"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→അധ്യാപക രക്ഷാകർതൃ പൊതുയോഗം: ഉള്ളടക്കം |
(ചെ.) →ചിത്രശാല |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 38: | വരി 38: | ||
[https://youtu.be/3gKxpbiZ53E വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക] | [https://youtu.be/3gKxpbiZ53E വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക] | ||
== മാജിക് ഡെമോസ് == | |||
ഓഗസ്റ്റ് 2 ശനിയാഴ്ച രാവിലെ എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. ക്ലാസ്സ് നയിച്ചത് റിട്ടയേർഡ് അധ്യാപകരും ശാസ്ത്രമേളകളിൽ ടീച്ചിങ് എയ്ഡ് വിഭാഗത്തിലെ വിജയികളും സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളുമായിരുന്ന സി പോൾസൺ, ബാബു ജോൺ എന്നിവരായിരുന്നു. പരീക്ഷണങ്ങളിലൂടെ ശാസ്ത്രപഠനം എങ്ങനെ രസകരമാക്കാം എന്നത് കുട്ടികൾ അനുഭവിച്ചറിഞ്ഞു. മൂന്നു മണിക്കൂർ കൊണ്ട് വിവിധ ശാസ്ത്ര തത്വങ്ങൾ കുട്ടികൾ മനസ്സിലാക്കി. മാജിക് ഡെമോസ് എന്നു പേരുള്ള ഈ ശില്പശാല തികച്ചും മാജിക്കിന്റെ അനുഭവമാണ് കുട്ടികളിൽ ഉണ്ടാക്കിയത്, ഒപ്പം യുക്തിചിന്ത വളർത്തുന്നതിനും ഉതകുന്ന വിധത്തിലുള്ളതായിരുന്നു. | |||
[https://youtu.be/dGudVjdxoD8 വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക] | |||
== അധ്യാപക രക്ഷാകർതൃ പൊതുയോഗം == | == അധ്യാപക രക്ഷാകർതൃ പൊതുയോഗം == | ||
അധ്യാപക രക്ഷാകർതൃ പൊതുയോഗം ഓഗസ്റ്റ് 2 ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ശ്രീശാരദപ്രസാദം ഹാളിൽ വെച്ച് പി ടി എ പ്രസിഡൻ്റ് കെ എസ് സുധീറിന്റെ അധ്യക്ഷതയിൽ നടന്നു. ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ എ കെ ഗീത സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാർക്കു നേടുക എന്നതിലുപരി കുട്ടികൾ നല്ല സ്വഭാവത്തോടെയും കർത്തവ്യബോധത്തോടെയും വളരണമെന്നതിലാണ് ഈ വിദ്യാലയം ഊന്നൽ കൊടുക്കുന്നതെന്ന് മാതാജി പറഞ്ഞു. ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപിക എസ് സിന്ധു വരവ് ചെലവ് കണക്കവതിരിപ്പിക്കുകയുണ്ടായി. പ്രിൻസിപ്പൽ എ കെ ഗീത റിപ്പോർട്ടവതരിപ്പിച്ചു. കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു. അതോടൊപ്പം യു എസ് എസ് സ്കോളർഷിപ്പിന് അർഹരായവരേയും. | [[പ്രമാണം:22076 GPTA 2025.jpg|ലഘുചിത്രം|ജനറൽ പി ടി എ യോഗം]] | ||
