"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 71: വരി 71:
== അലിഫ് ടാലൻറ് ടെസ്റ്റ് .(10.07.2024) ==
== അലിഫ് ടാലൻറ് ടെസ്റ്റ് .(10.07.2024) ==
ജിയുപിഎസ് തെക്കിൽപറമ്പയിൽ അറബിക് ക്ലബിന്റെ നേത്രുത്വത്തിൽ ടാലന്റ് പരീക്ഷ നടത്തി. അറബിക് സംഘടനയായ കെ എ ടി എഫ് ന്റെ നേതൃത്വത്തിലാണ് സ്കോളർഷിപ്പ് പരീക്ഷ നടന്നത് .L P ,U P വിഭാഗങ്ങളിലായി 65 ഒളം വിദ്യാർഥികൾ പരീക്ഷ എഴുതി. അറബിക് ക്ലബ്ബ് കൺവീനർ അബ്ദു റഹ്മാൻ മാസ്റ്റർ സഹഅധ്യാപകരായ നജീബ് മാസ്റ്റർ ജമീല ടീച്ചർ എന്നിവർ സംബന്ധിച്ചു.LP തലത്തിൽ ഉപജില്ല തലത്തിലേക്ക് ആസ്വാ ഫാത്തിമയെയും യുപി തലത്തിൽ ലിഫാ ഫാത്തിമയെയും തെരഞ്ഞെടുത്തു.
ജിയുപിഎസ് തെക്കിൽപറമ്പയിൽ അറബിക് ക്ലബിന്റെ നേത്രുത്വത്തിൽ ടാലന്റ് പരീക്ഷ നടത്തി. അറബിക് സംഘടനയായ കെ എ ടി എഫ് ന്റെ നേതൃത്വത്തിലാണ് സ്കോളർഷിപ്പ് പരീക്ഷ നടന്നത് .L P ,U P വിഭാഗങ്ങളിലായി 65 ഒളം വിദ്യാർഥികൾ പരീക്ഷ എഴുതി. അറബിക് ക്ലബ്ബ് കൺവീനർ അബ്ദു റഹ്മാൻ മാസ്റ്റർ സഹഅധ്യാപകരായ നജീബ് മാസ്റ്റർ ജമീല ടീച്ചർ എന്നിവർ സംബന്ധിച്ചു.LP തലത്തിൽ ഉപജില്ല തലത്തിലേക്ക് ആസ്വാ ഫാത്തിമയെയും യുപി തലത്തിൽ ലിഫാ ഫാത്തിമയെയും തെരഞ്ഞെടുത്തു.
== സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്.(12.07.2024) ==
[[പ്രമാണം:11466-575.jpg|ലഘുചിത്രം]]
[[പ്രമാണം:11466-573.jpg|ലഘുചിത്രം]]
[[പ്രമാണം:11466-574.jpg|ലഘുചിത്രം]]
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടന്നത്. ജൂലായ് രണ്ടാം തീയതി സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചു .ഒമ്പതാം തീയതി നാമനിർദ്ദേശപത്രിക സമർപ്പണം മുഖ്യ വരണാധികാരി ആയ ഹെഡ്മാസ്റ്റർ മുഖേന പത്രിക സമർപ്പിച്ചു. ഓരോ ക്ലാസും ഓരോ നിയോജക മണ്ഡലമായി ആകെ 32 മണ്ഡലങ്ങളാണ് ഉള്ളത് നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പത്താം തീയതി അന്തിമപ്പട്ടിക പ്രസിദ്ധീകരിച്ചു. സ്ഥാനാർത്ഥികളായി മത്സരിക്കുന്ന കുട്ടികൾക്ക് കുട, ബാഗ് ,പേന, പുസ്തകം, എന്നീ അടയാളങ്ങൾ നൽകി, 12 തീയതി വെള്ളിയാഴ്ച സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്നു.JRC കുട്ടികൾ പ്രിസൈഡിംഗ് ഓഫീസറും രണ്ടു പോളിംഗ് ബത്തുകളും ആയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. പോളിംഗ് ഓഫീസർമാരായും ജെ ആർ സി കുട്ടികൾ ഉണ്ടായിരുന്നു .പതിനെട്ടാം തീയതി ഫലപ്രഖ്യാപനം നടത്തി. ഇരുപത്തിരണ്ടാം തീയതി സത്യപ്രതിജ്ഞയും സ്കൂൾ ലീഡറേ തെരഞ്ഞെടുക്കുകയും ചെയ്തു .പാർലമെൻറ് തിരഞ്ഞെടുപ്പുകളുടെ അതേ രീതിയിൽ മികച്ച ആസൂത്രണത്തോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. ജെ ആർ സി കുട്ടികൾ വോട്ടർമാർക്ക് വേണ്ടി ഹെൽപ്പ് ഡെസ്കായി പ്രവർത്തിച്ചു രംഗത്തുണ്ടായിരുന്നു. പാർലമെൻററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങൾ അതിൻറെ പ്രയോഗത്തിലൂടെ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദം ആവുകയും ,അത് ക്ലാസുകളെക്കാൾ ഫലവത്തായി മാറുകയും ചെയ്തു.
