ഉള്ളടക്കത്തിലേക്ക് പോവുക

എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

ഉദ്ഘാടനം - പഞ്ചായത്ത് പ്രസിഡന്റ്

ഒരു അവധിക്കാലത്തിന് ശേഷം അറിവിന്റെ ലോകത്തിലേക്ക് കുതിക്കുന്ന വിദ്യാർത്ഥികളുടെ പുതിയ ഒരു അധ്യയന വർഷത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ജൂൺ 2നു പ്രവേശനോത്സവം പ്രാർത്ഥനയോടു കൂടി ആരംഭിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് എ കെ ഗീതയുടെ സ്വാഗത പ്രസംഗം പരിപാടിക്ക് മോടി കൂട്ടി. പി ടി എ പ്രസിഡന്റ്  സുധീർ കെ എസ് അധ്യക്ഷനായി. ശാരദമഠം പ്രസിഡൻറ്  പൂജനീയ പ്രവ്രാജിക വിമല പ്രാണാ മാതാജി  ദീപ ജ്വലനം നടത്തി പ്രവേശനോത്സവം അനുഗ്രഹീതമാക്കി. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ  ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ പൂജനീയ പ്രവ്രാജിക നിത്യാനന്ദ പ്രാണാമാതാജി അനുഗ്രഹപ്രഭാഷണത്താൽ കുട്ടികളിൽ അനുസരണ, അച്ചടക്കം, നല്ല ശീലങ്ങൾ തുടങ്ങിയവയുടെ പ്രാധാന്യം എന്താണെന്നും നല്ല സംസ്കാരം വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും വ്യക്തമാക്കി. ശേഷം ശബ്ദ മാധുര്യത്താൽ ചടങ്ങിനെ സുന്ദരമാക്കി വിദ്യാർത്ഥികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു. വാർഡ് മെമ്പർ കണ്ണൻ പി എസ്, എം പി ടി എ പ്രസിഡൻറ് സപ്ന, തുടങ്ങിയവർ ആശംസകളർപ്പിച്ചു.  ആരോഗ്യകരമായ ജീവിതം നയിക്കേണ്ടതിന്റെ പ്രാധാന്യം വിശദമാക്കി സുധീർ പി കെ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി എച്ച് സി അടാട്ട്) ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. നാടൻ കലകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള ഫോൿലോർ അക്കാദമി അവാർഡ് ജേതാവും നാടൻപാട്ട് കലാകാരനുമായ പ്രമോദ് തുടിത്താളം നാടൻപാട്ട് അവതരണത്തിലൂടെ സദസ്സിനെ സംഗീതസാന്ദ്രമാക്കി. പ്രധാനാധ്യപിക സിന്ധു എസ്. നന്ദി പ്രകാശിപ്പിച്ചു. ലഹരിക്കെതിരെ പോരാടേണ്ടതിന്റെയും സമൂഹത്തിൽ നല്ല വ്യക്തിത്വത്തിന് ഉടമകളായി ജീവിക്കേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെടുത്തി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തും മനോഹരമായ ഒരു അധ്യയന വർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രവേശനോത്സവം സമാപിച്ചു. പുതിയ കൂട്ടുകാരെ പരിചയപ്പെടുന്നതിനും അധ്യാപകരെ കാണുന്നതിനുമായി കുട്ടികൾ ക്ലാസ്സുകളിലേക്ക് തിരിച്ചു.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ട്രാഫിക് നിയമങ്ങൾ - അവബോധം

വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം 2025 ജൂൺ 4 ന് ട്രാഫിക് നിയമങ്ങൾ, റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെക്കുറിച്ച് അവബോധം ഉണർത്തുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ ജെആർസി യൂണിറ്റിലെ വിദ്യാർത്ഥിനികൾ പ്രദർശനം സംഘടിപ്പിച്ചു. ബേസിക് ലെവൽ കാഡറ്റ് ആയ മഹാലക്ഷ്മി എ , സി ലെവൽ ആയ കാഡറ്റ് ലക്ഷ്മി കെ ബി എന്നിവർ പ്രസ്തുത വിഷയത്തെക്കുറിച്ച് കൂട്ടുകാരുമായി അറിവുകൾ പങ്കുവച്ചു. തുടർന്ന് ജെആർസി  വിദ്യാർത്ഥിനികൾ ട്രാഫിക് നിയമങ്ങളെക്കുറിച്ചും ട്രാഫിക് ചിഹ്നങ്ങളെക്കുറിച്ചും  തയ്യാറാക്കിയ പോസ്റ്ററുകൾ, ചാർട്ടുകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു.

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

ബോധവത്ക്കരണ ക്ലാസ്സ്

ലഹരി എന്ന മഹാവിപത്തിനെതിരെ പോരാടുന്ന പദ്ധതികളുടെ ഭാഗമായി 4-06-2025 ഉച്ചയ്ക്ക് 2:15ന് എക്സൈസ് ഓഫീസർ രാജേഷ് നാരായണൻ എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. കഞ്ചാവും മദ്യവും മയക്കുമരുന്നും അല്ലാത്ത ലഹരികൾ ഉണ്ടെന്നും അത് മൊബൈൽ ഫോൺ പോലെയുള്ള ലഹരികൾ ആണെന്നും അതിനെ മറികടക്കാനും അതിൽ വീഴാതിരിക്കാനും ഇനി എങ്ങനെയെങ്കിലും അകപ്പെട്ടാൽ അതിൽ നിന്ന് രക്ഷപ്പെടാനും ഉള്ള വഴികൾ  രാജേഷ് സാർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ജീവിതത്തിൽ ഇത് അല്ലാത്ത നല്ല തരത്തിലുള്ള ലഹരികൾ ഉണ്ടെന്നും അത് ആവണം നമ്മുടെ ജീവിതം എന്നും, ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി എന്നും സാർ നമ്മളെ ബോധവാന്മാരാക്കി. 3:30യോട് കൂടി സാർ ലഹരിക്കെതിരെയുള്ള കാര്യങ്ങൾ പറഞ്ഞു നിർത്തി എന്നിട്ട് ദേശീയഗാനത്തോടുകൂടി ക്ലാസ് അവസാനിച്ചു.

പരിസ്ഥിതി ദിനാചരണം         

        നാം ജീവിക്കുന്ന ചുറ്റുപാടിനെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് 5-6-2025 ന് പരിസ്ഥിതി ദിനാചരണം നടന്നു. പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കുക എന്നതായിരുന്നു ഈ വർഷത്തെ പ്രധാന ലക്ഷ്യം.

  പ്രധാനാധ്യാപിക  സിന്ധു എസ് സ്വാഗതമാശംസിച്ചു.  പ്രാർത്ഥനയ്ക്ക് ശേഷം അടാട്ട് ഫാർമേഴ്സ് ബാങ്ക് വൈസ് പ്രസിഡന്റ് പോൾസൺ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട അറിവുകൾ കുട്ടികളിലേക്ക് പകർന്നു. നാം ചെയ്യുന്ന തെറ്റായ പ്രവൃത്തികൾ നമ്മുടെ ചുറ്റുപാടിനെ എങ്ങനെ ബാധിക്കുന്നുവെന്നും പ്രകൃതി സംരക്ഷണത്തിന്റെ പ്രസക്തി എന്താണെന്നും അത് നമ്മെയും മറ്റു ജീവജാലങ്ങളെയും എങ്ങനെയെല്ലാം സംരക്ഷിക്കുന്നുമാവെന്നും ഇതിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. കൂടാതെ ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളായ  ലഹരിയുടെ വിപത്തും പ്രകൃതിയെ കാത്തുസൂക്ഷിക്കേണ്ടതിന്റെ മഹത്വവും ഓർമിപ്പിച്ചുകൊണ്ട് പ്രതിജ്ഞകൾ കുട്ടികൾ ഏറ്റുചൊല്ലി.