അധ്യാപക രക്ഷാകർതൃ പൊതുയോഗം ഓഗസ്റ്റ് 2 ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ശ്രീശാരദപ്രസാദം ഹാളിൽ വെച്ച് പി ടി എ പ്രസിഡൻ്റ് കെ എസ് സുധീറിന്റെ അധ്യക്ഷതയിൽ നടന്നു. ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ എ കെ ഗീത സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാർക്കു നേടുക എന്നതിലുപരി കുട്ടികൾ നല്ല സ്വഭാവത്തോടെയും കർത്തവ്യബോധത്തോടെയും വളരണമെന്നതിലാണ് ഈ വിദ്യാലയം ഊന്നൽ കൊടുക്കുന്നതെന്ന് മാതാജി പറഞ്ഞു. ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപിക എസ് സിന്ധു വരവ് ചെലവ് കണക്കവതിരിപ്പിക്കുകയുണ്ടായി. പ്രിൻസിപ്പൽ എ കെ ഗീത റിപ്പോർട്ടവതരിപ്പിച്ചു. കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു. അതോടൊപ്പം യു എസ് എസ് സ്കോളർഷിപ്പിന് അർഹരായവരേയും. പേരാമംഗലം എസ് എച്ച് ഒ രതീഷ് കെ സി രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. | |||
പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പത്രത്തിന്റെ പ്രകാശനം നിത്യാനന്ദ പ്രാണാ മാതാജി നിർവ്വഹിച്ചു. ജൂൺ, ജൂലൈ മാസങ്ങളിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ വാർത്താ രൂപത്തിൽ കുട്ടികൾ തയ്യാറാക്കിയതാണ് ശാരദ ദീപം എന്ന ഡിജിറ്റൽ മാഗസിൻ. യോഗത്തിനു ശേഷം പഴയ കമ്മിറ്റി പിരിച്ചു വിടുകയും 2025-26 അധ്യയന വർഷത്തേക്കുള്ള പുതിയ കമ്മിറ്റി തിരഞ്ഞെടുക്കുകയും ചെയ്തു. പി ടി എ പ്രസിഡന്റ് -സുധീർ കെ എസ്, വൈസ് പ്രസിഡന്റ് - മുരുകൻ ടി കെ, എം പി ടി എ പ്രസിഡന്റ് - അഖില എം ആർ. എം പിടിഎ വൈസ് പ്രസിഡന്റ് -അജിത കെ | പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പത്രത്തിന്റെ പ്രകാശനം നിത്യാനന്ദ പ്രാണാ മാതാജി നിർവ്വഹിച്ചു. ജൂൺ, ജൂലൈ മാസങ്ങളിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ വാർത്താ രൂപത്തിൽ കുട്ടികൾ തയ്യാറാക്കിയതാണ് ശാരദ ദീപം എന്ന ഡിജിറ്റൽ മാഗസിൻ. യോഗത്തിനു ശേഷം പഴയ കമ്മിറ്റി പിരിച്ചു വിടുകയും 2025-26 അധ്യയന വർഷത്തേക്കുള്ള പുതിയ കമ്മിറ്റി തിരഞ്ഞെടുക്കുകയും ചെയ്തു. പി ടി എ പ്രസിഡന്റ് -സുധീർ കെ എസ്, വൈസ് പ്രസിഡന്റ് - മുരുകൻ ടി കെ, എം പി ടി എ പ്രസിഡന്റ് - അഖില എം ആർ. എം പിടിഎ വൈസ് പ്രസിഡന്റ് -അജിത കെ | ||
== ശാസ്ത്ര മേള == | == ശാസ്ത്ര മേള == | ||
