"എച്ച്.എംഎസ്.എ.യു.പി.എസ്. തുറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}  {{Needs Image}}
{{prettyurl| H.M.S.A.U.P.S. Thurakkal}}
{{prettyurl| H.M.S.A.U.P.S. Thurakkal}}
{{Infobox School
{{Infobox School
വരി 57: വരി 57:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=18581emblum
|logo_size=50px
|logo_size=50px
}}
}}
വരി 81: വരി 81:
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
<br><br>'''''സ്കൂളിലേക്കെത്താൻ ...'''''
<br><br>'''''സ്കൂളിലേക്കെത്താൻ ...'''''
{{#multimaps:11.11635 , 76.11008 | width=800px | zoom=16 }}
{{Slippymap|lat=11.11635 |lon= 76.11008 |zoom=16|width=800|height=400|marker=yes}}


=='''''ക്ലബ്ബുകൾ'''''==
=='''''ക്ലബ്ബുകൾ'''''==

22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
എച്ച്.എംഎസ്.എ.യു.പി.എസ്. തുറക്കൽ
പ്രമാണം:18581emblum
വിലാസം
മഞ്ചേരി

HMS AUP SCHOOL THURAKKAL
,
മഞ്ചേരി പി.ഒ.
,
676121
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 04 - 1945
വിവരങ്ങൾ
ഫോൺ0483 2763832
ഇമെയിൽhmsaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്18581 (സമേതം)
യുഡൈസ് കോഡ്32050600627
വിക്കിഡാറ്റQ64564243
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്42
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1309
പെൺകുട്ടികൾ1247
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ എം അഹമദ് സലീം
പി.ടി.എ. പ്രസിഡണ്ട്കെ കെ അബ്ദുൽ ഹക്കീം
എം.പി.ടി.എ. പ്രസിഡണ്ട്ജോസ് മേരി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം



ചരിത്രത്തിന്റെ നാൾവഴികളിൽ സംഭവ ബഹുലമായ ഒരു പാട് ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ഏറനാടിന്റെ സിരാ കേന്ദ്രമാണ് മഞ്ചേരി. പച്ചപ്പട്ടണിഞ്ഞ മാമലകളാലും, സമൃദ്ധമായ നീരുറവയാലും, കഠിനാദ്ധ്വാനികളായ ജനങ്ങളാലും മതസൗഹാർദ്ധത്തിന്റെ പ്രതീകമായി ചരിത്രത്തിൽ ജ്വലിച്ചു നിൽക്കുന്ന പ്രദേശമാണ് മഞ്ചേരി- തുറക്കൽ

പ്രാചീന ജന ജീവിതത്തിന്റെ സാന്നിദ്ധ്യം അറിയിക്കുന്ന ഒരു പാട് ജീവിക്കുന്ന തെളിവുകൾ തുറക്കലും സമീപ പ്രദേശങ്ങളിലും ഉണ്ട്.പട്ടർകുളത്ത് കാണുന്ന ശിലായുഗ മനുഷ്യർ അടക്കം ചെയ്യാൻ ഉപയോഗിച്ചിരുന്ന തൊപ്പിക്കല്ലുകൾ, കുഴിയെടുത്തപ്പോൾ കണ്ടെത്തിയ ചെങ്കൽ അറകളും ചീന ഭരണിയും അതിൽ ഏതാനും ചിലത് മാത്രം.

ബ്രിട്ടീഷുകാരന്റെ വൈദേശികാധിപത്യത്തിനെതിരെ ധീരോധാത്തമായി നേതൃത്വം നൽകിയ ആലി മുസ്ലിയാരുടേയും കെ മാധവൻ നായരുടേയും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ചരിത്രം ഉറങ്ങുന്ന പ്രദേശമാണ് മഞ്ചേരി. AD 1450 ൽ സാമൂതിരിയുടേയും നിലമ്പൂർ കോവിലകത്തിന്റെയും സഹകരണത്തോടെ കുരിക്കൾ കുടുംബം സ്ഥാപിച്ച പയ്യനാട് ജുമുഅത്ത് പള്ളിയും, AD 1652 ൽ സാമൂതിരി രാജാവായ മാനവിക്രമൻ നിർമ്മിച്ച മഞ്ചേരി കോവിലകം വക കുന്നത്ത് അമ്പലവും ,മഞ്ചേരി കോഴിക്കോട് കോഴിക്കോട് റോഡിൽ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള CSI ദേവാലയവും, 1847 ൽ മമ്പുറം തങ്ങളുടെ പുത്രൻ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ തറക്കല്ലിട്ട മേലാക്കം പള്ളിയും മതസൗഹാർദ്ദത്തിന്റെയും വിശ്വാസി സാന്നിധ്യത്തിന്റേയും ജീവിക്കുന്ന തെളിവുകളാണ്.