        സയൻസ് അധ്യാപിക ബബിത ആർ വൃക്ഷത്തൈകൾ നടുന്നതിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും കുട്ടികളിലേക്ക് എത്തിച്ചു. ഇതിലൂടെ ഒരു തൈ നടുമ്പോൾ നാളെക്കായി ഒരു തണലാണ് നാം ഒരുക്കുന്നതെന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ ഗാനാലാപനം നടന്നു. കൂടാതെ പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികൾ മനസ്സിലാക്കി.

     ശേഷം  അധ്യാപിക സി എസ് ജ്യോതിലക്ഷ്മി നന്ദി പ്രകാശനം നടത്തി.  പ്ലാസ്റ്റിക് മലിനീകരണം, പരിസ്ഥിതി നശീകരണം, ലഹരി തുടങ്ങിയവയ്ക്കെതിരെ പോരാടാനും , പ്രകൃതി സംരക്ഷണത്തിലൂടെ നല്ലൊരു ഭാവി സൃഷ്ടിക്കാനും കുട്ടികളെ പ്രാപ്തരാക്കാൻ ശ്രമിച്ചുകൊണ്ട് പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടികൾ സമാപിച്ചു.

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണം (SPG)

      ലഹരിയുടെ ഉപയോഗത്തിൽ നിന്നും പുതുതലമുറയെ രക്ഷിക്കുക എന്നതിന്റെ ഭാഗമായി സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്  രൂപീകരണവുമായി ബന്ധപ്പെട്ട് പേരാമംഗലം സർക്കിൾ ഇൻസ്പെക്ടർ കെ സി രതീഷും മറ്റ് പോലീസ് ഉദ്യോഗസ്ഥരും സ്കൂളിലേക്ക് എത്തിച്ചേർന്നു. വാർഡ് മെമ്പർ കണ്ണൻ, പിടിഎ പ്രസിഡൻറ് സുധീർ, മറ്റ് പിടിഎ അംഗങ്ങൾ, സ്റ്റാഫ് സെക്രട്ടറി, പ്രധാനാധ്യാപിക എസ് സിന്ധു ഗൈഡ്സിലെയും ജെ ആർ സി യിലെയും ഇതുമായി ബന്ധപ്പെട്ട ക്ലബ്ബുകളിൽ ഉള്ള വിദ്യാർത്ഥികൾ, ഒരു സമീപവാസി. സ്കൂളിന് സമീപമുള്ള വ്യാപാരി, അധ്യാപകരായ എൻ അംബിക, കെ ഗീത, സി എസ് ജ്യോതി ലക്ഷ്മി, ടി എം സന്ധ്യ തുടങ്ങിയവരും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് യോഗത്തിൽ പങ്കെടുത്തു.  

       കുട്ടികളുടെ സംരക്ഷണത്തിനായും ലഹരി പോലുള്ള മാരക വിപത്തുകൾക്കെതിരെ പോരാടാനായും സഹായകരമാകുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. സാമൂഹിക മാധ്യമങ്ങൾ കുട്ടികളെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നതും ഒരു പ്രധാന വിഷയമായിരുന്നു. സ്കൂൾ പരിസരത്തുള്ള വ്യാപാരികൾ, സമീപവാസികൾ തുടങ്ങിയവരെ കുട്ടികളുടെ  സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണം നടന്നു. കുട്ടികളിൽ വരുന്ന മാറ്റങ്ങൾ, ലഹരി ഉയർത്തുന്ന വെല്ലുവിളികൾ തുടങ്ങിയവയെ എങ്ങനെ  നേരിടണം, മാതാപിതാക്കൾക്ക് പ്രത്യേക ക്ലാസുകൾ നൽകേണ്ടതിന്റെ ആവശ്യകത, കുട്ടികളെ എങ്ങനെയൊക്കെ ഇതിൽ പങ്കാളികളാകാം, തുടങ്ങി ആനുകാലിക പ്രസക്തിയുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.

