"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:57, 23 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 163: | വരി 163: | ||
[[പ്രമാണം:Kalolsavamaudio.jpg|ലഘുചിത്രം|217x217ബിന്ദു]] | [[പ്രമാണം:Kalolsavamaudio.jpg|ലഘുചിത്രം|217x217ബിന്ദു]] | ||
കണിയാപുരം ഉപജില്ലാ കലോൽസവത്തിന്റെ പ്രചാരണാർത്ഥം തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂൾ തയ്യാറാക്കിയ ഓഡിയോ റിലീസിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രിൻസിപ്പൽ, HM, സീനിയർ അസിസ്റ്റന്റുമാർ,സ്റ്റാഫ് സെക്രട്ടറിമാർ, അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ PTA പ്രസിഡന്റ് E. നസീർ നിർവഹിച്ചു | കണിയാപുരം ഉപജില്ലാ കലോൽസവത്തിന്റെ പ്രചാരണാർത്ഥം തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂൾ തയ്യാറാക്കിയ ഓഡിയോ റിലീസിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രിൻസിപ്പൽ, HM, സീനിയർ അസിസ്റ്റന്റുമാർ,സ്റ്റാഫ് സെക്രട്ടറിമാർ, അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ PTA പ്രസിഡന്റ് E. നസീർ നിർവഹിച്ചു | ||
'''ശുദ്ധി 2024''' | |||
[[പ്രമാണം:Shudhi.jpg|ലഘുചിത്രം|214x214ബിന്ദു]] | |||
ജൂൺ മാസത്തെ ഏറ്റവും വൃത്തിയുള്ള ക്ലാസായി തെരഞ്ഞെടുക്കപ്പെട്ട 5,6,7, 8, 9, 10 ക്ലാസ്സുകളിലെ കുട്ടികൾ പുരസ്കാരം ഏറ്റുവാങ്ങീ | |||
'''1977 SSLC കൂട്ടായ്മയായ സൗഹൃദം''' | |||
[[പ്രമാണം:Cctv.jpg|ലഘുചിത്രം|184x184ബിന്ദു]] | |||
1977 SSLC ബാച്ച് സൗഹൃദം തോന്നയ്ക്കൽ HSS ൽ സ്ഥാപിച്ച CCTV യുടെ ഉദ്ഘാടനം പ്രൊഫ. രാധാകൃഷ്ണൻ സർ നിർവഹിച്ചു. 50 കസേരകൾ സംഭാവന നൽകി.കസേരകൾ ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത് .എസ് സ്വീകരിച്ചു. | |||
'''മാലിന്യമുക്‌ത നവകേരളം''' | |||
[[പ്രമാണം:Cleaningjrc.jpg|ലഘുചിത്രം|140x140px]] | |||
മാലിന്യമുക്‌ത നവകേരളം ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായി സ്കൂൾ പരിസരം വൃത്തിയാക്കി. | |||
'''കേരളപ്പിറവി ദിനം ആഘോഷിച്ചു''' | |||
[[പ്രമാണം:Vidyanov.jpg|ലഘുചിത്രം|171x171ബിന്ദു]] | |||
ഗവൺമെന്റ് എച്ച്എസ്എസ് തോന്നയ്ക്കൽ സ്കൂളിൽ നവംബർ 1 കേരള പിറവി ദിനവും കേരള ഭാഷാ ദിനവും ആഘോഷിച്ചു. പ്രത്യേക അസംബ്ലിയിൽ കുട്ടികൾ കേരള ഭാഷാ പ്രതിജ്ഞ ചൊല്ലി. തുടർന്ന് കേരള ഉല്പത്തിയെക്കുറിച്ച് ലഘുലേഖ വായിക്കുകയുണ്ടായി. കേരള ഗാനങ്ങൾ ആലപിച്ചു. തുടർന്ന്,കേരള രൂപരേഖയിൽ കുട്ടികൾ അണിനിരന്നു. ഇത് കുട്ടികളിൽ കൗതുകം ഉണർത്തി. കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നോത്തരിയും ഉപന്യാസ രചനാ മത്സരവും സംഘടിപ്പിച്ചു.വിദ്യാരംഗം കലാസാഹിത്യവേദി, മലയാളം ക്ലബ്ബ്, സോഷ്യൽ ക്ലബ്ബ് എന്നിവർ നേതൃത്വം നൽകി. | |||
