"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38102 (സംവാദം | സംഭാവനകൾ)
38102 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 400: വരി 400:
== സ്കൂളിൽ കുട്ടികൾക്കുള്ള പ്രഭാതഭക്ഷണ പരിപാടി ==
== സ്കൂളിൽ കുട്ടികൾക്കുള്ള പ്രഭാതഭക്ഷണ പരിപാടി ==
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കുള്ള പ്രഭാതഭക്ഷണ പരിപാടി ഓഗസ്റ്റ് നാലാം തീയതി മുതൽ ആരംഭിച്ചു . പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ സാന്നിധ്യത്തിൽ പിടിഎ പ്രസിഡന്റ് ശ്രീ. ബിനു മോൻ എസ് കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകി ഉദ്ഘാടനം ചെയ്തു . കഞ്ഞി , പയർ , പർപ്പടകം തുടങ്ങി പോഷക സമൃത്ഥമായ പ്രഭാത ഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നത്. [https://youtube.com/shorts/-g2wXSG61wY?si=ri4fw8jtcNCWj7lE ഇവിടെ കാണാം]
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കുള്ള പ്രഭാതഭക്ഷണ പരിപാടി ഓഗസ്റ്റ് നാലാം തീയതി മുതൽ ആരംഭിച്ചു . പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ സാന്നിധ്യത്തിൽ പിടിഎ പ്രസിഡന്റ് ശ്രീ. ബിനു മോൻ എസ് കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകി ഉദ്ഘാടനം ചെയ്തു . കഞ്ഞി , പയർ , പർപ്പടകം തുടങ്ങി പോഷക സമൃത്ഥമായ പ്രഭാത ഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നത്. [https://youtube.com/shorts/-g2wXSG61wY?si=ri4fw8jtcNCWj7lE ഇവിടെ കാണാം]
== കരുതൽ ആകാൻ കരുത്തോടെ ==
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കരുതൽ ആകാൻ കരുത്തോടെ -- സമ്പൂർണ്ണ രക്ഷാകർതൃശാക്തീകരണം എന്ന വിഷയത്തെക്കുറിച്ച് ഓഗസ്റ്റ് ആറാം തീയതി എക്സൈസ് മിഷൻ ജില്ലാ കോഡിനേറ്റർ അഡ്വക്കേറ്റ് ജോസ് കളിക്കൽ ക്ലാസ് നയിച്ചു .ശ്രീ. ബിനുമോൻ എസിന്റെ അധ്യക്ഷതയിൽ യോഗം കൂടുകയും പ്രഥമാധ്യാപകൻ അലക്സ് ജോർജ് എല്ലാവരെയും സ്വാഗതം ചെയ്തു.
കുട്ടികൾക്ക് സ്നേഹവും ശ്രദ്ധയും മാർഗനിർദ്ദേശവും നൽകേണ്ടത് അവരുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് അത്യാവശ്യമാണെന്നും രക്ഷിതാക്കളും കുട്ടികളും തമ്മിൽ ഫലപ്രദമായ ആശയവിനിമ അത്യാവശ്യമാണെന്നും രക്ഷിതാക്കളെ ബോധവൽക്കരിച്ചു. ഓരോ രക്ഷിതാവും അവർക്ക് മാതൃകയാണ് , കർശനമായ നിയമങ്ങളും ഉയർന്ന പ്രതീക്ഷകളും രക്ഷിതാക്കൾ കുട്ടികളെ വച്ചു പുലർത്താതിരിക്കുക തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കളെ ഓർമ്മപ്പെടുത്തി. ക്ലാസ് അവർക്ക് വളരെ പ്രയോജനപ്രദം ആയിരുന്നു . ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഫോട്ടോയും വീഡിയോയും എടുത്ത് [https://youtube.com/shorts/g0j9pCJFgGE?si=FNOVv5HMHlzI1Yap ഡോക്കുമെന്റേഷൻ] തയാറാക്കിയിട്ടുണ്ട്.
== കുട്ടികളുടെ കരവിരുതിൽ റോബോട്ടിക് കാർ ==
അടൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിലാണ് സ്കൂൾ വിദ്യാർത്ഥികൾക്കായി നിർമ്മിത ബുദ്ധിയിലും റോബോട്ടിക്സിലും പരിശീലനം നൽകിയത് . ഐഎച്ച്ആർഡി കോളേജ് ഓഫ് എൻജിനീയറിങ് , ലിറ്റിൽ കൈറ്റ്സ് എന്നിവ സംയുക്തമായാണ് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, റോബോട്ടിക്സ് എന്നിവയിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചത് . നിർമ്മിത ബുദ്ധിയും റോബോട്ടിക്സും പ്രായോഗിക തലത്തിൽ എത്തിയപ്പോൾ കുട്ടികളുടെ കരവിരുതിൽ രൂപമെടുത്തത് റോബോട്ടികാർ. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 55 വിദ്യാർഥികൾ പങ്കെടുത്തു.