വായനാ ദിനം

വായനാദിനം

ജൂൺ 19 വായനാ ദിനം ആചരിച്ചു. പ്രധാന അധ്യാപിക സിന്ധു എസ് സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ പൂജനീയ പ്രവാജിക നിത്യാനന്ദ പ്രാണാ മാതാജി അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയും എഴുത്തുകാരിയുമായ ഉമാദേവി എ ജി വായനാ ദിനം ഉദ്ഘാടനം ചെയ്തു. അതോടൊപ്പം വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നടന്നു. കവിതാശകലങ്ങൾ പാടിയും കഥകൾ പറഞ്ഞും വായന എങ്ങനെ ലഹരിയാക്കാമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തി. "വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക " പി എൻ പണിക്കരുടെ ഈ ആശയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ശേഷം വായനാ ദിന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റുച്ചൊല്ലി. തുടർന്നു  പത്താംക്ലാസ്സിലെ ലക്ഷ്‍മി കെ പ്രശസ്ത സാഹിത്യകാരെ പരിചയപ്പെടുത്തി, അനുഗ്രഹ ജോഷി ആസ്വാദനക്കുറിപ്പവതരിപ്പിച്ചു. ഏഴാം ക്ലാസ്സിലെ മാളവികയുടെ കവിതാലാപനവും ഒമ്പതാം ക്ലാസ്സിലെ കുട്ടികളുടെ നാടൻപാട്ടവതരണവുമുണ്ടായി. മലയാളം അധ്യാപിക ഗീത കെ നന്ദി പ്രകാശിപ്പിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി അസംബ്ലിയിൽ കുട്ടികൾ ആസ്വാദനക്കുറിപ്പകളവതരിപ്പിക്കുകയും സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുകയും ചെയ്തുവരുന്നു.

ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ പ്രതിജ്ഞ

ജൂൺ 26-ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങൾ വിദ്യാലയത്തിന് അവധിയായതിനാൽ ജൂൺ 30ന് ആചരിച്ചു. ഒപ്പം റാബീസ് ബോധവത്ക്കരണ ക്ലാസ്സും. പ്രധാന അതിഥികളായി വന്ന അമല മെഡിക്കൽ കമ്മ്യൂണിറ്റി വിഭാഗം മെഡിസിൻ ഡോക്ടർ ജ്യോത്സന മേനോൻ, കുടുംബ ആരോഗ്യ കേന്ദ്രം അടാട്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധീർ സാറും റാബിസിനെ പറ്റിയും ആരോഗ്യശീലങ്ങളെ പറ്റിയും  ക്ലാസ്സ് എടുത്തു. പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങൾ കടിച്ചാൽ പെട്ടെന്ന് എന്തു ശുശ്രൂഷ ചെയ്യണമെന്നും അതിനുശേഷം എന്തു മുൻ കരുതലുകൾ എടുക്കണം എന്നും ഉള്ള എല്ലാ കാര്യങ്ങളും അവർ വ്യക്തമായി പറഞ്ഞു തന്നു. ശേഷം എം ടി എസ് സി പരീക്ഷ വിജയികൾക്ക് സമ്മാനം നൽകി. ദുർഗ്ഗാഷ്ടമി ലഹരിവിപത്തിനെ കുറിച്ച് സംസാരിച്ചു. ശേഷം ലക്ഷ്മി കെ എസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി, ഹയർസെക്കൻഡറിയിലെ കീർത്തി ലക്ഷ്‍മിയും കൂട്ടുകാരും  ലഹരിക്കെതിരെയുള്ള ഒരു നൃത്തരൂപം അവതരിപ്പിക്കുകയുണ്ടായി. ഗൗരി, ജിസ്മാ മരിയ എന്നിവർ ലഹരി എന്ന വിപത്തിനെ പറ്റി കൂടുതൽ വിവരങ്ങൾ പകർന്നു നൽകി. അതിനുശേഷം എല്ലാ കുട്ടികളും കൂടി സുമ്പ ഡാൻസ് കളിക്കുകയുണ്ടായി. ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങളുടെ ഭാഗമായി ചിത്ര രചന മത്സരവും നടത്തുകയുണ്ടായി.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