== ക്ലാസ് പിടിഎ(27.06.2014 - 03.07.2024) ==
ഗവൺമെൻറ് യുപി സ്കൂൾ തെക്കിൽ പറമ്പയിൽ 2024 25 അധ്യയന വർഷത്തെ ആദ്യ ക്ലാസ് പിടിഎ ജൂൺ 27ആം തീയതി ആരംഭിച്ചു. ഒരു ദിവസം രണ്ട് ക്ലാസുകൾ എന്ന രീതിയിലാണ് പിടിഎ നടന്നത് . ആഗസ്ത് മൂന്നാം തീയതിയാണ് അവസാനിച്ചത് ക്ലാസ് പി ടി എ യിൽ കാര്യങ്ങൾ വിശദമാക്കാനും രക്ഷിതാക്കളെ നേരിൽ കണ്ട് അവരുടെ കാര്യങ്ങൾ കേൾക്കാനും ആയി ഹെഡ്മാസ്റ്ററും പിടിഎ പ്രസിഡന്റ് ഉം  മുഴുവൻ ക്ലാസുകളിലും എത്തിയിരുന്നു.
== ചാന്ദ്രദിനം .(21.07.2024-23.07.2024) ==
[[പ്രമാണം:11466-576.jpg|ലഘുചിത്രം]]
ജൂലൈ 21 ചാന്ദ്രദിനം ഞായറാഴ്ച ആയതിനാൽ ഇരുപത്തിരണ്ടാം തീയതിയാണ് സ്കൂളിൽ ദിനാചരണം നടന്നത്. രാവിലെ 9: 30ന് ക്ലാസ്തല ക്വിസ് മത്സരം നടത്തി, ഉച്ചയ്ക്ക് 1:30ന് സ്കൂൾതല മത്സരവും നടത്തി. 23ആം തീയതി ചൊവ്വാഴ്ച രാവിലെ സ്പെഷ്യൽ അസംബ്ലി നടന്നു .ചാന്ദ്രദിന പാട്ട്, പ്രസംഗം ,ചാന്ദ്ര മനുഷ്യനുമായി (നീലാംസ്ട്രോങ്ങ് )സംവാദം തുടങ്ങിയ പരിപാടികളിലൂടെ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിച്ചു. എന്തുകൊണ്ടാണ് ചാന്ദ്രദിനം ആചരിക്കുന്നത് എന്നും ഭാവി തലമുറ എങ്ങനെയാണ് പുതിയ കണ്ടുപിടുത്തങ്ങളും കാൽവെപ്പുകളും നടത്തേണ്ടതെന്നും ഹെഡ്മാസ്റ്റർ വിശദീകരിച്ചു .ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച റോക്കറ്റ് മോഡൽ പോസ്റ്റർ പതിപ്പ് തുടങ്ങിയവ പരിപാടിയിൽ പ്രദർശനം നടത്തി ഇത് ദിനാചരണത്തിന്റെ പ്രത്യേക ആകർഷകമായി മാറി. ക്വിസ് മത്സര വിജയികൾക്ക് അസംബ്ലിയിൽ വച്ച് സമ്മാനം നൽകി.
