"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:11, 19 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''എസ് പി സി യൂണിറ്റിന്റെ പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ സന്ദർശനം''' == | |||
SPC സീനിയർ . കേഡറ്റുകൾ ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ, Fire Station എന്നിവ സന്ദർശിച്ചു പോലീസ് സ്റ്റേഷൻ പ്രവർത്തനം, കേസുകൾ കൈകാര്യം ചെയ്യുന്ന രീതി , പരാതി കൾ നൽകേണ്ടരീതി, തുടർ നടപടികൾ, സൈബർ കുറ്റകൃത്യങ്ങൾ, പോലിസ് ഉപയോഗിക്കുന്ന വിവിധതരം തോക്കുകൾ, ഗ്രനേഡ് തുടങ്ങിയവ | |||
പരിചയപ്പെടുത്തി . സബ് ഇൻസ്പെക്ടർമാരായ ശ്രീ ശാർങ്ഗധരൻ , ശ്രീ അഖിൽ , സിവിൽ പോലീസ് ഓഫിസർ ശ്രീ ഷൈജു,DI കൂടിയായ ശ്രീ സനീഷ് കുമാർ തുടങ്ങിയ ഓഫീസർമാർ നേതൃത്വം നൽകി . CPO മാരായ പ്രമോദ് , Dr.സീമ PD, അധ്യാപികമാരായ ശാലിനി ടീച്ചർ , ലീന ടീച്ചർ എന്നിവർ കുട്ടികളെ അനുഗമിച്ചു . പോലീസ് സ്‌റ്റേഷൻ സന്ദർശനത്തിന് ശേഷം ഫയർസ്റ്റേഷൻ സന്ദർശിച്ചു . അഗ്നിശമന ഉപകരണളുടെ പ്രവർത്തനം കുട്ടികൾക്ക് കാണിച്ചു കൊടുത്തു. സ്റ്റേഷൻ ഓഫീസർ ശ്രീ പവിത്രൻ സി .വി., ഫയർ ആന്റ് റെസ്ക്യു ഓഫീസർ ശ്രീ ഷിജു. ഇ. എന്നിവർ നേതൃത്വം നൽകി തുടർന്ന് നിത്യാനന്ദാശ്രമം സന്ദർശിച്ച് മടങ്ങി<gallery> | |||
പ്രമാണം:12017 spc 2025.jpeg|alt= | |||
പ്രമാണം:12017 spc 2025 2.jpeg|alt= | |||
പ്രമാണം:12017 spc2025 3.jpeg|alt= | |||
പ്രമാണം:12017 spc2025 5.jpeg|alt= | |||
പ്രമാണം:12017 spc2025 4.jpeg|alt= | |||
പ്രമാണം:12017 spc2025 6.jpeg|alt= | |||
പ്രമാണം:12017 spc2025 7.jpeg|alt= | |||
</gallery> | |||
== '''പ്രവൃത്തിപരിചയ ശില്പശാല കുട്ടികൾക്ക് ഏറെ പ്രയോജനപ്പെട്ടു''' == | |||
18/01/2025 ശനിയാഴ്ച്ച നടത്തിയ പ്രവൃത്തിപരിചയ ശില്പശാല മടിക്കൈ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ . രാജൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ പദ്മനാഭൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ രവീന്ദ്രൻ എവരേയും സ്വാഗതം ചെയ്തു. ശില്പശാലയുടെ ലക്ഷ്യത്തെക്കുറിച്ചും ഈ പ്രവർത്തനത്തിലൂടെ കുട്ടികൾ നേടേണ്ട ശേഷികളെക്കുറിച്ചും ഇത് നിത്യജീവിതത്തിൽ പ്രയോജനപ്പെടുന്നതെങ്ങനെയെന്നുമുള്ള കാര്യങ്ങൾ സിന്ധുമണി ടീച്ചർ വിശദീകരിച്ചു. ശില്പശാലയിൽ ക്ലാസു കൈകാര്യം ചെയ്ത ഹൊസ്ദുർഗ് ബിആർസി സ്പെഷ്യൽ എഡ്യൂക്കേറ്റർ സമിത ടീച്ചർ ഓഫീസ് ഫയൽ , ഫയൽ ബോർഡ്, പേപ്പർ ഫയൽ, പെൻ പൗച്ച് എന്നിവയുടെ നിർമ്മാണം എങ്ങനെ കൃത്യമായ അളവിലും ഭംഗിയിലും ഉണ്ടാക്കാമെന്ന് കാണിച്ച് കൊടുത്ത് കുട്ടികളെക്കൊണ്ട് ഉണ്ടാക്കിച്ചു. ഉൽപ്പന്നങ്ങളോരോന്നും ഒന്നിനൊന്ന് മെച്ചമായിരുന്നു. LP , UP തലങ്ങളിലെ കുട്ടികൾ പങ്കെടുത്ത ശില്പശാലയിൽ പാഴ്‌വസ്തുക്കളുപയോഗിച്ചുള്ള കരകൗശല ഉൽപ്പന്നങ്ങളുടെ നിർമ്മാണവും നടന്നു. ഏറെ ആസ്വദിച്ചാണ് ഓരോ ഇനങ്ങളും കുട്ടികൾ ഉണ്ടാക്കിയത്. താത്പര്യത്തോടെ വീക്ഷിക്കാനെത്തിയ രക്ഷിതാക്കൾക്കും ശില്പശാലയിൽ പങ്കെടുക്കാനും പ്രവർത്തനങ്ങളിൽ പങ്കാളികളാവാനും അവസരമൊരുക്കി. ഉൽപ്പന്നങ്ങളുടെ പ്രദർശനസ്റ്റാൾ ഒരുക്കുന്നതിലും ശില്പശാല നടത്തിയ സ്ഥലം വൃത്തിയാക്കി മടിക്കൈ പഞ്ചായത്തിൻ്റെ "ക്ലീൻ മടിക്കൈ " പ്രവർത്തനവും നടത്തി. അധ്യാപകരുടെ പൂർണ്ണ പങ്കാളിത്തത്തോടെ... ഇത് പരിപാടിയുടെ ഗംഭീര വിജയം<gallery> | |||
പ്രമാണം:12017 we2025 2.jpeg|alt= | |||
പ്രമാണം:12017 we2025 4.jpeg|alt= | |||
പ്രമാണം:12017 we2025 1.jpeg|alt= | |||
പ്രമാണം:12017 we2025 3.jpeg|alt= | |||
</gallery> | |||
== '''പച്ചക്കറി വിളവെടുത്തു''' == | |||
സ്കൂൾ SPC യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയിലൂടെ ലഭിച്ച പച്ചക്കറിയുടെ വിളവെടുപ്പ് പി ടി എ പ്രസിഡണ്ട് ശ്രീ പദ്മനാഭൻ അവർകൾ നിർവ്വഹിച്ചു. പച്ചക്കറി കൃഷിക്ക് ചുറ്റും ജൈവവേലി നിർമ്മിച്ച അമ്പലത്തറ വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂളിലെ എൻ എസ് എസ് യൂണിറ്റിനെയും ക്രിസ്തുമസ് അവധിക്കാലത്ത് പരിപാലിച്ച പത്താം തരത്തിലെ അഭിനവ്, വിശാൽ, യദുകൃഷ്ണ എന്നീ കുട്ടികൾക്കും നന്ദി അറിയിക്കുന്നു.<gallery> | |||
പ്രമാണം:12017 veg 2025.jpeg|alt= | |||
</gallery><gallery> | |||
</gallery> | |||
== '''സ്കൂൾ ലൈബ്രറിയിലേക്ക് മുതൽക്കൂട്ട്''' == | |||
സ്കൂളിന് സമീപം പ്രവർത്തിക്കുന്ന "കബനി സാംസ്കാരിക വേദി" സ്കൂളിലേക്ക് 15000 രൂപയുടെ വിവിധ ഇനങ്ങളിലുള്ള പുസ്തകങ്ങൾ സംഭാവന ചെയ്തു. കുട്ടികളുടെ വായനാ സംസ്കാരം പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറിക്ക് ഇത് ഒരു മുതൽക്കൂട്ട് ആയി .കബനി സാസ്കാരിക വേദിയോടുള്ള സ്കൂളിന്റെ കൃതജ്ഞത അറിയിക്കുന്നു. 