"ജി എൽ പി എസ് പനമരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bavakuniyil (സംവാദം | സംഭാവനകൾ)
Bavakuniyil (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
=== പൊതുമേഖലാ സ്ഥാപനങ്ങൾ ===
=== പൊതുമേഖലാ സ്ഥാപനങ്ങൾ ===
ജി എൽ പി എസ് പനമരം
ജി എൽ പി എസ് പനമരം
ഗവ. എച്ച് എസ് എസ് പനമരം
പോസ്റ്റ് ഓഫീസ്
കൃഷിഭവൻ
ഗ്രാമ ''പഞ്ചായത്ത്''.
== പനമരം പുഴ ==
മാനന്തവാടി, ബാവലി, നൂൽപ്പുഴ എന്നിവയ്ക്കൊപ്പം കബനി നദിയുടെ ഒരു പോഷകനദിയായ പനമരം പുഴ ഈ ഗ്രാമത്തിലൂടെയാണ് ഒഴുകുന്നത്. പനമരം നഗരത്തിൽ നിന്ന് 6 കിലോമീറ്റർ വടക്കുമാറിയാണ് കബനി ഉത്ഭവിക്കുന്നത്. പൂക്കോട് തടാകത്തിന് സമീപമുള്ള പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിച്ച് പനമരം നദിയിൽ സംഗമിക്കുന്നു.
== പനമരം കോട്ട ==
ഇന്ത്യൻ സ്വാതന്ത്രസമരവുമായി വളരെയേറെ ബന്ധമുള്ള ഒരിടമാണ് പനമരം. പഴശ്ശി രാജാവിന്റെ അനുയായികളായ തലക്കൽ ചന്തുവും എടച്ചേന കുങ്കൻ നായരും അവരുടെയൊപ്പം 175 വില്ലാളികളും 1802 ഒക്ടോബർ 11 ആം തിയതി ബ്രിട്ടീഷുകരുടെ ബോംബെ കാലാൾപ്പട നിയന്ത്രിച്ചിരുന്ന പനമരം കോട്ട പിടിച്ചെടുക്കുകയുണ്ടായി. ആ ശ്രമത്തിൽ ക്യാപ്റ്റൻ ഡിക്കിൻസണും ലെഫ്റ്റനന്റ് മാക്‌സ്‌വെല്ലും 25 പട്ടാളക്കാരോടൊപ്പം കൊല്ലപ്പെടുകയുണ്ടായി. തിരിച്ചടിച്ച ബ്രിട്ടീഷുകാർ നവംബർ 15 -ന് ചന്തുവിനെ പിടികൂടി വധിച്ചു.  പഴശ്ശിയുടെ ബ്രീട്ടീഷുകാരോടുള്ള യുദ്ധങ്ങളിൽ പ്രധാനമായ ഒന്നായിരുന്നു ഈ വിജയം.
=== പനമരത്തെ കൊക്കുകേന്ദ്രം ===
മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ വാർഷിക പക്ഷിസർവ്വേ പ്രകാരം മലബാറിൽ എണ്ണത്തിലും ഇനത്തിലും മുട്ടയിട്ടുപെരുകാനുമെല്ലാം ഏറ്റവും കൂടുതൽ കൊക്കുകൾ എത്തിച്ചേരുന്നത് പനമരത്ത് ആണ്. കബനിയിൽ ഒരു ഉയർന്ന മൺതിട്ടയിൽ കേവലം ഒരു ചതുരശ്ര കിലോമീറ്റർ മാത്രം വിസ്താരമുള്ള ഒരു പ്രദേശമാണ് ഈ കൊക്കുകൾ എത്തുന്ന ഇടം. ഇവിടം സംരക്ഷിക്കാൻ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. വ്യാപകമായ മണൽഖനനവും മുളങ്കൂട്ടങ്ങളുടെ നാശവും ഈ കൊക്കുസങ്കേതത്തെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു. പല വിദേശപക്ഷികളും മുട്ടയിടുന കാലത്ത് ഇവിടെ എത്തിച്ചേരുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. 62 വർഷത്തിനിടയിൽ ആദ്യമായാണ് കാലിമുണ്ടി കേരളത്തിൽ മുട്ടയിടുന്നത് 2010 -ൽ പനമരത്ത് നിരീക്ഷിച്ചത്. ചിന്നമുണ്ടി, കുളക്കൊക്ക്, പാതിരാക്കൊക്ക്, ചെറുമുണ്ടി, ചായമുണ്ടി, കഷണ്ടിക്കൊക്ക് എന്നിവയെയെല്ലാം ഇവിടെ കണ്ടിട്ടുണ്ട്. അമിതമായ രീതിയിൽ ഇഷ്ടികക്കളങ്ങൾ പ്രവർത്തിക്കുന്നതും പനമരം നേരിടുന്ന മറ്റൊരു പാരിസ്ഥിതിക ഭീഷണിയാണ്.
== അയൽ ഗ്രാമങ്ങൾ ==
* കായക്കുന്ന് ( Kayakkunn )നെല്ലിയമ്പം
* നടവയൽ
"https://schoolwiki.in/ജി_എൽ_പി_എസ്_പനമരം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്