മാജിക് ഡെമോസ്

ഓഗസ്റ്റ് 2 ശനിയാഴ്ച രാവിലെ എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. ക്ലാസ്സ് നയിച്ചത് റിട്ടയേർഡ് അധ്യാപകരും ശാസ്ത്രമേളകളിൽ ടീച്ചിങ് എയ്ഡ് വിഭാഗത്തിലെ വിജയികളും സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളുമായിരുന്ന സി പോൾസൺ, ബാബു ജോൺ എന്നിവരായിരുന്നു. പരീക്ഷണങ്ങളിലൂടെ ശാസ്ത്രപഠനം എങ്ങനെ രസകരമാക്കാം എന്നത് കുട്ടികൾ അനുഭവിച്ചറിഞ്ഞു. മൂന്നു മണിക്കൂർ കൊണ്ട് വിവിധ ശാസ്ത്ര തത്വങ്ങൾ കുട്ടികൾ മനസ്സിലാക്കി. മാജിക് ഡെമോസ് എന്നു പേരുള്ള ഈ ശില്പശാല തികച്ചും മാജിക്കിന്റെ അനുഭവമാണ് കുട്ടികളിൽ ഉണ്ടാക്കിയത്, ഒപ്പം യുക്തിചിന്ത വളർത്തുന്നതിനും ഉതകുന്ന വിധത്തിലുള്ളതായിരുന്നു.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

അധ്യാപക രക്ഷാകർതൃ പൊതുയോഗം

ജനറൽ പി ടി എ യോഗം

അധ്യാപക രക്ഷാകർതൃ പൊതുയോഗം ഓഗസ്റ്റ് 2 ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ശ്രീശാരദപ്രസാദം ഹാളിൽ വെച്ച് പി ടി എ പ്രസിഡൻ്റ് കെ എസ് സുധീറിന്റെ അധ്യക്ഷതയിൽ നടന്നു.  ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ എ കെ ഗീത സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാർക്കു നേടുക എന്നതിലുപരി കുട്ടികൾ നല്ല സ്വഭാവത്തോടെയും കർത്തവ്യബോധത്തോടെയും വളരണമെന്നതിലാണ് ഈ വിദ്യാലയം ഊന്നൽ കൊടുക്കുന്നതെന്ന് മാതാജി പറഞ്ഞു. ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപിക എസ് സിന്ധു വരവ് ചെലവ് കണക്കവതിരിപ്പിക്കുകയുണ്ടായി. പ്രിൻസിപ്പൽ എ കെ ഗീത റിപ്പോർട്ടവതരിപ്പിച്ചു. കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു. അതോടൊപ്പം യു എസ് എസ് സ്കോളർഷിപ്പിന് അർഹരായവരേയും. പേരാമംഗലം എസ് എച്ച് ഒ രതീഷ് കെ സി രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി.

പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  തയ്യാറാക്കിയ ഡിജിറ്റൽ പത്രത്തിന്റെ പ്രകാശനം നിത്യാനന്ദ പ്രാണാ മാതാജി നിർവ്വഹിച്ചു. ജൂൺ, ജൂലൈ മാസങ്ങളിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ വാർത്താ രൂപത്തിൽ കുട്ടികൾ തയ്യാറാക്കിയതാണ് ശാരദ ദീപം എന്ന ഡിജിറ്റൽ മാഗസിൻ. യോഗത്തിനു ശേഷം പഴയ കമ്മിറ്റി പിരിച്ചു വിടുകയും 2025-26 അധ്യയന വർഷത്തേക്കുള്ള പുതിയ കമ്മിറ്റി തിരഞ്ഞെടുക്കുകയും ചെയ്തു. പി ടി എ പ്രസിഡന്റ് -സുധീർ കെ എസ്, വൈസ് പ്രസിഡന്റ് - മുരുകൻ ടി കെ, എം പി ടി എ പ്രസിഡന്റ് - അഖില എം ആർ. എം പിടിഎ വൈസ് പ്രസിഡന്റ് -അജിത കെ

ശാസ്ത്ര മേള

ശാസ്ത്ര സാമുഹ്യ ശാസ്ത്ര ഗണിത പ്രവൃത്തി പരിചയ ഐടി മേള ഓഗസ്റ്റ് 8 വെള്ളിയാഴ്ച നടത്തുകയുണ്ടായി. പ്രവൃത്തി പരിചയ മേളക്ക് ഓൺ ദ സ്പോട്ട് മത്സരവും പ്രദർശന മത്സരവും ഉണ്ടായിരുന്നു. ഇതോടൊപ്പം പോഷൺ അഭിയാന്റെ ഭാഗമായി കുട്ടികൾ വീട്ടിലുണ്ടാക്കിയ ആവിയിൽ വേവിച്ചെടുത്ത ഭക്ഷണ പദാർത്ഥങ്ങളുടെ പ്രദർശനവും നടന്നു.

സ്വാതന്ത്ര്യ ദിനം

ഭാരതത്തിന്റെ  എഴുപത്തൊമ്പതാം സ്വാതന്ത്ര്യ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. സ്കൂൾ മാനേജർ നിത്യാനന്ദ പ്രാണ മാതാജി, പിടിഎ പ്രസിഡണ്ട്, കായിക അധ്യാപിക, സ്കൂൾ പ്രിൻസിപ്പൽ, പ്രധാന അധ്യാപിക തുടങ്ങി എല്ലാവരും ഒത്തുചേർന്ന് 9:30 നോട് കൂടി പതാക ഉയർത്തി. കനത്ത മഴ ആയിരുന്നതിനാൽ ഗൈഡ്‍സ് അംഗങ്ങളുടെ മാർച്ച് പാസ്റ്റ് ഉണ്ടായിരുന്നില്ല. സ്കൂൾ മാനേജർ നിത്യാനന്ദ പ്രണാ മാതാജി കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശങ്ങൾ പകർന്നു നൽകി. ശേഷം പ്രിൻസിപ്പൽ എ കെ ഗീത ആശംസകൾ നൽകി. പിന്നീട് പ്രധാന അധ്യാപിക എസ് സിന്ധു സ്വാതന്ത്ര്യ ദിന സമര സേനാനികളെ കുറിച്ചു സംസാരിച്ചു. സംഗീത അധ്യാപിക കൃഷ്ണകൃപയും വിദ്യാർത്ഥിനികളും ചേർന്ന് ദേശഭക്തിഗാനങ്ങൾ ആലപിച്ചു. ആരുഷി അജയ്, ശ്രീലക്ഷ്മി, ദേവപ്രിയ, കീർത്തി ലക്ഷ്മി, പിടിഎ പ്രസിഡണ്ട് തുടങ്ങിയവർ സ്വാതന്ത്ര്യ ദിനത്തെ കുറിച്ച് സംസാരിച്ചു. പിന്നീട് വന്ദേമാതരം ആലപിച്ചു. തുടർന്ന് ദേശീയ ഗാനം ആലപിച്ച് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനു പരിസമാപ്തി കുറിച്ചു. കുട്ടികൾക്ക് മധുര വിതരണവും നടത്തി.

