"ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 96: വരി 96:
കൊല്ലം ജില്ലയുടെ മധ്യഭാഗത്തുള്ള ശൂരനാട്തെക്ക്  ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.
കൊല്ലം ജില്ലയുടെ മധ്യഭാഗത്തുള്ള ശൂരനാട്തെക്ക്  ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.
ഭരണിക്കാവ്നിന്നും കരുനാഗപള്ളിക്ക് പോകുന്ന വഴിക്കാണ്  ശൂരനാട്തെക്ക്  ഗ്രാമപഞ്ചായത്ത്  
ഭരണിക്കാവ്നിന്നും കരുനാഗപള്ളിക്ക് പോകുന്ന വഴിക്കാണ്  ശൂരനാട്തെക്ക്  ഗ്രാമപഞ്ചായത്ത്  
{{#https://goo.gl/maps/psJzDByB1Ex}}
{{<iframe src="https://www.google.com/maps/embed?pb=!1m18!1m12!1m3!1d3939.9473569345114!2d76.62376161007315!3d9.068560683090682!2m3!1f0!2f0!3f0!3m2!1i1024!2i768!4f13.1!3m3!1m2!1s0x3b06059b897ae567%3A0x2ad08c6a4de9d176!2sGLPS+INCHAKKADU!5e0!3m2!1sen!2sin!4v1487363334224" width="600" height="450" frameborder="0" style="border:0" allowfullscreen></iframe>}}

02:02, 18 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

<-ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ ആദ്യകാല വിദ്യാലയങ്ങളില്‍ ഒന്ന് 1912 സ്ഥാപിതം ->

ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്
വിലാസം
ഇഞ്ചക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-201739507






ചരിത്രം

1912-ല്‍ മലയാളം പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ചു.കടമ്പാട്ടു പരപ്പാടിയില്‍ നീലകണ്ഠപിള്ള എന്ന വ്യക്തിയാണ് ഈ സ്കൂളിന്‍റെ സ്ഥാപകന്‍. കൊല്ലവര്‍ഷം 1080 കാലഘട്ടത്തില്‍ ഒരുചെറിയ ആശാന്‍കളരിയായി ആയിക്കുന്നത്തുള്ള കണ്ടാളംതുണ്ട് എന്നസ്ഥലത്താണ്‌ ഈ സ്കൂള്‍ ആദ്യം തുടങ്ങിയത് നൂറുശതമാനംആളുകളും നിരക്ഷരരായിരുന്ന ഒരു കാലഘട്ടത്തില്‍ അവരെ അക്ഷരത്തിന്റെ ലോകത്തേക്കൂട്ടികൊണ്ടുവരാനുള്ള ആദ്യ ശ്രമം ആയിരുന്നുഅത് പക്ഷെജനങ്ങളുടെ എതിര്‍പ്പ്കാരണം ആകളരി ഇന്ച്ചക്കാട്ടേക്ക് ആവര്‍ഷം തന്നെമാറ്റുകയുണ്ടായി . പലഎതിര്‍പ്പുകളെയും നശിപ്പിക്കലുകളെയും അതിജീവിച്ച് 1912 കളരിയെ ഒരു മലയാളം പള്ളിക്കൂടമായി അദ്ദേഹം മാറ്റി . 1945 ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ C.P രാമസ്വാമിഅയ്യരുടെ ദേശസാല്‍ക്കരണ പദ്ധതിയുടെ ഭാഗമായി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

ഭൗതികസൗകര്യങ്ങള്‍

അന്‍പത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും കടമ്പാട്ടുപരപ്പാടിയില്‍ കുടുംബക്കാരുടെ വകയായി ലഭിച്ച ലൈബ്രറിയും ഉണ്ട് . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് 2 കമ്പ്യൂട്ടറുകളും ഉണ്ട്.സ്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മികവുകള്‍

  • മികവുകള്‍
  • സജീവമായ SMC
  • രക്ഷിതാക്കളുടെ സഹകരണത്തോടെ വാഹനം
  • മെച്ചപ്പെട്ട ലൈബ്രറി
  • ശാസ്ത്ര-സാമൂഹ്യ-ഗണിത മേളകളിലെ മികവ്
  • മികച്ച പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
  • സംസ്ഥാന അവാര്‍ഡ്‌ നേടിയ അദ്ധ്യാപിക അജിത ടീച്ചര്‍
  • മികച്ച കമ്പ്യൂട്ടര്‍ പഠനം

