"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 155: വരി 155:
പ്രമാണം:36035 rd4.jpg
പ്രമാണം:36035 rd4.jpg
പ്രമാണം:36035 rd6.jpg
പ്രമാണം:36035 rd6.jpg
</gallery>

==ഡോ.എ പിജെ അബ്ദുൽ കലാം സ്കോളർഷിപ്പ്  പദ്ധതി ഉദ്ഘാടനം==

ആലപ്പുഴ താമരക്കുളം വി  വി ഹയർ സെക്കൻഡറി സ്കൂളിൽ  ഡോ.എ പിജെ അബ്ദുൽ കലാം സ്കോളർഷിപ്പ്  പദ്ധതി ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി  നിർവ്വഹിച്ചു.സ്കൂളിലെ അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ ആർ സി ) യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ഈ പ്രതിമാസ സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്. സ്കൂളിലെ  സുമനസ്സുകളായ അധ്യാപകരും മറ്റും ചേർന്നാണ് തുക സമാഹരിക്കുന്നത്.കൃത്യമായ മാനദണ്ഡങ്ങളിലൂടെ  തെരഞ്ഞെടുക്കപ്പെട്ട  സ്കൂളിലെ  നിരാലംബരായ 10ൽ പരം  വിദ്യാർത്ഥികൾക്കാണ്  പദ്ധതിയുടെ പ്രയോജനം ലഭിക്കുക. നിർധനാവസ്ഥയിലുള്ള കുട്ടികളുടെ പഠന പുരോഗതി ലക്ഷ്യമാക്കിയാണ്  ഈ പദ്ധതി നടപ്പാക്കുന്നത്.
പിടിഎ പ്രസിഡണ്ട് രതീഷ് കുമാർ കൈലാസത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പാൾ ആർ രതീഷ് കുമാർ സ്വാഗതം പറഞ്ഞു. ഒ ആർ സി    കോഡിനേറ്റർ എൻ സുഗതൻ പദ്ധതി വിശദീകരിച്ചു. സ്കൂൾ മാനേജർ  പി രാജേശ്വരി മുഖ്യാതിഥിയായിരുന്നു.ഹെഡ്‌മിസ്ട്രെസ് എസ് സഫീന ബീവി, ഡെപ്യൂട്ടി എച്ച് എം ടി ഉണ്ണികൃഷ്ണൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ രാജീവ്‌ നായർ, പി ടി എ  വൈസ് പ്രസിഡന്റ്  എച്ച് റിഷാദ് സീനിയർ അധ്യാപകരായ  ബി കെ ബിജു, ഹരിലാൽ, സി ആർ ബിനു,  സ്മിത, തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ്  സെക്രട്ടറി സി എസ് ഹരികൃഷ്ണൻ നന്ദി പറഞ്ഞു
<gallery mode="packed" heights="150">
പ്രമാണം:36035 ap1.jpg
പ്രമാണം:36035 ap2.jpg
</gallery>

==ഓണാഘോഷം2024==

ഓണാഘോഷ പരിപാടികൾ ഹെഡ്‌മിസ്ട്രെസ് എസ് സഫീന ബീവി ഉദ്ഘാടനം ചെയ്തു.പരിപാടികളുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച മെഗാ തിരുവാതിര പ്രത്യേക ശ്രദ്ധ ആകർഷിച്ചു.കുട്ടികൾ  അത്തപ്പൂക്കളങ്ങൾ തയാറാക്കി. ആഘോഷപരിപാടികളിൽ  കുട്ടികൾക്കായി നിരവധി ഓണക്കളികളും സംഘടിപ്പിച്ചു.ഓണാഘോഷങ്ങളുടെ ഭാഗമായി പായസ മധുരവുംനുകർന്നാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത്.
<gallery mode="packed" heights="200">
പ്രമാണം:36035 onam241.jpg
പ്രമാണം:36035 0nam242.jpg
പ്രമാണം:36035 onam243.jpg
പ്രമാണം:36035 onam4.jpg
</gallery>

==സമഗ്ര കായികപരിശീലന പദ്ധതി(STEPS)ഉദ്ഘാടനം==

താമരക്കുളം വി.വി.എച്ച്.എസ്.എസിൽ* *സമഗ്ര കായികപരിശീലന പദ്ധതി(STEPS)*
കായിക രംഗത്ത്  സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് വിജ്ഞാന വിലാസിനി ഹയർ സെക്കൻഡറി സ്ക്കൂൾ ഒരു കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുന്നു.കുട്ടികൾക്ക് കായിക പരിശീലനത്തിന് കൂടുതൽ അവസരം ഒരുക്കാൻ പാലയ്ക്കൽ ശ്രീമതി പത്മിനിയമ്മ ടീച്ചറിന്റെ  15-ാമത് സ്മൃതി ദിനത്തിൽ പുതിയ കായിക പദ്ധതിക്ക് തുടക്കം കുറിക്കുന്നു. കായിക ഉപകരണങ്ങളുടെ വിതരണവും,
വോളിബോൾ, ബാഡ്മിൻ്റൺ പരിശീലനത്തിനുള്ള പുതിയ കോർട്ടുകളുടെ ഉദ്ഘാടനവും നടന്നു.
കായിക ഉപകരണങ്ങളുടെ  വിതരണ ഉദ്ഘാടനം സ്കൂൾ മാനേജർ പി. രാജേശ്വരി നിർവ്വഹിച്ചു.പിടിഎ പ്രസിഡന്റ് രതീഷ് കുമാർ കൈലാസം അധ്യക്ഷനായി. വോളിബോൾ കോർട്ടിന്റെ  ഉദ്ഘാടനം താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു നിർവ്വഹിച്ചു.ബാഡ്മിന്റെൺ കോർട്ടിന്റെ  ഉദ്ഘാടനം ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ അനിൽകുമാർ നിർവ്വഹിച്ചു.  കായിക അദ്ധ്യാപകരുടേയും, പ്രഫഷണൽസിന്റെയും സഹായം ഉപയോഗപ്പെടുത്തി , കുട്ടികൾക്ക്  കായികരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇതിനോടകം സാധ്യമായിട്ടുണ്ട്. 2024-25 അക്കാദമിക വർഷത്തിൽ വിവിധ കായിക ഇനങ്ങളിൽ സംസ്ഥാന തലത്തിൽ 25 ഓളം കുട്ടികൾക്ക് പങ്കെടുക്കാൻ സാധിച്ചു.പ്രിൻസിപ്പൽ ആർ. രതീഷ് കുമാർ,ഹെഡ്മിസ്ട്രസ് എസ്. സഫീനബീവി,പിടിഎ വൈസ് പ്രസിഡന്റ് എച്ച്. റിഷാദ് ,അഡ്മിനിസ്ട്രേറ്റർ ടി.രാജീവ് നായർ, മാതൃസംഗമം കൺവീനർ അൽഫീനഷനാസ്, സ്റ്റാഫ് സെക്രട്ടറിമാരായ സി. എസ് ഹരികൃഷ്ണൻ, പി എസ് ഗിരീഷ് കുമാർ,, വിനോദ് കുമാർ , സോതിഷ്,ബാലു എന്നിവർ സംസാരിച്ചു.
<gallery mode="packed" heights="200">
പ്രമാണം:36035 steps1.jpg
പ്രമാണം:36035 step3.jpg
</gallery>
</gallery>

2,481

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2557800...2574648" എന്ന താളിൽനിന്ന് ശേഖരിച്ചത്