"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 556: വരി 556:


ക്രിസ്മസിന്റെ സ്നേഹവും സമാധാനവും പങ്കുവെച്ച ഈ ദിനം സ്കൂൾ സമൂഹത്തിന് ഒരിക്കലും മറക്കാനാവാത്ത മനോഹര ഓർമ്മയായി.
ക്രിസ്മസിന്റെ സ്നേഹവും സമാധാനവും പങ്കുവെച്ച ഈ ദിനം സ്കൂൾ സമൂഹത്തിന് ഒരിക്കലും മറക്കാനാവാത്ത മനോഹര ഓർമ്മയായി.
== സ്കൂൾ വാർഷികവും  യാത്രയയപ്പ് സമ്മേളനവും ==
[[പ്രമാണം:37001-School Anniversary 2026-1.JPG|വലത്ത്‌|ചട്ടരഹിതം]]
ഇടയാറൻമുള എ. എം. എം. ഹയർ സെക്കൻഡറി സ്കൂളിന്റെ 106-മത് സ്കൂൾ വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും 2026 ജനുവരി 9 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ റവ. ഡോ. ടി. ടി. സക്കറിയയുടെ അധ്യക്ഷതയിൽ നടന്നു.
സ്കൂൾ ഗായകസംഘത്തിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച യോഗത്തിൽ പ്രിൻസിപ്പൽ വർഗീസ് മാത്യു തരകൻ സ്വാഗതം ആശംസിച്ചു. 2025–26 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് സ്റ്റാഫ് സെക്രട്ടറി ജെബി. തോമസ് അവതരിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഡോ. റ്റി. റ്റി സക്കറിയ അധ്യക്ഷപ്രസംഗം നടത്തി.
അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്ത നിലവിളക്ക് കൊളുത്തി സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മാ റോയി വിരമിക്കുന്ന അധ്യാപകരുടെ ഛായാചിത്രങ്ങൾ അനാച്ഛാദനം ചെയ്തു. ജിയ സൂസൻ ജോബി ഗാനം ആലപിച്ചു.
ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി ചാക്കോ, ഗ്രാമപഞ്ചായത്ത് അംഗം ദേവി രമേശ്, ളാക സെന്തോം ഇടവക സഹവികാരി തോമസ് മാത്യു, പൂർവ്വവിദ്യാർത്ഥി റവ. റെൻസി തോമസ് ജോർജ്, മുൻ ഹെഡ്മാസ്റ്റർ മാമൻ മാത്യു, മുൻ അധ്യാപിക റെനി ലൂക്ക്, പി.ടി.എ പ്രസിഡന്റ് രാജീവ് കുമാർ, സ്കൂൾ ബോർഡ് സെക്രട്ടറി റോണി എം. എബ്രഹാം, സ്കൂൾ ചെയർപേഴ്സൺ ആദിയ അനീഷ്, സ്റ്റാഫ് പ്രതിനിധികളായ സുനുമേരി സാമുവൽ, സിബി മത്തായി എന്നിവർ ആശംസകൾ നേർന്നു.
[[പ്രമാണം:37001-School Anniversary 2026-2.JPG|വലത്ത്‌|ചട്ടരഹിതം|291x291ബിന്ദു]]
സ്കൂൾ ഗായകസംഘത്തിന്റെ യാത്രാമംഗളഗാനവും തുടർന്ന് നടന്നു. സ്കൂൾ മാനേജ്മെന്റും അധ്യാപകരും ചേർന്ന് വിരമിക്കുന്ന അധ്യാപകർക്ക് പാരിതോഷികങ്ങൾ സമ്മാനിച്ചു.
തുടർന്ന് വിരമിക്കുന്ന അധ്യാപകരായ ഹെഡ്മിസ്ട്രസ് അനില സാമുവൽ, അധ്യാപകർ കെ. മേരി ജോൺ, ജീനു മേരി വർഗീസ്, അജിത്ത് എബ്രഹാം പി., ഓഫീസ് സ്റ്റാഫുകളായ ജോർജ് സക്കറിയ, മത്തായി മാത്യു കെ. എന്നിവർ മറുപടി പ്രസംഗങ്ങൾ നടത്തി. സീനിയർ അസിസ്റ്റന്റ് അഞ്ജലി ദേവി എസ്. കൃതജ്ഞത അറിയിച്ചു. ദേശീയഗാനാലാപനത്തോടെ യോഗം സമാപിച്ചു.
