"ജി.എച്ച്.എസ്.എസ്. ചുള്ളിക്കോട്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം=414+235=649 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 24+12= | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= | ||
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുറഷീദ് പി കെ | | പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുറഷീദ് പി കെ | ||
| ഗ്രേഡ്=2 | | ഗ്രേഡ്=2 |
11:55, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. ചുള്ളിക്കോട്‍ | |
---|---|
വിലാസം | |
ചുള്ളിക്കോട്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - ജുലായ് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
25-09-2017 | 18138 |
വാര്‍ത്തകള്‍
ചുള്ളിക്കോട് സ്കൂളിന് ബിൽഡിംഗും ബസ്സും അനുവദിച്ചു.
കിഴിശ്ശേരി: ചുള്ളിക്കോട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിന് 6 ക്ലാസ് റൂം ഉൾകൊള്ളുന്ന സ്കൂൾ കെട്ടിടവും സ്കൂൾ ബസ്സും അനുവദിക്കുമെന്ന് ടി .വി.ഇബ്റാഹീം സാഹിബ് എം.എൽ.എ പ്രഖ്യാപിച്ചു. ചുള്ളിക്കോട് സ്കൂളിൽ സമഗ്ര വിദ്യാലയ വികസന ശിൽപശാലയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ഒരു സ്മാർട്ട് ക്ലാസ് റൂം ഹയർ സെക്കണ്ടറിക്കായി നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച ചുള്ളിക്കോട് ശാഖാ യൂത്ത് ലീഗിനെ മാതൃകയാക്കി ഇതര മത സാമൂഹ്യ രാഷ്ട്രീയ സംഘടനകൾ സ്കൂളിന്റെ വിപുലീകരണത്തിന്ന് രംഗത്തിറങ്ങണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ശിൽപശാലയിൽ മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീർ അദ്ധ്യക്ഷത വഹിച്ചു.
1973 ൽ നാട്ടുകാരുടെ ശ്രമഫലമായി ആരംഭിച്ച വിദ്യാലയം എൽ പി മുതൽ സെക്കണ്ടറി വരെ ഒരു കുടക്കീഴിൽ സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന അപൂർവ്വം സ്കൂളുകളിൽ ഒന്നാണ്. മൂന്ന് വർഷമായി ഹയർ സെക്കണ്ടറി പ്രവർത്തിക്കുന്നുണ്ടെങ്കിലും ബിൽഡിംഗ് ഉൾപ്പെടെ ഒരു അടിസ്ഥാന സൗകര്യങ്ങളും ഇത് വരെ അനുവദിക്കപ്പെട്ടിരുന്നില്ല. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ജീർണ്ണാവസ്ഥയിലുള്ള പഴയ കെട്ടിടത്തിലാണ് ഹയർ സെകണ്ടറി ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തകൾക്കിടയിലും ഉന്നതമായ അക്കാദമിക ഗുണ നിലവാരം നിലനിർത്തുന്ന ഈ വിദ്യാലയം തുടർച്ചയായി അഞ്ചാം തവണയും എസ് എസ് എൽ സി യിൽ നൂറ് ശതമാനം വിജയം കൈവരിച്ചു. കായികപരിശീലനത്തിന്നാവശ്യമായവയൊന്നും ഇല്ലാതിരുന്നിട്ടും കലോത്സവം, ശാസ്ത്രോൽസവം, എന്നിവയിൽ സബ് ജില്ലാതലത്തിൽ നിരവധി സമ്മാനങ്ങളും അംഗീകാരവും ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. സാമൂഹിക പങ്കാളിത്തത്തിലും, അക്കാദമിക് തലത്തിലും, മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഈ വിദ്യാലയം എൻ.എം.എസ്.എസ് സ്കോളർഷിപ്പിന് അർഹത നേടിയിട്ടുണ്ട്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം -൨൭-൧-൨൦൧൭(27-1-2017)
ചുളളിക്കോട് ഗവ. ഹയര്‍ സെക്ക.സ്കൂളില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ പത്ത് മണിക്ക് അസംബ്ലിയില്‍ കുട്ടികള്‍ക്കുളള പ്രതിജ്ഞ,ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം ,ഹരിത ബോധവത്കരണം എന്നിവ അരങ്ങേറി.ക്ലാസ്സുകള്‍ ആരംഭിച്ചു. പതിനൊന്ന് മണിക്ക് രക്ഷിതാക്കള്‍,നാട്ടുകാര്‍,പി ടി എ ,എം ടി എ,പൂര്‍വവിദ്യാര്‍ത്ഥികള്‍,സന്നദ്ധ സാമൂഹ്യ സാംസ്കാരിക ക്ലബ്ബ് പ്രവര്‍ത്തകര്‍ ,എന്നിവര്‍ ഒത്തുചേര്‍ന്ന് വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു.ഗ്രീന്‍ പ്രോട്ടോക്കോളിന് തുടക്കമായി.പൊതുസമൂഹത്തെ വിദ്യാലയത്തിന്‍റെ ഭാഗമാക്കുകയും ഏവരുടെയും സഹകരണത്തോടെ പൊതുവിദ്യാലയങ്ങള്‍ ഭൗതിക-അക്കാദമിക തലങ്ങളില്‍ മികവിന്‍റെ കേന്രങ്ങളാക്കിമാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം.തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ചു.
കിഴിശ്ശേരി ഉപജില്ല ഐടി മേള
കേരളത്തിന് മാതൃകയായി എൽ പി തലത്തിൽ ഐ ടി മേള സംഘടിപ്പിച്ച് കിഴിശ്ശേരി ഉപജില്ല ഒന്നാം സ്ഥാനം നേടി.15-2-2017 ന് കിഴിശ്ശേരി ജി എൽ പി എസ്സിൽ വച്ച് മലപ്പുറം ഡി ഡി ഇ ശ്രീ സഫറുളള ഉദ്ഘാടനം ചെയ്തു. ഐ ടി ക്വിസ്സ്-അനിമേഷൻ,ടക്സ് പെയിൻ്റിങ്ങ് എന്നിവയിൽ ഷിഫാൻ കെ,ഫസീഹ് പി കെ ,മുൻഷിദ് പി എന്നിവർ പങ്കെടുത്തു.രണ്ട് ബി ഗ്രേഡ്,1 സി ഗ്രേഡ് എന്നിവ ലഭിച്ചു.