സമേതം 2025-26

തൃശ്ശൂർ ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന സമേതം വിദ്യാലയ ചരിത്രരചന മത്സരം ശ്രീശാരദ സ്കൂൾ പുറനാട്ടുകരയിൽ നടത്തുവാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 8 ന് പഞ്ചായത്തിലെ 7 സ്കൂളിലെ പ്രതിനിധികളും വാർഡ് മെമ്പർ പ്രസിഡൻറ് എന്നിവരുടെ സാന്നിധ്യത്തിൽ സംഘാടകസമിതി രൂപീകരിക്കുകയുണ്ടായി. സെപ്റ്റംബർ 9ന് രാവിലെ 9 30 മുതൽ ആരംഭിച്ച മൂന്ന് മണിക്ക് അവസാനിക്കുന്ന രീതിയിൽ പരിപാടി ആസൂത്രണം ചെയ്തു. പ്രധാന അധ്യാപിക സിന്ധു എസ് സ്വാഗതം പറഞ്ഞതിനെ തുടർന്ന് പരിപാടികൾ ആരംഭിച്ചു. അധ്യക്ഷൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷ ശ്രീനിവാസനും, ഉദ്ഘാടന കർമ്മം നിർവഹിച്ചത് പഞ്ചായത്ത് പ്രസിഡൻറ് അജിത് കുമാറുമായിരുന്നു. അജിത കൃഷ്ണൻ (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) വാർഡ് മെമ്പർ കണ്ണൻ, സി ആർ സി കോർഡിനേറ്റർ നിവ്യ ഷാജു, പ്രിൻസിപ്പാൾ എ കെ ഗീത എന്നിവർ ആശംസകൾ നേർന്നു. ഏകദേശം നൂറ് കുട്ടികളും 14 അധ്യാപകരും പരിപാടിയിൽ പങ്കാളികളായി. സ്കൂളുകളുടെ മികച്ച അവതരണത്തിന് ശേഷം ഫല പ്രഖ്യാപനം നടത്തി. എൽ പി വിഭാഗത്തിൽ എസ് ആർ കെ ജി വി എം എൽ പി എസ് പുറനാട്ടുകര ഒന്നാം സ്ഥാനവും ജി എൽ പി എസ് അടാട്ട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ ജി യു പി എസ് ചുരക്കാട്ടുകര ഒന്നാം സ്ഥാനവും സെന്റ്മേരിസ് യുപിഎസ് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീശാരദ ഗേൾസ് സ്കൂൾ പുറനാട്ടുകര ഒന്നാം സ്ഥാനവും കെഎസ്ആർകെജി വി എം എച്ച് എസ് എസ് പുറനാട്ടുകര രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പ്രോഗ്രാം കോ‌ർഡിനേറ്റർ സാമൂഹ്യ ശാസ്ത്രം അധ്യാപിക സന്ധ്യ ടി എം  നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പരിപാടിക്ക് വിരാമമിട്ടു.

വിദ്യാലയ ചരിത്ര രചന കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. തങ്ങൾ പഠിക്കുന്ന സ്കൂളിന്റെ ചരിത്രാന്വേഷണം ഒട്ടൊരു ആവേശത്തോടെയാണ് അവർ ഏറ്റെടുത്തത്. കുട്ടികളുടെ അവതരണത്തിൽ അത് പ്രതിഫലിക്കുന്നുണ്ടായിരുന്നു. പങ്കെടുത്ത എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

