"എം എസ് എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
<gallery>
പ്രമാണം:36051 2023-teachersdaycellibration.jpg|'''''2023-24 അധ്യയന വർഷത്തെ അധ്യാപകദിനത്തോട് അനുബന്ധിച്ച് കുട്ടികൾ വരച്ച ആശംസ കാർഡുകൾ'''''
</gallery>
പഠനത്തോടൊപ്പം തന്നെ പഠ്യേതര വിഷയങ്ങൾക്ക് കൂടെ പ്രാധാന്യം കൽപ്പിച്ചു മുന്നോട്ടു പോകുന്ന വിദ്യാഭ്യാസ നയമാണ് സ്കൂൾ സ്വീകരിച്ചിട്ടുള്ളത്. കുട്ടികളുടെ കല സാഹിത്യ ശാസ്ത്ര കായിക അഭിരുചികൾ വളർത്തിയെടുക്കുവാൻ പ്രേത്യേകം ശ്രദ്ധിക്കുകയും , അതിനായി അധ്യാപകരും കുട്ടികളും ഒരുമിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹയാത്തോടെ കുട്ടികളുടെ കഴിവുകൾ ഏറെ പരിപോഷിപ്പിക്കുവാൻ സാധിച്ചു എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്.
== '''നല്ലപാഠം''' ==
ഓഗസ്റ്റ് 6 2018 നല്ലപാഠം ക്ലബ്ബിൽ അംഗങ്ങളായ കുട്ടികളിൽ ഏതാനും പേരുമായി ആയാപറമ്പ് ഗാന്ധിഭവനിൽ ഏക ഒരു സന്ദർശനം നടത്തി അവിടത്തെ അന്തേവാസികളായ അമ്മമാർക്കും അച്ഛന്മാർക്കും ഒരു പൊതി ഭക്ഷണം കുട്ടികളെക്കൊണ്ട് നൽകുക അവരുടെ അനുഭവങ്ങൾ കുട്ടികളുടെ മനസ്സിൽ സാമൂഹിക ബോധം ഉണർത്താൻ പ്രേരകം ആവുക എന്നീ ചിന്തകൾ ഓടെയായിരുന്നു സന്ദർശനം പോകുന്ന വഴിയിൽ കായംകുളം ബസ് സ്റ്റാൻഡ് അരികിൽ ഭിക്ഷ യാചിച്ചിരുന്ന അംഗവൈകല്യം ബാധിച്ച ആളുകൾക്ക് പൊതിച്ചോറുകൾ നൽകുകയും ചെയ്തു 2018 2018 പ്രളയം വിഴുങ്ങിയ കേരളക്കരക്ക് ഒരു കൈത്താങ്ങ് ആക്കുന്നതിന് ഭാഗമായി ക്ലബ്ബംഗങ്ങൾ ശേഖരിച്ച വസ്ത്രങ്ങളും അരി പയർ മുളക് സാനിറ്ററി നാപ്കിൻ തുടങ്ങിയ അവശ്യവസ്തുക്കൾ മലയാള മനോരമ ഓഫീസ് മുഖാന്തരം ദുരിതാശ്വാസക്യാമ്പുകളിൽ എത്തിക്കുകയും ചെയ്തു
ക്ലബ് മീറ്റിംഗ് കൂടി യുപി ക്ലാസ്സുകളിൽ അവർ ക്രിയേറ്റീവ് സ്പേസ് എന്നപേരിൽ ബുള്ളറ്റിൻ ബോർഡുകൾ സ്ഥാപിച്ചു കുട്ടികളുടെ സർഗാത്മകകഴിവുകൾ പഠനവും പ്രോത്സാഹിപ്പിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തീരുമാനം ക്ലബ്ബംഗങ്ങൾ ഗ്രൂപ്പ് തിരിഞ്ഞ് സ്കൂളിൽ ഗാർഡൻ ഉണ്ടാക്കി ചെടികൾ വയ്ക്കുകയും പരിപാലിക്കുകയും ചെയ്തുവരുന്നു ടൈംടേബിൾ പ്രകാരം ഓരോ ദിവസവും ഓരോ ക്ലാസുകാർ ചെടി നനയ്ക്കുകയും പരിപാലിക്കുകയും ചെയ്യുന്നു ഭക്ഷണ ശീലങ്ങളുടെ സർവ്വേ സെപ്റ്റംബർ 13 2018 കുട്ടികളുടെ ഭക്ഷണ ശീലങ്ങൾ മനസ്സിലാക്കുന്നതിനായി ഒരു സർവേ നടത്തി അതിനായി 12 ക്വസ്റ്റ്യൻസ് ഉൾപ്പെടുത്തിയ ഒരു ക്വസ്റ്റ്യൻ എയർ ഉപയോഗിച്ചു എല്ലാ കുട്ടികൾക്കും ഈ ക്വസ്റ്റ്യൻ എയർ വിതരണം ചെയ്യുകയും ചെയ്തു ഡാറ്റാ കളക്ഷൻ ചെയ്ത് കുട്ടികൾക്കിടയിൽ മാറ്റം വരുത്തേണ്ട ഭക്ഷണശീലങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കുകയും ബേക്കറി ഭക്ഷണങ്ങൾ മിഠായികൾ എന്നിവ എല്ലാവരും തന്നെ ദിവസവും ഉപയോഗിക്കാതിരിക്കാൻ വേണ്ട ബോധവൽക്കരണം കൊടുക്കുകയും കളറും പ്രിസർവേറ്റീവ്സ് മൈദയും അടങ്ങിയ ഭക്ഷണങ്ങൾ വർദ്ധിക്കുവാനും പുതിയ ശീലങ്ങളിലേക്ക് ചുവടുമാറ്റം നടത്തുവാനും കുട്ടികളെ പ്രേരിപ്പിക്കാൻ തുടർ നടപടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
സെപ്റ്റംബർ 27 2018 ക്ലബ്ബിനെ ഭാഗമായി നല്ല ഭക്ഷണ ശീലങ്ങൾ കുട്ടികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി ഒരു രുചി പുസ്തകം തയ്യാറാക്കാൻ തീരുമാനിച്ചു.
കുട്ടികളിൽ ചെറിയ സ്വയംതൊഴിൽ പരിശീലിപ്പിക്കുക ക്രാഫ്റ്റ് പരിശീലനം നൽകുക ചെലവു കുറഞ്ഞ പദ്ധതികൾ നടപ്പിലാക്കുക എന്നീ ഉദ്ദേശങ്ങൾ ഓടെ ഒരു പദ്ധതിക്ക് തുടക്കമിട്ടു സെപ്റ്റംബർ 16 2018 അതിലേക്കായി ആദ്യമായി ഹെഡ് ഹെയർബാൻഡ് നിർമാണത്തിൽ പരിശീലനം നൽകി ഉണ്ടാക്കുകയും ചെയ്തു 25 രൂപ മുതൽ 28 ഹെയർബാൻഡ് ഉണ്ടാക്കി.
ഒക്ടോബർ 16 2018 ക്ലബ് അംഗങ്ങളായ കുട്ടികൾ നെല്ലിക്ക വാങ്ങി ഉപ്പിലിട്ടു പാകമാകാൻ വച്ചു. ആരോഗ്യ ഭക്ഷണം പ്രചരിപ്പിക്കുന്നതിന് ഭാഗമായി കുട്ടികൾക്കിടയിൽ വിൽപ്പന നടത്താൻ വേണ്ടി കപ്പലണ്ടി മുട്ടായിയും തയ്യാറാക്കുവാൻ തീരുമാനമെടുത്തു.
നേച്ചർ ഫോട്ടോ എക്സിബിഷൻ കുട്ടികളെ നമുക്കുചുറ്റുമുള്ള ജൈവവൈവിധ്യം മനസ്സിലാക്കി കൊടുക്കുവാനും ഫോട്ടോഗ്രഫിയിൽ താല്പര്യം പിടിപ്പിക്കുന്നതിനും നേച്ചർ ഫോട്ടോസ് എക്സിബിഷൻ സംഘടിപ്പിച്ചു ലൈഫ് സൈക്കിൾ ഓഫ് ബട്ടർഫ്ളൈ കളർഫുൾ ഇൻസക്ടസ്  സ്പൈഡർ എന്നിവയും ഉണ്ടായിരുന്നു ക്ലബ് കോ-ഓർഡിനേറ്റർ സ്വയം എടുത്ത ഫോട്ടോസ് ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത്.
== '''എം എസ് എം വോയിസ് (റേഡിയോ പോഡ്കാസ്റ്റ് )''' ==
സ്കൂളിന്റെ ഏറ്റവും അഭിമാനായ നേട്ടം ആണ് ഒരു റേഡിയോ പോഡ്കാസ്റ്റ് ആരംഭിച്ചത്. ഇംഗ്ലീഷ് മലയാളം വാർത്തകളും കൂടാതെ പ്രധാനപ്പെട്ട ദിനാചരണങ്ങളുടെ ആഘോഷവും, പ്രാധാന്യവും ഒക്കെ കുട്ടികളായാ ആർ ജെ മാർ റെക്കോർഡ് ചെയ്ത് മൊബൈൽ വഴി അപ്‌ലോഡ് ചെയ്ത് പോരുന്നു. കുട്ടികൾക്ക് പുതിയൊരു വേദി ഒരുക്കി കൊടുക്കുവാൻ ഈ റേഡിയോയ്ക്ക് കഴിഞ്ഞു.
കേൾക്കുവാനായി ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
[https://open.spotify.com/show/4iFZm8yMpKZqV7hFyC2Z2n '''എം എസ് എം വോയിസ്''']
== '''എം എസ് എം എച്ച് എസ് എസ് കായംകുളം യു പി എച്ച് എസ് (സ്കൂൾ യുട്യൂബ് ചാനൽ )''' ==
സ്കൂളിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്.  കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിന്  ഈ ചാനൽ  ഏറെ  പ്രയോജനം ചെയ്തിട്ടുണ്ട്.  കൊവിഡ് മഹാമാരി  കുട്ടികളെ വീട്ടിൽ തന്നെ ഇരിക്കാൻ  പ്രേരിപ്പിച്ച പോൾ  അവരിൽ  ഉറങ്ങി കിടന്നിരുന്ന  കഴിവുകളെ  പുറമേ കൊണ്ടുവരുവാൻ  അവർക്ക് സഹായമായത്  മൊബൈൽ ആണ്.  അങ്ങനെ അവരുടെ കലാ-  സാഹിത്യ വാസനയും  കൃഷി,  പാചകം,  ക്രാഫ്റ്റ്,  എന്നിങ്ങനെ  നിരവധി കഴിവുകൾ മൊബൈലിൽ റെക്കോർഡ് ചെയ്ത് ,  എഡിറ്റ് ചെയ്ത്  അധ്യാപകർക്ക് അയച്ചുതരികയും അവ  യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.  കൂടാതെ സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട  പരിപാടികളും യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യാറുണ്ട്.  ചാനൽ കാണുവാനായി ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
'''[https://www.youtube.com/c/MSMHSSKAYAMKULAMUPHS എം എസ് എം എച്ച് എസ് എസ് കായംകുളം യു പി എച്ച് എസ്]'''
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1152818...2242730" എന്ന താളിൽനിന്ന് ശേഖരിച്ചത്