"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/ലിറ്റിൽ കൈറ്റ്സ്/2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
</center> | </center> | ||
<div style="border: 0px solid red; background-color: # | <div style="border: 0px solid red; background-color: ##5500ff; padding: 5px;"><h1>ബഡ്സ് സ്കൂളുകളെ ചേർത്തുപിടിച്ച് ലിറ്റിൽ കൈറ്റ്സ് </h1></div> | ||
19:38, 15 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025 |
ബഡ്സ് സ്കൂളുകളെ ചേർത്തുപിടിച്ച് ലിറ്റിൽ കൈറ്റ്സ്
ബഡ്സ് ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവൻ ബഡ്‌സ് സ്പെഷ്യൽ സ്കൂളുകളിലും ഐ.സി. റ്റി പരിശീലനവുമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ. ഭിന്ന ശേഷി കുട്ടികളെ ചേർത്തുപിടിക്കുക എന്ന കൈറ്റിൻ്റെ പ്രഖ്യാപിത നയത്തിൻ്റെ ചുവടുപിടിച്ചാണ് ജില്ലയിലെ വിവിധ വിദ്യാലയ ങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ജില്ലയിലെ ബഡ്സ് സ്കൂളുകളിൽ ഐ.സി.ടി പഠനത്തിൻ്റെ ബാലപാഠങ്ങളുമായെത്തിയത്. ഡിജിറ്റൽ മീഡിയയിൽ ചിത്രം വരയ്ക്കാനും ,ടൈപ്പ് ചെയ്യാനും, ജി കോംപ്രിസ് ഉപയോഗിച്ച് എഡ്യുക്കേഷനൽ ഗയിമുകൾ കളിക്കാനുമുള്ള പ്രവർത്തനങ്ങൾ ആവേശത്തോടെയാണ് കുട്ടികൾ സ്വീകരിച്ചത്. ലാപ്ടോപ്പും, പ്രൊജക്ടറും, കൂടെയല്പം മധുരവുമായാണ് ലിറ്റിൽ കൈറ്റ് യൂണിറ്റുകൾ ബഡ്സ് സ്പെഷ്യൽ സ്കൂളുകൾ സന്ദർശിച്ചത് .
ജില്ലയിൽ ബഡ്സ് സ്പെഷ്യൽ സ്കൂളുകളിൽ ബെല്ലാ ഈസ്റ്റ് ലിറ്റിൾ കൈറ്റ്സ് യൂണിറ്റ് റോട്ടറി സ്പെഷ്യൽ ബഡ്സ് സ്കൂളിലും , പെർള ജി.എച്ച് എസ് യൂണിറ്റ് നവജീവന സെപ്ഷ്യൽ സ്കൂളിലും . കാറഡുക്ക ജി.എച്ച്.എസ് യുണിറ്റ് സ്നേഹ ബഡ്‌സ് സ്കൂളിലും ,എൻ എച്ച് എസ് പെർഡാല യൂണിറ്റ് നവജീവന സ്പെഷ്യൻ സ്കൂളിലും, രാജാസ് എച്ച് എസ്.എസ് യൂണിറ്റ് ചിറപ്പുറം പ്രത്യാശ ബഡ്സ് സ്കൂളിലും, രാജപുരം യുണിറ്റ് ചുള്ളിക്കര സെൻ്റ് ജോസഫ് സ്പെഷ്യൽ സ്കൂളിലും , ടി.ഐ. എച്ച് എസ് നായന്മാർമൂല യൂണിറ്റ് ഹിദായത്ത് നഗർ സ്പെഷ്യൽ സ്കൂളിലും, പെരിയ ജി.എച്ച്.എസ് യുണിറ്റ് മഹാത്മ ബഡ്സ് സ്കൂളിലും ,ജി.എച്ച് എസ് പരപ്പ യൂണിറ്റ് സാവി സ്നേഹാലയ സ്പെഷ്യൽ സ്കൂൾ ബിരിക്കുളത്തും ഐ.സി.റ്റി ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ബഡ്സ് സ്കൂളിലെ കുട്ടികളെപ്പോലെ തന്നെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കും ഇത് മറക്കാനാവാത്ത ഒരനുഭവമായി മാറി. ഐ..ടി പഠനത്തോടൊപ്പം പ്രിയ കുട്ടികളുടെ കലാപരിപാടികൾക്കും യൂണിറ്റുകൾ സാക്ഷ്യം വഹിച്ചു. ഐ..ടി രംഗത്ത് ചില കുട്ടികൾ കാണിക്കുന്ന മികവുകൾ യഥാർത്ഥത്തിൽ അത് ഭുതപ്പെടുത്തുന്നതായിരുന്നു
