"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 114: വരി 114:
|-
|-
|1991 - 92
|1991 - 92
|സി എന്‍ രത്നമ്മായിയമ്മ
|സി എന്‍ രത്നമായിയമ്മ
|-
|-
|1992 - 94
|1992 - 94

06:19, 29 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി
വിലാസം
മുളന്തുരുത്തി

ത്രിപ്പുണിത്തുറ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലത്രിപ്പുണിത്തുറ
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
29-07-2017Ghssmulanthuruthy





ചരിത്രം

എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ മുളന്തുരുത്തി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മുളന്തുരുത്തിയിലെയും പരിസരപ്രദേശത്തെയും സാധാരണക്കാരായ കുട്ടികളുടെ ഏക ആശ്രയമാണ്. കൊല്ലവര്‍ഷം 1052 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം 1090 ല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും അതിന്റെ സ്മാരകമായി ഒരു ഹാള്‍ (ഡേവിസ് ഹാള്‍) പണിയുകയും ചെയ്തു സ്വാതന്ത്ര്യസമരസേനാനികള്‍, ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥര്‍, തുടങ്ങി സമൂഹത്തില്‍ ഉന്നതനിലയില്‍ വര്‍ത്തിക്കുന്ന നിരവധി വ്യക്തികളെ വാര്‍ത്തെടുത്ത ഈ സരസ്വതീക്ഷേത്രത്തില്‍ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ അദ്ധ്യാപകനായിരുന്നു എന്നതും ഇവിടെ ജോലി ചെയ്യുന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ കവിതയായ മാമ്പഴം രചിച്ചതെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. ഈ വിദ്യാലയത്തിലെ പി.റ്റി.എ., എം.പി.റ്റി.എ, സബ്ബ്ജക്ട് കൗണ്‍സില്‍, എസ്.ആര്‍.ജി., വിവിധ ക്ലബ്ബുകള്‍ ലാബുകള്‍, ലൈബ്രറി, എന്‍.സി.സി.എന്നിവ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. 5 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 2004 മുതല്‍ പി.റ്റി.എ.യുടൈ നേതൃത്വത്തില്‍ ഒരു സ്‌കൂള്‍ ബസ്സ് വാങ്ങി ഓടിക്കുന്നുണ്ട്. സാമ്പത്തികമായ വളരെയേറെ പിന്നോക്കെ നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികളില്‍ ഏറെയും. തന്മൂലം വര്‍ഷംതോറും കുട്ടികള്‍ക്കുള്ള യൂണിഫോമുകള്‍ക്കും മറ്റു പഠനോപകരണങ്ങള്‍ക്കും പല സാമൂഹ്യസംഘടനകളുടെയും സഹായം സ്വീകരിച്ചു വരുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി പരാധീനതകള്‍ക്കകത്തുനിന്നുകൊണ്ടും എസ്.എസ്.എല്‍.സി.യ്ക്കും ഹയര്‍ സെക്കന്‍ഡറിക്കും എല്ലാ വര്‍ഷവും തിളക്കമാര്‍ന്ന വിജയങ്ങള്‍ കരസ്ഥമാക്കാന്‍ കഴിയുന്നുണ്ട് എന്നു കൂടി എടുത്തുപറയട്ടെ.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സയന്‍സ് ലാബ് , കംപ്യൂട്ടര്‍ ലാബ് . ഗണിതലാബ് , എല്ലാ ക്ലാസ്സുകളിലേയും വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുന്ന തരത്തിലുള്ള ഏകദേശം 4000 ലധികം പുസ്തകങ്ങള്‍ സജ്ജീകരിച്ച മികച്ച ലൈബ്രറി , എന്നിവ സ്കൂളില്‍ നിലവിലുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബുകളുടെ പ്രവര്‍ത്തനം

ക്ലാസ് മാഗസിന്‍.

വിദ്യാരംഗം കലാസാഹിത്യാവേദി.

ഹായ് സ്കൂള്‍കുട്ടിക്കൂട്ടം.

സ്റ്റുഡന്റ് പോലീസ് കേഡറ്റ്

കലാകായിക രംഗങ്ങള്‍

ശാസ്ത്ര-സാങ്കേതിക രംഗങ്ങള്‍


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1964- 66 സി രത്നം
1966-68 റ്റി പാറുകുട്ടിയമ്മ
1968 - 70 പി.നാരായണന്‍ നമ്പ്യാര്‍
1970 - 76 എ.കെ അമ്മുക്കുട്ടിയമ്മ
1976- 77 പി കെ ശോശാമ്മ
1977 - 79 റ്റി എെപ്പ് മത്തായി
1979 - 84 വി എം ജോര്‍ജ്
1984 - 87 പൊന്നമ്മ ഏബ്രഹാം
1987- 90 എന്‍ ലീലാകുമാരി
1990 - 91 പി ആര്‍ ലില്ലിക്കുട്ടി
1991 - 92 സി എന്‍ രത്നമായിയമ്മ
1992 - 94 പി എന്‍ ഏബ്രഹാം
1994 - 1997 സി ജെ അന്നമ്മ
6.1997- 9.97 കെ പി അമ്മിണി
1997-2000 വി എ സുഹേറബീവി
1998 - 2000 എം എം തങ്കമണി
2000-2002 എം എെ ശോശാക്കുട്ടി
2002-06 എം എെ സാറാമ്മ
2006-11 യു മിനി
2011-2012 മുഹമ്മദ് കെ
10.2012-6,13 വിലാസിനി റ്റി ജെ
6.2013-14 അനിത പി
2014- ഷൈലജ പി വി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.90036" lon="76.38692" zoom="17"> 9.900698, 76.386867 ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • റോഡില്‍ സ്ഥിതിചെയ്യുന്നു.