"SSK:2024-25/ആമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 11: വരി 11:
==സമാപന സമ്മേളനം==
==സമാപന സമ്മേളനം==
  [[പ്രമാണം:Ksk2025-samapana sammelanam-ArunC Vijayan MT KITE TVM.jpg|thumb]]
  [[പ്രമാണം:Ksk2025-samapana sammelanam-ArunC Vijayan MT KITE TVM.jpg|thumb]]
 
ജനുവരി 8 ന് വൈകുന്നേരം സമാപനസമ്മേളനം [[സെൻട്രൽ സ്റ്റേഡിയം|എം.ടി - നിള]] വേദിയിൽ നടന്നു. ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവർ സമാപന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.  249 ഇനങ്ങളിലായി  [[SSK:2024-25/ഫലങ്ങൾ|പതിനാലായിരത്തോളം വിദ്യാർത്ഥികൾ]] അഞ്ചുദിവസങ്ങളിലായി വിവിധ വേദികളിൽ പങ്കെടുത്തു.
1008 പോയന്റുകൾ നേടി തൃശ്ശൂർ ജില്ല ഒന്നാം സ്ഥാനം നേടി. പാലക്കാട് -1007, കണ്ണൂർ- 1003 പോയന്റുകൾ നേടി രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
==ചിത്രശാല==
==ചിത്രശാല==
<gallery widths=120x heights=120px perrow=7 mode="packed-hover" heights="180">
<gallery widths=120x heights=120px perrow=7 mode="packed-hover" heights="180">
വരി 24: വരി 25:
*[https://youtu.be/XbzWISwFH00?si=CtyaJb3y0LwZszj9 റിപ്പോർട്ടർ ചാനൽ]
*[https://youtu.be/XbzWISwFH00?si=CtyaJb3y0LwZszj9 റിപ്പോർട്ടർ ചാനൽ]
*[https://youtu.be/d2ktZjeVmao?si=d8PsoKDMxP69alY0  വിക്ടേഴ്സ് ചാനൽ]
*[https://youtu.be/d2ktZjeVmao?si=d8PsoKDMxP69alY0  വിക്ടേഴ്സ് ചാനൽ]
<!--
നടി നിഖില വിമൽ മുഖ്യാഥിതിയായിരുന്നു.  239 ഇനങ്ങളിലായി  [[SSK:2023-24/ഫലങ്ങൾ|പതിനാലായിരത്തോളം വിദ്യാർത്ഥികൾ]] അഞ്ചുദിവസങ്ങളിലായി വിവിധ വേദികളിൽ പങ്കെടുത്തു.
ജനുവരി 8 ന് വൈകുന്നേരം സമാപനസമ്മേളനം [[ആശ്രാമം മൈതാനം|ആശ്രാമം മൈതാനത്തെ]] വേദിയിൽ കേരളനിയമസഭാ പ്രതിപക്ഷനേതാവ്  [[വി.ഡി. സതീശൻ]] ഉൽഘാടനം ചെയ്തു. ചലച്ചിത്രനടൻ [[മമ്മൂട്ടി]] ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
952 പോയന്റുകൾ നേടി കണ്ണൂർ ജില്ല ഒന്നാം സ്ഥാനം നേടി. കോഴിക്കോട് -949, പാലക്കാട് - 938 രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
------------>

17:56, 8 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

കേരള സ്കൂൾ കലോത്സവം 2024-25

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുന്നു. തിരുവനന്തപുരം ,സെൻട്രൽ സ്റ്റേഡിയത്തിലെ മുഖ്യവേദിയിൽ 2025 ജനുവരി 4 ന് രാവിലെ 10 മണിക്ക്, മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി കേരളകലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടന്നു. പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ചടങ്ങിന് സ്വാഗതം പറഞ്ഞു. ചടങ്ങിൽ മന്ത്രിമാരായ ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, കെ. രാജൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, പി.എ. മുഹമ്മദ് റിയാസ്, വീണ ജോർജ്ജ്, സജി ചെറിയാൻ, എന്നിവരും ആന്റണി രാജു എംഎൽഎ, എം.പി.മാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ. റഹീം, ജോൺ ബ്രിട്ടാസ്, എന്നിവരും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും പങ്കെടുത്തു.

എം.എൽ.എ. മാരായ കടകംപള്ളി സുരേന്ദ്രൻ, വി. ജോയി, വി. കെ. പ്രശാന്ത്, എം വിൻസെന്റ്, ഐ.ബി. സതീഷ് എന്നിവരും തിരുവനന്തപുരം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡണ്ട് ഡി. സുരേഷ് കുമാർ, ജില്ലാ കലക്ടർ അനുകുമാരി, അഡീഷണൽ ഡയറക്ടറും ജനറൽ കൺവീനറുമായ ആർ.എസ്. ഷിബു, തിരുനന്തപുരം ഉപഡയറക്ടർ സുബിൻ പോൾ എന്നിവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് കൃതജ്ഞത പറഞ്ഞു.

കാര്യപരിപാടി ക്ഷണപത്രിക

സമാപന സമ്മേളനം

ജനുവരി 8 ന് വൈകുന്നേരം സമാപനസമ്മേളനം എം.ടി - നിള വേദിയിൽ നടന്നു. ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവർ സമാപന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. 249 ഇനങ്ങളിലായി പതിനാലായിരത്തോളം വിദ്യാർത്ഥികൾ അഞ്ചുദിവസങ്ങളിലായി വിവിധ വേദികളിൽ പങ്കെടുത്തു. 1008 പോയന്റുകൾ നേടി തൃശ്ശൂർ ജില്ല ഒന്നാം സ്ഥാനം നേടി. പാലക്കാട് -1007, കണ്ണൂർ- 1003 പോയന്റുകൾ നേടി രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

ചിത്രശാല

കൂടുതൽ ചിത്രങ്ങൾ

മാധ്യമക്കാഴ്ചയിൽ

"https://schoolwiki.in/index.php?title=SSK:2024-25/ആമുഖം&oldid=2627114" എന്ന താളിൽനിന്ന് ശേഖരിച്ചത്