"മീത്തലെപുന്നാട് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ആദ്യം മുതൽ ഉള്ള വിവരങ്ങൾ ചേർക്കൽ) |
|||
വരി 48: | വരി 48: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
* ഒരേക്കർ വിസ്തൃതിയിൽ 4 ബ്ലോക്കുകളായി സ്കൂൾ സ്ഥിതി ചെയ്യുന്നു . | |||
* വിശാലമായ 2 കളിസ്ഥലങ്ങൾ | |||
* 7 കംപ്യൂട്ടർ ഉൾക്കൊല്ലുന്ന കമ്പ്യൂട്ടർ ലാബ് | |||
* പ്രൊജക്ടർ സൗകര്യം | |||
* ലൈബ്രറി | |||
* സുസജ്ജമായ ലാബ് | |||
* ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ് | |||
* സ്മാര്‍ട്ട് റൂം വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് ഉണ്ട് | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
20:04, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
മീത്തലെപുന്നാട് യു.പി.എസ് | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 14861 |
ചരിത്രം
മീത്തലെ പുന്നാട് ലോവർ പ്രൈമറി സ്കൂൾ 1920ഇൽ ആണ് നിലവിൽ വന്നത് . അതിനു മുൻപ് ഏതാണ്ട് 5 വർഷക്കാലം "നാട്ടുവായന" എന്ന പേരിൽ രയറോത്ത് കരുണാകരൻ നമ്പ്യാരുടെ ഭവനത്തിലും അതിനുശേഷം നെല്ലാച്ചേരി തറവാട്ട് കാരണവർ ആയിരുന്ന കോരൻ നമ്പ്യാർ സൗജന്യമായി നൽകിയ മഠംപറമ്പ് എന്ന സ്ഥലത്തും കുടിപ്പള്ളിക്കൂടം തുടങ്ങി . അതിനുശേഷം പരേതനായ ശ്രീ പുതുശേരി ചന്തു നമ്പ്യാർ , എം കെ കണ്ണൻ നമ്പ്യാർ , കെ പി കേളുനമ്പ്യാർ തുടങ്ങിയ പ്രമുഖർ നൽകിയ സ്ഥലങ്ങളിലും സ്കൂൾ മാറ്റേണ്ടി വന്നിട്ടുണ്ട് . പുന്നാട് ഗ്രാമത്തിന്റെയും മീത്തലെ പുന്നാട് യൂ പി എസ് ന്റെയും പുരോഗതിയുടെ ചിത്രം അവതരിപ്പിക്കുമ്പോൾ ഗണനീയമായ സ്ഥാനം ലഭിക്കുന്ന ആചാര്യ ശ്രേഷ്ഠനാണ് പരേതനായ ശ്രീ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ . ജ്ഞാനത്തിന്റെ അമൃത ധാരയെ പുന്നാടിന്റെ ജനതയിലേക്ക് പകർന്ന് നൽകിയ ആചാര്യനായിരുന്നു അദ്ദേഹം . അനീതിയോട് പടപൊരുതി അദ്ദേഹം നടത്തിയ മുന്നേറ്റം നമ്മുടെ ഗ്രാമീണ ചരിത്രത്തിലെ സുവർണ കാലഘട്ടം ആണ് . സവർണ മേധാവിത്വം കൊടികുത്തി വാണിരുന്ന അന്നത്തെ സമൂഹത്തിൽ അടിച്ചമർത്തലുകളെ അതിജീവിച്ചു കൊണ്ടാണ് അദ്ദേഹം വിജയം കൈവരിച്ചത് . സംസ്കൃത ഭാഷയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹം ജ്യോതിഷിയും ആയിരുന്നു . ഈ നിലകളിൽ പ്രശസ്തനായ ശ്രീ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ . 1920 ഇൽ അംഗീകാരം ലഭിക്കുമ്പോൾ മാനേജർ പരേതനായ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കളും ഹെഡ്മാസ്റ്റർ കെ പി കേളുനമ്പ്യാരും ആയിരുന്നു . വൈകാതെ തന്നെ ശ്രീ നാൽപ്പാടി കണ്ണൻ എന്നവരുടെ സ്ഥലത്തു പ്രി കെ ഇ ആർ പ്രകാരം ആദ്യത്തെ സ്കൂൾ കെട്ടിടം പണി ആരംഭിച്ചു . അന്നത്തെ ഹെഡ് മാസ്റ്റർ പരേതനായ ശ്രീ എം നാരായണൻ നമ്പ്യാർ ആയിരുന്നു . 1957 ഇൽ ഇ എം എസ് മന്ത്രി സഭയിൽ വിദ്യാഭാസ മന്ത്രി ആയിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത് ഉത്തരവ് നൽകുകയും ചെയ്തു . പരേതനായ ശ്രീ പുത്തൻ വീട്ടിൽ ബാലൻ നമ്പ്യാർ ഇതിനു വേണ്ടി വളരെയധികം പരിശ്രമിച്ചിരുന്നു . 1959 ഇൽ കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ചരമംമടഞ്ഞപ്പോൾ മകനായ രാമർ മാസ്റ്റർ മാനേജർ പദവി അലങ്കരിച്ചു . 1989 ഇൽ രാമർ മാസ്റ്ററുടെ മരണ ശേഷം സഹോദരനായ പി പി ശ്രീധരൻ മാസ്റ്റർ മാനേജർ സ്ഥാനം ഏറ്റെടുത്തു . ഇപ്പോഴത്തെ മാനേജർ ശ്രീ കെ കെ കൃഷ്ണൻ ആണ് . എൻ വി ബാലൻ മാസ്റ്റർ , ഇ എം പത്മനാഭൻ മാസ്റ്റർ , കെ ജാനകി ടീച്ചർ ,എം ഭാസ്കരൻ മാസ്റ്റർ , എം രമണി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപകർ ആയിരുന്നു . ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ പി പി വിശ്വനാഥൻ മാസ്റ്റർ ആണ് .
ആദ്യകാല അധ്യാപകർ
- എം നാരായണൻ മാസ്റ്റർ
- എൻ വി ബാലൻ മാസ്റ്റർ
- പി പി രാമർ മാസ്റ്റർ
- പി പി ശ്രീധരൻ മാസ്റ്റർ
- ഇ എം പത്മനാഭൻ മാസ്റ്റർ
- നാരായണൻ നമ്പൂതിരി മാസ്റ്റർ
- സി കാർത്യായനി ടീച്ചർ
- കെ ജാനകി ടീച്ചർ
- കെ ബാലകൃഷ്ണൻ മാസ്റ്റർ
- പി വി രാഘവൻ മാസ്റ്റർ
- നാണു മാസ്റ്റർ
- ജോർജ് മാസ്റ്റർ
- ടി പി റോസി ടീച്ചർ
- കെ ചിരുതൈ ടീച്ചർ
- എം രാഘവൻ നമ്പ്യാർ (അധ്യാപകേതര ജീവനക്കാരൻ )
ഭൗതികസൗകര്യങ്ങള്
- ഒരേക്കർ വിസ്തൃതിയിൽ 4 ബ്ലോക്കുകളായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
- വിശാലമായ 2 കളിസ്ഥലങ്ങൾ
- 7 കംപ്യൂട്ടർ ഉൾക്കൊല്ലുന്ന കമ്പ്യൂട്ടർ ലാബ്
- പ്രൊജക്ടർ സൗകര്യം
- ലൈബ്രറി
- സുസജ്ജമായ ലാബ്
- ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്
- സ്മാര്‍ട്ട് റൂം വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് ഉണ്ട്