"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 132: വരി 132:
=== മില്ലറ്റ് ഫെസ്റ്റ് ===
=== മില്ലറ്റ് ഫെസ്റ്റ് ===
ദൈനംദിന ജീവിതത്തിൽ കുട്ടികൾക്ക് അധികം പരിചിതമല്ലാത്ത ചെറുതാന്യങ്ങൾ പരിചയപ്പെടുത്തുന്നതിനും അവ ഉപയോഗിച്ചുള്ള രുചികരമായ വിഭവങ്ങൾ ആസ്വദിക്കുന്നതിനും സ്കൂളിൽ അവസരം ഒരുക്കി. ഡിസംബർ 20 വെള്ളിയാഴ്ചയായിരുന്നു ഫെസ്റ്റ് സംഘടിപ്പിച്ചത് പി.ടി.എ. പ്രസിഡന്റ് അഭയ പ്രകാശ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രിൻസിപ്പൽ ബിന്ദു ശിവദാസ്, വൈസ് പ്രിൻസിപ്പൽ ഉഷ എസ്,  എസ്. എം. സി. ചെയർമാൻ പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു. വിവിധതരം വിഭവങ്ങൾക്കായി പ്രത്യേകം സ്റ്റാളുകൾ ക്രമീകരിച്ചിരുന്നു. മറ്റു നാടൻ വിഭവങ്ങളും പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരുന്നു.  
ദൈനംദിന ജീവിതത്തിൽ കുട്ടികൾക്ക് അധികം പരിചിതമല്ലാത്ത ചെറുതാന്യങ്ങൾ പരിചയപ്പെടുത്തുന്നതിനും അവ ഉപയോഗിച്ചുള്ള രുചികരമായ വിഭവങ്ങൾ ആസ്വദിക്കുന്നതിനും സ്കൂളിൽ അവസരം ഒരുക്കി. ഡിസംബർ 20 വെള്ളിയാഴ്ചയായിരുന്നു ഫെസ്റ്റ് സംഘടിപ്പിച്ചത് പി.ടി.എ. പ്രസിഡന്റ് അഭയ പ്രകാശ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രിൻസിപ്പൽ ബിന്ദു ശിവദാസ്, വൈസ് പ്രിൻസിപ്പൽ ഉഷ എസ്,  എസ്. എം. സി. ചെയർമാൻ പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു. വിവിധതരം വിഭവങ്ങൾക്കായി പ്രത്യേകം സ്റ്റാളുകൾ ക്രമീകരിച്ചിരുന്നു. മറ്റു നാടൻ വിഭവങ്ങളും പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരുന്നു.  
==== യുവം 2024 ====
[[പ്രമാണം:43040-24-nssc2.jpg|ലഘുചിത്രം]]
എൻ. എസ്. എസ്. സപ്തദിന സഹവാസ ക്യാമ്പ് ഇവം 2024 മുട്ടട ടെക്നിക്കൽ സ്കൂളിൽ വച്ച് നടന്നു. ഡിസംബർ 20 വെള്ളിയാഴ്ച ആരംഭിച്ച ക്യാമ്പ് കേശവദാസപുരം വാർഡ് കൗൺസിലർ അഡ്വക്കേറ്റ് അംശു വാമദേവൻ ഉദ്ഘാടനം ചെയ്തു. വ്യക്തിത്വ വികസനം, സാമൂഹ്യ പ്രവർത്തനം, ആദർശനിഷ്ടമായ ജീവിതം ഇവയ്ക്ക് കുട്ടികളെ പ്രാപ്തമാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരുന്നത്.
