"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 381: | വരി 381: | ||
== AMIGOS FEST 26 == | == AMIGOS FEST 26 == | ||
കുഞ്ഞുമനസ്സുകളുടെ നിറങ്ങളെയും ചിരികളെയും കഴിവുകളെയും ആഘോഷിക്കുന്ന ഒരു സന്തോഷവേദിയാണ് പ്രീ-പ്രൈമറി കുട്ടികളുടെ കലാമേള.13/1/ 26 ന് സ്കൂളിൽ AMIGOS FEST എന്ന പേരിൽപ്രീ പ്രൈമറി കുട്ടികളുടെ കലാമേള സ്കൂളിൽ സംഘടിപ്പിച്ചു.പാട്ട്, കഥ പറയൽ , ചിത്രരചന തുടങ്ങിയവയിലൂടെ കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു.കുഞ്ഞുങ്ങളുടെ കുസൃതിയും നിഷ്കളങ്കതയും നിറഞ്ഞ |ഈ കലാമേള എല്ലാവർക്കും സന്തോഷവും അഭിമാനവും നൽകുന്ന ഒരു മനോഹര അനുഭവമായിരുന്നു.പരിപാടി പിടിഎ പ്രസിഡൻറ് മധുസൂദനൻ വാര്യർ ഉദ്ഘാടനം ചെയ്തു. | കുഞ്ഞുമനസ്സുകളുടെ നിറങ്ങളെയും ചിരികളെയും കഴിവുകളെയും ആഘോഷിക്കുന്ന ഒരു സന്തോഷവേദിയാണ് പ്രീ-പ്രൈമറി കുട്ടികളുടെ കലാമേള.13/1/ 26 ന് സ്കൂളിൽ AMIGOS FEST എന്ന പേരിൽപ്രീ പ്രൈമറി കുട്ടികളുടെ കലാമേള സ്കൂളിൽ സംഘടിപ്പിച്ചു.പാട്ട്, കഥ പറയൽ , ചിത്രരചന തുടങ്ങിയവയിലൂടെ കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു.കുഞ്ഞുങ്ങളുടെ കുസൃതിയും നിഷ്കളങ്കതയും നിറഞ്ഞ |ഈ കലാമേള എല്ലാവർക്കും സന്തോഷവും അഭിമാനവും നൽകുന്ന ഒരു മനോഹര അനുഭവമായിരുന്നു.പരിപാടി പിടിഎ പ്രസിഡൻറ് മധുസൂദനൻ വാര്യർ ഉദ്ഘാടനം ചെയ്തു. | ||
[[പ്രമാണം:20260113 115310.jpg|നടുവിൽ|ലഘുചിത്രം|അമിഗോസ് ഫെസ്റ്റ് ഉദ്‌ഘാടനം പി.ടി എ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യുന്നു]] | |||
== പി ടി എ ,എം പി ടി എ വക കുട്ടികൾക്ക് ബിരിയാണി == | == പി ടി എ ,എം പി ടി എ വക കുട്ടികൾക്ക് ബിരിയാണി == | ||
16 / 1/ 26 വെള്ളിയാഴ്ച വിദ്യാർത്ഥികൾക്ക് പിടിഎ , എം പി ടി എ കമ്മിറ്റി അംഗങ്ങളുടെ വകയായി ബിരിയാണി നൽകി. സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറിയതിനുള്ള അവരുടെ സ്നേഹസമ്മാനമായിരുന്നു ഇത്.12000 രൂപയോളം ആണ് അവർ സ്വരൂപിച്ചത്.നമ്മുടെ വിദ്യാലയത്തിന്റെ കരുത്താണ് അവർ | 16 / 1/ 26 വെള്ളിയാഴ്ച വിദ്യാർത്ഥികൾക്ക് പിടിഎ , എം പി ടി എ കമ്മിറ്റി അംഗങ്ങളുടെ വകയായി ബിരിയാണി നൽകി. സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറിയതിനുള്ള അവരുടെ സ്നേഹസമ്മാനമായിരുന്നു ഇത്.12000 രൂപയോളം ആണ് അവർ സ്വരൂപിച്ചത്.നമ്മുടെ വിദ്യാലയത്തിന്റെ കരുത്താണ് അവർ | ||
