"സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 70: വരി 70:


=== ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍===
=== ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍===
[[ചിത്രം:diary cover.JPG|500px]]
[[ചിത്രം:diary cover.JPG|250px]]
====സയന്‍സ് ക്ലബ്‌====
====സയന്‍സ് ക്ലബ്‌====
====മാത്‌സ് ക്ലബ്‌====
====മാത്‌സ് ക്ലബ്‌====

20:53, 7 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ
വിലാസം
മുട്ടുചിറ

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.ജാന്‍സി ദേവസ്യ
അവസാനം തിരുത്തിയത്
07-07-201745024




മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് ആഗ്നസ് ഗേള്‍സ് ഹൈസ്കൂള്‍. 1922-മുതല്‍ മുട്ടുചിറ കര്‍മ്മല മഠാംഗങ്ങളുടെ പ്രേഷിതരംഗമായിരുന്ന ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മുട്ടുചിറയുടെ സാംസ്കാരിക കേന്ദ്രമായ സെന്‍റ് ആഗ്നസ് ഗേള്‍സ് ഹൈസ്കൂള്‍ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി മേല്‍ക്കുമേല്‍ പ്രശോഭിതയായിക്കൊണ്ടിരിക്കുന്നു.1922-മുതല്‍ മുട്ടുചിറ കര്‍മ്മല മഠാംഗങ്ങളുടെ പ്രേഷിതരംഗമായിരുന്ന ഈ സ്കൂള്‍ 1948 - ല്‍ ഗേള്‍സ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ബഹു.മുരിക്കന്‍ തോമാച്ചന്‍, ബഹു. കളപ്പുരയ്ക്കല്‍ വര്‍ക്കിച്ചന്‍ എന്നിവരാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കിയത്. ആരംഭഘട്ട ത്തില്‍ ഹെഡ്മിസ്ട്രസ് ആയിരുന്നത് ഇന്നാട്ടുകാരി ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു കുഴിപ്പില്‍ (1949 -1950)ആണ്. തുടര്‍ന്ന് ശ്രീമതി ശോശാമ്മ ചെറിയാന്‍ (1950 – 1956), റവ. സി. റോസ് ജോസഫ് (1956 – 1971), റവ. സി. ആല്‍ഫ്രിഡാ (1971 - 1977),റവ. സി.ആന്‍സി ജോസ് (1977 - 1979),റവ. സി. മരിന (1978 – 1983 ,1985 -1987),റവ. സി. ഹാരോള്‍ഡ് (1983 – 1985), റവ. സി.ലിസ്യു (1987 - 1994),റവ. സി.ലയോണിലാ (1994 – 2000),റവ.സി.ലെയോണിറ്റ (2000-2007),റവ.സി.റിയ തെരേസ്(2007-2010), റവ.സി.ലില്ലി(2010-2013 ), റവ.സി. ലിസ് ജോ മരിയ( 2013-2016) എന്നീ പ്രഥമാധ്യാപികമാരും കഴിഞ്ഞ അധ്യയന വർഷം മുതൽ പ്രധാന അദ്ധ്യാപികയായി റവ.സി. അനിജാ മരിയയും ഈ സ്ക്കൂളിനെ പ്രതിദിനം പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നയിക്കുന്നു . ഇന്നലകളിലെ വഴിവിളക്കുകളെ നന്ദിയോടെ ഓര്‍ത്തുകൊണ്ട് പുത്തന്‍ പ്രതീക്ഷകളും പ്രത്യാശയുമായി സെന്റ് ആഗ്നസ് മുന്നോട്ടു നീങ്ങുന്നു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികള്‍ക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവര്ത്തനസജ്ജമാണ്. വിദ്യാര്‍ത്ഥികള്‍ക്കു യഥേഷ്ടം റോഡ് മുറിച്ചു കടക്കുന്നതിനായി നിര്‍മ്മിച്ചിട്ടുള്ള മേല്‍പാലവും ഒരു ഓപ്പണ്‍ ഓഡിറ്റോറിയവും ഈ സ്കൂളിനു മാത്രം സ്വന്തമായതാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഗൈഡ്സ്

  • സ്കൗട്ട് & ഗൈഡ്സ്.
   ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ് സംഘടനയുടെ രണ്ടു യൂണിറ്റുകള്‍ ഇവിടെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു 
    വരുന്നു. 64 കുട്ടികള്‍ ഈ സംഘ‍നയില്‍ അംഗങ്ങളായി പ്രവര്‍ത്തിച്ചു വരുന്നു.
     7 കുട്ടികള്‍ ഈ വര്‍ഷത്തെ രാജ്യപുരസ്ക്കാര്‍ അവാര്‍ഡിനര്‍ഹരായി. 9 കുട്ടികള്‍ രാഷ്ട്രപതി 
     ടെസ്റ്റിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു.