എന്ന് യൂണിറ്റികൾ സാക്ഷ്യപ്പെടുത്തുന്നു . ലാപ്ടോപ്പും പ്രൊജക്ടറുകളുമായി ഇനിയും വരണം എന്ന സ്നേഹോഷ്മളമായ ക്ഷണം സ്വീകരിച്ചാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ സ്കൂളുകളുടെ പടിയിറങ്ങിയത്
-
പരിശീലനത്തിൽ നിന്ന്
റോബോട്ടിക്സ് പഠനം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കും
* ലിറ്റിൽ കൈറ്റ്സ് നോഡൽ ഓഫീസർമാരുടെ ജില്ലാതല ശില്പശാല പൂർത്തിയായി

ഈ അധ്യയന വർഷം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും നിർമിത ബുദ്ധിയും റോബോട്ടിക്സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും അവസരമൊരുക്കിയിട്ടുണ്ടെന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു. കാഞങ്ങാട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് നോഡൽ ഓഫീസർമാർക്കള്ള ജില്ലാതല ശില്പശാലയിൽ മുഖ്യപ്രഭാഷണം ഓൺലൈനായി നടത്തുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ വഴി ഈ വർഷം മുന്തിയ പരിഗണന നൽകുന്ന ഒരു മേഖല ഭിന്നശേഷി വിഭാഗം കുട്ടികൾക്ക് ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ചുള്ള കൈത്താങ്ങായിരിക്കുമെന്നും കൈറ്റ് സി.ഇ.ഒ പറഞ്ഞു.
ജില്ലയിൽ പ്രവർത്തിക്കുന്ന 123 യൂണിറ്റുകളിൽ നിന്നും 220 മാസ്റ്റർ/മിസ്ട്രസുമാർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന തരത്തിലുള്ള വിവിധ അവതരണങ്ങളും സെഷനുകളും
ഉൾപ്പെട്ടതായിരുന്നു ശില്പശാല. ജില്ലാതലത്തിലെയും സംസ്ഥാനതലത്തിലെയും മികച്ച ലിറ്റിൽ കൈറ്റ്സ് പ്രവർത്തന മാതൃകകൾ ആശയ പ്രചരണ രംഗത്ത് സ്കൂൾ വിക്കിയുടെ പ്രസക്തി, വിദ്യാലയ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സിന്റെ സ്ഥാനം തുടങ്ങി വിവിധ അവതരണങ്ങളും ചർച്ചകളും നടന്നു.
വിദ്യാലയങ്ങളിലെ റോബോട്ടിക്സ് പഠനത്തിന് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ചെയ്യേണ്ട പിന്തുണാപ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു. സെഷനുകളിലെ ചർച്ചകളിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾക്ക് സമാപന സെഷനിൽ കൈറ്റ് സി.ഇ.ഒ വിശദീകരണം നൽകി.
കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ. മധുസൂദനൻ, മുൻ ജില്ല കോർഡിനേറ്റർമാരായ രാജേഷ് പി. ശങ്കരൻ കെ, വി സ്കൂൾ വിക്കി സ്റ്റേറ്റ് കോർഡിനേറ്റർ വിജയൻ വി.കെ , എം ടി മാരായ മനോജ് കെ.വി , അബ്ദുൾ ജമാൽ, പ്രവീൺ കുമാർ, അബ്ദുൾ ഖാദർ, പ്രിയ സി.എച്ച് എന്നിവർ വിവിധ സെഷനുകളിൽ അംഗങ്ങളുമായി സംവദിച്ചു. ജില്ല കോർഡിനേറ്റർ റോജി ജോസഫ് സ്വാഗതവും, എൽ.കെ കോർഡിനേറ്റർ ബാബു എൻ.കെ നന്ദിയും പറഞ്ഞു .