1944ൽ മാർച്ച് 14 നാണ് തുറക്കൽ ജുമാ മസ്ജിദ് യാഥാർത്ഥ്യമാവുന്നത്. ഇത് പവിത്രമായ ഒരു ആരാധനാലയം എന്നതിൽ കവിഞ്ഞ് പ്രദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിന്റെ ഒരു പൊൻ തൂവൽ കൂടിയായിരുന്നു. സാമ്പത്തിക സ്ഥിതി അത്രയെന്നും ശോഭനമല്ലാതിരുന്നിട്ടും സ്വകാര്യ സ്കൂളുകൾക്കും അധ്യാപകർക്കും തുഛമായ ഗ്രാന്റ് തുകയല്ലാതെ മറ്റൊരു സഹായവും സർക്കാരിൽ നിന്ന് കിട്ടാതിരുന്നിട്ടും കേരളപ്പിറവിക്ക് മുമ്പ് തന്നെ ദീർഘ വീക്ഷണമുള്ള ദിശണാ ശാലികളായ മുൻ ഗാമികൾ അറിവിൻ വെട്ടത്തിന് തിരികൊളുത്തി.

അങ്ങിനെ 1945 ഏപ്രിൽ 1ന് 1, 2, 3 ക്ലാസുകളിലായി 161 കുട്ടികളും 3 അധ്യാപകരുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം . പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി 1976 ൽ ജൂൺ 1 ന് LP സ്കൂൾ UP സ്കൂളായി ഉയർത്തുകയുണ്ടായി.

HMS AUP സ്കൂൾ 71 വർഷം പിന്നിടുമ്പോൾ ജില്ലയിലെ തന്നെ മികച്ച യു പി സ്കൂളുകളിൽ ഒന്നാമതായി, പാഠ്യ-പാഠ്യേ തര രംഗത്ത് മികച്ച വിജയമാണ് കഴിഞ്ഞ കാലങ്ങളിലൊക്കെ നമുക്ക് കൈവരിക്കാനായത്.വിദ്യാർത്ഥികളുടെ നവോത്മുഖമായ പുരോഗതിക്ക് വേണ്ടി വൈ വിധ്യമാർന്ന പദ്ധതികളാണ് അധ്യാപകർ, രക്ഷിതാക്കളുടേയും പി.ടി.എ.യുടേയും എം.ടി.എ യുടേയും മാനേജ് മെന്റിന്റേയും പൂർണ്ണ പിന്തുണയോടെ നടപ്പിലാക്കുന്നത്......

വഴികാട്ടി



സ്കൂളിലേക്കെത്താൻ ...

Map

ക്ലബ്ബുകൾ

പരിസ്ഥിതി ക്ലബ്ബ്

കെ എം ഹൈദ്രസ് മാസ്റ്റർ കൺവീനറും മേച്ചേരി സഫ്വാന ടീച്ചർ ജോയിന്റ് കൺവീനറും 20 കുട്ടികൾ അംഗങ്ങളുമായി സ്കൂൾ പരിസ്ഥിതി ക്ലബ് ജൂൺ 3ന് നിലവിൽ വന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ

1_ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടന്നു. ക്ലബ്ബും സ്കൗട്ട് & ഗൈഡും സംയുക്തമായി സ്കൂളിൽ കപ്പ കൃഷി ആരംഭിച്ചു.

2 റംസാൻ പ്രമാണിച്ച് പത്തിരി പരത്തൽ മത്സരം നടത്തി, മഞ്ചേരി നഗരസഭാ ചെയർപേഴ്സൺ വി.എം സുബൈദ പരിപാടി ഉദ്ഘാടനം ചെയ്തു

3 - ജൈവ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ചീര വിത്ത് 200 കുടുംബങ്ങൾക്ക് വിതരണം നടത്തി.മഞ്ചേരി BRC യിൽ നിന്നും ലഭിച്ച 20 ഗ്രോ ബാഗ്, തൈകൾ, വളം, എന്നിവക്ക് പുറമേ ആനക്കയം കൃഷിഭവനിൽ നിന്നും ലഭിച്ച തൈകളും ഉപയോഗിച്ച് സ്കൂളിൽ ഗ്രോ ബാഗ് കൃഷി നടത്തി വരുന്നു.

4- ബലി പെരുന്നാൾ പ്രമാണിച്ച് LP - UP വിഭാഗം കുട്ടികൾക്ക് മൈലാഞ്ചിയിടൽ മത്സരം നടത്തി

സയൻസ് ക്ലബ്ബ്


കുട്ടികളിൽ ശാസ്ത്രകൗതുകത്തിന്റെ തിരി തെളിയിച്ചു കൊണ്ട് സയൻസ് ക്ലബ് സയൻഷ്യ 2016 ജൂൺ പത്താം തിയ്യതി പ്രധാനാധ്യാപിക കെ രാജേശ്വരി ടീച്ചർ ഉദ്ഘാടനം ചെയ്തു. ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് പരിപാടിയും ചന്ദ്രനും ചാന്ദ്ര പര്യവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളുടേയും ചിത്രങ്ങളുടേയും പ്രദർശനമായിരുന്നു ക്ലബ്ബിന്റെ ആദ്യ പ്രവർത്തനം