ശാസ്ത്ര സാമുഹ്യ ശാസ്ത്ര ഗണിത പ്രവൃത്തി പരിചയ ഐടി മേള ഓഗസ്റ്റ് 8 വെള്ളിയാഴ്ച നടത്തുകയുണ്ടായി. പ്രവൃത്തി പരിചയ മേളക്ക് ഓൺ ദ സ്പോട്ട് മത്സരവും പ്രദർശന മത്സരവും ഉണ്ടായിരുന്നു. ഇതോടൊപ്പം പോഷൺ അഭിയാന്റെ ഭാഗമായി കുട്ടികൾ വീട്ടിലുണ്ടാക്കിയ ആവിയിൽ വേവിച്ചെടുത്ത ഭക്ഷണ പദാർത്ഥങ്ങളുടെ പ്രദർശനവും നടന്നു. | ശാസ്ത്ര സാമുഹ്യ ശാസ്ത്ര ഗണിത പ്രവൃത്തി പരിചയ ഐടി മേള ഓഗസ്റ്റ് 8 വെള്ളിയാഴ്ച നടത്തുകയുണ്ടായി. പ്രവൃത്തി പരിചയ മേളക്ക് ഓൺ ദ സ്പോട്ട് മത്സരവും പ്രദർശന മത്സരവും ഉണ്ടായിരുന്നു. ഇതോടൊപ്പം പോഷൺ അഭിയാന്റെ ഭാഗമായി കുട്ടികൾ വീട്ടിലുണ്ടാക്കിയ ആവിയിൽ വേവിച്ചെടുത്ത ഭക്ഷണ പദാർത്ഥങ്ങളുടെ പ്രദർശനവും നടന്നു. | ||
== സ്വാതന്ത്ര്യ ദിനം == | |||
ഭാരതത്തിന്റെ എഴുപത്തൊമ്പതാം സ്വാതന്ത്ര്യ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. സ്കൂൾ മാനേജർ നിത്യാനന്ദ പ്രാണ മാതാജി, പിടിഎ പ്രസിഡണ്ട്, കായിക അധ്യാപിക, സ്കൂൾ പ്രിൻസിപ്പൽ, പ്രധാന അധ്യാപിക തുടങ്ങി എല്ലാവരും ഒത്തുചേർന്ന് 9:30 നോട് കൂടി പതാക ഉയർത്തി. കനത്ത മഴ ആയിരുന്നതിനാൽ ഗൈഡ്‍സ് അംഗങ്ങളുടെ മാർച്ച് പാസ്റ്റ് ഉണ്ടായിരുന്നില്ല. സ്കൂൾ മാനേജർ നിത്യാനന്ദ പ്രണാ മാതാജി കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശങ്ങൾ പകർന്നു നൽകി. ശേഷം പ്രിൻസിപ്പൽ എ കെ ഗീത ആശംസകൾ നൽകി. പിന്നീട് പ്രധാന അധ്യാപിക എസ് സിന്ധു സ്വാതന്ത്ര്യ ദിന സമര സേനാനികളെ കുറിച്ചു സംസാരിച്ചു. സംഗീത അധ്യാപിക കൃഷ്ണകൃപയും വിദ്യാർത്ഥിനികളും ചേർന്ന് ദേശഭക്തിഗാനങ്ങൾ ആലപിച്ചു. ആരുഷി അജയ്, ശ്രീലക്ഷ്മി, ദേവപ്രിയ, കീർത്തി ലക്ഷ്മി, പിടിഎ പ്രസിഡണ്ട് തുടങ്ങിയവർ സ്വാതന്ത്ര്യ ദിനത്തെ കുറിച്ച് സംസാരിച്ചു. പിന്നീട് വന്ദേമാതരം ആലപിച്ചു. തുടർന്ന് ദേശീയ ഗാനം ആലപിച്ച് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനു പരിസമാപ്തി കുറിച്ചു. കുട്ടികൾക്ക് മധുര വിതരണവും നടത്തി. | |||
== സമേതം 2025-26 == | |||
തൃശ്ശൂർ ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന സമേതം വിദ്യാലയ ചരിത്രരചന മത്സരം ശ്രീശാരദ സ്കൂൾ പുറനാട്ടുകരയിൽ നടത്തുവാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 8 ന് പഞ്ചായത്തിലെ 7 സ്കൂളിലെ പ്രതിനിധികളും വാർഡ് മെമ്പർ പ്രസിഡൻറ് എന്നിവരുടെ സാന്നിധ്യത്തിൽ സംഘാടകസമിതി രൂപീകരിക്കുകയുണ്ടായി. സെപ്റ്റംബർ 9ന് രാവിലെ 9 30 മുതൽ ആരംഭിച്ച മൂന്ന് മണിക്ക് അവസാനിക്കുന്ന രീതിയിൽ പരിപാടി ആസൂത്രണം ചെയ്തു. പ്രധാന അധ്യാപിക സിന്ധു എസ് സ്വാഗതം പറഞ്ഞതിനെ തുടർന്ന് പരിപാടികൾ ആരംഭിച്ചു. അധ്യക്ഷൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷ ശ്രീനിവാസനും, ഉദ്ഘാടന കർമ്മം