"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 49: | വരി 49: | ||
നീ എന്റെ കാതിൽ പറഞ്ഞിരുന്നുവോ...? | നീ എന്റെ കാതിൽ പറഞ്ഞിരുന്നുവോ...? | ||

[[പ്രമാണം:20002-sheejavani.jpg|thumb|450px|center|
'''ഷീജാവനി ടീച്ചർ'''

ജി വി എച്ച് എസ് എസ് വട്ടേനാട്

''''''നഷ്ടവസന്തം ''''''

ഞെട്ടറ്റു വീഴുമീ രക്തപുഷ്പങ്ങൾ

എന്നിലെ മോഹവണ്ടിൻ ദാഹം തീർത്തവ

നിൻ പാദ ചലനങ്ങളിൽ ഞെരിഞ്ഞമർന്ന്

മേലിൽ പൊഴിക്കില്ല അനുരാഗ സൗരഭ്യം

സങ്കട പേമാരിയിൽ മണ്ണിടകലർന്നവ

ഇനിയൊരു ജന്മ മെടുക്കാനാവാതെ

നീറും ഓർമകൾതൻ

കുഴിമാടത്തിലാണ്ടു

പോയിടുന്നു പതിയെ. | |||

12:04, 4 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
![](/images/thumb/7/74/20002-durgasree.jpg/400px-20002-durgasree.jpg)
സക്ഷമ - കേരളം (ആരോഗ്യ പരിരക്ഷയ്ക്കായുള്ള കേരളത്തിലെ ഒരു പ്രസ്ഥാനം) നേത്രദാന വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ കവിതാരചനാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി
നേത്രദാനം
പ്രിയപ്പെട്ട അപരിചിതേ..
ഈ കണ്ണുകൾ നിന്റേതാണ്..
നിന്റെ കണ്ണുകൾക്ക് എന്തോ
പ്രത്യേകതയുണ്ട്...
അവ കാഴ്ചയ്ക്കൊപ്പം
മറ്റെന്തൊക്കെയോ
എനിക്ക് വച്ചു തരുന്നുണ്ട്..
ഇപ്പോൾ
ഞാൻ അനുഭവിക്കുന്ന
നിറമുള്ള ലോകം..
പുനർജീവൻ.....
എങ്കിലും
നീ എന്നെ വേദനിപ്പിക്കുന്നുണ്ട്..
കണ്ണുകൾ വിണ്ടു കീറുന്ന വേദന..
അമ്പിളിക്കടുത്തേക്ക്
ഈ കണ്ണുകൾ തന്ന്
യാത്രയായ നീ
എനിക്ക് നീട്ടിയത്
കരുണയുടെ കാഴ്ചാ വസന്തമാണ്..
പ്രിയപ്പെട്ട അപരിചിതേ..
![](/images/thumb/1/15/20002-gayathriteacher.jpg/450px-20002-gayathriteacher.jpg)
ജി വി എച്ച് എസ് എസ് വട്ടേനാട്
സിഗ്നിഫയർ ബുക്ക് ഹബ് നടത്തിയ കവിത രചന മത്സരത്തിൽ രണ്ടാ സ്ഥാനം നേടിയ കവിത
കൽചെമ്പകങ്ങൾ
നിന്റെയും എന്റെയും സ്നേഹത്തിന്റെ ഗന്ധം
ഒന്നായിരുന്നെന്ന് നീ അറിഞ്ഞിരുന്നോ?
ശരീരങ്ങളുടെ നേർത്ത വേലികൾ
ഭേദിച്ച് നമ്മുടെ ഹൃദയമിടിപ്പ് ഒന്നായിത്തീർന്നത് നീ കേട്ടിരുന്നോ?
കെട്ടുപിണഞ്ഞ രണ്ടു മുല്ലവള്ളികളായി
ജന്മാന്തരങ്ങളിലേക്ക് നാം പടർന്നു കയറിയത്
നീ എന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നോ?
അഗ്നിബാണങ്ങൾ ഉള്ളു പൊള്ളിച്ചിട്ടും
നിന്നിലെന്നെ നഷ്ടപ്പെടും വിധം
നമ്മൾ പ്രണയിക്കുകയായിരുന്നില്ലേ...?
നമ്മെ നാം കണ്ടെത്തിയ