'''കണിയാപുരം സബ്ജില്ലാ കലോത്സവം''' | |||
[[പ്രമാണം:Ghoshayatra.jpg|ലഘുചിത്രം|133x133px]] | |||
[[പ്രമാണം:Kalolsaam inauguration.jpg|ലഘുചിത്രം|133x133px]] | |||
[[പ്രമാണം:Overallkalolsavam.jpg|ലഘുചിത്രം|128x128ബിന്ദു]] | |||
കണിയാപുരം സബ്ജില്ലാ കലോത്സവം നവംബർ 5 ,6 ,7 ,8 തീയതികളിൽ നടന്നു.വർണോത്സവം എന്ന പേരിൽ ഘോഷയാത്രയോടു കൂടി ഉദ്‌ഘാടനം ആരംഭിച്ചു.പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി അനിൽകുമാർ ഉദ്‌ഘാടനകർമ്മം നിർവഹിച്ചു . വിവിധമത്സരങ്ങളിൽ ധാരാളം കുട്ടികൾ ജില്ലാ തല മത്സരങ്ങളിലേക്കു യോഗ്യത നേടി .വേങ്ങോട് ബഡ്‌സ് സ്കൂളിലെ കുട്ടികളുടെ കലാപരിപാടികൾ വേറിട്ടൊരനുഭവമായി . HSS വിഭാഗത്തിൽ GHSS തോന്നയ്ക്കൽ overall ചാമ്പ്യൻ ആയി . | |||
'''സബ്ജില്ലാതലം സി വി രാമൻ ഉപന്യാസം രചന മത്സരം വിജയികൾ''' | |||
സബ്ജില്ലാതലം സി വി രാമൻ ഉപന്യാസം രചന മത്സരം വിജയികൾ: ഒന്നാം സ്ഥാനം- അനാമിക സുനീഷ് ,രണ്ടാം സ്ഥാനം- ഹരിപ്രിയ D S. | |||
'''അന്താരാഷ്ട ശുചിത്വ ഉച്ചകോടി''' | |||
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട ശുചിത്വ ഉച്ചകോടിയിൽ പ്രബന്ധം അവതിരിപ്പിക്കുവാൻ കൃഷ്ണശ്രീ എം എം ,9 C ക്കു അവസരം ലഭിച്ചു . | |||
'''ജില്ല തല കവിതാരചന മത്സരം''' | |||
ശിശുക്ഷേമ സമിതി തിരുവനന്തപുരം ജില്ല തല കവിതാരചന മത്സരത്തിൽ ശിഖാ ആർ സതീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
'''നവംബർ 14 ,2024''' | |||
'''ശിശുദിനാഘോഷം''' | |||
[[പ്രമാണം:43004 chachaji.jpg|ലഘുചിത്രം|122x122ബിന്ദു]] | |||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ശിശുദിനം ആചരിച്ചു. പ്രാർത്ഥനാഗീതത്തോട് കൂടി ആരംഭിച്ച അസംബ്ലിയിൽ ശിശുദിന പ്രതിജ്ഞ വിദ്യാർത്ഥിനി നിവേദ്യ പറഞ്ഞു. എല്ലാവരും ഏറ്റുപറഞ്ഞു. കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഗോകുൽ എസ് ആർ ശിശുദിന സന്ദേശം നൽകി. കുട്ടികളുടെ ശിശുദിന ഗാനവും ഉണ്ടായിരുന്നു . | |||
'''ഹരിത സഭ''' | |||
[[പ്രമാണം:43004 harita sabha.jpg|ലഘുചിത്രം|202x202ബിന്ദു]] | |||
മംഗലപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭയിൽ GHSS തോന്നയ്ക്കൽ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. അതിനോടനുബന്ധിച്ച് റിപ്പോർട്ട് അവതരിപ്പിച്ച സ്കൂളിനും വിദ്യാർത്ഥിക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | |||
'''നല്ല ആഹാരം - പ്രദർശനം.''' | |||
[[പ്രമാണം:Helping hand a.jpg|ലഘുചിത്രം|205x205ബിന്ദു]] | |||