നിർവഹിച്ചത് പഞ്ചായത്ത് പ്രസിഡൻറ് അജിത് കുമാറുമായിരുന്നു. അജിത കൃഷ്ണൻ (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) വാർഡ് മെമ്പർ കണ്ണൻ, സി ആർ സി കോർഡിനേറ്റർ നിവ്യ ഷാജു, പ്രിൻസിപ്പാൾ എ കെ ഗീത എന്നിവർ ആശംസകൾ നേർന്നു. ഏകദേശം നൂറ് കുട്ടികളും 14 അധ്യാപകരും പരിപാടിയിൽ പങ്കാളികളായി. സ്കൂളുകളുടെ മികച്ച അവതരണത്തിന് ശേഷം ഫല പ്രഖ്യാപനം നടത്തി. എൽ പി വിഭാഗത്തിൽ എസ് ആർ കെ ജി വി എം എൽ പി എസ് പുറനാട്ടുകര ഒന്നാം സ്ഥാനവും ജി എൽ പി എസ് അടാട്ട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ ജി യു പി എസ് ചുരക്കാട്ടുകര ഒന്നാം സ്ഥാനവും സെന്റ്മേരിസ് യുപിഎസ് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീശാരദ ഗേൾസ് സ്കൂൾ പുറനാട്ടുകര ഒന്നാം സ്ഥാനവും കെഎസ്ആർകെജി വി എം എച്ച് എസ് എസ് പുറനാട്ടുകര രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പ്രോഗ്രാം കോർഡിനേറ്റർ സാമൂഹ്യ ശാസ്ത്രം അധ്യാപിക സന്ധ്യ ടി എം നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പരിപാടിക്ക് വിരാമമിട്ടു. | |||
വിദ്യാലയ ചരിത്ര രചന കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. തങ്ങൾ പഠിക്കുന്ന സ്കൂളിന്റെ ചരിത്രാന്വേഷണം ഒട്ടൊരു ആവേശത്തോടെയാണ് അവർ ഏറ്റെടുത്തത്. കുട്ടികളുടെ അവതരണത്തിൽ അത് പ്രതിഫലിക്കുന്നുണ്ടായിരുന്നു. പങ്കെടുത്ത എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. | |||
== കുട്ടികളുടെ ഗ്രാമസഭ == | |||
12/09/2025 നു കുട്ടികളുടെ ഗ്രാമസഭ മുതുവറ കമ്മ്യൂണിറ്റി ഹാളിൽ 12:30ന് ആരംഭിച്ചു. പഞ്ചായത്തിലെ നാല് സ്കൂളിൽ നിന്നും നൂറിൽപരം കുട്ടികളുടെ കുട്ടികളും 15 അധ്യാപകരും പങ്കെടുത്തു. കുട്ടികളുടെ ഗ്രാമസഭ ആയതിനാൽ പരിപാടിയുടെ ചുക്കാൻ പിടിച്ചത് കുട്ടികളായിരുന്നു അധ്യക്ഷൻ, ഉദ്ഘാടക, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നീ സ്ഥാനങ്ങൾ നിർവഹിച്ചത് ലക്ഷ്മി എസ് നായർ, അലേഖ്യ ഹരികൃഷ്ണൻ, നേഹ, നിവേദ് എന്നിവരായിരുന്നു, കുട്ടികളെ ഏഴ് ഗ്രൂപ്പുകളാക്കി അവർക്ക് കായികം. ആരോഗ്യം. കൃഷി. ഗതാഗതം. തുല്യത. കല. സാഹിത്യം എന്നീ വിഷയങ്ങൾ നൽകി..അവർ ചർച്ച ചെയ്തു കണ്ടെത്തിയ തീരുമാനങ്ങൾ അവതരിപ്പിച്ചു. അവർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾക്ക് പഞ്ചായത്ത് പ്രസിഡൻറ് സിമി അജിത് കുമാർ മറുപടി നൽകി. അടാട്ട് പഞ്ചായത്ത് സെക്രട്ടറി കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. ആശംസകൾ അർപ്പിച്ചത് വാർഡ് മെമ്പർ ഗ്രീഷ്മ ആയിരുന്നു. ബിപിസി ഗീതടീച്ചറും കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു. 