"എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 221: വരി 221:


<gallery>
<gallery>
Image:1.JPG |100 px|left| ഓണാശംസകള്‍
ഓണാശംസകള്‍
Image:2.JPG|100 px|ഓണാശംസകള്‍
Image:2.JPG|100 px|ഓണാശംസകള്‍
Image:3.JPG|100 px|ഓണാശംസകള്‍
Image:3.JPG|100 px|ഓണാശംസകള്‍
Image:4.JPG|100 px|ഓണാശംസകള്‍
 
Image:5.JPG|100 px|ഓണാശംസകള്‍
Image:6.JPG|100 px|ഓണാശംസകള്‍
Image:7.JPG|100 px|ഓണാശംസകള്‍
Image:8.JPG|100 px|ഓണാശംസകള്‍
Image:8.JPG|100 px|ഓണാശംസകള്‍
Image:9.JPG|100 px|ഓണാശംസകള്‍
Image:9.JPG|100 px|ഓണാശംസകള്‍
വരി 238: വരി 235:


</gallery>
</gallery>
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

23:48, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി
വിലാസം
പുതുശേരി

പത്തനംത്തിട്ട ജില്ല
സ്ഥാപിതം24 - 04 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, English‌
അവസാനം തിരുത്തിയത്
13-01-201737037




ചരിത്രം

നമ്മുടെ സ്​കൂള്‍

    മലങ്കര സഭാഭാസുരന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസിയോസ്  തിരുമേനിയുടെ  നാമധേയത്തില്‍ സ്ഥാപിതമായ പുതുശ്ശേരി എം.ജി.ഡി ഹൈസ്കൂള്‍ എന്ന വിദ്യാലയ മുത്തശ്ശി നവതി (90വര്‍ഷം) യുടെ നിറവില്‍ നില്‍ക്കുകയാണിന്ന്,വിദ്യാഭ്യാസപരമായി പിന്നോക്കവസ്ഥയിലിരുന്ന ഈ പ്രദേശത്തിന്റെ ഇന്നു കാണുന്ന തരത്തിലുള്ള സര്‍വ്വതോന്മുഖമായ പുരോഗതിക്കു കാരണം,  പഞ്ചപാണ്ഡവരുടെ സ്മരണയെ നിലനിര്‍ത്തുന്ന അഞ്ചിലവിന് തൊട്ടുള്ള പുതുശ്ശേരി കുന്നിന്റെ   നിറുകയില്‍ പരിലസിക്കുന്ന ഈ സരസ്വതിക്ഷേത്രംമാണെന്നുള്ളതിന് സംശയമില്ല. 
    ഏഴര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ നാട്ടില്‍ പ്രബുദ്ധരായ 14 അംഗങ്ങള്‍ പ്രത്യേ​ക വ്യവസ്ഥപ്രകാരം  ഒരു ഉടമ്പടി രജിസ്റ്റര്‍ ചെയ്തു. ചെറിയൊരു  കെട്ടിടത്തില്‍ മിഡിന്‍ സ്​കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1919-ല്‍ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗ്ഗീസ്  പ്രഥമന്‍ കാതോലിക്ക ബാവാ തിരുമനസ്സുകൊണ്ട് നിര്‍വഹിച്ചു. വട്ടശ്ശേരില്‍ തിരുമേനിയോടുള്ള ഭക്ത്യാദരവുകള്‍കൊണ്ടും, ആ  പുണ്യശ്ശേകന്റെ  സ്മരണയെ നിലനിര്‍ത്തുന്നതിനും 1949-ല്‍ പരിശുദ്ധ  ബസേലിയോസ് ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് മാര്‍ ഗീവര്‍ഗ്ഗീസ് ദീവന്നാസിയോസ് (എം.ജി ഡി) എന്ന നാമധേയത്തില്‍ ഒരു ഹൈസ്കൂളായി  ഉയര്‍ത്തി അതിനുവേണ്ടി ഗവണ്‍മെന്റില്‍  നിന്നുള്ള അംഗീകാരം  നേടുന്നതിന് നിരണം ഭദ്രാസന മെത്രാപ്പോലീത്തായിരുന്ന കാലം ചെയ്ത തോമ്മാ മാര്‍ ദീവാന്നാസിയോസ് തിരുമനസ്സുകൊണ്ട് വേണേട സഹായം നല്‍കി. തുടര്‍ന്ന പുരോഗമനത്തിന്റെ  പാതയില്‍  മുന്നേറിയ ഈ വിദ്യാലയം ഇന്ന് തിരുവല്ല വിദ്യാഭ്യസ ജില്ലയിലെ ശ്രദ്ധേയമായ ഒരു ഹൈസ്കൂളായി മാറിയിരിക്കുന്നു. 1964 ല്‍ രണ്ടാഴ്ച നീണ്ടു നിന്ന ശാസ്​ത്ര പ്രദര്‍ശനം മദ്ധ്യ തിരുവിതാംകൂറിന്റെ  ശ്രദ്ധ പിടിച്ചു പറ്റി. 1970 ല്‍ സുവര്‍ണ്ണ ജൂബിലി വര്‍ഷം ആയി കൊണ്ടാടിയ വിദ്യാലയ മുത്തശ്ശി 2009 ല്‍ നവതിയിലെത്തി  പ്രവര്‍ത്തിക്കുന്നുണ്ട് ആഡിറ്റോറിയം, ലൈബ്രറി, ലബോറട്ടറി, സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്ള സ്കൂളില്‍ ഇപ്പോള്‍ നാനൂറ്റിഅന്‍പതോളം വിദ്യാര്‍ത്ഥികളും, മുപ്പത് സ്റ്റാഫ് അംഗങ്ങളും പ്രവര്‍ത്തിക്കുന്നു. 1996 പ്ലാറ്റിനം ജൂബിലി വര്‍ഷമായിരുന്നു.ജനുവരിമാസം ബഹു. മുന്‍ കേരളാ മുഖ്യമന്ത്രി ശ്രീ. എ.കെ. ആന്റണി ഉദ്ഘാടനം ചെയ്ത പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച കമ്പ്യൂൂട്ടര്‍ സെന്റര്‍,താല്പര്യമുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം ലഭിക്കതക്കവണ്ണം പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോഴത്തെ സ്കൂളിന്റെ മാനേജര്‍ അഭിവന്യ മാത്യൂസ് മാര്‍ തേവാദോസ്യോസ് മെത്രാപ്പോലീത്തയാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം, ബാസ്ക്റ്റ് ബോള്‍, വോളി ബോള്‍ ഗ്രൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിന്ജോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരു സ്മാര്‍റ്ര് റൂമ് ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റെഡ് ക്രോസ്.
  • എന്‍.സി.സി.
  • ഐ റ്റി ക്ളബ്ബ്
  • സ്കൂള്‍ മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സൈന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • മാത്ത്സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • എക്കൊ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • നേച്ചര്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • A+ ക്ളബ്ബ്
  • D+ ക്ളബ്ബ്
  • സസ്നേഹം
  • സാന്ത്വനം
  • തൈക്വൊണ്ടൊ
  • കായിക ക്ളബ്ബ്
  • വായന കളരി
  • പത്രം