[[പ്രമാണം:18431 പി ടി എ കമ്മറ്റി അംഗങ്ങൾ ബിരിയാണി വിതരണം.jpg|നടുവിൽ|ലഘുചിത്രം|പി ടി എ കമ്മറ്റി അംഗങ്ങൾ ബിരിയാണി വിതരണം ചെയ്യുന്നു]] | |||
== റിപ്പബ്ലിക്ദിനം == | |||
മാനവകുലത്തിന്റെ വൈവിധ്യങ്ങളെ കോർത്തിണക്കി, ജാതിമത വർഗ്ഗ വ്യത്യാസങ്ങൾക്ക് അതീതമായി,ഒരൊറ്റ ജനതയായി , ലോകത്തിന്റെ ഹൃദയമായി, ഇന്ത്യ മാറി കഴിഞ്ഞു. അതിനു നമ്മെ പ്രാപ്തമാക്കിയത് ജനാധിപത്യത്തിൻ്റെ വിശുദ്ധ ഗ്രന്ഥമായ ഭരണഘടനയാണ്. ഭരണഘടന നിലവിൽ വന്ന ജനുവരി 26 റിപ്പബ്ലിക് ദിനമായി നാം ആഘോഷിക്കുന്നു.26 / 1/ 26 ന് സ്കൂളിൽ റിപ്പബ്ലിക് ദിനത്തിൽ മാനേജർ അഷറഫ് മാസ്റ്റർ പതാക ഉയർത്തി. | |||
== പഠനയാത്ര == | |||
20/01/ 26 ന് 3 ,4 ക്ലാസിലെ കുട്ടികളുടെ പഠനയാത്ര സംഘടിപ്പിക്കുകയുണ്ടായി. 70 കുട്ടികളും അധ്യാപകരും കോഴിക്കോടുള്ള സർഗാലയ , പ്ലാനിറ്റോറിയം, ചാലിയം, ജങ്കാർ , കോഴിക്കോട് ബീച്ച് എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ചത്.കേരളത്തിൻ്റെ പാരമ്പര്യ കരകൗശല കലകൾ, കൈത്തറി ഉൽപ്പന്നങ്ങൾ, ശില്പങ്ങൾ എന്നിവ നേരിൽ കാണാൻ കഴിഞ്ഞു .കലാകാരന്മാർ വസ്തുക്കൾ നിർമ്മിക്കുന്ന രീതികൾ വിദ്യാർത്ഥികൾക്ക് കാണിച്ചുകൊടുത്തു. ഇത് വിദ്യാർത്ഥികളിൽ പുതിയൊരു അനുഭവമായി മാറി. പ്ലാനിറ്റോറിയത്തിൽ ഗ്രഹങ്ങൾ ,നക്ഷത്രങ്ങൾ, സൗരയൂഥം എന്നിവയെ കുറിച്ചുള്ള പ്രദർശനങ്ങൾ കാണാൻ കഴിഞ്ഞു. കൂടാതെ ചാലിയം ബീച്ച്, ബേപ്പൂരിലെ ജങ്കാർ ബോട്ട് യാത്ര (ജങ്കാർ ബോട്ട് യാത്ര കുട്ടികളിൽ പുതിയ അനുഭവമായി ) യാത്രയുടെ അവസാന ഘട്ടമായി കോഴിക്കോട് ബീച്ച് സന്ദർശിച്ചു. മനോഹരമായ സായാഹ്ന കാഴ്ചകൾ ആസ്വദിച്ചു. തിരിച്ച് 12. 30 ന് സ്കൂളിൽ തിരിച്ചെത്തി. | |||
== സന്തോഷ വിദ്യാലയ ഉദ്ഘാടനം == | |||
കുട്ടികൾ സന്തോഷത്തോടെ പഠിക്കുമ്പോൾ അവരുടെ പഠനവും, വ്യക്തിത്വ വികസനവും കൂടുതൽ മെച്ചപ്പെടുന്നു. സ്കൂൾ എന്നത് അറിവു നേടാനുള്ള ഇടം മാത്രമല്ല. സന്തോഷം അനുഭവിക്കുന്ന ,സൗഹൃദം വളർത്തുന്ന, സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന ഒന്നായിരിക്കണം. ഇവിടെ അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് ചേർന്ന് സൗഹൃദപരമായ പഠന രീതികൾ നടത്തുന്നു.10/ 1/ 26 ന് കോട്ടക്കൽ മുനിസിപ്പൽ ചെയർമാൻ ശ്രീ കെ കെ നാസർ ഞങ്ങളുടെ വിദ്യാലയം സന്തോഷ വിദ്യാലയമായി പ്രഖ്യാപിച്ചു | |||
== ബാൻഡ് സെറ്റ് ഉദ്ഘാടനം == | |||
