"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 40: വരി 40:


'''ഈ പദ്ധതിയുടെ ഉദ്ഘാടനം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി: നിസാമോൾ ഷാജി നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ: മനോജ് വി.കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ സെക്രട്ടറി സുബൈർ സി.എം സ്വാഗതം ആശംസിക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി: ദിവ്യഗോപി നന്ദിയും രേഖപ്പെടുത്തി . മാധ്യമം പത്രം സർക്കുലേഷൻ മാനേജർ വി എസ് കബീർ ഏരിയ മാനേജർ പരീത് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.'''
'''ഈ പദ്ധതിയുടെ ഉദ്ഘാടനം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി: നിസാമോൾ ഷാജി നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ: മനോജ് വി.കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ സെക്രട്ടറി സുബൈർ സി.എം സ്വാഗതം ആശംസിക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി: ദിവ്യഗോപി നന്ദിയും രേഖപ്പെടുത്തി . മാധ്യമം പത്രം സർക്കുലേഷൻ മാനേജർ വി എസ് കബീർ ഏരിയ മാനേജർ പരീത് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.'''
</font size></center>
[[പ്രമാണം:29312_youtube.png|30px|left]][https://www.youtube.com/channel/UC5kHbErm8SYq239aDtaX4Tw '''സ്കൂൾ യൂട്യൂബ് ചാനൽ''']{{spaces|em}}{{spaces|em}}{{spaces|em}}{{spaces|em}}[[പ്രമാണം:29312_fb.png|30px]] [https://www.facebook.com/profile.php?id=61555528349552 '''സ്കൂൾ ഫേസ്ബുക്ക് പേജ്''']{{spaces|em}}{{spaces|em}}{{spaces|em}}{{spaces|em}}{{spaces|em}}{{spaces|em}}[[പ്രമാണം:29312_blog.png|30px]] [https://sncmlpsneyyassery.blogspot.com/ '''സ്കൂൾ ബ്ലോഗ്''']

21:35, 4 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാഠ്യേതര പ്രവർത്തനങ്ങൾ


ഇംഗ്ലീഷ് തീയറ്റർ ക്യാമ്പ്

കുട്ടികൾക്ക് അനായാസേന ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ കഴിയുന്നതിനും സ്പീക്കിംഗ് സ്കിൽ വികസിപ്പിക്കുന്നതിനും ആയി വിവിധ ലാംഗ്വേജ് ഗെയിമുകളിലൂടെ ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കുന്ന പദ്ധതിയാണ് ഇംഗ്ലീഷ് തീയറ്റർ ക്യാമ്പ് ഈ വർഷം ( 2023-24 ) ആരംഭിച്ച ഈ പദ്ധതിയുടെ ഉദ്ഘാടനം സ്കൂളിലെ അധ്യാപികയും ഫെലോ ഇംഗ്ലീഷ് റിസോഴ്സ് പേഴ്സിനുമായ ശ്രീമതി അനിത കുട്ടപ്പൻ ഉദ്ഘാടനം ചെയ്ത് ക്യാമ്പ് നയിച്ചു. എല്ലാ രണ്ടാം വാരത്തിലും വെള്ളിയാഴ്ച നടക്കുന്ന ഇംഗ്ലീഷ് തിയേറ്റർ ക്യാമ്പിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുക്കുന്നു കൂടാതെ ഓരോ പ്രയോഗങ്ങൾ ഓരോ ആഴ്ചയിൽ കുട്ടികൾക്ക് നൽകുകയും അതിന്റെ പ്രായോഗിക പരിശീലനം നൽകുകയും ചെയ്യുന്നു ഇതിലൂടെ കുട്ടികൾക്കും അധ്യാപകർക്കും ഇംഗ്ലീഷ് ഭാഷയിൽ നൈപുണ്യം നേടാൻ കഴിയുന്നു.

IT അധിഷ്ഠിത പഠനം

അമ്മയ്ക്കൊരു അടുക്കളത്തോട്ടം സ്കൂളിലൊരു പച്ചക്കറിത്തോട്ടം

നെയ്യശ്ശേരി എസ് എൻ സി എം എൽ പി  സ്കൂളിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി അമ്മയ്ക്കൊരു അടുക്കളത്തോട്ടം സ്കൂളിലൊരു പച്ചക്കറിത്തോട്ടം എന്ന പരിപാടി ഉദ്ഘാടനം ചെയ്തു.

രജിസ്റ്റർ ചെയ്ത രക്ഷിതാക്കൾക്ക് സ്കൂളിൽ നിന്നും കരിമണ്ണൂർ കൃഷിഭവൻ്റെ സഹായത്തോടെ വിത്തുകൾ വിതരണം ചെയ്‌തു. ഏറ്റവും നല്ല അടുക്കളത്തോട്ടത്തിന് ക്യാഷ് പ്രൈസും പ്രശസ്തി പത്രവും സ്കൂൾ വാർഷികത്തിൽ വിതരണം ചെയ്യും.

