"യു പി എസ് ചങ്ങരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 109: വരി 109:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കുറ്റ്യാടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന്4കി.മി.  അകലം ............. സ്ഥിതിചെയ്യുന്നു.         
*മൊകേരി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2കി.മി.  അകലത്തില്‍  വിദ്യാലയം സ്ഥിതിചെയ്യുന്നു.         
|----
|----



11:24, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

യു പി എസ് ചങ്ങരംകുളം
വിലാസം
കായക്കൊടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-2017Suresh panikker




ചരിത്രം

കോഴിക്കോട് ജില്ലയുടെ വടക്ക് പശ്ചിമഘട്ട മലനിരകളെ തൊട്ടുരുമ്മി നില്‍ക്കുന്ന കായക്കൊടി ഗ്രാമപഞ്ചായത്തിലാണ് ചരിത്ര മുഹുര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച,ഗ്രാമീണജനതയുടെ നവോത്ഥാനത്തിന് അടിത്തറ പാകിയ ചങ്ങരംകുളം യു.പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

 കേരളത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ നവോത്ഥാനത്തിന്റെ അലകള്‍ ചങ്ങരംകുളം ദേശത്തും

നേരിയ ചലനങ്ങള്‍ സ‍‍‍ൃഷ്ടിച്ചു തുടങ്ങിയ കാലഘട്ടം,കാര്‍ഷികവൃത്തിയിലൂടെ ഉപജീവനം തേടിപ്പോന്ന, അടിമത്തത്തിലും അജ്ഞതയിലും ആണ്ടുകിടന്നിരുന്ന ഒരു ജനതയുടെ ഉല്‍ക്കടമായ അഭിലാഷത്തിന്റെ പൂര്‍ത്തീകരണം പോലെ ഇൗ കൊച്ചു ഗ്രാമത്തിലും അറിവിന്റെ മണ്‍ചിരാത് കൊളുത്തി വെച്ച് ഒരു വിദ്യാലയം ഉദയം കൊണ്ടു.

   1919ല്‍ സി.പി . നാരായണന്‍ നായരുടെ നേതൃത്വത്തില്‍ എം .ചാപ്പന്‍ പണിക്കര്‍ തുടങ്ങി

ഒരു കൂട്ടം സാമൂഹ്യ പരിഷ്കര്‍ത്താക്കളാണ് ഇൗ സരസ്വതീ ക്ഷേത്രത്തിന് അടിത്തറയിട്ടത്.

   സ്ഥാപക മാനേജര്‍ കൂടിയായ ശ്രീ.സി.പി.നാരായണന്‍ നായര്‍  പ്രധാന അധ്യാപകനും

ശ്രീ. ചാപ്പന്‍പണിക്കര്‍,ശ്രീ. കുമാരന്‍(കൂത്തുപറമ്പ്)എന്നിവര്‍ അധ്യാപകരുമായിരുന്നു. ജാതിവ്യവസ്ഥയുടെ ദയാരഹിതമായ വിവേചനങ്ങളില്‍പെട്ട് സാമൂഹികശ്രേണിയുടെ അടിത്തട്ടില്‍ മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിരുന്ന അക്കാലത്ത് സ്കൂളിന്റെ പുരോഗതിക്കായി ജാതിമതഭേദമന്യേ ഗ്രാമീണര്‍ പ്രവര്‍ത്തിച്ചിരുന്നു.

 വളരെ കുറച്ചു കുട്ടികളുമായി പ്രവര്‍ത്തനമാരംഭിച്ച  സ്കൂള്‍ തുടക്കത്തില്‍ അഞ്ചാം തരം വരെയുള്ള

എലിമെന്ററി സ്കൂളായിരുന്നു.1928ല്‍ ഹയര്‍എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടതോടെ ഇൗ പ്രദേശത്തെ ആദ്യത്തെ ഹയര്‍ എലിമെന്ററി വിദ്യാലയം കൂടിയായി ഇത് മാറി.

    ഹയര്‍ എലിമെന്ററിസ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ശ്രീ.എ .വി.കുഞ്ഞിരാമന്‍ നായര്‍(സ്വാതന്ത്ര്യസമരസേനാനി)പ്രധാന അധ്യാപകനായി.
  1930ന്റെ തുടക്കത്തില്‍ ഉപ്പ് നിയമലംഘനത്തിനുള്ള മഹാത്മജിയുടെ ആഹ്വാനം മലബാറിലും

ആവേശമുണര്‍ത്തിയപ്പോള്‍ ചങ്ങരംകുളം യു.പി സ്കൂള്‍ കേന്ദ്രീകരിച്ചുകൊണ്ടും അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു.സര്‍വശ്രീ.കെ.കേളപ്പന്‍,മൊയ്യാരത്ത് ശങ്കരന്‍,പി.കൃഷ്ണപിള്ള, രാമക്കുറുപ്പ്,ടി.എസ്.തിരുമുമ്പ്,കെ .കേരളീയന്‍ തുടങ്ങിയ മഹത് വ്യക്തികളുടെ സാന്നിധ്യം ചങ്ങരംകുളം.യു .പി സ്കൂളിനെ ധന്യമാക്കി.

