"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ശൂന്യമായ താൾ സൃഷ്ടിച്ചു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ഫിലിം ക്ലബ്''' ==
സിനിമകൾ എല്ലാക്കാലവും ജനങ്ങളെ ചിന്തിപ്പിക്കുകയും അവരിൽ ആകാംക്ഷ ഉണർത്തുകയും ചെയ്തിടുള്ള  കലാരൂപമാണ് . വിവരസാങ്കേതികവിദ്യ അതിന്റെ പാരമ്യത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ചും ഈ കലാരൂപം വിശകലനം ചെയ്യുന്ന ജീവിതാനുഭവനകളെക്കുറിച്ചും കുട്ടികളിൽ ഒരു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ ഫിലിം ക്ലബ് രൂപീകരിച്ചിരിക്കുന്നത്  കുട്ടികളിലെ ഭാഷാപരിപോഷണവും സാംസ്‌കാരിക ഉന്നതിയുമാണ് ഈ ക്ലബ്ബിന്റെ ആത്യന്തികമായ ലക്ഷ്യങ്ങൾ.


ഞങ്ങളുടെ സ്കൂളിൽ 9, 10 ക്ലാസുകളിലെ കുട്ടികൾക്കായി ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയുണ്ടായി കലാമൂല്യമുള്ള സിനിമകളും ഡോക്യുമെന്ററികളുമാണ് പ്രദർശനത്തിനുണ്ടായിരുന്നത്.  ദി കിഡ്, മോഡേൺ ടൈംസ്, കളർ ഓഫ് പാരഡൈസ് എന്നീ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു. 9, 10 ക്ലാസുകളിലെ 40 കുട്ടികൾ ചലച്ചിത്രം കാണുകയുണ്ടായി. ഈ സിനിമകൾ ആസ്വദിക്കുവാനായി താഴെത്തന്നിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക
[https://www.youtube.com/watch?v=0wg7QjQztlk '''ദി കിഡ്''']
'''[https://www.dailymotion.com/video/x3mhpli മോഡേൺ ടൈംസ്]'''
'''[https://www.youtube.com/watch?v=3_RvGYkUhEk കളർ ഓഫ് പാരഡൈസ്]'''
=== '''<u>എന്റെ പ്രിയപ്പെട്ട ചലച്ചിത്രം</u>''' ===
സ്കൂൾ ഫിലിം ക്ലബ്ബിൽ നിന്നും ജില്ലാ ചലച്ചിത്രമേളയിൽ പങ്കെടുക്കുവാൻ എന്നെ സെലക്ട് ചെയ്തപ്പോൾ ആദ്യം എനിക്ക് അമ്പരപ്പാണ് ഉണ്ടായത് . എനിക്ക് ഒരു ആദ്യ അനുഭവമായിരുന്നു ഈ ജില്ലതല്ല ചലച്ചിത്രോത്സവം. ഒരുപാട് കാര്യങ്ങൾ ഇതിൽ നിന്നും പഠിക്കാൻ പറ്റി. എങ്ങനെ ആണ് ഒരു വേൾഡ് ക്ലാസ്സിക്‌ സിനിമയെ തിരിച്ചറിയാൻ സാധിക്കുന്നത്? ഒരു സിനിമ അതിന് കാലത്തെയും ദേശത്തെയും ഭാഷയേയും അതിജീവിക്കാൻ കഴിയുമെങ്കിൽ അതാണ് ഒരു ക്ലാസ്സിക്‌ സിനിമ.അത്തരത്തിൽ ഉള്ള അഞ്ചു സിനിമകൾ ആണ് ഞങ്ങളെ കാണിച്ചത്
അതിൽ ഒന്നാമത്തേത് "where is my friends" house എന്നാ സിനിമ ആണ്.
ഇതിലെ പ്രധാന കഥാപാത്രങ്ങൾ മൂന്നുപേരാണ്.
ഒന്ന് അഹ്മദ് എന്ന ഒരു ഈ കുട്ടിയും രണ്ട് അവന്റെ കൂട്ടുകാരൻ മുഹമ്മദ് എന്ന കുട്ടിയും പിന്നെ ഒരു പുസ്തകവും. ഈ ഒരു പുസ്തകത്തെ ചുറ്റിപറ്റിയാണ് ഈ സിനിമ നടക്കുന്നത്.
സൗഹൃദങ്ങൾക്ക് യാതൊരു വിത വിലയും നൽകാത്ത ഈ കാലഘട്ടത്തിൽ എന്താണ് സൗഹൃദം എന്ന് നമ്മളെ പഠിപ്പിച്ചു തരുന്നു.
അഹ്‌മദിന്റെ കൂട്ടുകാരന്റെ പുസ്തകം ആഹ്മ്മദിന്റെ കയ്യിൽ ആയി പോകുകയും അത് തിരിച്ചു കൊടുക്കാൻ ആഹ്മ്മദ് നടത്തുന്ന കഷ്ടപ്പാടുകളുമാണ് ഈ സിനിമയിൽ ഓടനീളം ആവിഷ്കരിക്കുന്നത്.പുസ്തകം തിരിച്ചുകൊടുത്തില്ലങ്കിൽ അവൻ ഹോംവർക് ചെയ്യാൻ പറ്റില്ല എന്നും സർ അവനെ ശിക്ഷിക്കുമെന്നും അവൻ അമ്മയോട് പറയുന്നുണ്ടങ്കിലും അമ്മ അവനെ പുസ്തകം നൽകാൻ അനുവദിക്കുന്നില്ല. താൻ മൂലം തന്റെ സുഹൃത്തിന് ശിക്ഷ ലഭിക്കുമെന്ന് മനസ്സിലായ അഹമ്മദ്‌ അമ്മ അറിയാതെ ആ പുസ്തകം തിരിച്ചു കൊടുക്കാൻ പോയി എന്നാൽ എത്ര ശ്രമിച്ചിട്ടും അവനെ കണ്ടുപിടിക്കാൻ സാധിച്ചില്ല.അന്ന് രാത്രി വരെ അവൻ കൂട്ടുകാരനെ തേടി നടന്നു.
477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1986123...2222076" എന്ന താളിൽനിന്ന് ശേഖരിച്ചത്