2016 അന്താരാഷ്ട്ര പയറു വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി വിവിധ പയറു വർഗ്ഗങ്ങളുടെ ശേഖരണവും പ്രദർശനവും സംഘടിപ്പിച്ചതും ക്ലബ്ബിന്റെ വിജ്ഞാന പ്രദമായ മറ്റൊരു പ്രവർത്തനമായിരുന്നു. യുറീക്ക വിജ്ഞാനോത്സവത്തിന്റെ ഭാഗമായി സൂക്ഷ്മ ജീവികളും പകർച്ച വ്യാധികളുമായി ബന്ധപ്പെട്ടു ഒരാഴ്ച്ചക്കാലം നീണ്ടു നിന്ന വൈവിധ്യങ്ങളായ പരിപാടികളും നടന്നു. വിജ്ഞാനോത്സവം മേഖലാ തല മത്സരത്തിൽ സ്ക്കൂളിലെ ഹിന കെ.കെ. ഒന്നാം സ്ഥാനവും നേടി

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

സാമൂഹ്യശാസ്ത്ര ക്ലബ് ജൂൺ 9 നു രൂപീകരിച്ചു .ക്ലബ്ബ് ലീഡർ അഫ്‌ന കുരിക്കൾ ,ക്ലബ് സെക്രട്ടറി യായി ഷാമിൽ അഫ്രഹ് എന്നിവരേയും തെരെഞ്ഞെടുത്തു.
ക്ലബ് പ്രവർത്തനങ്ങൾ...

1 പാർലമെന്റ് രീതിയിലുള്ള തെരെഞ്ഞെടുപ്പിന് വേണ്ടി വിവിധ ക്ലാസ്സുകളെ വിവിധ മണ്ഡലങ്ങളാക്കി.ഓരോ മണ്ഡലങ്ങൾകും ഓരോ സംസ്ഥാനങ്ങളുടെ പേര് നൽകി .ആ സംസ്ഥാനങ്ങളെ കുറിച്ചുള്ള വിവര ശേഖരണവും പിന്നീട് മണ്ഡല പ്രദർശന മത്സരവും ക്ലാസ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ചു .

2 ജനാധിപത്യ രീതിയിൽ പാർലമെന്റ് ഇലക്ഷന് മോഡലിൽ സ്കൂൾ ലീഡ്ർ തെരെഞ്ഞെടുപ്പ് നടത്തി. ഓഗസ്റ്റ് 15 പ്രസംഗ മത്സരം സംഘടിപ്പിച്ചു .വിഷയം ഇൻഡിപെൻഡൻസ് ഇന്ത്യ LP UP കുട്ടികൾക്ക് വേണ്ടി ഇൻഡിപെൻഡൻസ് ക്വിസ് ss ക്ലബ്ബ് നടത്തി . ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട ഒരു അനുസ്മരണ പരിപാടി വിവിധ ക്ലാസ്സുകളിൽ സംഘടിപ്പിച്ചു .

3 സബ്ജില്ല ശാസ്ത്ര മേളക്ക് വേണ്ടിയുള്ള ഒരു workshop സംഘടിപ്പിച്ചു.മികച്ച കുട്ടികളെ തെരെഞ്ഞെടുത്തു .ചരിത്രത്തിലാദ്യമായി സ്കൂൾ സബ്ജില്ല സാമൂഹ്യ ശാസ്ത്ര മേള ചാംപ്യൻ മാർ ആയി.ജില്ലയിൽ മത്സരിക്കുകയും 4ം സ്ഥാനത്ത് എത്തുവാനും സാധിച്ചു.

4 സ്കൂൾ പാർലമെന്റ് സംഘടിപ്പിച്ചു.വിവിധ ക്ലാസ്സുകളിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു.

5 Dec 10 നു മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് കൊളാഷ് പോസ്റ്റർ മത്സരം പത്രിക മത്സരം സംഘടിപ്പിച്ചു.

സാമൂഹ്യ ശാസ്ത്ര അദ്ധ്യാപിക ലളിത ടീച്ചർ ടീച്ചർ ടീച്ചിങ് എയ്ഡ് മത്സരത്തിൽ സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും, ജില്ലയിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കി..

ഗണിത ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

അറബി ക്ലബ്ബ്

ഉറുദു ക്ലബ്ബ്

മ്യൂസിക് ക്ലബ്ബ്

ഭൗതിക സൗകര്യങ്ങൾ

സ്കൂൾ തല പ്രവർത്തന ങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017

HMSAUP സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിട്ടുള്ള വിവിധ പരിപാടികൾ ഇന്ന് 27/01/2017 (ശനി) ന് മഞ്ചേരി മണ്ഡലം എം എൽ എ എം ഉമ്മർ അവർകളുടെ മഹനീയ സാനിധ്യത്തിൽ നടത്തി. നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ, വാർഡ് കൗൺ സിലർ PTA MTA അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംസ്ക്കരിച്ചു. വാർഡ് കൗൺസിലർ യാഷിക്കിന്റെ നേതൃത്വത്തിൽ പ്രതിജ്ഞയെടുത്തു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും എം ടി എ, പി ടി എ പ്രതിനിധികളും വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ പ്രതിജ്ഞയെടുക്കുന്നു.