== സ്റ്റുഡൻറ് സേവിങ് സ്കീം .(23.07.2024) ==
[[പ്രമാണം:11466-578.jpg|ലഘുചിത്രം]]
[[പ്രമാണം:11466-577.jpg|ലഘുചിത്രം]]
തെക്കിൽപറമ്പ ഗവൺമെൻറ് യുപി സ്കൂളിൽ സ്റ്റുഡൻറ് സേവിങ് സ്കീം ഉദ്ഘാടനം നടന്നു .ഉദ്ഘാടനം നടത്തിയത് അസിസ്റ്റൻറ് എഡ്യൂക്കേഷൻ ഓഫീസർ ആഗസ്ത്യൻ ബർണാഡ് മോണ്ടേരോ ആണ്. പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു. സേവിങ് സ്‌കീം ഡിപ്പാർട്ട്മെൻറ് അസിസ്റ്റൻറ് ഡയറക്ടർ ശ്രീമതി ഷീബ മാഡം സേവിങ് സ്കീം പദ്ധതി വിശദീകരണം നടത്തി. എം പി ടി പ്രസിഡൻറ് വന്ദന വിജയൻ എസ് എം സി പ്രസിഡണ്ട് ബീനവിജയൻ ,സീനിയർ അസിസ്റ്റൻറ് രാധ ടീച്ചർ എന്നിവർ സംസാരിച്ചു. സേവിങ് സ്കീം കൺവീനർ ശ്രീമതി ആശ ടീച്ചർ നന്ദി അറിയിച്ചു. പ്രത്യേക അസംബ്ലിയിൽ നടത്തിയ ഈ പരിപാടിയിലൂടെ കുട്ടികൾക്ക് സേവിങ്സ് ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം മനസ്സിലായി.
== സ്കൂൾ ശാസ്ത്രോത്സവം.(26.07.2024) ==
[[പ്രമാണം:11466-579.jpg|ലഘുചിത്രം]]
[[പ്രമാണം:11466-580.jpg|ലഘുചിത്രം]]
ഈ വർഷത്തെ സ്കൂൾ ശാസ്ത്രോത്സവം ജൂലൈ 26ന് വെള്ളിയാഴ്ച നടത്തി .ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തിപരിചയ, ഐടി, മേളകളാണ് സംഘടിപ്പിച്ചത് .പ്രവർത്തി പരിചയമേളയിൽ എൽപി ,യുപി വിഭാഗങ്ങളിലായി 17 ഇനങ്ങളിൽ 280 കുട്ടികളും, ശാസ്ത്ര സാമൂഹ്യശാസ്ത്രമേളകളിൽ 7 ഇനങ്ങളിലായി 20 കുട്ടികളും, ഗണിതമേളയിൽ 5 ഇണങ്ങളിലായി 61 കുട്ടികളും ,ഐടി മേളയിൽ രണ്ട് ഇനങ്ങളിലായി 13 കുട്ടികളും, പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളും മികവാർന്ന പ്രകടനം കാഴ്ചവച്ചു. മത്സരത്തിനു ശേഷം കുട്ടികളുണ്ടാക്കിയ ഉത്പന്നങ്ങളുടെ പ്രദർശനവും നടന്നു.
== ഒളിമ്പിക്‌സ് ദീപശിഖ പ്രയാണം.(27.07.2024) ==
[[പ്രമാണം:11466-581.jpg|ലഘുചിത്രം]]
27 ആം  തീയതി ചേർന്ന പ്രത്യേക അസംബ്ലിയിൽ ഒളിമ്പിക്സ് ദീപശിഖയ്ക് തിരി തെളിഞ്ഞു. പിടിഎ പ്രസിഡണ്ട് ഹെഡ്മാസ്റ്റർ സ്പോർട്സ് കൺവീനർ സീനിയർ അസിസ്റ്റൻറ്  എന്നിവരുടെ നേതൃത്വത്തിൽ ദീപശിഖ തെളിയിച്ച് സ്കൂൾ ചാമ്പ്യന് കൈമാറി .സ്കൂൾ അത്‌ലറ്റ്‌സ് ഗ്രൗണ്ടിൽ വലം വച്ചു പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് ഒരു ആവേശമായി കുട്ടികൾ ഏറ്റെടുക്കുകയും സ്കൂളിൽ നടത്താനിരിക്കുന്ന സ്പോർട്സിന് തയ്യാറെടുക്കാനും ഈ പരിപാടി പ്രചോദനമായി.
== കാവ് തീണ്ടല്ലേ കുളം വറ്റും.(29.07.2024) ==
[[പ്രമാണം:11466-582.jpg|ലഘുചിത്രം]]
ലോക പരിസ്ഥിതി ദിനം ആയ ജൂലൈ  29ന് ഇക്കോ ക്ലബ് അംഗങ്ങൾ "കാവ് തീണ്ടല്ലേ കുളം വറ്റും" എന്ന മുദ്രാവാക്യവുമായി കാവിനു ചുറ്റും പ്രകൃതി സംരക്ഷണയജ്ഞം  നടത്തി.
293

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2541668...2541723" എന്ന താളിൽനിന്ന് ശേഖരിച്ചത്