സ്കൂള്‍ പത്രം

  • ഡയനീഷ്യ 2015-16 ലക്കം I & II*
  • വാര്‍ത്ത പത്രിക 2014-15*

മാനേജ്മെന്റ്

        കോട്ടയം ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ്  & എം. ഡി. സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണ് വിദ്യാലയത്തിന്‍റ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിദ്യന്‍ കാതോലീക്കബാവായും, മാനേജരായി അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലിത്തായും പ്രവര്‍ത്തിക്കുന്നു. കേന്ദ്ര ഓഫീസ് ദേവലോകം കാതോലിക്കേറ്റ് അരമനയോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടു ടി ടി ഐ, എട്ടു ഹയര്‍ സെക്കന്‍റി സ്ക്കൂശ്‍, പതിനൊന്ന് ഹൈസ്കൂള്‍, പന്ത്രണ്ട് യു.പി. സ്കൂള്‍, മുപ്പത്തിയാറ് എല്‍. പി. സ്കൂള്‍, രണ്ട് അണ്‍ എയിഡഡ്, ഏഴ് പബ്ളിക് സ്കൂള്‍ എന്നീ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  

ശ്രീ. സാജന്‍ പി. വര്‍ക്കി പ്രധാന അദ്ധ്യാപകനായി സേവനമനുഷ്ടിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