നമ്മുടെ സ്കൂളിലെ ബാൻഡ് സൈറ്റ് സ്കൂൾ ആഘോഷങ്ങളിലും, അസംബ്ലിയിലും, ദിനാചരണങ്ങളിലും, വിവിധ പരിപാടികളിലും സ്കൂളിന് അഭിമാനമായി മാറിയിരിക്കുകയാണ്.10/1/ 26 ന് ബാൻഡ് സെറ്റ് ഉദ്ഘാടനം മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി പാറൊളി റംല ടീച്ചർ ഉദ്ഘാടനം ചെയ്തു | |||
== പ്രീ പ്രൈമറി എ സി സ്മാർട്ട് ക്ലാസ് ഉദ്ഘാടനം == | |||
10 / 1 /26 ന് പ്രീ പ്രൈമറി എ സി സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം കോട്ടക്കൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സുലൈമാൻ പാറമ്മൽ നിർവഹിച്ചു | |||
== എൽ എസ് എസ് വിദ്യാർത്ഥികളെ ആദരിച്ചു == | |||
പതിനൊന്ന് വിദ്യാർത്ഥികൾക്കാണ് കഴിഞ്ഞ വർഷം എൽ.എസ്.എസ് ലഭിച്ചത്.10/1/26 ന് പതിനൊന്ന് പേർക്കും സ്കൂളിൻ്റെ വക ഉപഹാരവും ക്ലാസ് അധ്യാപകരായ പി ഫസീല ടീച്ചർ, അനുഷ ടീച്ചർ , ഹെഡ്മാസ്റ്റർ എന്നിവരുടെ വക സ്മാർട്ട് വാച്ചും സമ്മാനമായി നൽകി. നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ഷഹാന ഷെഫീർ ഉപഹാരങ്ങൾ കൈമാറി | |||
== പ്രീ പ്രൈമറി ടാലൻ്റ് ടെസ്റ്റിൽ അഭിമാനവിജയം സംസ്ഥാന പരീക്ഷയിൽ 48 വിദ്യാർഥികൾക്ക് റാങ്ക് == | |||
നെക്സ്റ്റൺ എഡ്യൂക്കേഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച പ്രീ പ്രൈമറി ടാലൻ്റ് ടെസ്റ്റിൽ വില്ലൂർ സ്കൂളിന് അഭിമാനകരമായ വിജയം. പരീക്ഷയിൽ പങ്കെടുത്ത 70 വിദ്യാർത്ഥികളിൽ 48 പേർക്ക് റാങ്ക് നേടാൻ ആയത് വിദ്യാലയത്തിന്റെ അക്കാദമിക മുന്നേറ്റത്തിന്റെ വ്യക്തമായ നേർസാക്ഷ്യമായി മാറി. കുട്ടികളുടെ പഠനശേഷിയും ബുദ്ധിവികാസവും ലക്ഷ്യമിട്ട് കൃത്യമായ പരിശീലന പദ്ധതികളിലൂടെ ഒരുക്കിയ പഠന പദ്ധതികളാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാനകാരണം. വ്യക്തിഗതശ്രദ്ധ ,ഘട്ടം ഘട്ടമായ പരിശീലനം, നിരന്തരമായ മൂല്യനിർണയം, രക്ഷിതാക്കളുമായി ചേർന്നുള്ള പിന്തുണ പദ്ധതികൾ എന്നിവയിലൂടെയാണ് കുട്ടികളെ അധ്യാപകർ പരീക്ഷക്ക് തയ്യാറാക്കിയത് | |||
== പ്രീ പ്രൈമറി ടാലെന്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു == | |||
ഈ വർഷം പ്രീ പ്രൈമറി ടാലൻ പരീക്ഷയിൽ 45 വിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കി10/1/26 ന് പ്രീ പ്രൈമറി ടാലൻ്റ് പരീക്ഷയിൽ ഒന്ന് മുതൽ മൂന്ന് വരെ റാങ്ക് നേടിയ വിദ്യാർത്ഥികൾക്ക് വാർഡ് കൗൺസിലർ ശ്രീമതി സുബൈദ കറുമണ്ണിൽ ഉപഹാരവും ക്യാഷ് പ്രൈസും കൈമാറി | |||
== ഹമീദ് മാസ്റ്റർക്കുള്ള ഉപഹാരം കൈമാറി == | |||