13/01/2025 ന് സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങ് വാർഡ് മെമ്പർ ശ്രീ എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കബനി സാസ്കാരികവേദി പ്രസിഡണ്ട് മോഹനൻ മാസ്റ്ററിൽ നിന്നും പുസ്തകങ്ങൾ സ്കൂൾ പ്രിൻസിപ്പൽ ശ്രീ വിനോദ് കുമാർ മാസ്റ്റർ ഏറ്റുവാങ്ങി. വിദ്യാരംഗം കലാ സാഹിത്യവേദി തയ്യാറാക്കിയ എം ടി അനുസ്മരണ പതിപ്പ് ചടങ്ങിൽ വച്ച് സീനിയർ അസിസ്റ്റന്റ് ശ്രീമതി മീനാകുമാരി ടീച്ചർ പ്രകാശനം ചെയ്തു. രതിക ടീച്ചർ എം ടി അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീ പി ശ്രീധരൻ, ജയരാമൻ, ഡോ പി ഡി സീമ എന്നിവർ സംസാരിച്ചു. കുമാരി ശ്രീനിധി നന്ദി പ്രകാശിപ്പിച്ചു. <gallery> | |||
പ്രമാണം:12017 lib2025 1.jpeg|alt= | |||
പ്രമാണം:12017 mt 1.jpeg|alt= | |||
പ്രമാണം:12017 lib3.jpg|alt= | |||
</gallery> | |||
== '''ക്ലാസ്സ് പി ടി എ''' == | |||
അർദ്ധവാർഷിക മൂല്യനിർണ്ണയം കഴിഞ്ഞ് കുട്ടികളുടെ പഠന പുരോഗതി ചർച്ച ചെയ്യുന്നതിനായി എല്ലാ ക്ലാസ്സുകളുടെയും ക്ലാസ്സ് പി ടി എ യോഗങ്ങൾ നടന്നു. ജനുവരി 6, 7, 8 തീയ്യതികളിലായി നടന്ന യോഗങ്ങളിൽ എല്ലാ വിഷയങ്ങളിലുമുള്ള കുട്ടികളുടെ പുരോഗതി ചർച്ച ചെയ്യപ്പെട്ടു. പഠനത്തിൽ പിന്നാക്കം നിൽക്കുന്നതായി കണ്ടെത്തിയ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി ജനുവരി 31 നകം അവർക്ക് പ്രത്യേക പഠനാനുഭവപ്രവർത്തനങ്ങൾ നൽകിക്കൊണ്ട് പരിഹാരം കാണുന്നതിന് തീരിമാനിച്ചു. പത്താം തരം കുട്ടികളെ എസ് എസ് എൽ സി പരീക്ഷയ്ക്ക് സജ്ജമാക്കുന്നതിനായി വിവിധ പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.<gallery> | |||
പ്രമാണം:12017 classpta 2025 1.jpeg|alt= | |||
</gallery> | |||
== '''വിനോദവും വിജ്ഞാനവും പ്രദാനം ചെയ്തുകൊണ്ട് എസ് എസ് എൽ സി കുട്ടികൾക്ക് പഠനയാത്ര''' == | |||
കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പ്രദാനം ചെയ്ത പഠനയാത്ര മികച്ചതായി. കർണ്ണാടകയിലെ കുടക്, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്കായിരുന്നു ഈ വർഷത്തെ പഠനയാത്ര. പുതുവത്സരദിനമായ ജനുവരി 1 ന് പുറപ്പെട്ട സംഘം ജനുവരി നാലാം തീയ്യതി സുരക്ഷിതരായി തിരിച്ചെത്തി. <gallery> | |||
പ്രമാണം:12017 study tour.jpeg|alt= | |||
</gallery> | |||
== '''അവധിക്കായി പിരിയുന്നതിനുമുമ്പ് നക്ഷത്ര പഠനവുമായി കുട്ടികൾ''' == | |||