കുട്ടികളുടെ ഗ്രാമസഭ

12/09/2025 നു കുട്ടികളുടെ ഗ്രാമസഭ മുതുവറ കമ്മ്യൂണിറ്റി ഹാളിൽ 12:30ന് ആരംഭിച്ചു. പഞ്ചായത്തിലെ നാല് സ്കൂളിൽ നിന്നും നൂറിൽപരം കുട്ടികളുടെ കുട്ടികളും 15 അധ്യാപകരും പങ്കെടുത്തു. കുട്ടികളുടെ ഗ്രാമസഭ ആയതിനാൽ പരിപാടിയുടെ ചുക്കാൻ പിടിച്ചത് കുട്ടികളായിരുന്നു അധ്യക്ഷൻ, ഉദ്ഘാടക, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നീ സ്ഥാനങ്ങൾ നിർവഹിച്ചത് ലക്ഷ്മി എസ് നായർ, അലേഖ്യ ഹരികൃഷ്ണൻ, നേഹ, നിവേദ് എന്നിവരായിരുന്നു, കുട്ടികളെ ഏഴ് ഗ്രൂപ്പുകളാക്കി അവർക്ക് കായികം. ആരോഗ്യം. കൃഷി. ഗതാഗതം. തുല്യത. കല. സാഹിത്യം എന്നീ വിഷയങ്ങൾ നൽകി..അവർ ചർച്ച ചെയ്തു കണ്ടെത്തിയ തീരുമാനങ്ങൾ അവതരിപ്പിച്ചു. അവർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾക്ക് പഞ്ചായത്ത് പ്രസിഡൻറ് സിമി അജിത് കുമാർ മറുപടി നൽകി. അടാട്ട് പഞ്ചായത്ത് സെക്രട്ടറി കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. ആശംസകൾ അർപ്പിച്ചത് വാർഡ് മെമ്പർ ഗ്രീഷ്മ ആയിരുന്നു. ബിപിസി ഗീതടീച്ചറും കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു. 4:30 ന് കുട്ടികൾക്ക് ഉപഹാരം നൽകി കുട്ടികളുടെ ഗ്രാമസഭ അവസാനിപ്പിച്ചു. ആ യോഗത്തിൽ തന്നെ പഞ്ചായത്തിലെ ഏറ്റവും നല്ല ശുചിത്വ വിദ്യാലയത്തിനുള്ള സമ്മാനദാനവും നിർവഹിച്ചു ശ്രീശാരദക്ക് ശുചിത്വത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.

പുകയില വിമുക്ത വിദ്യാലയം

പുകയില വിമുക്ത വിദ്യാലയം-റാലി

ഇന്ത്യാ ഗവൺമെന്റിന്റെ പുകയില വിമുക്ത വിദ്യാലയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 13ന് തിങ്കളാഴ്ച സ്കൂൾ അസംബ്ലിയിൽ ഒമ്പതാം ക്ലാസിലെ ഗൗരിനന്ദ എം പുകയില നിർമ്മാർജന പ്രതിജ്ഞ ചൊല്ലുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു. അന്നേദിവസം തന്നെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പുകയില വിരുദ്ധ മുദ്രാ ഗീതം, കവിത രചന മത്സരങ്ങൾ നടത്തുകയുണ്ടായി. ഒക്ടോബർ അഞ്ചാം തിയ്യതി ബുധനാഴ്ച പുകയില വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ഒക്ടോബർ 16ന് വ്യാഴാഴ്ച അടാട്ട് ഹെൽത്ത് സെൻററിലെ ഹെൽത്ത് ഇൻസ്പെക്ടർ പി ടി സുധീർ പുകയില നിർമാർജന ക്ലാസ്സ് നടത്തുകയും പുകയില നിർമ്മാർജന റാലി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തദവസരത്തിൽ ഇതിന്റെ ഭാഗമായി നടന്ന മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തുകയും ചെയ്തു. റാലി സ്കൂളിൽ നിന്നും ആരംഭിച്ച് ഏകദേശം ഒരു കിലോമീറ്റർ ദൂരമുള്ള ജംഗ്ഷനിൽ വച്ച് തെരുവുനാടകവും ഫ്ലാഷ് മോബും നടത്തുകയുണ്ടായി. സ്കൂളിന് അകത്തും പുറത്തുമായി പുകയില നിരോധന ബോർഡുകൾ സ്ഥാപിച്ചു.

ചിത്രശാല