ്മിക്കുട്ടിയായിരുന്നു. ഇപ്പോൾ വിദ്യാലയത്തിന്റെ മാനേജർസ്ഥാനമലങ്കരിക്കുന്നത് ശ്രീ.കാവിള എം.അനിൽകുമാറാണ്. മാതൃകാപരമായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് മാർഗനിർദ്ദേശവും, സഹായങ്ങളും നൽകികൊണ്ട് സ്ഥാപനത്തിന്റെ പുരോഗതിയ്ക്കായി ഇദ്ദേഹം പ്രവർത്തിച്ചു വരുന്നു. മുൻമന്ത്രി ശ്രീ.കടവൂർ ശിവദാസൻഎസ്.സി.ഈ.ആർ.ടി ഡയറക്ടർ ഡോ.കെ.പ്രസാദ് ,കേരളാസാമൂഹികക്ഷേമവകുപ്പ് ഡയറക്ടർ ശ്രീ.സന്തോഷ്,ഫിഷറീസ് ഡയറക്ടർ ശ്രീ.സജീവ്ഘോഷ്,പ്രശസ്തസാഹിത്യകാരിയും കവി തിരുന്നല്ലൂർ കരുണാകരന്റെ മകളുമായ ശ്രീമതി.അവനീബാല.ആദ്ധ്യാത്മിക ആചാര്യൻ ശ്രീ.പ്രാക്കുളം പ്രഭാകരൻ പിള്ള,ഡോ.ഡി.പ്രിയദർശൻ, തുടങ്ങി അധ്യാപകർ,വൈദ്യശാസ്ത്രരംഗത്ത് പ്രമുഖർ,നിയമജ്ഞർ,എഞ്ചിനീയർമാർ,ചാർട്ടേട് അക്കൗണ്ടന്റുമാർ,കംമ്പ്യുട്ടർ വിദഗ്ദർ,സാഹിത്യപ്രതിഭകൾ,രാഷ്ട്രീയനേതാക്കൾ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും കഴിവുതെളിയിച്ചിട്ടുള്ള വിശിഷ്ട വ്യക്തികളെ ഈ വിദ്യാലയം ഭാരതരാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ടു്. ശ്രീനാരായണഗുരുദേവന്റെ സ്മാരകമായി കേരളദേശത്ത് നിലകൊള്ളുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നൂറ്റാണ്ടിന്റെ മുറ്റത്തേയ്ക്കു കാലെടുത്തുവയ്കുന്നു ഈ സരസ്വതീക്ഷേത്രം. വടവൃക്ഷം പോലെ പടർന്നു പന്തലിച്ച് തൃക്കരുവാഗ്രാമത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രിയനഭോമണ്ഡലങ്ങളിൽ ഐശ്വര്യലക്ഷ്മിയായി വിരാജിച്ചിരുന്ന ഈ വിദ്യാലയം ഒരു കെടാവിളക്കുപോലെ ഇന്നും നിലകൊള്ളുന്നു ആർഷസംസ്കൃതിയുടെ അന്തഃസത്തയെ ആവാഹിക്കുവാൻ ശേഷിനൽകുന്ന ഈ സ്ഥാപനം തലയെടുപ്പോടെ നിലനിൽക്കേണ്ടത് ഈ നാടിന്റെ കൂടി ആവശ്യമാണ്. ഈസ്ഥാപനം ചരിത്രശേഷിപ്പുകളിലന്തർഗതമാകാതെ വളർച്ചയുടെ പുതുനാമ്പുകൾ നല്കി ഈ നാടിന്റെ മുഖൈശ്വര്യമായി നിലകൊള്ളാൻ ഗവൺമെൻറിന്റെ ഹൈടെക്ക് ആനുകൂല്യങ്ങൾക്കുവേണ്ടി കൈനീട്ടുന്നു, കാതോർക്കുന്നു. അഭിമാനകരമായ ഈചരിത്രനേട്ടങ്ങൾ ഈവിദ്യാലയത്തിന്റെ തിളക്കമാർന്ന ഭാവിക്കു പശ്ചാത്തലമായിതീരും എന്നുതന്നെ വിശ്വസിക്കുന്നു. കാലചക്രമുരുണ്ടു.ആർഷസംസ്കൃതിയുടെ അന്തഃസത്തവിളിച്ചോതുന്ന ദേവഭാഷ തിരസ്കരിച്ച് ആംഗലേയഭാഷയുടെപിന്നാലെ സമൂഹം പരക്കംപായുന്ന ഈ കാലഘട്ടത്തിൽ മാനവികതയുടെ തേരുതെളിക്കേണ്ടുന്ന പുത്തൻതലമുറ വിധിവൈപരീത്യമെന്നപോലെ സമൂഹത്തെ നശിപ്പിക്കുന്ന വിഘടനവാദത്തിനും,മയക്കുമരുന്നിനുംഅടിമകളാവുന്നകാഴ്ച സാംസ്കാരികകേരളവും നിർന്നിമേഷമായി നോക്കിനിൽക്കുന്നത് നമുക്ക് കാണാനാവും.