=== ലഹരിക്കെതിരെ ഒരു സംഗീതപ്രതിജ്ഞ ===
പൂർവ്വവിദ്യാർത്ഥിയായ ഇടയാറൻമുള ശ്രീകുമാർ രചനയും സ്കൂൾ സംഗീതാധ്യാപകൻ അജിത്ത് കുമാർ ടി. സി. സംഗീതവും നിർവഹിച്ച്, വിദ്യാർത്ഥികളും അധ്യാപകരും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് അണിയിച്ചൊരുക്കിയ “പുത്തൻപുലരി” എന്ന ലഹരി വിരുദ്ധ വീഡിയോ ഗാന ആൽബം ഈ ചടങ്ങിൽ പ്രകാശനം ചെയ്തു.
== അറിവിന്റെ വേദിയിൽ നവകേരളം - സി എം മെഗാ ക്വിസ് ==
[[പ്രമാണം:37001 Mega quiz.jpg|വലത്ത്‌|ചട്ടരഹിതം|237x237ബിന്ദു]]
ഇടയാറന്മുള എ. എം. എം. ഹയർ സെക്കൻഡറി സ്കൂളിൽ 2026 ജനുവരി 12-ന് സി. എം. മെഗാ ക്വിസ് മത്സരം വിജയകരമായി സംഘടിപ്പിച്ചു. മത്സരത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു.
വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച എന്റെ കേരളം ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്” അറിവുകളുടെ മാറ്റുരയ്ക്കലിനും കൈമാറ്റത്തിനും മികച്ച വേദിയായി. നവകേരളം എന്ന ആശയത്തിന് കരുത്ത് പകർന്ന വിവിധ നടപടികളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള അറിവുകൾ വിദ്യാർത്ഥികൾക്ക് മാത്രമല്ല, കേരളത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രയോജനകരമായതായി മാറി.
കേരളം പിന്നിട്ട വഴികൾ, സ്വീകരിച്ച ചരിത്രപരമായ നടപടികൾ, പ്രതിസന്ധികൾ വിജയകരമായി തരണം ചെയ്ത രീതികൾ, നവകേരളത്തിലേക്കുള്ള കുതിപ്പ്, ലഭിച്ച അംഗീകാരങ്ങൾ, കൈവരിച്ച നേട്ടങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു എന്റെ കേരളം എന്ന കൈപ്പുസ്തകം.
വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും ക്വിസ് മത്സരത്തിൽ ആവേശത്തോടെ പങ്കെടുത്തു. മത്സരത്തിലൂടെ വിദ്യാർത്ഥികളിൽ അറിവ് വർധിപ്പിക്കാനും കേരളത്തെക്കുറിച്ചുള്ള അവബോധം കൂടുതൽ ശക്തിപ്പെടുത്താനും സാധിച്ചു.
== ഒരുക്കം - ബോധവൽക്കരണ ക്ലാസ്സ് ==
[[പ്രമാണം:37001- Orukkam 2026.jpg|വലത്ത്‌|ചട്ടരഹിതം|283x283ബിന്ദു]]
2026 ജനുവരി 16 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വരാനിരിക്കുന്ന പൊതുപരീക്ഷകളെ ആത്മവിശ്വാസത്തോടെ എങ്ങനെ നേരിടാം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്ലാസ്സിന് കിടങ്ങന്നൂർ നവജീവോദയം ഡയറക്ടർ റവ. അഭിഷേക് ഡാൻ ഉമ്മൻ നേതൃത്വം നൽകി. പരീക്ഷാസമയത്തെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും, മികച്ച രീതിയിൽ പഠനം ക്രമീകരിക്കുന്നതിനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അദ്ദേഹം കുട്ടികൾക്ക് നൽകി.
== പെൺശക്തിക്ക് അറിവിന്റെ കരുത്ത് ==
[[പ്രമാണം:37001 women's power.jpg|വലത്ത്‌|ചട്ടരഹിതം]]
ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഷീ പാഡ് പ്രോജക്ടിന്റെ ഭാഗമായി എം.എച്ച്.എം പ്രോഗ്രാം 2026 ജനുവരി 19-ന് സംഘടിപ്പിച്ചു.
ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. രേവതി ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂൾ കോർഡിനേറ്റർ ഷിബു പ്രഭാകരൻ പരിപാടി ഏകോപിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് അഞ്ജലി ദേവി എസ്., അധ്യാപകരായ ആശ പി. മാത്യു, കൃഷ്ണേന്ദു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പെൺകുട്ടികൾക്കായി പ്രത്യേകമായി സംഘടിപ്പിച്ച ഈ സെഷനിൽ സാനിറ്ററി പാഡുകളുടെ ശരിയായ ഉപയോഗം, ആർത്തവചക്രത്തെക്കുറിച്ചുള്ള അവബോധം, ആർത്തവകാലത്ത് കഴിക്കേണ്ട പോഷകാഹാരങ്ങൾ, വ്യക്തിഗത ശുചിത്വത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിശദമായ ക്ലാസുകൾ നൽകി. വിദ്യാർത്ഥിനികൾക്ക് ഏറെ പ്രയോജനകരമായ ഈ പരിപാടി, വിഷയത്തിലുള്ള അവരുടെ അറിവ് വർധിപ്പിക്കാൻ സഹായിച്ചു.
== സ്നേഹം പദ്ധതി ==
പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച സ്നേഹം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം സ്കൂൾ മാനേജറുമായ ഡോ. ടി. ടി. സക്കറിയ അച്ചൻ രാവിലെ സ്കൂൾ അസംബ്ലിയിൽ വെച്ച് നിർവഹിച്ചു.
കുട്ടികളിൽ ഉന്നതനിലവാരത്തിലുള്ള സാമൂഹിക പാടവവും ജീവിത നൈപുണ്യങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആറ് ആഴ്ചകളിലായി നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ ഓരോ ആഴ്ചയും ഓരോ പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പരിശീലനങ്ങളാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്.
=== ശാസനയില്ലാ വാരം ===
പദ്ധതിയുടെ ആദ്യ വാരം ശാസനയില്ലാ വാരം ആയിട്ടാണ് ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി നടന്ന അസംബ്ലിയിൽ കുട്ടികൾ ആകർഷകമായ ഒരു സ്കിറ്റ് അവതരിപ്പിച്ചു. ശിക്ഷാ നടപടികളേക്കാൾ സ്നേഹപൂർണ്ണമായ സമീപനമാണ് കുട്ടികളിൽ മാറ്റം വരുത്തുക എന്നതായിരുന്നു സ്കിറ്റിന്റെ സന്ദേശം. കുട്ടികളിൽ ആത്മവിശ്വാസം വളർത്താനും അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും ഈ പദ്ധതി ഉപകരിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മാനേജർ ഓർമ്മിപ്പിച്ചു.
==== പ്രധാന ആശയങ്ങൾ ====
* തിരുത്തലുകൾ സ്നേഹത്തിലൂടെ - കുട്ടികൾ ചെയ്യുന്ന തെറ്റുകളെ കഠിനമായി ശാസിക്കുന്നതിന് പകരം, സ്നേഹത്തോടെയും കരുതലോടെയും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക.
* ആവർത്തനം ഒഴിവാക്കുക - തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശാസനയല്ല, മറിച്ച് കൃത്യമായ മാർഗനിർദ്ദേശങ്ങളാണ്  നൽകേണ്ടത്.
* മനഃശാസ്ത്രപരമായ സമീപനം - കഠിനമായ ശാസന കുട്ടികളിൽ ഭയം മാത്രമേ സൃഷ്ടിക്കുകയുള്ളൂ എന്നും, അത് അവരുടെ സ്വഭാവം തിരുത്താനുള്ള പ്രവണതയെ ഇല്ലാതാക്കുന്നു എന്നും മനഃശാസ്ത്ര വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
<gallery mode="packed">
പ്രമാണം:37001-Love Project-2.JPG.jpg
പ്രമാണം:37001-Love Project-1.JPG
പ്രമാണം:37001 Love Project.JPG
</gallery>
=== പ്രശംസാ വാരം ===
സ്നേഹം പദ്ധതിയുടെ ഭാഗമായി രണ്ടാം വാരത്തിലെ പ്രമേയമായി തിരഞ്ഞെടുത്തത്  '''പ്രശംസാ വാരം''' ആണ്. ഇതിനോടനുബന്ധിച്ച് 2026 ജനുവരി 27 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ലിയിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.