എസ് എസ് കെ യുടെ ഭാഗമായുള്ള പഠന പോഷണ പരിപാടിയായ ഹെൽപ്പിംഗ് ഹാൻഡ് പ്രോജക്ട് തോന്നയ്ക്കൽ സ്കൂളിലും നടക്കുകയാണ്. കുട്ടികളിലെ ഭക്ഷണശീലങ്ങളും ആരോഗ്യപ്രശ്നങ്ങളും ആണ് പ്രോജക്ടിന്റെ വിഷയം. ഈ പ്രോജക്റ്റിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ് നല്ല ആഹാരത്തെക്കുറിച്ചും ആഹാര രീതികളെ കുറിച്ചും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പ്രദർശനം. ഈ പ്രദർശനത്തിനായി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയിലെ കുട്ടികൾ നൂറോളം പോസ്റ്ററുകൾ തയ്യാറാക്കി. ഈ പോസ്റ്ററുകളുടെ പ്രദർശനവും നല്ല ആഹാര ശീലങ്ങളെ കുറിച്ച് ജീവശാസ്ത്ര വിഷയ ക്ലബും ഹിന്ദി വിഷയ ക്ലബും തയ്യാറാക്കിയ ആരോഗ്യകരമായ ഭക്ഷണങ്ങളുടെ പ്രദർശനവും നവംബർ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. രക്ഷിതാക്കൾക്കായുള്ള ഈ ബോധവൽക്കരണ പ്രദർശനം സ്കൂളിന്റെ പിടിഎ വൈസ് പ്രസിഡന്റ് തോന്നയ്ക്കൽ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. | |||
'''ഭിന്നശേഷി ദിനാചരണം''' | |||
[[പ്രമാണം:Differently abled students.jpg|ലഘുചിത്രം|186x186ബിന്ദു]] | |||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഭിന്നശേഷിദിനം ആചരിച്ചു.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പ്രാർത്ഥനാഗീതത്തോട് കൂടി ആരംഭിച്ച അസംബ്ലിയിൽ അനുപമ പ്രതിജ്ഞ പറഞ്ഞു.വാർത്തകൾ ആരാധ്യയും, ചിന്താവിഷയം ലക്ഷ്മിയും അവതരിപ്പിച്ചു. ഗുജറാത്ത് സംസ്ഥാനം ബിൻഷാ പരിചയപ്പെടുത്തി.മിൻഹ ഭിന്നശേഷി ദിനത്തിന്റെ പ്രാധാന്യം അവതരിപ്പിച്ചു. 8C യിലെ ആദികേഷ് കുട്ടികൾക്ക് ഭിന്നശേഷി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ സുജിത്ത് എസ് കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു . റിസോഴ്സ് അധ്യാപികയായ സ്വപ്ന ടീച്ചർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. | |||
'''അറിവ് -നിറവ്''' | |||
[[പ്രമാണം:Talent.jpg|ലഘുചിത്രം|274x274ബിന്ദു]] | |||
ലക്ഷ്മിവിലാസം ഹൈസ്കൂൾ സംഘടിപ്പിച്ച അറിവ് -നിറവ് ജില്ലാതല പ്രശ്നോത്തരി മത്സരത്തിൽ യുപി വിഭാഗം ഒന്നാം സ്ഥാനം നേടി, കെ പ്രഫുല്ല ചന്ദ്രൻ മെമ്മോറിയൽ ( അപ്പു സാർ ) എവറോളിംഗ് ട്രോഫി നേടിയ തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ശിഖ ആർ സതീഷ് (7D), ഹാഫിസ് മുഹമ്മദ് എസ് എൻ (6B) | |||
'''ജില്ലാതല ബാലപാർലമെൻറ് 2024''' | |||
ജില്ലാതല ബാലപാർലമെൻറ് 2024നവംബർ 30, ഡിസംബർ 1 തീയതികളിൽ നാലാഞ്ചിറ മാർഗ്രിഗോറിയസ് റിന്യൂവൽ സെൻററിൽ വച്ച് സംഘടിപ്പിച്ചതിൽ മംഗലപുരം CDS ൽ നിന്നും പങ്കെടുത്ത കുടവൂർ ബാല്യ ചെപ്പ് ബാലസഭ അംഗമായ കൃഷ്ണശ്രീ MM നെ പ്രധാനമന്ത്രിയായും മുണ്ടയ്ക്കൽ പൂമ്പാറ്റ ബാലസഭ അംഗമായ അനിജിത്തിനെ ആരോഗ്യ ശുചിത്വ ഭക്ഷ്യകാര്യ മന്ത്രിയായും തെരഞ്ഞെടുത്തു. ഇവർക്ക് സംസ്ഥാന ബാലപാർലമെൻറിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. | |||
