ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/ആദ്യാക്ഷരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
19629 (സംവാദം | സംഭാവനകൾ)
 
(വ്യത്യാസം ഇല്ല)

13:58, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

ആദ്യാക്ഷരം


 ആദ്യാക്ഷരം പകർന്നു തന്ന നാൾ തൊട്ട് ഓർമ്മച്ചെപ്പിലടച്ചു വെച്ചോരനുഭവക്കൂട്ടുകൾ ഒത്തുചേർന്നൊരൈ സ്ക്രീമിനൊപ്പം നുണച്ചിറക്കbവാനായുള്ള " സെൻറ്റോഫ് '!ക്ലാസിലെ കേമൻ ഞാൻ തന്നെയെന്നഭിമാനപൂർവ്വം സമ്മാനപ്പൊതി വാങ്ങി ആഹ്ലാദിക്കുവാനായുള്ള വാർഷിക പരീക്ഷകൾ ! കാലമേറെ കടന്നു പോയ് പിന്നെ തിരിഞ്ഞൊന്നു നോക്കുമ്പോൾ ഓർമയ്ക്കു തിളക്കം കൂട്ടുവാനായ് ടീച്ചറോ ടൊന്നിച്ചു ചേർന്നുള്ള ക്ലാസ് ഫോട്ടോ! പാട്ടും കഥയും നൃത്തവുമൊത്തുള്ള ആടിത്തിമർക്കലിൻ വേദിയൊരുക്കുന്ന നാട്ടാർ കാൺകെ കുട്ടിപ്പോലീസിൻ വേഷം കെട്ടും വാർഷികാഘോഷ ഘോഷങ്ങൾ 1 കളിച്ചും ചിരിച്ചും കഥ പറഞ്ഞും കളിക്കൂട്ടരായ് മാറിയ ടീച്ചർമാർക്കൊപ്പം കാഴ്ചയുടെ നേരനുഭവങ്ങൾ പകരുന്ന പഠനോ ല്ലാ സയാത്രകൾ | ഒക്കെയും ലോക്ക് ഡൗണിലാക്കി നീ കൊറോണേ ആഗോള ഭീതിവിതച്ചു നീ വന്നീ നാളികേരത്തിൻ്റെ നാട്ടിലും ആശങ്ക മാറ്റാതെ തുടരുന്നുവല്ലോ....: ഒടുവിലിതാവേന ലവധിയിൽ കൂട്ടുകാർക്കൊപ്പം കൂടുവാനാവാതെ യാത്രകളൊന്നും ചെയ്യുവാനാവാതെ പാർക്കിലൊന്നുല്ലസിക്കുവാനാവാതെ പിറന്നാൾക്കോടി യുടുക്കുവാനാവാതെ വിവാഹ സൽക്കാരമൊന്നുമില്ലാതെ വിഷുവിൻഘോഷമാം പടഹധ്വനികളും മത്താപ്പൂത്തിരിച്ചിരികളുമില്ലാതെ ... വീട്ടിലടച്ചിനിയെത്ര നാൾ ഞങ്ങളെ പൂട്ടിയിടും നീ കൊ റോണേ?

             

             
 

പ്രണവ്.ടി.
4B ജി എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത