"സെന്റ്.തോമസ് എച്ച്.എസ്.എസ് കീഴില്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 25: വരി 25:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
 
പൂര്‍വ വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ പല ഭാഗത്തും ഉന്നതമായ സ്ഥാനം വഹിക്കുന്നു. കേരള  ഹൈക്കോടതി ജഡ്ജിമാര്‍ വരെ അക്കൂട്ടത്തിലുണ്ട്. മാര്‍ തോമാ സഭയുടെ ഒരു പ്രമുഖ സ്ഥാപനമാണിത്.


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==

01:29, 31 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

സെന്‍റ്. തോമസ്. ഹയര്‍സെക്കന്ററി സ്കൂള്‍ , കീഴില്ലം

മാര്‍ തോമാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂളായി 1922 ല്‍ ആരംഭിച്ചു. മാര്‍ തോമാ സഭാ തിരുമേനി മാര്‍ ഈ പ്രദേശം സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് സ്കൂള്‍ സ്ഥാപിച്ചത്. 1947-ല്‍ ഇത് ഹൈസ്കൂളായി. തുടക്കം മുതല്‍ സ്കൂളിനോട് ചേര്‍ന്ന് ആണ്‍കുട്ടികള്‍ക്കായി ഒരു ബോര്‍ഡിങ്ങ് ഹോം പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തിന്റെ പല ഭാഗത്തു നിന്നുള്ള കുട്ടികള്‍ ഇവിടെ താമസിച്ച് പഠിച്ചു വരുന്നു. 1960-70 കാലഘട്ടങ്ങളില്‍ 1250 കുട്ടികള്‍ 24 ഡിവിഷനിലായി പഠനം നടത്തിയിരുന്നു. റവഃ സി.ഐ. എബ്രഹാം, ശ്രീ. സി.റ്റി. മാത്യു, റവഃ പി.സി. ചെറിയാന്‍, ശ്രീ. സി.കെ. തോമസ് തുടങ്ങിയ പ്രഗത്ഭരായ പ്രഥമാധ്യാപകരുടെ പരിശ്രമത്താല്‍ ഈ സ്കൂള്‍ നാടിന്റെ പ്രകാശ ഗോപുരമായി വര്‍ത്തിച്ചു വരുന്നു. ഡോ. മാത്യൂസ് മാര്‍ അത്തനാസ്യോസ് തിരുമേനിയുടെ ആത്മപരിത്യാഗ സുരഭിലമായ സഭാ സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഈ സ്കൂളില്‍ നിന്നാണ്. അനവധി അധ്യാപകര്‍ പിന്നീട് വൈദികരായി തീര്‍ന്നിട്ടുണ്ട്.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

പൂര്‍വ വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ പല ഭാഗത്തും ഉന്നതമായ സ്ഥാനം വഹിക്കുന്നു. കേരള ഹൈക്കോടതി ജഡ്ജിമാര്‍ വരെ അക്കൂട്ടത്തിലുണ്ട്. മാര്‍ തോമാ സഭയുടെ ഒരു പ്രമുഖ സ്ഥാപനമാണിത്.

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

പിന്‍ കോഡ്‌ : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :