"ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21068 (സംവാദം | സംഭാവനകൾ)
No edit summary
21068 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 75: വരി 75:
പ്രമാണം:Katholsavam 12.7.23.jpg
പ്രമാണം:Katholsavam 12.7.23.jpg
</gallery>
</gallery>
==മാതൃഭൂമി 'മധുരം മലയാളം' പദ്ധതി==
മാതൃഭൂമി 'മധുരം മലയാളം' പദ്ധതി , പാലക്കാട് പോസിറ്റീവ് സൊല്യൂഷൻസ് എം .ഡി .  സി. സതീഷ്‌കുമാർ വിദ്യാർത്ഥി പ്രതിനിധി അനാമികക്ക് മാതൃഭൂമി പത്രം  നൽകി ഉദ് ഘാടനം ചെയ്‌തു .
പ്രിൻസിപ്പാൾ ടി എൻ മുരളി ,പ്രധാനാദ്ധ്യാപിക കുഞ്ഞുലക്ഷ്മി ,വി എച്‌ എസ്  ഇ പ്രിൻസിപ്പാൾ കെ സി ലേഖ എന്നിവർ സംസാരിച്ചു .
<gallery mode="packed-hover">
പ്രമാണം:21068 maduram malayalam.jpg
</gallery>
==ചാന്ദ്രദിനം 2023 ==
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ,ചാന്ദ്രദിനവുമായി  ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും ശാസ്ത്രബോധം പ്രകടമാകുന്ന കലാപരിപാടികളും പ്രദർശനവും സംഘടിപ്പിച്ചു .  പ്രധാനാദ്ധ്യാപിക ശ്രീമതി കുഞ്ഞുലക്ഷ്മി പരിപാടികൾ ഉദ്‌ഘാടനം ചെയ്‌തു .
<gallery mode="packed-hover">
പ്രമാണം:Chandra2.jpg
പ്രമാണം:Chandra3.jpg
പ്രമാണം:Chandra5.jpg
പ്രമാണം:Chandra4.jpg
</gallery>
==എസ് .പി .സി പാസിംഗ് ഔട്ട് പരേഡ്‌ 02.08.2023==
ഈ വർഷത്തെ എസ് .പി. സി പാസിംഗ് ഔട്ട് പരേഡ്‌ സ്‌കൂൾ  മൈതാനത്ത് നടന്നു.
മലമ്പുഴ നിയോജക മണ്ഡലം  എം .എൽ. എ  ശ്രീ എ പ്രഭാകരൻ സല്യൂട്ട് സ്വീകരിച്ചു .
സ്‌കൂൾ പ്രിൻസിപ്പാൾ  ,പ്രധാനാദ്ധ്യാപിക  ,പി .ടി .എ പ്രസിഡന്റ് ,മലമ്പുഴ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് എന്നിവർ സംസാരിച്ചു. മികച്ച കേഡറ്റുകൾക്ക് ഉപഹാരങ്ങൾ നൽകി
<gallery mode="packed-hover">
പ്രമാണം:21068 SPC 11.jpg
പ്രമാണം:21068 SPC 15.jpg
പ്രമാണം:21068 SPC 13.jpg
പ്രമാണം:21068 SPC 14.jpg
പ്രമാണം:21068 SPC 10.jpg
പ്രമാണം:21068 SPC 6.jpg
പ്രമാണം:21068 SPC 12.jpg
</gallery>
==ഫ്രീഡം ഫെസ്റ്റ് 2023==
"അറിവ് എല്ലാവരിലേക്കും എത്തട്ടെ" എന്ന സന്ദേശവുമായി ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് ആഘോഷത്തിന്റെ ഭാഗമായി മലമ്പുഴ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തനതായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു.
9/8/2023 ന് സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലി കൂടുകയും സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം ലിറ്റിൽ കൈറ്റ്സ് അംഗമായ വൈഷ്ണവി മറ്റുള്ളവർക്ക് നൽകുകയും ചെയ്തു. 10/8/2023 ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ ബോധവൽകരണ ക്ലാസ് കൈറ്റ് മിസ്ട്രസുമാരായ സിന്ധു ടീച്ചർ, വിദ്യ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകി. ഫ്രീഡം ഫെസ്റ്റ് പ്രചാരണത്തിന്റെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും സ്‌കൂൾ ഐടി ലാബിൽ വച്ച്  നടക്കുകയുണ്ടായി. അഞ്ജന യു വി, അലൻ, സഹീർ എന്നീ വിദ്യാർത്ഥികൾ മികച്ച പോസ്റ്ററുകൾ ഉണ്ടാക്കി സമ്മാനാർഹരായി.