'''NMMS MODEL EXAM 2024''' | |||
[[പ്രമാണം:Nmms model exam.jpg|ലഘുചിത്രം|158x158ബിന്ദു]] | |||
30/11/2024(ശനിയാഴ്ച ) ന് Govt. H. S.S. തോന്നയ്ക്കലിൽ NMMS Model Exam നടന്നു. 9/12/2024 ന് നടക്കുന്ന എൻ എം എം എസ് പരീക്ഷയിൽ ആത്മവിശ്വാസത്തോടെ പങ്കെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുവാനാണ് മോഡൽ എക്സാം നടത്തിയത്. 90 ചോദ്യങ്ങൾ അടങ്ങുന്ന Mental Ability Test(MAT),90 ചോദ്യങ്ങൾ അടങ്ങുന്ന Scholastic Ability Test(SAT) എന്നീ 2 ചോദ്യപേപ്പറുകൾ ഒന്നരമണിക്കൂർ വിധം സമയക്രമത്തിലാണ് നടത്തിയത്. ഒബ്ജെക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾക്ക് OMR ഷീറ്റിൽ ആണ് കുട്ടികൾ ഉത്തരങ്ങൾ അടയാളപ്പെടുത്തിയത്. മൂന്ന് ക്ലാസ് മുറികളിലായി 81 കുട്ടികളാണ് പരീക്ഷയിൽ പങ്കെടുത്തത്. രാവിലെ 9.15 മുതൽ ഉച്ചയ്ക്ക് 1.15 വരെ ആയിരുന്നു പരീക്ഷ. പരീക്ഷയിൽ NMMS പരീക്ഷക്ക് രജിസ്റ്റർ ചെയ്ത എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി. | |||
'''ഹാട്രിക് വിജയവുമായി ഋതുപർണ.''' | |||
ഹയർസെക്കൻഡറി വിഭാഗം മലയാളം കവിതാരചനയിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയാണ് തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ ഋതുപർണ.പി.എസ് സംസ്ഥാന സ്കൂൾ കലോത്സവത്തിനുള്ള യോഗ്യത നേടിയത് | |||
'''ഭരണഘടന ദിനം''' | |||
[[പ്രമാണം:Constitution day2024.jpg|ലഘുചിത്രം|187x187ബിന്ദു]] | |||
പത്താം ക്ലാസിലെ കുട്ടികളുടെ സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. 10f ലെ കുട്ടികളായിരുന്നു നേതൃത്വം നൽകിയത്. പ്രാർത്ഥനയോടുകൂടി അസംബ്ലി ആരംഭിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ നസീർ ഇ സാറിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഭരണഘടന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ നസീർ ഇ സാർ, എച്ച് എം ശ്രീ സുജിത്ത് സാർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു ടീച്ചർ, ശ്രീമതി ജാസ്മിൻ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബീന ടീച്ചർ എന്നിവർ സംസാരിച്ചു. തുടർന്ന് ഭരണഘടനയുടെ ആമുഖo എഴുതി തയ്യാറാക്കി ക്ലാസുകളിൽ പ്രദർശിപ്പിക്കുന്നതിനായി ലീഡർമാർക്ക് നൽകി.ശേഷം കലോത്സവ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. ശ്രീമതി ലേഖ ടീച്ചർ നന്ദി പറഞ്ഞു. | |||
'''ശ്യാംലാൽ സ്മാരക എൻഡോവ്മെന്റ്''' | |||
കണിയാപുരം ഉപജില്ലയിൽ യുഎസ്എസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾ വിജയിച്ച സ്കൂളിനുള്ള KSTA കണിയാപുരം ഉപജില്ല ഏർപ്പെടുത്തിയ പുരസ്കാരം ( ശ്യാംലാൽ സ്മാരക എൻഡോവ്മെന്റ് ) ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ ഏറ്റുവാങ്ങി | |||