  1931ല്‍ തൊട്ടുകൂടായ്മയ്ക്കും തീണ്ടലിനുമെതിരായി ശക്തമായ സാമൂഹിക മുന്നേറ്റമുണ്ടായപ്പോള്‍

സര്‍വശ്രീ.എ.കെ.ജി,കെ .കേളപ്പന്‍,മൊയ്യാരത്ത് ശങ്കരന്‍ തുടങ്ങിയവര്‍ മിശ്രഭോജനത്തില്‍ പങ്കെടുക്കാന്‍ സ്കൂളിലെത്തി.അന്ന് ഭക്ഷണം കഴിക്കാതെ മാറി നിന്നിരുന്ന ഒരു ഹരിജന്‍ ബാലനെ എ.കെ.ജി മടിയിലിരുത്തി ഭക്ഷണം കൊടുത്തസംഭവം അവിസ്മരണീയമായ ഒരു ചരിത്ര മുഹൂര്‍ത്തമായി

  ഭാരതം സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലെറിയപ്പെട്ടപ്പോള്‍  സ്കൂളിലെ അധ്യാപരായ

എ.വി.കുഞ്ഞിരാമന്‍ നായരും എന്‍.കെ.ചാത്തുക്കുറുപ്പ് മാസ്റ്ററും ജോലി ഉപേക്ഷിച്ച് ദേശീയപ്രസ്ഥാനത്തില്‍ അണിചേര്‍ന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ചങ്ങരംകുളം യു.പി സ്കൂള്‍ അഭിമാനസ്തംഭമായിമാറി.

  ഭൂദാനപ്രസ്ഥാനവുമായിബന്ധപ്പെട്ട് വിനോബഭാബ,ഐ.കെ കുമാരന്‍മാസ്റ്റര്‍ തുടങ്ങിയ

മഹാന്‍മാരുടെ പാദസ്പര്‍ശനമേറ്റ് അനുഗ്രഹീതമായ സ്കൂള്‍ 1957 വരെ എട്ടാംക്ലാസുവരെയുള്ള ഹയര്‍എലമെന്ററി സ്കൂളായി പ്രവര്‍ത്തിച്ചു.തുടര്‍ന്ന് ഗവണ്‍മെന്റ് എട്ടാം ക്ലാസ് എടുത്തുമാറ്റിയതോടെ അപ്പര്‍പ്രൈമറി സ്കൂളായി മാറി.

 ശ്രീ. സി.പി നാരായണന്‍ നായര്‍,ശ്രീമതി .സാവിത്രിഅമ്മ ,ശ്രീ .കെ.കെ.ബാലകൃഷ്ണന്‍ തങ്ങള്‍,

ശ്രീ .കെ.കെ.രാധാകൃഷ്ണന്‍ എന്നിവര്‍ സ്കൂളിന്റെ മാനേജര്‍മാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 പ്രധാന അധ്യാപകരായി സര്‍വശ്രീ  സി.പി.നാരായണന്‍നായര്‍,എ.വി.കുഞ്ഞിരാമന്‍ നായര്‍

മലയാമ്പള്ളി രാമന്‍നമ്പീശന്‍,കൃഷ്ണവാര്യര്‍,ശങ്കരന്‍ നായര്‍,പി.കൃഷ്ണന്‍,കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, ആക്കലടത്തില്‍ ഗോവിന്ദന്‍ നമ്പ്യാര്‍,എം .നാരായണകുറുപ്പ്,സി.അപ്പുണ്ണിവാര്യര്‍,പി.പി.ചന്തമ്മന്‍, കെ.എം.കണാരന്‍,പി.വി.കുഞ്ഞനന്തന്‍ നായര്‍,പി.ഗോപാലക്കുറുപ്പ്,എസ്.റംലാബീവി, സി.സുമതി എന്നിവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

തുടക്കത്തില്‍ ഒരുക്ലാസ് മുറി മാത്രമുണ്ടയിരുന്ന സ്കൂള്‍ ഇന്ന് നാല് കെട്ടിടങ്ങളും പാചകപ്പുരയും ശുദ്ധജല വിതരണ സംവിധാനവും വിശാലമായ കളിസ്ഥലവുമുള്ള മികച്ച സ്കൂളുകളിലൊന്നാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കെ.യം.കണാരന്‍
  2. പി.വി. കുഞ്ഞിഅനന്തന്‍
  3. പി.ഗോപാലക്കുറുപ്പ്
  4. എസ്.റംലാബീവി
  5. സി.സുമതി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. Dr. പി.പി.പദ്മനാഭന്‍
  2. Dr. പി.കെ.ഷാജഹാന്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=യു_പി_എസ്_ചങ്ങരംകുളം&oldid=316101" എന്ന താളിൽനിന്ന് ശേഖരിച്ചത്