ആ കായൽ തീരം കടലായി മാറിയോ?
കാലക്കടലിൻ കരയിൽ കരിങ്കൽ പ്രതിമകളായി
നാം പുനർജനിക്കുമെന്ന്
നീ എന്റെ കാതിൽ പറഞ്ഞിരുന്നുവോ...?
[[പ്രമാണം:20002-sheejavani.jpg|thumb|450px|center|
ജി വി എച്ച് എസ് എസ് വട്ടേനാട്
നഷ്ടവസന്തം
ഞെട്ടറ്റു വീഴുമീ രക്തപുഷ്പങ്ങൾ
എന്നിലെ മോഹവണ്ടിൻ ദാഹം തീർത്തവ
നിൻ പാദ ചലനങ്ങളിൽ ഞെരിഞ്ഞമർന്ന്
മേലിൽ പൊഴിക്കില്ല അനുരാഗ സൗരഭ്യം
സങ്കട പേമാരിയിൽ മണ്ണിടകലർന്നവ
ഇനിയൊരു ജന്മ മെടുക്കാനാവാതെ
നീറും ഓർമകൾതൻ
കുഴിമാടത്തിലാണ്ടു
പോയിടുന്നു പതിയെ.
![](/images/thumb/d/d4/20002-himaya.jpg/450px-20002-himaya.jpg)
10 th std(2022-2023)
GVHSS VATTENAD
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നോടിയ കവിത'
എരിയുന്ന ലോകം
അവയവങ്ങൾ കൊടുക്കുന്നുണ്ട് എന്ന് അറിഞ്ഞാണ് ഞാൻ അവിടെ ചെന്നത്.
എനിക്ക് ഇരയെ കാണുന്ന
പരുന്തിന്റെ ചിറക് വേണമായിരുന്നു.
കെണിയിൽ വീഴ്ത്തുന്ന
ചിലന്തിയുടെ തുപ്പൽ.
കുയിലിന്റെ ബുദ്ധി.
ആടി തിമർക്കുന്ന മയിലിന്റെ പീലി
ചവർ തേടുന്ന കാക്ക യുടെ
കൊക്ക്.
ഒറ്റക്കാലിൽ നിൽക്കുന്ന കൊറ്റിയുടെ മൗനം,
പൂച്ചയുടെ കാല്,
കരണ്ട് തിന്നുന്ന എലിയുടെ ചുണ്ട്,
കുറുക്കന്റെ കണ്ണ്,
അങ്ങനെ കുറേ...,....
അമ്മയെ ഉപേക്ഷിച്ചവന്റെ
ഹൃദയവും, നാല് വയസ്സ് കാരിയെ പീഡിപ്പിച്ചവന്റെ
തലച്ചോറും പെട്ടന്ന് വിറ്റ് പോയെന്ന്....
![](/images/2/27/20002-himaya03.jpg)
10 th std(2022-2023)
GVHSS VATTENAD
ജില്ല സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ കവിത'
ചോക്ക് മണം
മുരളി മാഷ് വന്നതും
ടെസ്റ്റ്ർ
ബോംബിട്ടതും ഒരുമിച്ചായിരുന്നു.
പൊടി പടലങ്ങളാൽ ക്ലാസ്സ് ഇപ്പോൾ ബഹളം നിലച്ച
യുദ്ധഭൂമി.
ബെഞ്ചിൽ ചുമച്ചു വീണു സുമയ്യ.
വായ തുറന്നു പവിത്ര.
കണ്ണ് തള്ളി കാവ്യ. എസ്.
കണ്ണ് ചുവന്നു അശ്വിൻ.
പൊടി പുരണ്ട തലയിൽ സിനാൻ.പി.
മണത്തെ നിർത്തി
ചോക്ക് പൊടികൾ നിലം പതിച്ചു.
ഇപ്പൊ എനിക്ക് മാഷെ
കാണാം
മാഷ് ബോഡിലെഴുതി
വന്നവർ
വരേണ്ടവർ
വരാനുള്ളവർ
കറുത്ത പലകയിൽ
ആരോ വരച്ച പൂച്ചയുണ്ട്
പ്രോബ്ലം ശിഷ്ടമായി
പൂച്ചയുടെ അസ്ഥി കൂടത്തിനും മീതെ.
ഞാൻ ക്ലാസ്സിൽ നിന്നിറങ്ങി
ഇൻസ്റ്റയിൽ നീന്തൽ പഠിച്ചു.
മനസ്സ് ട്ടോമോ സ്കൂളിൽ,
ടോട്ടോ ചാനൊപ്പം.
മലകളിലെയും, കടലിലെയും ഭക്ഷണം കഴിച്ചു.
ആപ്പുകളിൽ നിന്ന് നിവരുമ്പോൾ മാഷ് ഇല്ല
ടീച്ചർ ബോഡിൽ ഗാൽ വനിക് സെൽ വരയ്ക്കുന്നു.