ഭരണ നിര്‍വഹണം

  • പ്രധാന അദ്ധ്യാപിക ശ്രീമതി .മിനി ജോണ്‍ ആണ്.
  • 8 അധ്യാപകര്‍ ഉണ്ട്.
  • ശക്തമായ SMC

സാരഥികള്‍

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍

  • പ്രധാനഅദ്ധ്യാപിക മിനി ജോണ്‍ ,
  • അദ്ധ്യാപകര്‍,
  • SMC ചെയര്‍മാന്‍ ,
  • SSG അംഗങ്ങള്‍,
  • വിവിധ സാമൂഹിക രാഷ്ട്രീയ നേതാക്കന്മാര്‍ ,

മുന്‍ സാരഥികള്‍

സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍

ആയിക്കുന്നത്തെ അംബിയില്‍ വീട്ടില്‍ ഒരു മാന്യ വ്യക്തിയായിരുന്നു പ്രഥമ അദ്ധ്യാപകന്‍. മുതുപിലാക്കാട്‌ ഞെരിഞ്ഞപള്ളി കിഴക്കതില്‍ ശങ്കരന്‍ നായര്‍ , ചേരിയില്‍ പപ്പുപിള്ള , ഗോപാലപിള്ള , മംഗലശേരിയില്‍ ഭവാനി അമ്മ ,നിലക്കല്‍ നീലഘണ്ടപിള്ള ,നെല്ലിവിള പുത്തന്‍വീട്ടില്‍ വെളുപിള്ള , പള്ളിശേരിക്കല്‍ അലിയാരുകുഞ്ഞ് ,തെക്കന്‍ മൈനാഗപള്ളി വസുപിള്ള

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

 ബാലസാഹിത്യകാരന്‍ ശ്രീ. ശൂരനാട് രവി ,തിരുവനന്തപുരം മാര്‍ഗ്ഗിയുടെ പ്രിന്‍സിപ്പല്‍ ആയി വിരമിച്ച ശ്രീ.ഇഞ്ചക്കാട് രാമചന്ദ്രന്‍ പിള്ള ,         മെട്രോ ചാനല്‍ ചീഫ് എഡിറ്റര്‍  ശ്രീ.സി .പി രാജശേഖരന്‍ ,അമൃത ടിവിയിലെ എഡിറ്റര്‍ സുരേഷ് ബാബു തുടങ്ങി ഔദ്യോഗികരംഗത്തും  കലാസാഹിത്യരംഗത്തും പ്രവര്‍ത്തിക്കുന്ന അനേകംപ്രതിഭകള്‍ ഈ സ്കൂളിന്‍റെ സംഭാവന ആണ്

വഴികാട്ടി

ശാസ്താംകോട്ട ചാക്കുവള്ളി റോഡില്‍ ഭരണിക്കാവ്നിന്നും 3 കിലോമീറ്റര്‍ പടിഞ്ഞാറുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. കൊല്ലം ജില്ലയുടെ മധ്യഭാഗത്തുള്ള ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം. ഭരണിക്കാവ്നിന്നും കരുനാഗപള്ളിക്ക് പോകുന്ന വഴിക്കാണ് ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്ത് {{<iframe src="https://www.google.com/maps/embed?pb=!1m18!1m12!1m3!1d3939.9473569345114!2d76.62376161007315!3d9.068560683090682!2m3!1f0!2f0!3f0!3m2!1i1024!2i768!4f13.1!3m3!1m2!1s0x3b06059b897ae567%3A0x2ad08c6a4de9d176!2sGLPS+INCHAKKADU!5e0!3m2!1sen!2sin!4v1487363334224" width="600" height="450" frameborder="0" style="border:0" allowfullscreen></iframe>}}

"https://schoolwiki.in/index.php?title=ഗവ.എൽ._പി._എസ്._ഇഞ്ചക്കാട്&oldid=337109" എന്ന താളിൽനിന്ന് ശേഖരിച്ചത്