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഏഴു കുട്ടികൾക്കാണ് ഈ പരിശീലത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് . നിർമ്മിത ബുദ്ധി , റോബട്ടിക്സ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട ക്ലാസുകളും റോബോട്ടിക് കാർ നിർമ്മാണത്തിൽ പരിശീലനവും കുട്ടികൾക്ക് നൽകി. കുട്ടികൾക്ക് ഇത് നല്ല ഒരു പരിശീലന ക്ലാസ് ആയിരുന്നു.
<gallery>
പ്രമാണം:38102- robotic class p2.jpg
പ്രമാണം:38102- robotic class manakala.jpg
പ്രമാണം:38102- robotic class p1.jpg
പ്രമാണം:38102- robotic fest manakala.jpg
</gallery>
== സ്കൂൾ പാർലമെന്റ്  ഇലക്ഷൻ 2025 ==
കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ പതിനാലാം തീയതി വ്യാഴാഴ്ച ഐടി ലാബിൽ വെച്ച് സ്കൂൾ പാർലമെന്റ്      ഇലക്ഷൻ 10 .30 മുതൽ നടന്നു . ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു ഇലക്ഷൻ നടന്നത് . ഇ വി എം വോട്ടിങ് മിഷൻ എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്ത് കൺട്രോൾ യൂണിറ്റായും ബാലറ്റ് യൂണിറ്റായും രണ്ട് ഫോൺ പ്രവർത്തിപ്പിച്ചാണ് വോട്ട് ആരംഭിച്ചത് . അഞ്ചു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളാണ് വോട്ട് ചെയ്യാനായി ബൂത്തിൽ എത്തിച്ചേർന്നത് . ക്ലാസ് ടീച്ചേഴ്സ് കുട്ടികൾക്ക് ഇലക്ഷൻ ഐ ഡി കാർഡ് നൽകി . ബൂത്തിൽ എത്തിച്ചേർന്ന കുട്ടികൾ ഇലക്ഷൻ ഐഡി കാർഡ് നൽകി അവരുടെ പേരിന് നേരെ ഒപ്പിട്ടു . അതിനുശേഷം ചൂണ്ടുവിരലിൽ മഷി പുരട്ടി വോട്ട് ഇടാനായി ബാലറ്റ് യൂണിറ്റിന് അടുത്തെത്തി ഓരോ ക്ലാസിലെയും കുട്ടികൾ വോട്ട് രേഖപ്പെടുത്തി . സ്ഥാനാർത്ഥികളുടെ പേരും ക്ലാസും ഫോട്ടോയും ഉൾപ്പെടെയായിരുന്നു ബാലറ്റ് യൂണിറ്റ് മൊബൈൽ ഉണ്ടായിരുന്നത് . കുട്ടികൾക്ക് ഇതൊരു പുതിയ അറിവായിരുന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു . എൻ സി സി, ജെ ആർ സി അംഗങ്ങളുടെ സഹായത്തോടെ വളരെ കൃത്യതയോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്ലാ സ്ഥാനാർത്ഥികളുടെയും സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ് ഫലം സീനിയർ അസിസ്റ്റൻറ് ശ്രീമതി അനിത ഡാനിയേൽ പ്രഖ്യാപിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചൊല്ലിയ ശേഷം സ്കൂൾ ലീഡറിനെയും ചെയർമാനെയും തെരഞ്ഞെടുപ്പായിരുന്നു. നാല് കുട്ടികൾ മത്സരത്തിനായി തയ്യാറെടുത്തു അവരിൽ നിന്നും സ്കൂൾ ലീഡറായി 10 സി. യിലെ കിഷോറിനേയും, ചെയർമാനായി 10 ബിയിലെ നോബിയേയും തെരഞ്ഞെടുത്തു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടന്ന ഈ തെരഞ്ഞെടുപ്പ് വിദ്യാർത്ഥികളിൽ ജനാധിപത്യം മൂല്യവും ഡിജിറ്റൽ പഠനവും വളർത്തിയെടുക്കാൻ സഹായിക്കുന്ന ഒരു മാതൃകാപരമായ തെരഞ്ഞെടുപ്പ് ആയിരുന്നു.
<gallery>
പ്രമാണം:38102- election 25 p1.JPG
പ്രമാണം:38102- election 25 p2.JPG
പ്രമാണം:38102- election 25 p3.JPG
പ്രമാണം:38102- election 25p7.jpg
പ്രമാണം:38102- election 25p9.jpg
പ്രമാണം:38102-election 25p5.jpg
പ്രമാണം:38102-election 25 p4.jpg
</gallery>