ആപ്രയാണത്തിന്റെ പന്ഥാവിൽ ഈ സംസ്കൃതവിദ്യാലയവും വിദ്യാർത്ഥികളുടെ എണ്ണത്തിൽപിന്നോട്ടു്കുതിക്കുകയാണ്.സാമൂഹികസുരക്ഷ നമ്മുടെ പ്രതിബദ്ധതയാവുകയാണെങ്കിൽ തീർച്ചയായും സംസ്കൃതഭാഷയെ അവഗണിക്കുവാൻ നമുക്കാവില്ലാ. കേവലംനൂറുകുട്ടികൾമാത്രമാണ് ഇന്ന് ഈ വിദ്യാലയത്തിലെ പഠിതാക്കൾ.സമസ്തമേഖലകളിലുംമാറ്റുരക്കുന്ന പ്രവർത്തനം കാഴ്ചവെച്ചുകൊണ്ട് കൂടുതൽ കുട്ടികൾ ഈ സ്കൂളിൽചേരുന്നതിനുള്ള പ്രവർത്തനം തുടങ്ങികഴിഞ്ഞു. ഇത്തരംപ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെ എല്ലാമേഖലയിലുമുള്ള സുമനസുകളുടെ സഹായം ഈസരസ്വതീക്ഷേത്രത്തെ ഉയരങ്ങളിൽ എത്തിക്കുമെന്ന് പ്രത്യാശിയ്ക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ചെരിച്ചുള്ള എഴുത്ത്== പാഠ്യേതര പ്രവർത്തനങ്ങൾ ==

  • സ്കൗട്ട് & ഗൈഡ്സ്.
  • വാർത്തകൾ
  • സയൻസ് ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ് കാവിള അനിൽ കുമാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : . ശ്രീ.എം.കെ.ഗോവിന്ദൻ ,ശ്രീ.പേരൂർ.എസ്.മാധവൻ ,ശ്രീ.ജി.ലക്ഷ്മണാചാരി, ശ്രീ.പനമ്പള്ളി അച്ചുതൻ, ശ്രീ.എം.രാമൻപിള്ള,ശ്രീ.എം.എച്ച്.ശാസ്ത്രികൾ,ശ്രീ.പ്രൊ.ജി.സഹദേവൻ,ശ്രീ.കടവൂർ ബാലൻ,ശ്രീ.രവീന്ദ്രബാബു,ശ്രീ.പീ.ജി.ഭുവനദാസ്, ശ്രീ.എസ്.ഗോപകുമാർ,ശ്രീ.ജി.ഗിരീശചന്ദ്രൻനായർ,തുടങ്ങിയ പ്രശസ്തരും,പ്രഗത്ഭരുമായ പണ്ഡിതന്മാരും,അധ്യാപക പ്രതിഭകളും ഈ വിദ്യാലയത്തിലെ ചിന്താമണ്ഡലങ്ങളെ പ്രശോഭിപ്പിച്ചവരാണ്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==മുൻമന്ത്രി ശ്രീ.കടവൂർ ശിവദാസൻഎസ്.സി.ഈ.ആർ.ടി ഡയറക്ടർ ഡോ.കെ.പ്രസാദ് ,കേരളാസാമൂഹികക്ഷേമവകുപ്പ് ഡയറക്ടർ ശ്രീ.സന്തോഷ്,ഫിഷറീസ് ഡയറക്ടർ ശ്രീ.സജീവ്ഘോഷ്,പ്രശസ്തസാഹിത്യകാരിയും കവി തിരുന്നല്ലൂർ കരുണാകരന്റെ മകളുമായ ശ്രീമതി.അവനീബാല.ആദ്ധ്യാത്മിക ആചാര്യൻ ശ്രീ.പ്രാക്കുളം പ്രഭാകരൻ പിള്ള,ഡോ.ഡി.പ്രിയദർശൻ, തുടങ്ങി അധ്യാപകർ,വൈദ്യശാസ്ത്രരംഗത്ത് പ്രമുഖർ,നിയമജ്ഞർ,എഞ്ചിനീയർമാർ,ചാർട്ടേട് അക്കൗണ്ടന്റുമാർ,കംമ്പ്യുട്ടർ വിദഗ്ദർ,സാഹിത്യപ്രതിഭകൾ,രാഷ്ട്രീയനേതാക്കൾ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും കഴിവുതെളിയിച്ചിട്ടുള്ള വിശിഷ്ട വ്യക്തികളെ ഈ വിദ്യാലയം ഭാരതരാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ടു്.

വഴികാട്ടി