4:30 ന് കുട്ടികൾക്ക് ഉപഹാരം നൽകി കുട്ടികളുടെ ഗ്രാമസഭ അവസാനിപ്പിച്ചു. ആ യോഗത്തിൽ തന്നെ പഞ്ചായത്തിലെ ഏറ്റവും നല്ല ശുചിത്വ വിദ്യാലയത്തിനുള്ള സമ്മാനദാനവും നിർവഹിച്ചു ശ്രീശാരദക്ക് ശുചിത്വത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. | |||
== പുകയില വിമുക്ത വിദ്യാലയം == | |||
[[പ്രമാണം:2207 2025 lahari1.jpg|ലഘുചിത്രം|പുകയില വിമുക്ത വിദ്യാലയം-റാലി]] | |||
ഇന്ത്യാ ഗവൺമെന്റിന്റെ പുകയില വിമുക്ത വിദ്യാലയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 13ന് തിങ്കളാഴ്ച സ്കൂൾ അസംബ്ലിയിൽ ഒമ്പതാം ക്ലാസിലെ ഗൗരിനന്ദ എം പുകയില നിർമ്മാർജന പ്രതിജ്ഞ ചൊല്ലുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു. അന്നേദിവസം തന്നെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പുകയില വിരുദ്ധ മുദ്രാ ഗീതം, കവിത രചന മത്സരങ്ങൾ നടത്തുകയുണ്ടായി. ഒക്ടോബർ അഞ്ചാം തിയ്യതി ബുധനാഴ്ച പുകയില വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ഒക്ടോബർ 16ന് വ്യാഴാഴ്ച അടാട്ട് ഹെൽത്ത് സെൻററിലെ ഹെൽത്ത് ഇൻസ്പെക്ടർ പി ടി സുധീർ പുകയില നിർമാർജന ക്ലാസ്സ് നടത്തുകയും പുകയില നിർമ്മാർജന റാലി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തദവസരത്തിൽ ഇതിന്റെ ഭാഗമായി നടന്ന മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തുകയും ചെയ്തു. റാലി സ്കൂളിൽ നിന്നും ആരംഭിച്ച് ഏകദേശം ഒരു കിലോമീറ്റർ ദൂരമുള്ള ജംഗ്ഷനിൽ വച്ച് തെരുവുനാടകവും ഫ്ലാഷ് മോബും നടത്തുകയുണ്ടായി. സ്കൂളിന് അകത്തും പുറത്തുമായി പുകയില നിരോധന ബോർഡുകൾ സ്ഥാപിച്ചു. | |||
== ചിത്രശാല == | == ചിത്രശാല == | ||
| വരി 54: | വരി 75: | ||
പ്രമാണം:22076 MUSIC 2025 1.jpeg|സംഗീതദിനം | പ്രമാണം:22076 MUSIC 2025 1.jpeg|സംഗീതദിനം | ||
പ്രമാണം:22076 2025 Zumba 1.jpg|സുമ്പ ഡാൻസ് | പ്രമാണം:22076 2025 Zumba 1.jpg|സുമ്പ ഡാൻസ് | ||
പ്രമാണം:22076 WE 2025 2.jpg|ശാസ്ത്ര മേള | |||
പ്രമാണം:220276 lahari sho.jpg|ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് | |||
പ്രമാണം:22076 LKNP 2025.jpg|പത്ര പ്രകാശനം | |||
പ്രമാണം:22076 MahuramMalayalam.jpg|മധുരം മലയാളം | |||
പ്രമാണം:22076 2025 lahari2.jpg|ഫ്ലാഷ് മോബ് | |||
</gallery> | </gallery> | ||
[[വർഗ്ഗം:22076]] | |||