==== പ്രധാന പ്രവർത്തനങ്ങൾ ====
വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
===== '''സന്ദേശം''' =====
പ്രശംസാ വാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാധ്യാപകൻ  കുട്ടികൾക്ക് ആമുഖപ്രഭാഷണം നൽകി. മറ്റുള്ളവരുടെ നല്ല പ്രവൃത്തികളെ അംഗീകരിക്കാനും അഭിനന്ദിക്കാനും ശീലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.
===== '''സ്കിറ്റ് അവതരണം''' =====
യു.പി വിഭാഗം കുട്ടികൾ ഈ പ്രമേയത്തെ ആസ്പദമാക്കി വളരെ മനോഹരമായ ഒരു സ്കിറ്റ് അവതരിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ ചെറിയ അഭിനന്ദനങ്ങൾ പോലും എങ്ങനെ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നുവെന്ന് സ്കിറ്റിലൂടെ കുട്ടികൾക്ക് കാട്ടിക്കൊടുത്തു.
===== '''ബോധവൽക്കരണ ക്ലാസ്''' =====
പ്രശംസിക്കുന്നതിലൂടെ വ്യക്തിബന്ധങ്ങൾ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് അധ്യാപിക സുനു മേരി സാമുവൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നയിച്ചു.
== കൈറ്റ് ഹരിത വിദ്യാലയം 4.0 ബെസ്റ്റ് പെർഫോമർ - അനുമോദനം ==
2026 മാർച്ച് 2-ന് ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ കൈറ്റ് ഹരിത വിദ്യാലയം 4.0-ൽ ബെസ്റ്റ് പെർഫോമർ അവാർഡ് നേടിയ വിദ്യാർത്ഥിനി കൃപ മറിയം മത്തായിയെ അനുമോദിച്ചു.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ വർഗീസ് മാത്യു തരകൻ അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപിക അനില സാമുവൽ, പി.ടി.എ പ്രസിഡന്റ് രാജീവ് കുമാർ, ലിറ്റിൽ കൈറ്റ്സ് മെന്റർ ആശാ പി. മാത്യു, സീനിയർ അധ്യാപിക സുനു മേരി സാമുവൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സ്കൂളിനും ജില്ലയ്ക്കും അഭിമാനമായി മാറിയ കൃപ മറിയം മത്തായിയുടെ നേട്ടം വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാണെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സജീവ പ്രവർത്തനങ്ങളും സ്കൂളിന്റെ ഐ.ടി. മേഖലയിലെ മുന്നേറ്റങ്ങളും ചടങ്ങിൽ പ്രത്യേകം പ്രശംസിക്കപ്പെട്ടു. സ്കൂൾ സമൂഹത്തിന്റെ സംയുക്ത അഭിമാനമായി ചടങ്ങ് മാറി.
== സംസ്ഥാന ലിറ്റിൽ കൈറ്റ്സ് അവാർഡ് 2026- അനുമോദന പരിപാടികളുടെ ഒരുക്കങ്ങൾ ==
2026 മാർച്ച് 10ന് ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ, സ്കൂൾ മാനേജർ റവ. ഡോ. ടി. ടി. സക്കറിയയുടെ അധ്യക്ഷതയിൽ സംസ്ഥാന ലിറ്റിൽ കൈറ്റ്സ് അവാർഡ് 2026 കരസ്ഥമാക്കിയതിനെ തുടർന്നുള്ള അനുമോദന പരിപാടികളുടെ ഒരുക്കങ്ങളെക്കുറിച്ച് ഒരു കമ്മിറ്റി യോഗം സംഘടിപ്പിച്ചു.
യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ വർഗീസ് മാത്യു തരകൻ, ഹെഡ്മിസ്ട്രസ് അനില സാമുവൽ, സ്കൂൾ ബോർഡ് സെക്രട്ടറി റോണി എം. എബ്രഹാം, ബോർഡ് ട്രഷറർ ജോസ്, പി.ടി.എ പ്രസിഡന്റ് രാജീവ്‌ കുമാർ , വൈസ് പ്രസിഡന്റ് സന്ധ്യ എം.പി., മദർ പി.ടി.എ പ്രസിഡന്റ് സൗമ്യ ബിജു, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ സുഷമ ഷീന, ലിറ്റിൽ കൈറ്റ്സ് മെന്റേഴ്സായ ആശാ പി. മാത്യു, ലക്ഷ്മി പ്രകാശ്, അധ്യാപകരായ ടീന എബ്രഹാം, സിബി മത്തായി, സുനു മേരി സാമുവൽ, ജെബി തോമസ്, എബി മാത്യു, ജേക്കബ്, എബിൻ, ജിയോ മാത്യു എന്നിവരും പങ്കെടുത്തു.