ക്രിസ്തുമസ് അവധിക്കായി സ്കൂൾ അടക്കുന്ന ദിവസം 20/12/2024 വെള്ളിയാഴ്ച്ച വൈകീട്ട് 6.30 മുതൽ സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നക്ഷത്ര നിരീക്ഷണം സംഘടിപ്പിച്ചു. പയ്യന്നൂർ ആസ്ട്രോ വാനനിരീക്ഷണ കേന്ദ്രത്തിലെ രമേശൻ പുതിയറക്കൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു. തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ വച്ച് ആകാശ നിരീക്ഷണം നടത്തി. ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും നിരീക്ഷിച്ച് നക്ഷത്രസമൂഹങ്ങളുടെ പേരുകളും ഗ്രഹങ്ങളുടെ പ്രത്യേകതകളും വിശദമായി തന്നെ കുട്ടികൾ മനസ്സിലാക്കാൻ കഴിഞ്ഞത് നവ്യാനുഭവമായി. ആസ്ട്രോ വാനനിരീക്ഷണകേന്ദ്രത്തിലെ വൈശാഖ് കൂട്ടികളുടെ സംശയങ്ങൾ ദൂരീകരിച്ചു. സ്കൂൾ ഹെഡ്‍മാസ്റ്റർ രവീന്ദ്രൻ, സീനിയർ അധ്യാപിക സി എം മീനാകുമാരി, സയൻസ് അധ്യാപിക ശ്രീജ, പ്രമോദ് പി കെ, സിന്ധുമണി സി എച്ച്, ലീന കെ ആർ, വിദ്യ സി ബി, ഹർഷമി, സീമ പി ഡി, ബിന്ദു വി, പി ടി എ പ്രസിഡണ്ട് പദ്മനാഭൻ, പിടിഎ അംഗം നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി. വീഡിയോ കാണാൻ [https://drive.google.com/file/d/1Qq4suyKxSSWlzH7udTyrzfP5mEPYn_lK/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]<gallery> | |||
പ്രമാണം:12017 star5.jpg|alt= | |||
പ്രമാണം:12017 star4.jpg|alt= | |||
പ്രമാണം:12017 star3.jpg|alt= | |||
പ്രമാണം:12017 star2.jpg|alt= | |||
പ്രമാണം:12017 star1.jpg|alt= | |||
</gallery> | |||
== '''ക്രിസ്തുമസ് ആഘോഷത്തോടെ കുട്ടികൾ അവധിക്കായി പിരിഞ്ഞു''' == | |||
അർദ്ധവാർഷിക പരീക്ഷ കഴിഞ്ഞ് സ്കൂൾ ക്രിസ്തുമസ് അവധിക്കായി അടയ്ക്കുന്ന ദിവസം വേറിട്ട അനുഭവം പങ്കിട്ടുകൊണ്ടാണ് അവർ സ്കൂളിൽ നിന്നും മടങ്ങിയത്. രാവിലെ നടന്ന വിശേഷാൽ അസംബ്ലിയിൽ പ്രീ പ്രൈമറി മുതലുള്ള കുട്ടികൾ ക്രിസ്തുമസിന്റെ പ്രത്യേക വസ്ത്രധാരണവുമായാണ് അണിനിരന്നത്. സാന്താക്ലോസിന്റെ വേഷങ്ങളും ധരിച്ചിരുന്നു. എൽ പി കുട്ടികളുടെ ക്രിസ്തുമസ് അനുസ്മരണ സ്കിറ്റ് ശ്രദ്ധേയമായി. ക്രിസ്തുമസ് ഗാനങ്ങളും സന്ദേശങ്ങളുമായി അധ്യാപകരും അനധ്യാപകരും കുട്ടികൾക്ക് ആശംസകൾ നേർന്നു.<gallery> | |||
പ്രമാണം:12017 xmas6.jpg|വിശേഷാൽ അസംബ്ലിയിൽ നിന്നും | |||
പ്രമാണം:12017 xmas5.jpg|വിശേഷാൽ അസംബ്ലിയിൽ നിന്നും | |||
പ്രമാണം:12017 xmas4.jpg|എൽ പി കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് | |||
പ്രമാണം:12017 xmas3.jpg|പുൽക്കൂടിന് മുന്നിൽ കുട്ടികൾ | |||
പ്രമാണം:12017 xmas2.jpg|പുൽക്കൂടിന് മുന്നിൽ കുട്ടികൾ | |||
പ്രമാണം:12017 xmas1.jpg|പുൽക്കൂടിന് മുന്നിൽ കുട്ടികൾ | |||
</gallery> | |||