പുസ്തക പയറ്റ്, സ്നേഹ സന്ദർശനം, സുകൃത കേരളം, കൂട്ടുകൂടി നാട് കാക്കാം, സത്യമേവ ജയതേ തുടങ്ങിയ പേരുകളിൽ സാമൂഹ്യപ്രതിഭകളെ രൂപപ്പെടുത്തി എടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏഴ് ദിവസങ്ങളിലായി നടന്നു. വാർഡ് കൗൺസിലർ ജമീല ശ്രീധരൻ അധ്യക്ഷനായിരുന്ന പരിപാടിയിൽ പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതം ആശംസിച്ചു. കഥാകൃത്ത് ബിനുരാജ് പുസ്തക പ്രകാശനം നടത്തി. വൈസ് പ്രിൻസിപ്പൽ ഉഷ എസ്, ടെക്നിക്കൽ സ്കൂൾ പ്രിൻസിപ്പൽ ആനന്ദക്കുട്ടൻ, പി.ടി.എ. പ്രസിഡണ്ട് അഭയ പ്രകാശ്, എസ്. എം. സി. ചെയർമാൻ പ്രശാന്ത്, എം പി ടി എ പ്രസിഡൻറ് ശുഭ ഉദയൻ എന്നിവർ ആശംസകൾ അറിയിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നിഷ എസ്. ആർ. ദാസ് വോളണ്ടിയർ മാളവിക  ഇവരായിരുന്നു ക്യാമ്പിന്റെ ചുക്കാൻ പിടിച്ചത്. അധ്യാപകരും പിടിഎ അംഗങ്ങളും സജീവമായി തന്നെ ക്യാമ്പിൽ പങ്കെടുത്തു. ഡിസംബർ 26ന് സമാപന സമ്മേളനത്തോടെ ക്യാമ്പ് അവസാനിച്ചു.
==== സംസ്ഥാന സ്കൂൾ കലോത്സവം വിളംബര ജാഥ ====
[[പ്രമാണം:43040sk24-5.jpg|ഇടത്ത്‌|ലഘുചിത്രം]]
തിരുവനന്തപുരത്ത് വച്ച് നടക്കുന്ന 63മത് സ്കൂൾ കലോത്സവത്തിന്റെ വിളംബര ജാഥ സ്കൂളിൽ സംഘടിപ്പിച്ചു. ജനുവരി 1 ബുധനാഴ്ച 3 :30 നായിരുന്നു ജാഥ നടത്തിയത്.  ബാൻഡ് മേളത്തോടെ വർണ്ണാഭമായ വിളംബര ജാഥ നാടിനെ കലോത്സവത്തിന്റെ വരവ് അറിയിക്കുന്നത് തന്നെയായിരുന്നു.
കലോത്സവത്തിന്റെ അക്കോമഡേഷൻ സെൻറർ ആയ സ്കൂൾ എല്ലാ അർത്ഥത്തിലും കലാപ്രതിഭകളെ സ്വീകരിക്കാൻ തയ്യാറായിക്കഴിഞ്ഞു.
<gallery mode="nolines" widths="150" heights="130" caption="സംസ്ഥാന കലോത്സവം വിളംബര ജാഥയും ഒരുക്കങ്ങളും">
പ്രമാണം:43040-sk24-2.jpg|alt=
പ്രമാണം:43040-sk24-6.jpg|alt=
പ്രമാണം:43040-sk24-4.jpg|alt=
പ്രമാണം:43040-sk24-1.jpg|alt=
പ്രമാണം:43040-sk24-3.jpg|alt=
</gallery>
===== സ്വർണ്ണ കപ്പിന് സ്വീകരണം =====
[[പ്രമാണം:43040-24-skgd (1).jpg|ലഘുചിത്രം]]
പേരൂർക്കടയുടെ മണ്ണിലേക്ക് സംസ്ഥാന കലോത്സവത്തിന്റെ വിജയകിരീടമായ സ്വർണ്ണ കപ്പിനെ സ്വീകരിച്ച് നമ്മുടെ സ്കൂളും. ജനുവരി 3 വെള്ളിയാഴ്ച 3 :30ന് നടന്ന സ്വീകരണ പരിപാടിയിൽ ആറ്റിങ്ങൽ എംഎൽഎ. ഒ. എസ്. അംബിക, വാർഡ് കൗൺസിലർ ജമീല ശ്രീധരൻ,  നെയ്യാറ്റിൻകര എ ഇ ഓ ഷിബുലാൽ, സ്കൂൾ പ്രിൻസിപ്പൽ ബിന്ദു ശിവദാസ്, ഹെഡ്മിസ്ട്രസ് ഉഷ എസ്, എൽ പി സ്കൂൾ എച്ച് എം സന്തോഷ്, മുൻ വാർഡ് കൗൺസിലർ അനിൽകുമാർ, പിടിഎ. എസ് എം സി. പ്രതിനിധികൾ, ട്രോഫി കമ്മിറ്റി ഭാരവാഹികൾ, അധ്യാപകർ, വിദ്യാർഥികൾ  തുടങ്ങിയവർ പങ്കെടുത്തു. ബാൻഡ്, എസ്പിസി, ലിറ്റിൽ കൈറ്റ്സ്, സ്പോർട്സ് ക്ലബ് കുട്ടികൾ പരിപാടിയെ വർണ്ണാഭമാക്കി.
