"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 625: വരി 625:


ഈ പരിശീലനം വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സൃഷ്‌ടിപരത, പ്രോഗ്രാമിങ് കഴിവ്, പ്രശ്നപരിഹാര ശേഷി എന്നിവ വികസിപ്പിക്കാൻ ഏറെ സഹായകമായി. ലിറ്റിൽ കൈറ്റ്സ് നടത്തിക്കുന്ന ഇത്തരം പരിശീലനങ്ങൾ വിദ്യാർത്ഥികളെ ടെക്നോളജി ലോകത്തേക്ക് ആത്മവിശ്വാസത്തോടെ അണിനിരത്തുന്നു.
ഈ പരിശീലനം വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സൃഷ്‌ടിപരത, പ്രോഗ്രാമിങ് കഴിവ്, പ്രശ്നപരിഹാര ശേഷി എന്നിവ വികസിപ്പിക്കാൻ ഏറെ സഹായകമായി. ലിറ്റിൽ കൈറ്റ്സ് നടത്തിക്കുന്ന ഇത്തരം പരിശീലനങ്ങൾ വിദ്യാർത്ഥികളെ ടെക്നോളജി ലോകത്തേക്ക് ആത്മവിശ്വാസത്തോടെ അണിനിരത്തുന്നു.
== കൈറ്റിന്റെ 'ഹരിതവിദ്യാലയം 4.0 വിദ്യാഭ്യാസ റിയാലിറ്റിഷോയിൽ തെരഞ്ഞെടുക്കപ്പെട്ട് നമ്മുടെ സ്കൂൾ  ==
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ 85 സ്കൂളുകൾ ഇടംപിടിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിച്ച 825 സ്കൂളുകളിൽ നിന്നാണ് ഹൈസ്കൂൾ-ഹയർസെക്കന്ററി വിഭാഗത്തിൽ 46ഉം പ്രൈമറി -അപ്പർ പ്രൈമറി വിഭാഗത്തിൽ 39 ഉം സ്കൂളുകളെ തിരഞ്ഞെടുത്തത്.
സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തിരഞ്ഞെടുത്തത് സ്കൂളുകൾ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അത് മറ്റു വിദ്യാലയങ്ങൾക്ക് കൂടി പങ്കുവെച്ച് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയുമാണ് വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ പ്രധാന ലക്ഷ്യം.
ഈ പരിപാടിയുടെ ഫ്ലോർ ഷൂട്ട് കൈറ്റ് സ്റ്റുഡിയോയിൽ ഡിസംബർ 26 മുതൽ ആരംഭിക്കും. കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം 2026 ജനുവരി ആദ്യം മുതൽ ആരംഭിക്കും. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സ്കൂളുകൾക്കും വിജയികൾക്കും ഫെബ്രുവരിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പ്രത്യേക അവാർഡുകൾ സമ്മാനിക്കും.
പൊതുവിദ്യാഭ്യാസ മേഖലയിൽ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ സമഗ്ര മുന്നേറ്റങ്ങൾ ഈ വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ ചർച്ച ചെയ്യപ്പെടും. സുസജ്ജമായ ഭൗതീക സൗകര്യങ്ങളും മികച്ച അക്കാദമിക പിന്തുണയും എ.ഐ., റോബോട്ടിക്സ് ഉൾപ്പെടെയുള്ള സാങ്കേതിക പഠനവും ലഭ്യമാക്കുന്ന കേരളത്തിലെ സ്കൂളുകൾക്ക് ഈ വേദി ഒരു അംഗീകാരമാകും. 2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റി ഷോയുടെ തുടർച്ചയാണിത് ഈ നാലാമത് എഡിഷൻ.
425

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2912312" എന്ന താളിൽനിന്ന് ശേഖരിച്ചത്