11/8/2023 ന് സ്‌കൂളിൽ ഐടി കോർണർ പ്രദർശനം സംഘടിപ്പിച്ചു. രാവിലെ 11 മണിക്ക് പ്രദർശനം സ്‌കൂൾ പ്രഥമ അധ്യാപിക ശ്രീമതി കുഞ്ഞുലക്ഷ്മി ടീച്ചർ ഉദ്‌ഘാടനം ചെയ്‌തു. സ്വതന്ത്ര സോഫ്റ്റ്‌വെയർ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, ആർഡിനോ,റോബോട്ടിക്സ് ഉൽപ്പന്നങ്ങൾ, ഗെയിംസ് സോൺ, മൊബൈൽ ആപ്പ് സോൺ, ആനിമേഷൻ വീഡിയോകൾ തുടങ്ങിയവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. സ്‌കൂളിലെ അധ്യാപകർ,  രക്ഷിതാക്കൾ തുടങ്ങിയവർക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതു കൊണ്ടുള്ള മെച്ചങ്ങൾ ബോധ്യപ്പെടുത്തി. പ്രദർശനം വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു പുത്തൻ അനുഭവമായി.
<gallery mode="packed-hover">
Freedom fest 109.jpg
Freedom fest 108.jpg
Freedom fest107.jpg
Freedom fest 106.jpg
Freedom fest 105.jpg
Freedom fest104.jpg
Freedom fest 103.jpg
Freedom fest101.jpg
Freedom fest 3.jpg
</gallery>
== സ്വാതന്ത്ര്യദിനം==
ഇന്ത്യയുടെ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു .രാവിലെ 9 മണിക്ക് സ്‌കൂൾ പ്രിൻസിപ്പാൾ പതാക ഉയർത്തി .മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് യോഗം ഉദ്ഘാടനം ചെയ്‌തു . കുട്ടികൾ  സ്വാതന്ത്ര്യദിന പ്രതിജ്ഞ പറഞ്ഞു.പി ടി എ  വൈസ് പ്രസിഡന്റ്      ശ്രീ ശിവപ്രസാദ് ,വി എച്‌ എസ്  ഇ. പ്രിൻസിപ്പാൾ കെ സി ലേഖ ,പ്രധാനാദ്ധ്യാപിക ശ്രീമതി കുഞ്ഞുലക്ഷ്മി എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്‌തു സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു .
വിദ്യാർത്ഥികൾക്ക് മധുരം വിതരണം  ചെയ്‌തു .മില്ലെറ്റ്സ് വർഷം ആചരിക്കുന്നതിന്റ ഭാഗമായി  ചെറുധാന്യങ്ങൾ ഉപയോഗിച്ച് ഇന്ത്യയുടെ ഭൂപടം നിർമ്മിച്ചത്  നല്ലൊരു സന്ദേശം കൂടി നൽകുന്ന പ്രവർത്തനം ആയിരുന്നു .
<gallery mode="packed-hover">
Independence 20.jpg
Independence22.jpg
Independence23.jpg
Independence24.jpg
Independence25.jpg
Independence26.jpg
Independence27.jpg
Independence28.jpg
Independence29.jpg
Independence30.jpg
Independence31.jpg
Independence32.jpg
</gallery>
==വാർഷിക ആഘോഷവും മികവ് ഉത്സവവും 2024==
മലമ്പുഴ സ്കൂളിലെ വാർഷികവും യാത്രയയപ്പു സമ്മേളനവും മികവ് ഉത്സവവും  മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ ശ്രീ വി ബിജോയ് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാധിക മാധവൻ അധ്യക്ഷയായി
സർവീസിൽ  നിന്നും വിരമിക്കുന്ന പ്രിൻസിപ്പാൾ ശ്രീ സി മുരളി, പ്രധാനാധ്യാപിക  ശ്രീമതി  കുഞ്ഞിലക്ഷ്മി ,അധ്യാപകൻ ശ്രീ കെ രവികുമാർ എന്നിവർക്ക് യാത്രയപ്പ് നൽകി .സയൻസ് എക്സ്പോ,റോബോട്ടിക്
പ്രദർശനം,കോലാട്ടം,ശാസ്ത്രിയ നൃത്തം,നാടകം,വിമുക്തി ക്യാംപയിൻ എന്നിവ നടത്തി.
==SPC PASSING OUT PARADE FEB 27 2024==
എസ് .പി .സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്‌ സ്കൂളിൽ വച്ച് നടന്നു .
ബഹു എം എൽ എ  ശ്രീ പ്രഭാകരൻ സല്യൂട്ട് സ്വീകരിച്ചു .പ്രിൻസിപ്പാൾ ശ്രീ മുരളി,
വി .എച് .എസ്. ഇ. പ്രിൻസിപ്പാൾ ലേഖ കെ സി ,പ്രധാനാദ്ധ്യാപിക
ശ്രീമതി കുഞ്ഞിലക്ഷ്മി .വി , പി ടി എ പ്രസിഡന്റ്  ശ്രീ എം ആർ ശിവപ്രസാദ്,
വൈസ് പ്രസിഡന്റ് ശ്രീ സക്കീർ എന്നിവർ പങ്കെടുത്തു .കേഡറ്റുകളുടെ പാസിംഗ് ഔട്ടും മെഡൽ വിതരണവും നടന്നു .