'''സ്കൂളിലെ പഠനം സമൂഹ നന്മയ്ക്കായി''' | |||
[[പ്രമാണം:Cloth bag.jpg|ലഘുചിത്രം|234x234ബിന്ദു]] | |||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് തുണിസഞ്ചി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മാതൃഭൂമി ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി മുമ്പ് സ്കൂളിൽ കുട്ടികൾക്കു തുണിസഞ്ചി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചിരുന്നു. വർക്ക് എക്സ്പീരിയൻസ് അധ്യാപികയായ അനുശ്രീ വി പി യുടെ സാന്നിധ്യത്തിൽ സ്കൂളിൽ നിന്ന് പരിശീലനം ലഭിച്ച കുട്ടികളാണ് കുടുംബശ്രീ യൂണിറ്റിന് പരിശീലനം നൽകിയത്. സ്കൂളിലേ പ്രവർത്തനങ്ങളെ സമൂഹവുമായി ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പ്രവർത്തനം ചെയ്തത് | |||
'''ഓൾ കേരള സെക്കൻഡറി തല ക്വിസ് മത്സരം''' | |||
ശിവഗിരി എച്ച് എസ് എസ് വർക്കല യിൽ നടന്ന ഓൾ കേരള സെക്കൻഡറി തല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടി- കൃഷ്ണശ്രീ,9C , നിരഞ്ജൻ ,പ്ലസ് ടു . | |||
'''യു പി തല ജില്ലാ തല ക്വിസ് മത്സരം''' | |||
യു പി തല ജില്ലാ തല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിഹാഫീസ് മുഹമ്മദ് എസ് എൻ ,ശിഖ ആർ സതീഷ് . | |||
'''NSS സപ്തദിന സഹവാസക്യാമ്പ്''' | |||
[[പ്രമാണം:Camp of nss.jpg|ലഘുചിത്രം|198x198ബിന്ദു]] | |||
NSS സപ്തദിന സഹവാസക്യാമ്പിൻ്റെ ഉദ്ഘാടന സമ്മേളനം EVUPS കൊയ്ത്തൂർ കോണത്ത് വച്ച് ബഹുമാനപ്പെട്ട കുടവൂർ വാർഡ് മെമ്പർ. ശ്രീതോന്നയ്ക്കൽ രവി പതാക ഉയർത്തൽ ചടങ്ങ് നടത്തിയതോടു കൂടി ആരംഭിച്ചു. ബഹുമാനപ്പെട്ട PTA പ്രസിഡൻറ് ശ്രീ. നസീർ . ഇ അദ്ധ്യക്ഷനായ ചടങ്ങ് പോത്തൻ കോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ടി.ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പോത്തൻ കോട് വാർഡ് മെമ്പർ ശ്രീമതി ശശികല അവർകൾ ആശംസകൾ അറിയിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിന് പ്രിൻസിപ്പാൾ ശ്രീമതി ജെസ്സി ജലാൽ സ്വാഗതം ആശംസിക്കുകയും PTA VICE PRESIDENT ശ്രീ.തോന്നയ്ക്കൽ രാജേന്ദ്രൻ ,PTA മെമ്പർമാരായ ശ്രീ. സുരേഷ് ബാബു, ശ്രീ.ഷമി കുമാർ ,റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ശ്രീ.ശ്യംകുമാർ, EVUPS അദ്ധ്യാപകൻ ശ്രീ നന്ദു, സ്റ്റാഫ് സെക്രട്ടറി ശ്രീ. റഹിം എന്നിവർ ആശംസകൾ അറിയിക്കുകയും NSS co-ordinator ശ്രീ ദേവദാസ് ചെട്ടിയാർ ക്യാമ്പ് വിശദീകരണം നടത്തുകയും NSS വോളണ്ടിയർ ലീഡർ നൗഫൽ നാസിം നന്ദി അറിയിക്കുകയും ചെയ്തു. | |||
'''ലിറ്റിൽകൈറ്റ്സ്''' | |||