യോഗത്തിൽ 2026 മാർച്ച് 14ന് സ്കൂളിന്റെ പരിസരപ്രദേശങ്ങളിലായി ഒരു റോഡ് ഷോ സംഘടിപ്പിക്കാൻ തീരുമാനിച്ചു. കൂടാതെ ആറന്മുള പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളെയും ആദരിക്കാൻ തീരുമാനിച്ചു. പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളെയും ആദരിക്കാൻ യോഗം തീരുമാനിച്ചു. ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത അധ്യാപകരെയും വിദ്യാർത്ഥികളെയും അനുമോദിക്കാനും തീരുമാനമായി.
=== സംസ്ഥാന ലിറ്റിൽ കൈറ്റ്സ് അവാർഡ് 2026 - അനുമോദന പരിപാടിയുടെ ക്രമീകരണങ്ങൾ - കമ്മിറ്റി യോഗം2026 ===
മാർച്ച് 12ന് ഇടയാറൻമുള എ.എം.എം. ഹയർസെക്കൻഡറി സ്കൂളിൽ സംസ്ഥാന ലിറ്റിൽ കൈറ്റ്സ് അവാർഡ് 2026 ലഭിച്ചതിനെ തുടർന്ന് സംഘടിപ്പിക്കുന്ന അനുമോദന പരിപാടിയുടെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ഒരു കമ്മിറ്റി യോഗം ചേർന്നു.
യോഗത്തിൽ സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ, പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, പി.ടി.എ ഭാരവാഹികൾ, ലിറ്റിൽ കൈറ്റ്സ് മെന്റേഴ്സ്, അധ്യാപകർ എന്നിവർ പങ്കെടുത്തു. അനുമോദന പരിപാടി വിജയകരമായി നടത്തുന്നതിനുള്ള വിവിധ ക്രമീകരണങ്ങളും ചുമതലകളും യോഗത്തിൽ ചർച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊണ്ടു.
== സംസ്ഥാന നേട്ടങ്ങൾക്ക് അനുമോദനം – എ.എം.എം ഹയർസെക്കൻഡറി സ്കൂളിന് അഭിമാന നിമിഷം ==
[[പ്രമാണം:37001 Little Kites Award Clebration 2026-1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് സംസ്ഥാന നേട്ടങ്ങൾക്ക് അനുമോദനം]]
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിന് സംസ്ഥാനതലത്തിൽ വീണ്ടും ഒന്നാം സ്ഥാനം ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ലഭിച്ചതും, ഹരിത വിദ്യാലയം സീസൺ 4-ൽ പങ്കെടുത്ത് സംസ്ഥാനത്തെ മികച്ച 26 സ്കൂളുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടതുമായ നേട്ടങ്ങളുടെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു.
2026 മാർച്ച് 14-ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കോഴിപ്പാലം ജംഗ്ഷനിൽ വച്ച് നടന്ന അനുമോദന സമ്മേളനം സ്കൂൾ മാനേജർ റവ. ഡോ. ടി. ടി. സക്കറിയയുടെ അധ്യക്ഷതയിൽ നടന്നു.
=== ഉദ്ഘാടനം ===
യോഗം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജൻ കുഴിവേലിൽ ഉദ്ഘാടനം ചെയ്തു. ഹരിത വിദ്യാലയം ഫ്ലോർ ഷൂട്ടിംഗിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ഈ അവസരത്തിൽ പൂർവവിദ്യാർത്ഥിനിയും 85-ാം ബാച്ച് പ്രതിനിധിയുമായ സോഫിയ സാം, പി.ടി.എ, മദർ പി.ടി.എ, മാനേജ്മെന്റ്, സ്റ്റാഫ് പ്രതിനിധികൾ എന്നിവർ ചേർന്ന് മെമെന്റോയും പൊന്നാടയും നൽകി ആദരിച്ചു.