വിദ്യാർത്ഥികൾക്ക് ബാൻ്റ് സെറ്റിൽ പരിശീലനം നൽകിയ ഹമീദ് മാസ്റ്റർക്കുള്ള ഉപഹാരം കോട്ടക്കൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷഹാന ഷെഫീർ കൈമാറി | |||
== റിഥം പത്രം പ്രകാശനം ചെയ്തു == | |||
സ്കൂളിൻ്റെ മികവുകൾ ഉൾപ്പെടുത്തി പുറത്തിറക്കിയ റിഥം ന്യൂസ് 10 / 1/ 26 ന് പി.ടി എ പ്രസിഡണ്ട് ശ്രീ മധുസുധനൻ എൻ.സി മാനേജർ ശ്രീ മുഹമ്മദ് അഷ്റഫ് മാഷിന് കൈമാറി പ്രകാശനം ചെയ്തു. ചീഫ് എഡിറ്റർ കെ ഫസീല ടീച്ചർ സബ് എഡിറ്റർ പി ഫസീല ടീച്ചർ ബോഡ് അംഗങ്ങളായ നിമിഷ ടീച്ചർ , ഷെറിൻ ടീച്ചർ എന്നിവർ സംസാരിച്ചു | |||
== ഇതൾ 25 സമ്മാനവിതരണം == | |||
രക്ഷിതാക്കളുടെ കലാമേള ഇതൾ 25 വിജയികൾക്കുള്ള സമ്മാന വിതരണം 10/1/ 26 ന് ശ്രീ കബീർ പട്ടാമ്പി നിർവ്വഹിച്ചു | |||
== അമിഗോസ് ഫെസ്റ്റ്സമ്മാന വിതരണം == | |||
പ്രീ പ്രൈമറി കലാമേള അമിഗോസ് ഫെസ്റ്റ് സമ്മാന വിതരണം മാനേജർ അഷ്റഫ് മാസ്റ്റർ നിർവ്വഹിച്ചു | |||
== സബ്ജില്ലാ ശാസ്ത്രമേള കലാമേള ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു == | |||
സബ്ജില്ലാ ശാസ്ത്രമേള കലാമേള ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രതിഭാ സംഗമം പരിപാടി ഹമീദ് മാസ്റ്റർ, മുഹമ്മദ് അഷ്റഫ് മാസ്റ്റർ എൻ. സി മധുസൂദനൻ ഷീന വിപുൽ എന്നിവർ ഉപഹാരം കൈമാറി | |||
== വലിയപറമ്പിലെ പൗരസ്വീകരണം ശ്രദ്ധേയമായി == | |||
നമ്മുടെ വിദ്യാലയം ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ മികച്ച 16 എൽ.പി. സ്കൂളുകളിൽ ഒന്നായി തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടമാണ്. മലപ്പുറം ഉപജില്ലയിലെ ഏക വിദ്യാലയമായി ഈ അംഗീകാരം നേടിയ നമ്മുടെ സ്ഥാപനത്തിന് വലിയപറമ്പ് പൗരസമിതി ഒരുക്കിയ സ്നേഹോഷ്മളമായ പൗരസ്വീകരണം അത്യന്തം പ്രൗഢഗംഭീരമായിരുന്നു. | |||
പരിപാടി വീക്ഷിക്കുന്നതിനായി വലിയപറമ്പിൽ ഒന്നിച്ചുകൂടിയ ജനക്കൂട്ടം തന്നെ ഈ വിജയത്തിന്റെ സാമൂഹിക അംഗീകാരം വ്യക്തമാക്കുന്നതായിരുന്നു. രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ ചടങ്ങിൽ സാന്നിധ്യം രേഖപ്പെടുത്തി ആശംസകൾ അർപ്പിക്കുകയും സഹകരിക്കുകയും ചെയ്തു. | |||
അഞ്ചോളം സംഘടനകൾ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ കൈമാറിയത് പൗരസ്വീകരണത്തിന്റെ വിജയം വ്യക്തമാക്കുന്നു. അൻസാർ ടി.പി , ഫൈസൽ കുട്ടിമോൻ , ഉനൈസ് ടി പി എന്നിവരുടെ നേതൃത്വത്തിൽ സെവൻ സ്റ്റാർ ക്ലബ് അംഗങ്ങൾ | |||
ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും വെള്ളം വിതരണം ചെയ്തതും പ്രത്യേകം പ്രശംസനീയമാണ്. | |||