==== സ്കൂൾ വാർഷികവും എൻഡോവ്മെൻറ് വിതരണവും ====
[[പ്രമാണം:43040-251-ad11 (1).jpg|ലഘുചിത്രം]]
സ്കൂൾ വാർഷിക പരിപാടിയുടെയും  എൻഡോവ്മെന്റ് വിതരണത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനം  വിശിഷ്ടാതിഥിയായി എത്തിയ ശ്രീ മേടയിൽ വിക്രമൻ, (പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജനുവരി 16 വ്യാഴാഴ്ച)നിർവഹിച്ചു. പിടിഎ പ്രസിഡൻറ് അഭയ പ്രകാശ് അധ്യക്ഷനായിരുന്ന പരിപാടിയിൽ വാർഡ് കൗൺസിലർ ശ്രീമതി ജമീല ശ്രീധരൻ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റൻറ് ദീപ എൽസ എഡ്വിൻ റിപ്പോർട്ട് അവതരിപ്പിച്ചു.  സ്കൂൾ പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതവും പ്രോഗ്രാം കൺവീനർ ലിജിൻ സാർ  നന്ദിയും അറിയിച്ചു. വിവിധ മേഖലകളിൽ അംഗീകാരങ്ങൾ നേടിയ എല്ലാ കുട്ടികളെയും ചടങ്ങിൽ   അനുമോദിക്കുകയും  എൻഡോവ്മെൻറ്  നൽകുകയും ചെയ്തു.
രാവിലെ 9:30 മുതൽ ആരംഭിച്ച പരിപാടിയിൻ പൊതുസമ്മേളനം ക്രമപ്പെടുത്തിയിരുന്നത് 12:00 മണിക്കായിരുന്നു. സ്കൂളിനായി വിശിഷ്ട സേവനം നൽകിയ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ ലാൽ ഷാജി, ഹോക്കി കോച്ച് രമേഷ് കൊലപ്പ, ബാൻഡ് പരിശീലകൻ വിമൽരാജ് തുടങ്ങിയവരെ പരിപാടിയിൽ ആദരിക്കുകയും ചെയ്തു.<gallery widths="150" heights="130">
പ്രമാണം:43040-25-ad6.jpg|alt=
പ്രമാണം:43040-25-ad8.jpg|alt=
പ്രമാണം:43040-25-ad2.jpg|alt=
പ്രമാണം:43040-25-ad3.jpg|alt=
പ്രമാണം:43040-25-ad7.jpg|alt=
പ്രമാണം:43040-25-ad5.jpg|alt=
</gallery>
==== മോട്ടിവേഷൻ ക്ലാസ് ====
[[പ്രമാണം:43040-25-sslc.jpg|ലഘുചിത്രം]]
എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി  ജനുവരി 24 ന്  മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. തിരുവനന്തപുരം വൈ എം സി എയുടെ സഹകരണത്തോടെയാണ് ക്ലാസ് നടന്നത്.  ഫാദർ സജി മെക്കാട്ട് ആണ് ക്ലാസ് നയിച്ചത്. പേരൂർക്കട ബാപ്പുജി ഗ്രന്ഥശാലയിൽ വെച്ച് നടന്ന പരിപാടി ഏറെ ഗുണപ്രദമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. വൈ. എം. സി. എ. പ്രതിനിധികൾ, ഗ്രന്ഥശാല സെക്രട്ടറി, ഐസ് പ്രിൻസിപ്പൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
[[വർഗ്ഗം:43040]]
[[വർഗ്ഗം:43040]]
666

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2620679...2642055" എന്ന താളിൽനിന്ന് ശേഖരിച്ചത്