"സെന്റ്. അഗസ്റ്റ്യൻസ് എച്ച്.എസ്. എസ്. കല്ലൂർക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
പ്രമാണം:28037-June26-Antidrugs day5.jpg
പ്രമാണം:28037-June26-Antidrugs day5.jpg
പ്രമാണം:28037-june26-Anti drugs day4.jpg
പ്രമാണം:28037-june26-Anti drugs day4.jpg
പ്രമാണം:28037-june26-anti drugs Day2.jpg
</gallery>
</gallery>

16:03, 12 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം


പ്രവേശനോത്സവം 2025

കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് രാവിലെ 10 മണിക്ക് സെന്റ് അഗസ്റ്റിൻസ് പാരിഷ് ഹാളിൽ വച്ചു നടന്നു.ചടങ്ങിൽ നവാഗതരായ കുട്ടികളെ മധുരം നല്കി സ്വീകരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 2025 ൽ എസ്.എസ്.എൽ.സി. , യു . എസ്. എസ്., പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു.

പരിസ്ഥിതി ദിനം 2025

വ‌ർദ്ധിച്ചു വരുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം വള‌ത്തുക എന്ന ലക്ഷ്യത്തോടെ കല്ലൂ‌ർക്കാട് സെന്റ് അഗസ്റ്റ്യൻസ് ഹയ‌ർ സെക്കണ്ടറി സ്കൂളിൽ 2025-26 അധ്യയനവർഷത്തെ പരിസ്ഥിതി ദിനം ജൂൺ 5 ന് വിവിധ പരിപാടികളോടെ ആചരിച്ചു. കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലുകയും സ്കൂൾ ഹെഡ്മിസ്ട്രസ് പരിസ്ഥിതിദിന സന്ദേശത്തിലൂടെ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കണമെന്ന ആഹ്വാനം കുട്ടികൾക്ക് നല്കുകയും ചെയ്തു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂൾ കാമ്പസിൽ വൃക്ഷത്തൈ നട്ടു. സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിന ക്വിസ് , ഐ. ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങളും നടത്തി.

ലഹരി വിരുദ്ധ ദിനം

   

   ജൂൺ 26 ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് കല്ലൂ‌ർക്കാട്  ഗ്രാമപഞ്ചായത്തിന്റെയും പോലീസ്,എക്സൈസ് വിഭാഗങ്ങളുടെയും സ്കൂളിലെ വിവിധ ക്ലബുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ നടത്തി.സ്കൂളിൽ നിന്ന് ആരംഭിച്ച ലഹരിവിരുദ്ധറാലിയിൽ സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും പങ്കെടുത്തു.തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുജിത്ത് ബേബിയുടെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ  എക്സൈസ് ഇൻസ്പെക്ടർ ശ്രീ ശ്രിജിത്ത് ലഹരിവിരുദ്ധ സന്ദേശം നല്കി. സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി കുന്നേൽ,കല്ലൂ‌ർക്കാട് SHO  ബി. ഉണ്ണികൃഷ്ണൻ, കല്ലൂ‌ർക്കാട് പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. മാത്യു നമ്പേലി, എന്നിവർ ആശംസയർപ്പിച്ചു. എല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. കുട്ടികൾക്കായി പോസ്റ്റർ രചനാമൽസരം നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നല്കുകയും ചെയ്തു.