== '''നാലാം തരം കുട്ടികളുടെ ഊണിന്റെ മേളം ശ്രദ്ധേയമായി''' == | |||
ഗവ ഹയർ സെക്കണ്ടറി സ്കൂൾ 9/12/2024 ന് നാലാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലെ മധുരം എന്ന യൂണിറ്റിലെ ഊണിന്റെ മേളം, താളും തകരയും എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കി എല്ലാ വിഭവങ്ങളും ഒരുക്കി കൊണ്ടുവന്ന് ക്ലാസ്സിൽ ഒരു സദ്യ ഒരുക്കുകയുണ്ടായി. | |||
കേരളത്തിന് സ്വന്തമായി ഒരു നാട്ടുഭക്ഷണ പാരമ്പര്യമുണ്ട്. നാട്ടിൽ സുലഭമായി ലഭിക്കുന്നതും ചുറ്റുപാടുകളിൽ നിന്ന് ലഭിക്കുന്നതുമായ ഭക്ഷ്യ വസ്തുക്കളായിരുന്നു ആഹാരത്തിൽ ഉൾപ്പെടുത്തിയിരുന്നത്. നാട്ടുഭക്ഷണത്തിന്റെ മഹിമയറിഞ്ഞ്, നാട്ടു ഗന്ധമുള്ള, നാട്ടുരുചിയുള്ള, നാട്ടു രസമുള്ള ഭക്ഷണം ഒരുമിച്ച് കഴിക്കാൻ ഒരവസരം ഒരുക്കിക്കൊടുക്കുവാനും,അതോടൊപ്പം പഴയ കാല വസ്ത്രധാരണ രീതിയും ഇരുന്നുണ്ണലും അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയുമാണ് ക്ലാസിലൊരു സദ്യ എന്ന പ്രവർത്തനം ഒരുക്കിയത്. | |||
12.50 ന് തന്നെ പരിപാടികൾ ആരംഭിച്ചു. ക്ലാസ് അധ്യാപിക രതിക ടീച്ചർ സ്വാഗതവും SRG കൺവീനിയർ ശ്രുതി ടീച്ചർ അധ്യക്ഷതയും വഹിച്ചു. സീനിയർ അസിസ്റ്റന്റ് മീന കുമാരി ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മദർ പി ടി എ പ്രസിഡന്റ് ചിന്താമണി, സീമ ടീച്ചർ,സിന്ധു മണി ടീച്ചർ എന്നിവർ നമ്മുടെ പൂർവ്വികരുടെ അടുക്കളയെക്കുറിച്ചും പാചകത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും നാട്ടുഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. ബിന്ദു ടീച്ചർ നന്ദി പറഞ്ഞു. | |||
പാരമ്പര്യ വസ്ത്രം ധരിച്ച് കുട്ടികൾ വിഭവങ്ങൾ കൊണ്ടുവന്നു. ചോറും പലതരത്തിലുള്ള കറികളും ശർക്കരവരട്ടിയും തൈരും മോരും രസവും പഴവും പപ്പടവും രണ്ട് തരം പായസവും ഇലയിൽ വിളമ്പി .വിഭവ സമൃദ്ധമായ സദ്യ കുട്ടികൾ ആസ്വദിച്ച് കഴിച്ചു. അതോടൊപ്പം കുഞ്ചൻ നമ്പ്യാറുടെ ഊണിന്റെ മേളം എന്ന കവിത എല്ലാവരും ഒരുമിച്ച് പാടിയത് ഈ പ്രവർത്തനത്തിന് മാറ്റുകൂട്ടി. | |||
വീഡിയോ കാണാൻ [https://drive.google.com/file/d/1r7qKEsW_0VoWJoa7z2dPmyhyA8nLYw1k/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] | |||
== '''2024 ലെ തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ അനാമിക സംസ്ഥാനതലത്തിലേക്ക്''' == | == '''2024 ലെ തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ അനാമിക സംസ്ഥാനതലത്തിലേക്ക്''' == |