റെഡ് ക്രോസ്സ്‌

സാമൂഹിക അവബോധവും കാരുണ്യവും ആവശ്യത്തിലിരിക്കുന്നവരോട് ദയയും കാണിക്കുക എന്നത്  ഈ ആധുനിക യുഗത്തിലെ കുട്ടികൾക്ക് അവശ്യം വേണ്ട കാര്യങ്ങളാണ്. ഇവയിൽ ഊന്നിക്കൊണ്ട്  ജുനിയർ റെഡ്ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ പാവപ്പെട്ടവരെയും ആവശ്യത്തിലിരിക്കുന്നവരെയും സഹായിക്കുന്നു

വിദ്യാരംഗം കലാ സാഹിത്യ വേദി

ഈ അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉൽഘാടനം ജുലൈ രണ്ടാം വാരത്തിൽ നടത്തുന്നു

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

പ്രമാണം:Diary cover.JPG

സയന്‍സ് ക്ലബ്‌

മാത്‌സ് ക്ലബ്‌

പരിസ്തിതി ക്ലബ്‌

സോഷ്യല്‍ സയന്‍സ് ക്ലബ്‌

ഇംഗ്ലീഷ് ക്ലബ്

ഹെല്‍ത്ത് ക്ലബ്

ഐടി ക്ലബ്

മാനേജ്മെന്റ്

പാലാ കോര്‍പറേറ്റ് എജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 156 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട് കോര്‍പ്പറേറ്റ് മാനേജറായും റവ.ഫാ.ബെർക്കുമാൻസ് കുന്നുംപുറം കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഈ വിദ്യാലയത്തെയും ഇവിടുള്ള കുട്ടികളെയും അതിരറ്റ വാത്സല്യത്തോടും താല്പര്യത്തോടും നോക്കി കാണുന്ന ബഹുമാനപ്പെട്ട ജോസഫ് ഇടത്തുംപറമ്പിൽ അച്ചനാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. അച്ചനോടോപ്പം ചേർന്ന് സ്കൂളിന്റെ ആധ്യാത്മിക ഭൗതിക വികസനത്തിനുവേണ്ടി പ്രയത്നിക്കുന്ന ബഹുമാനപ്പെട്ട ജോസഫ് ഇല്ലത്തുപറമ്പിൽ അച്ചനും ബഹുമാനപ്പെട്ട പോൾ പാറക്കൽ അച്ചനുമാണ് സ്കൂളിന്റെ അസിസ്റ്റന്റ് മാനേജർമാർ.

സാരഥികള്‍

മുന്‍ പ്രധാനഅധ്യാപകര്‍

1949-50 ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു കുഴിപ്പില്‍
1950-56 ശ്രീമതി ശോശാമ്മ ചെറിയാന്‍
1956-71 റവ. സി. റോസ് ജോസഫ്
1971-77 റവ. സി. ആല്‍ഫ്രിഡാ
1977-1979 റവ. സി.ആന്‍സി ജോസ്
1978–1983 റവ. സി. മരിന
1983–1985 റവ.സി. ഹാരോള്‍ഡ്
1985-1987 റവ. സി. മരിന
1987-1994 റവ.സി.ലിസ്യു
1994–2000 റവ.സി.ലയോണിലാ
2000-2007 റവ.സി.ലെയോണിറ്റ
2007-2010 റവ.സി.റിയ തെരേസ്
2010-2013 റവ.സി.ലില്ലി
2013-2016 റവ.സി. ലിസ് ജോ മരിയ
2016- റവ.സി. അനിജാ മരിയ

അധ്യാപകർ /അനധ്യാപകർ

ഹൈസ്കൂൾ അധ്യാപകർ |അപ്പർ പ്രൈമറി അധ്യാപകർ |അനധ്യാപകർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീമതി മേരി സെബാസ്റ്റ്യന്‍ - ജില്ലാ പഞ്ചായത്ത് മെംബര്‍

വഴികാട്ടി

{{#multimaps:9.75702,76.50468 | width=800px| zoom=15 }} കോട്ടയം എറണാകുളം റോഡിൽ കടുത്തുരുത്തിക്കും കുറുപ്പന്തറക്കും ഇടയിൽ സ്ഥിതിചെയ്യുന്നു