ലിറ്റിൽകൈറ്റ്സ് ജില്ലാ തല ക്യാമ്പിലേക്ക് സെലക്ഷൻ നേടി-അഭിനന്ദൻ എം ,9G | |||
'''ദേശീയ തല ക്വിസ് മത്സരം''' | |||
Alliance University ,ബാംഗ്ലൂർ നടത്തിയ ദേശീയ തല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കാരസ്ഥാമാക്കി- നിരഞ്ജൻ എസ് ,ജാസിൽ ജെ എം ,HSS | |||
'''ലഹരി വിരുദ്ധ ക്യാമ്പയിനിങ്ങിന് തുടക്കം കുറിച്ചു''' | |||
[[പ്രമാണം:Star making.jpg|ലഘുചിത്രം|194x194ബിന്ദു]] | |||
ഡിസംബർ 10 ന് ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിനിങ്ങിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ധാരാളം പരിപാടികൾ സ്കൂൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സ്കൂൾ നല്ലപാഠം, JRC യൂണിറ്റുകളുടെ നേതൃത്വത്തിൽ ക്രിസ്തുമസിനെ വരവേൽക്കുന്നതിനായി 7,9 ക്ലാസുകളിലെ കുട്ടികൾക്ക് നക്ഷത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു. വിവിധ വലിപ്പത്തിലും, പല വർണ്ണങ്ങളിലുമായി കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങളിൽ അവർ തന്നെ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതി സ്കൂളിൽ പല സ്ഥലങ്ങളിലായി തൂക്കിയിട്ടു. സ്കൂളിലെ തയ്യൽ അധ്യാപികയായ അനുശ്രീ. V. P ആണ് കുട്ടികള പരിശീലിപ്പിച്ചത്. | |||
'''പുനരുപയോഗ സാധ്യതകൾ പരിചയപ്പെടുത്തി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കൽ**''' | |||
[[പ്രമാണം:Plastic free campus in school.jpg|ലഘുചിത്രം|233x233ബിന്ദു]] | |||
മാതൃഭൂമിയുടെ ലവ് പ്ലാസ്റ്റിക് 2.0 പദ്ധതിയുടെ ഭാഗമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുണി സഞ്ചി നിർമ്മാണ പരിശീലനം നടന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ സീഡ് ക്ലബ്ബാണ് പ്രവർത്തനം സംഘടിപ്പിച്ചത് . പഴയ ചുരിദാറുകൾ,ടീഷർട്ടുകൾ, സാരികൾ, ബാക്കി വന്ന തുണികൾ എന്നിവയാണ് തുണി സഞ്ചി നിർമ്മിക്കാനായി ഉപയോഗിച്ചത്. പ്രവർത്തിപരിചയ അധ്യാപികയായ ശ്രീമതി അനുശ്രീ വി പി യുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.മുപ്പതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. ഭിന്നശേഷി കുട്ടികളെയും ഉൾചേർത്തുകൊണ്ടായിരുന്നു പരിശീലനം സംഘടിപ്പിച്ചത് . | |||
'''മാസ്റ്റർ ബ്രെയ്ൻ'25''' | |||
[[പ്രമാണം:WhatsApp Image 2025-01-22 at 23.29.07.jpg|ലഘുചിത്രം|306x306ബിന്ദു]] | |||
തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ ജനുവരി 26 ന് സമീപ പ്രദേശങ്ങളിലുള്ള സ്കൂളുകളെ ഉൾപ്പെടുത്തിLP, UP വിഭാഗം കുട്ടികൾക്ക് വേണ്ടി മാസ്റ്റർ ബ്രെയ്ൻ '25എന്ന പേരിൽ ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ശ്രീ. ഹരി മൈപറമ്പിൽ നയിക്കുന്ന ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് സമ്മാനം നൽകുന്നത് ശ്രീ.G.S പ്രദീപാണ്. LP, UP വിഭാഗo കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന ഈ മത്സരത്തിൽ രണ്ട് പേർ വീതം അടങ്ങുന്ന ഒരു ടീമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. | |||