=== ആശംസാപ്രസംഗങ്ങൾ ===
ആറന്മുള ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ അനിയൻ വി.ആർ., ദേവി രമേശ്, സോമവല്ലി ദിവാകരൻ, കൈറ്റ് മാസ്റ്റർ ട്രെയിനർ തോമസ് എം. ഡേവിഡ്, പി.ടി.എ പ്രസിഡണ്ട് രാജീവ് കുമാർ, സ്കൂൾ ബോർഡ് സെക്രട്ടറി റോണി എം. എബ്രഹാം, പ്രിൻസിപ്പൽ വർഗീസ് മാത്യു തരകൻ, പ്രധാന അധ്യാപിക അനില സാമുവൽ, കൈറ്റ് മെന്റർമാരായ ആശാ പി. മാത്യു, ലക്ഷ്മി പ്രകാശ്, സീനിയർ അധ്യാപിക സുനു മേരി സാമുവൽ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.
=== മെമെന്റോ വിതരണം ===
മുൻ അധ്യാപകനായിരുന്ന സി. കെ. വർഗീസ് സാറിന്റെ മകളും 85-ബാച്ച് പ്രതിനിധിയുമായ സോഫിയ സാം, സ്കൂളിന് ലഭിച്ച അവാർഡുകളുടെയും ഹരിത വിദ്യാലയം ഫ്ലോർ ഷൂട്ടിംഗിൽ പങ്കെടുത്ത കുട്ടികളുടെയും അംഗീകാരമായി മെമെന്റോകൾ വിതരണം ചെയ്തു.
=== ആദരവ് ===
സ്കൂൾ പ്രധാന അധ്യാപിക അനില സാമുവലിനും, ലിറ്റിൽ കൈറ്റ്‌സ് വിദ്യാർഥികളെയും, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ആശാ പി. മാത്യു, ലക്ഷ്മി പ്രകാശ് എന്നിവർക്കും പി.ടി.എ അംഗങ്ങൾ സ്നേഹാദരം അർപ്പിച്ചു.
=== പരിപാടിയുടെ അവതരണം ===
സീനിയർ അധ്യാപിക സുനു മേരി സാമുവൽ പരിപാടിയുടെ അവതാരകയായി പ്രവർത്തിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗമായ ആദിത്യ സുജിത്ത് പരിപാടി മുഴുവൻ മീഡിയ ഡോക്യുമെന്റേഷൻ നിർവഹിച്ചു.
=== വിപുലമായ ജനപങ്കാളിത്തം ===
കോഴിപ്പാലം ജംഗ്ഷനിൽ വച്ച് നടന്ന അനുമോദന സമ്മേളനത്തിൽ പ്രദേശവാസികളുടെ വലിയ ജനാവലി പങ്കെടുത്തത് പരിപാടിയെ ഏറെ ശ്രദ്ധേയമാക്കി.
== സംസ്ഥാനതലത്തിൽ  ലിറ്റിൽ കൈറ്റ്സിന്  ഒന്നാംസ്ഥാനം – വിജയാഘോഷ റോഡ് ഷോ ==
[[പ്രമാണം:37001 LK Road Show-2.jpg|ലഘുചിത്രം]]
2026 മാർച്ച് 14ന് സംസ്ഥാനതലത്തിൽ തുടർച്ചയായി രണ്ടാം തവണയും ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഒന്നാംസ്ഥാനം നേടിയ ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിന്റെ നേട്ടത്തിന്റെ സന്തോഷം പങ്കിടുന്നതിനായി വിവിധ സ്ഥലങ്ങളിലായി റോഡ് ഷോ സംഘടിപ്പിച്ചു.
രാവിലെ 9 മണിക്ക് സ്കൂളിൽ നിന്ന് ആരംഭിച്ച റോഡ് ഷോ പൂവത്തൂർ, കരിയിലമുക്ക്, ആറാട്ടുപുഴ, മുളക്കുഴ, പുത്തൻകാവ്, കാരക്കാട്, കോട്ട, എഴിക്കാട്, വല്ലന, കിടങ്ങന്നൂർ, മെഴുവേലി, കോട്ടയ്ക്കകം, ആറന്മുള എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കോഴിപ്പാലത്ത് സമാപിച്ചു. ഓരോ ജംഗ്ഷനുകളിലും ചെറിയ മീറ്റിങ്ങുകൾ സംഘടിപ്പിക്കുകയും അവിടുത്തെ ജനപ്രതിനിധികളെ ആദരിക്കുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ്, എൻ.സി.സി, ജെ.ആർ.സി ക്ലബ്ബുകളിലെ വിദ്യാർത്ഥികൾ ആവേശപൂർവ്വം റോഡ് ഷോയിൽ പങ്കെടുത്തു.