സ്റ്റേജ് ഒരുക്കാൻ ലോറി സ്പോൺസർ ചെയ്ത ജാഫർ ക്വാളിറ്റി , സ്റ്റേജും കസേരയും ഒരുക്കി തന്ന മുഹ്‌സിൻ്റെ നേതൃത്വത്തിലുള്ള സി.കെ എസ് വലിയ പറമ്പിലെ പ്രവർത്തകർ പരിപാടി വീക്ഷിക്കാൻ എത്തിയ മുഴുവൻ നാട്ടുകാർക്കും നന്ദി രേഖപ്പെടുത്തുന്നു | |||
കോട്ടക്കൽ നഗരസഭ വാർഡ് കൗൺസിലറായ സുബൈദ കറുമണ്ണിൽ ഒതുക്കുങ്ങൽ വാർഡ് മെമ്പർ സുമയ്യ തൂമ്പത്ത് എന്നിവരും അലിയാർ, യൂസഫ് പൂവംമഠത്തിൽ, റാഷിദ് പാപ്പായി, റഫീഖ് ഇ.പി, നാസർ പുതുക്കുടി, വ്ലോഗർ ഫൈസൽ മാഷ് , അലി കണ്ണച്ചൻകുത്ത്, മുഹമ്മദ് തൂമ്പത്ത് , പൂവം മഠത്തിൽ മുഹമ്മദ് ,ഷാജഹാൻ സി, അൻസാർ ടി.പി ഇല്യാസ് ഇ.പി | |||
എന്നിവരുടെ സാനിധ്യവും പരിപാടിയുടെ മാറ്റ് കൂട്ടി | |||
== അഡ്മിഷൻ ഡേ == | |||
10/01/ 26 ചൊവ്വാഴ്ച 11: 30 ന്അഡ്മിഷൻ ഡേ ഉദ്ഘാടനം കോട്ടക്കൽ മുൻസിപ്പൽ ചെയർമാൻ ശ്രീ കെ.കെ നാസർ നിർവഹിച്ചു . 55 കുട്ടികളും ഒരേ ഡ്രസ്സണിഞ്ഞ് തൊപ്പിയും ധരിച്ച് വേദിയിൽ അണിനിരന്നു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ശ്രീ ഹമീദ് മാസ്റ്റർ, ശ്രീമതി മിത്യാഭായ് ടീച്ചർ എന്നിവർ ചേർന്ന് നൽകി. വാഡ് കൗൺസിലർ ശ്രീ ഇബ്രാഹിംകുട്ടി അധ്യക്ഷൻ വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി സി സിദിൻ മാസ്റ്റർ സ്വാഗതവും ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | |||
== സോഷ്യൽ ഓഡിറ്റ് പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു == | |||
വിദ്യാഭ്യാസ രംഗത്ത് സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനായി ഞങ്ങളുടെ വിദ്യാലയം സമഗ്രമായ ഒരു സോഷ്യൽ ഓഡിറ്റ് പഠനം നടത്തിയിരുന്നു . എൽ കെ ജി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പങ്കെടുത്ത ഈ പഠനം വിദ്യാർത്ഥികളുടെ നിലവാരം, സ്കൂൾ തൃപ്തികരമാണോ എന്നിവ വിലയിരുത്തുന്നതായിരുന്നു.സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി ശ്രദ്ധിക്കപ്പെട്ടതും ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മലപ്പുറം ജില്ലയിൽ നിന്ന് പങ്കെടുത്ത ഏക വിദ്യാലയമായതും ഞങ്ങളുടെ പ്രവർത്തനങ്ങളുടെ അംഗീകാരമാണ് പഠനത്തിൻ്റെ കണ്ടെത്തൽ .റിപ്പോർട്ട് കോട്ടക്കൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷഹാന ഷെറിൻ പിടിഎ പ്രസിഡണ്ട്, എം പി ടി എ പ്രസിഡണ്ട് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. | |||