'''സ്കൂളിലേയ്ക്ക് അനുവദിച്ച ബസ്സിൻ്റെ പ്രവർത്തനോത്ഘാടനം''' | |||
ബഹു. MLA വി.ശശി അവർകളുടെ വികസന ഫണ്ടിൽ നിന്നും സ്കൂളിലേയ്ക്ക് അനുവദിച്ച ബസ്സിൻ്റെ പ്രവർത്തനോത്ഘാടനം നാളെ 24 / 1/25 (വെള്ളി) 2 മണിയ്ക്ക് ,സ്കൂളിൽ വെച്ച് ,ബഹു. MLA വി ശശി അവർകൾ നിർവഹിക്കുന്ന | |||
'''GOTEC പദ്ധതിയിലെ കുട്ടികൾ LP സ്കൂളുകൾ സന്ദർശിച്ചു''' | |||
[[പ്രമാണം:Gotech visit.jpg|ലഘുചിത്രം|215x215ബിന്ദു]] | |||
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന GOTEC പദ്ധതിയുടെ ഭാഗമായി 7,8 ക്ലാസുകളിലെ കുട്ടികൾ ഇന്ന് GLPS തച്ചപ്പള്ളി, GLPS മണലകം എന്നീ സ്കൂളുകൾ സന്ദർശിച്ചു. ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം നടത്തുന്നതിനുള്ള ചില പ്രവർത്തനങ്ങൾ LP കുട്ടികൾക്ക് പരിചയപ്പെടുത്തി . GOTEC കൺവീനർമാരായ കവിത ജി,രമ്യ എൽ,മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു. | |||
'''ടീൻസ് ക്ലബ്ബ് 2024 --'25''' | |||
[[പ്രമാണം:Teens clock.jpg|ലഘുചിത്രം|189x189ബിന്ദു]] | |||
ടീൻസ് ക്ലബ്ബ് 2024 --'25 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങളോടനുബന്ധിച്ച് തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാ ക്ലാസുകളിലും ക്ലബ്ബിൻറെ വകയായി ക്ലോക്ക് നൽകുകയും അവയിൽ ഓരോന്നിലും ക്ലാസിന്റെ പേര് രേഖപ്പെടുത്തി ടീൻസ് ക്ലബ്ബ് കൺവീനർ ശ്രീ മണിക്കുട്ടൻ T യുടെ നേതൃത്വത്തിൽ ക്ലാസുകളിൽ വയ്ക്കുകയും ചെയ്തു. അതോടൊപ്പം സ്റ്റാഫ് റൂമിലേക്കും ഓഫീസ് റൂമിലേക്കും ആവശ്യമായ ക്ലോക്കുകളും നൽകി. | |||
'''കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വഉച്ചകോടി''' | |||
ശുചിത്വോത്സവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വഉച്ചകോടി, തിരുവനന്തപുരം,നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചതിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധാനം ചെയ്ത് മംഗലപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ബാല്യചെപ്പ് ബാലസഭ അംഗവും ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയുമായ കൃഷ്ണശ്രീ MM പ്രബന്ധം അവതരിപ്പിച്ചു | |||
'''ആരോഗ്യ പരിശോധന''' | |||
മംഗലപുരം ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ GHSS തോന്നയ്ക്കൽ സ്കൂളിലെ അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികളുടെ ആരോഗ്യ പരിശോധന നടന്നു |