"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:


== '''<u>നന്മതൻപുതുലഹരിയിലേക്ക്</u>''' ==
== '''<u>നന്മതൻപുതുലഹരിയിലേക്ക്</u>''' ==
ചേന്ദമംഗല്ലൂർ :ജൂൺ 26 ലഹരി ദിനത്തോടനുബന്ധിച്ച് ജെ ആർ സി യുടെ നേതൃത്വത്തിൽ  ചേന്ദമംഗല്ലൂർ  ഹൈസ്കൂളിൽ ലഹരി വിരുദ്ധ റാലിയും കടകളിൽ ബോധവത്കരണവും നടത്തി. ലഹരിക്കെതിരെയുള്ള  പ്ലക്ക് കാർഡുകളും ഓരോ ജെ ആർ സി കാഡറ്റും തയ്യാറാക്കി  ജീവിതത്തെ നശിപ്പിക്കും ലഹരിക്കെതിരെ സ്കൂളിൽ അണിനിരന്നു."ജീവിതമാണ് ലഹരി നന്മതൻ പുതുലഹരി  "എന്ന സന്ദേശം സ്കൂളിലും പരിസരത്തും മുഴക്കി.
ചേന്ദമംഗല്ലൂർ :ജൂൺ 26 ലഹരി ദിനത്തോടനുബന്ധിച്ച് ജെ ആർ സി യുടെ നേതൃത്വത്തിൽ  ചേന്ദമംഗല്ലൂർ  ഹൈസ്കൂളിൽ ലഹരി വിരുദ്ധ റാലിയും കടകളിൽ ബോധവത്കരണവും നടത്തി. ലഹരിക്കെതിരെയുള്ള  പ്ലക്ക് കാർഡുകളും ഓരോ ജെ ആർ സി കാഡറ്റും തയ്യാറാക്കി  ജീവിതത്തെ നശിപ്പിക്കും ലഹരിക്കെതിരെ സ്കൂളിൽ അണിനിരന്നു."ജീവിതമാണ് ലഹരി നന്മതൻ പുതുലഹരി  "എന്ന സന്ദേശം സ്കൂളിലും പരിസരത്തുംമുഴക്കി.
<gallery>
പ്രമാണം:47068 drug.jpg
പ്രമാണം:47068 drug1.jpeg
പ്രമാണം:47068 drug2.jpeg
പ്രമാണം:47068 drug4.jpeg
</gallery>
 