കൃഷിയെ ഒരു സംസ്കാരമായി കാണുക എന്ന പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പ്രധാനപ്പെട്ട മൂല്യങ്ങൾ ഉറപ്പിക്കാൻ കൂടി ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. വിഷമയമായ പച്ചക്കറികൾ തീവില കൊടുത്ത് വാങ്ങുന്ന കുടുബങ്ങൾക്ക് സ്വന്തമായി കൃഷി ചെയ്യുന്നതിലൂടെ ഒരു പരിഹാരം കാണാൻ കഴിയുമെന്നും ആരോഗ്യമുളള ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയുമെന്നും ഉദ്ഘാടനം നിർവഹിച്ച കരിമണ്ണൂർ കൃഷിഭവനിലെ കൃഷി ഓഫീസർ ശ്രീമതി .റാണി ജേക്കബ് പറഞ്ഞു.

സ്റ്റാഫ് സെക്രട്ടറി ശ്രീ.സുബൈർ CM സ്വാഗതം ആശംസിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ്സ് ദിവ്യഗോപി നന്ദിരേഖപ്പെടുത്തി. പി.ടി.എ പ്രസിഡൻ്റ് ശ്രീ.മനോജ് അധ്യക്ഷത വഹിച്ചു.  വാർഡ് മെമ്പർ  നിസാമോൾ ഷാജി അബ്ദുൾ കരീം നൈനുകന്നേൽ , മൈതിൻ പുല്ലോളിൽ എനവർ അശംസകൾ നേർന്നു

ക്വിസ്

ഇതൽ (നിങ്ങൾക്കറിയാമോ) എന്ന പേരിൽ എല്ലാ ആഴ്ചയിലും 5 ചോദ്യഉത്തരങ്ങൾ അടങ്ങുന്ന വീഡിയോ തയ്യാറാക്കി യൂട്യൂബ് വഴി കുട്ടികൾക്ക് നൽകുന്നു. ഈ ചോദ്യ ഉത്തരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ മാസ അവസാനവും ക്വിസ് മത്സരവും വർഷാവസാനം മെഗ മത്സരവും നടത്തുന്നു. അതോടൊപ്പം തന്നെ ഈ വീഡിയോയിലെ ചോദ്യഉത്തരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് രക്ഷിതാക്കൾക്കായി  ക്വിസ് മത്സരവും നടത്തുന്നു.

വായനാ ദിനം, പരിസ്ഥിതി ദിനം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, കേരളപിറവി, ശിശുദിനം,  കൂടാതെ മറ്റു പ്രധാന ദിനാചരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു കൊണ്ട്  ദിനാചരണ ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്നു. മത്സരവിജയികൾക്ക് പ്രത്യേകം തയ്യാറാക്കിയ സർട്ടിഫിക്കറ്റുകളും സ്പോൺസർ ചെയ്ത സമ്മാനങ്ങളും നൽകുന്നു.

ക്വിസ് ഓഫ് ദ ഡേ

കുട്ടികളിൽ പൊതുവിജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി എല്ലാ ദിവസവും അസംബ്ലിയിൽ ഒരേ ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം പറയുന്ന കുട്ടിക്ക് അപ്പോൾ തന്നെ സമ്മാനം നൽകുകയും ചെയ്യും. വർഷാവസാനം ഏറ്റവും കൂടുതൽ ഉത്തരങ്ങൾ പറഞ്ഞ കുട്ടിയെ അതാതു വർഷത്തെ ക്വിസ് ഓഫ് ദ ഡേ മെഗാ വിന്നർ ആയി പ്രഖ്യാപിക്കും.


Every Tuesday 2 Rupees challenge

പരസ്പരം സ്നേഹവും അനുകമ്പയും കുറഞ്ഞ് തന്നിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുന്ന ലോകത്ത് വിശ്വമാനവികൻ എന്ന പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന മഹത്തരമായ ആശയത്തെ കുട്ടികൾക്ക് അനുഭവത്തിലൂടെ മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ്  Every Tuesday 2 Rupees challenge

ജീവകാരുണ്യ ദിനമായി പ്രഖ്യാപിച്ച് എല്ലാ ചൊവ്വാഴ്ച്ച ദിവസവും രണ്ട് രൂപാ വീതം കുട്ടികളും അധ്യാപകരും  സ്കൂളിൽ സജ്ജമാക്കിയ ചലഞ്ച് ബോക്സിൽ നിക്ഷേപിക്കും. വർഷാവസാനം സ്കൂളിൽ നിന്നും അർഹയായ ഒരു കുട്ടിക്ക് നറുക്കെടുപ്പിലൂടെ ഈ പണം ഉപയോഗിച്ച് ഒരു പെൺ ആട്ടിൻകുട്ടിയെ വാങ്ങി നൽകും. ആ ആടിന്  ഉണ്ടാകുന്ന ഒരു കുഞ്ഞിനെ തിരികെ നൽകണം . ഓരോ വർഷവും കൂടുതൽ കുട്ടികൾക്ക് ഇങ്ങനെ ആട്ടിൻ കുട്ടിയെ നൽകാനാകും .

ഈ പദ്ധതിയുടെ ഉദ്ഘാടനം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി: നിസാമോൾ ഷാജി നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ: മനോജ് വി.കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ സെക്രട്ടറി സുബൈർ സി.എം സ്വാഗതം ആശംസിക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി: ദിവ്യഗോപി നന്ദിയും രേഖപ്പെടുത്തി . മാധ്യമം പത്രം സർക്കുലേഷൻ മാനേജർ വി എസ് കബീർ ഏരിയ മാനേജർ പരീത് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.


സ്കൂൾ യൂട്യൂബ് ചാനൽ സ്കൂൾ ഫേസ്ബുക്ക് പേജ് സ്കൂൾ ബ്ലോഗ്