റോഡ് ഷോയിൽ സ്കൂളിന്റെ മികവുകളെക്കുറിച്ച് സ്കൂൾ മാനേജർ റവ. ഡോ. ടി. ടി. സക്കറിയ, പ്രിൻസിപ്പൽ വർഗീസ് മാത്യു തരകൻ, ഹെഡ്മിസ്ട്രസ് അനില സാമുവൽ, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ആശാ പി. മാത്യു, ലക്ഷ്മി പ്രകാശ് എന്നിവർ സംസാരിച്ചു. അധ്യാപകരായ സുനു മേരി സാമുവൽ, ബിന്ദു കെ. ഫിലിപ്പ്, പി.ടി.എ പ്രസിഡന്റ് രാജീവ് കുമാർ, സ്കൂൾ ബോർഡ് സെക്രട്ടറി റോണി എം. എബ്രഹാം എന്നിവരും സ്കൂളിന്റെ നേട്ടങ്ങളെയും ഐ.ടി മേഖലയിലെ മികവുകളെയും കുറിച്ച് സംസാരിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗമായ ക്രിസ്റ്റി തോമസ് ജേക്കബ് ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ ലഭിച്ച അനുഭവങ്ങളും ഗുണങ്ങളും പങ്കുവച്ചു. ലിറ്റിൽ കൈറ്റ്സ് പദ്ധതി സമൂഹത്തിലുണ്ടാക്കുന്ന പ്രാധാന്യവും, അതിന്റെ ഗുണഫലങ്ങളും റോഡ് ഷോയിൽ വ്യക്തമായി അവതരിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്തു.
കൂടാതെ ഹരിത വിദ്യാലയം 4.0 റിയാലിറ്റി ഷോയിലെ ബെസ്റ്റ് പെർഫോർമർ ക്രിപ മറിയം മത്തായിയെ വിവിധ കേന്ദ്രങ്ങളിലെ യോഗങ്ങളിൽ അനുമോദിക്കുകയും ചെയ്തു.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തം കൊണ്ട് റോഡ് ഷോ വലിയ ആവേശത്തോടെയും ജനശ്രദ്ധയോടെയും നടന്നു.
== കെ-ടെറ്റ് വിജയത്തിലേക്ക് കൈറ്റ് പരിശീലനം ==
[[പ്രമാണം:37001 K-tet Class-1.jpg|വലത്ത്‌|ചട്ടരഹിതം]]
2026 മാർച്ച് 31ന് ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർക്കായി കൈറ്റ് സംപ്രേഷണം ചെയ്യുന്ന കെ-ടെറ്റ് പരിശീലന ക്ലാസുകളുടെ പ്രാധാന്യം ലിറ്റിൽ കൈറ്റ്സ് മെറ്റേഴ്സ് വിശദമായി അവതരിപ്പിച്ചു. അവധിക്കാലത്ത് സംപ്രേഷണം ചെയ്യുന്ന ഇത്തരം പരിശീലന ക്ലാസുകൾ അധ്യാപകർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും, ഓരോ ക്ലാസിനും അനുബന്ധമായി സമഗ്രമായ നോട്ടുകൾ തയ്യാറാക്കുകയും, വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കുകയും ചെയ്യണമെന്ന്  നിർദേശിച്ചു.
കെ-ടെറ്റ് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാൻ ക്രമബദ്ധമായ പഠനരീതി, സമയക്രമം പാലിക്കൽ, മോഡൽ ചോദ്യപേപ്പറുകൾ അഭ്യസിക്കൽ എന്നിവയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. കൂടാതെ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് പഠന വിഭവങ്ങൾ ശേഖരിക്കുന്നതും, സംശയങ്ങൾ പരസ്പരം പങ്കുവെച്ച് പരിഹരിക്കുന്നതും, പരിശീലനത്തെ കൂടുതൽ ഫലപ്രദമാക്കുമെന്ന്  അറിയിച്ചു. അധ്യാപകരുടെ കഴിവ് വർധിപ്പിക്കുന്നതിനും, മികച്ച വിജയം കൈവരിക്കുന്നതിനും ഇത്തരം സംരംഭങ്ങൾ ഏറെ സഹായകരമാണെന്നും  പങ്കെടുത്ത അധ്യാപകർ അഭിപ്രായപ്പെട്ടു.