== '''<u>സർവ്വവും സജ്ജം ലിറ്റിൽ കൈറ്റ് അംഗം തയ്യാറാക്കിയ സ്ക്രാച്ച് പ്രോഗ്രാമിലൂടെ  സ്കൂൾ പാർലമെൻറ് ഇലക്ഷൻ</u>''' ==
സ്ഥാനാർത്ഥികളുടെ പേരുകൾ,അവരുടെ ചിഹ്നങ്ങൾ, വോട്ട് ചെയ്യാനുള്ള അവസരം, വോട്ട് ചെയ്യുമ്പോൾ ബീപ്പ് ശബ്ദം ,ആകെ വോട്ടുകൾ തിട്ടപ്പെടുത്താനുള്ള സൗകര്യം,പ്രവർത്തനത്തിലെ സുതാര്യത ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിലെ പാർലമെൻറ് ഇലക്ഷൻ മികവുറ്റതായിരുന്നു. 10-ാം തരത്തിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ് അംഗം യൂസഫ് ജമീൽ എന്ന വിദ്യാർത്ഥി നിർമ്മിച്ച സ്ക്രാച്ച് പ്രോഗ്രാം ഇന്ന് നടന്ന സ്കൂൾ പാർലമെൻറ് ഇലക്ഷൻ കുട്ടികൾക്ക് ആവേശകരമായി.നോമിനേഷൻ സമർപ്പിക്കലും ഇലക്ഷൻ പ്രചരണവും നോട്ടീസ് പതിക്കലും ക്ലാസുകളിൽ കയറി വോട്ട് പിടുത്തവും, മിറ്റ്  ദ ക്യാൻഡിഡേറ്റ്, തുടങ്ങി ബഹുമുഖ പരിപാടികളോടെയാണ് സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തിയത്. പ്രിസൈഡിങ് ഓഫീസർ,പോളിംഗ് ഓഫീസർമാർ,ക്രമസമാധാനത്തിന് പോലീസ് സംവിധാനം, കൈവിരലിൽ മഷി പുരട്ടൽ,തുടങ്ങിയ എല്ലാം സജ്ജീകരിച്ച ഇലക്ഷൻ വിദ്യാർത്ഥികൾക്ക് ജനാധിപത്യ ബോധം വളർത്താൻ അനുഗുണമായി. പ്രചരണ പരിപാടികൾക്ക് ശേഷം ഇന്ന് നടന്ന ഇലക്ഷനിൽ സ്കൂളിലെ മുഴുവൻ കുട്ടികളും സ്കൂൾ ലീഡർ , ക്ലാസ്സ് ലീഡർ എന്നീ സ്ഥാനത്തേക്ക് വോട്ട് ചെയ്തു. സ്കൂൾ സോഷ്യൽ സയൻസ് ക്ലബും ലിറ്റിൽ കൈറ്റും സംയുക്തമായി സ്കൂൾ പാർലമെൻ്ററി ഇലക്ഷൻ ഗംഭീരമാക്കി.
<gallery>
പ്രമാണം:47068 election12025.jpg
പ്രമാണം:47068 election2025.jpg
പ്രമാണം:47068 election7.jpg
പ്രമാണം:47068 election6.jpg
പ്രമാണം:47068 election5.jpg
പ്രമാണം:47068 election3.jpeg
പ്രമാണം:47068 election4.jpg
</gallery>
 
== '''<u>കലയുടെയും സാഹിത്യത്തിന്റെയും വേരുകൾ തേടി സാംസ്കാരിക യാത്ര</u>''' ==
ചേന്ദമംഗലൂർ ഹയർ സെക്കൻഡഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച സാംസ്കാരിക യാത്ര കുട്ടികളിൽ പുതിയ അനുഭവമായി.ബഷീർ ദിനത്തിൽ കോഴിക്കോട് - മലപ്പുറം  ജില്ലകളിലെ വിവിധ സാംസ്കാരിക കേന്ദ്രങ്ങൾ കലാസാഹിത്യ വേദി അംഗങ്ങൾ സന്ദർശിച്ചു. മലയാള ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛൻ്റെ സ്മാരകമായ തുഞ്ചൻപറമ്പ്, മാപ്പിളകലാ അക്കാദമി കേന്ദ്രമായ മോയിൻകുട്ടി വൈദ്യർ സ്മാരകം,കോഴിക്കോട് മിഷ്കാൽ പള്ളി,കേരളത്തിലെ ചരിത്ര പ്രാധാന്യമുള്ള തളി ശിവക്ഷേത്രം ,എന്നീ സാംസ്കാരിക കേന്ദ്രങ്ങൾ സന്ദർശിച്ച ടീമംഗങ്ങൾ വൈക്കം മുഹമ്മദ് ബഷീറിൻ്റെ വീട് സന്ദർശിച്ചതും ചേന്ദമംഗലൂർ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിനിയും ബഷീറിൻറെ മകളുമായ ഷാഹിന ബഷീറിനെ നേരിൽ കാണാൻ കണ്ടതും നല്ല അനുഭവമായി.സാംസ്കാരിക യാത്രക്ക് സ്കൂൾ മലയാളം അധ്യാപകരായ ബന്ന ചേന്ദമംഗലൂർ, ഡോ: ഐശ്വര്യ വി ഗോപാൽ, ജമാൽ കെ.ഇ, നിഷാന എ.പി എന്നിവർ നേതൃത്വം നൽകി.
1,259

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2772998...2773047" എന്ന താളിൽനിന്ന് ശേഖരിച്ചത്