  • |-1. ശ്രീ. എം. ഇ. ജോര്‍ജ് 1949-52
  • |-2. റവ. ഫാ. ഡബ്ലിയു സി വര്‍ഗീസ് 1952-55
  • |3. ശ്രീ. പി. ജെ. അലക്സാണ്ടര്‍ 1955-57
  • |4. റവ. ഫാ. പി. എ. ഏബ്രഹാം 1957-71
  • |5. ശ്രീമതി മേരി തോമസ് 1971-72
  • |6. ശ്രീ. വി. ജോര്‍ജ് 1972-73
  • |7. ശ്രീ. പി. എം. ജോര്‍ജ് 1973-75
  • |8. ശ്രീ. കെ. പി. ബേബി 1975-77
  • |9. ശ്രീ. പി. റ്റി. മത്തായി 1977-83
  • |10. ശ്രീമതി അന്നമ്മ പി. ചാക്കോ 1983-84
  • |11. ശ്രീ. എസ്. സ്കറിയ 1984-87
  • |12. റവ. ഫാ. പി. എം. സക്കറിയ 1987-89
  • |13. ശ്രീമതി എന്‍‌. യു. അന്നക്കുട്ടി 1989-90
  • |14. ശ്രീ. ഏബ്രഹാം മാത്യു 1990-93
  • |15. ശ്രീ. എം. സി. സക്കറിയ 1993-94
  • |16. ശ്രീ. എ. ഐ വറുഗീസ് 1994-96
  • |17. ശ്രീമതി മറിയാമ്മ സാമുവല്‍ 1996-97
  • |18. ശ്രീ. പി. എം. മാത്യു 1997-2000
  • |19. റവ. ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍ 2000-2001
  • |20. ശ്രീ. എ. സി. ജോസഫ് 2001-2002
  • |21. ശ്രീമതി പി. എം. അച്ചാമ്മ 2002-2005
  • |22. ശ്രീമതി മറിയാമ്മ കെ. ഫിലിപ്പ് 2005-2008
  • |23. റവ. ഫാ. വി. എ. മാത്യു 2008-2010
  • |24. ശ്രീമതി വല്‍സാ പണിക്കര്‍ 2010-2011
  • |25. ശ്രീമതി ആനി കുരുവിള 2011-2014
  • 26. ശ്രീ. പി. ഐ. മാത്യു 2014-2015
  • |27. ശ്രീ. സാജന്‍ പി. വര്‍ക്കി 2015-

|}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • |-H. G. Dr. Yakob Mar Irenios Metropolitan, Malankara Orthodox Church.

|-Bejoy Jacob K. Scientist ISRO Thiruvananthapuram

സ്കൂള്‍ ഗാനം

ഞങ്ങളുടെ സ്കൂള്‍ ഗാനം

|പരിശു ഗീവര്‍ഗ്ഗീസ് ഡയനേഷ്യസ് നാമത്തില്‍

അവികലാത്മ രസം പകര്‍ന്നെപ്പോഴും

പുതുശ്ശേരി മലയുടെ മുടിയിലായി മിന്നും

പരിശുദ്ധ വിദ്യാനികേതമെ വെല്‍ക.

അഞ്ചിലവന്‍പോടു കൊഞ്ചിയ നാട്ടില്‍

സഞ്ചിത ശാഖി ലതകളിണങ്ങി

തഞ്ചും മമ വിദ്യാലയം എം.ജി.ഡി.നിത്യം

അഞ്ചട്ടെ ആയിരം കുഞ്ഞുങ്ങള്‍ ഹ്രിത്തില്‍

പരിശുദ്ധ ബാവാ തന്‍ ഭരണത്തില്‍ കീഴില്‍

പുതുമോദമേറ്റമിയലും മഹിതേ

ഗുരുവരശ്രേണിയാല്‍ പുളകിത ധന്യേ

അരുളുക ശരണം നി ചിരകാലമമ്മേ

അരുളുക ശരണം ..... നീ.. ചിരകാലമമ്മേ

രചന:ശ്രീ.കെ.ആര്‍.നാരായണന്‍‌ നായര്‍,മീനടം

സംവിധാനം: ശ്രീ.കെ.കെ റാഫേല്‍,തൃശ്ശൂര്‍|

പുരോഗതിയുടെ പാതയിലെ നാഴികക്കല്ലുകള്‍

1919 - താഴെ പറയുന്ന 14 അംഗങ്ങള്‍ ചേര്‍ന്ന് പുതുശ്ശേരി എം.ജി.ഡി ഇംഗീഷ് സ്കൂള്‍ സ്ഥാപിച്ചു കൈതയില്‍ അവിരാ ചാണ്ടപ്പള്ള (കുഞ്ഞച്ചന്‍) കൈതയില്‍ തെക്കന്നാട്ടില്‍ ചാണ്ടപ്പിള്ള മാമ്മന്‍ കൈതയില്‍ പുത്തന്‍പുരയില്‍ ചാണ്ടപ്പിള്ള അബ്രഹാം കൈതയില്‍ ചാവടിയില്‍ ചാണ്ടപ്പിള്ള അലക്സാണ്ടാര്‍ കൈതയില്‍ താഴത്തേപ്പീടികയില്‍ അലക്സന്ത്രയോസ് കത്തനാര്‍ കൈതയില്‍ മുണ്ടോക്കുളത്ത് ചാണ്ടിപ്പള്ള അവിരാ വട്ടശ്ശേരി പൊയ്ക്കുടിയില്‍ യൗസേഫ് യൗസേഫ് മഞ്ഞനാംകുഴിയില്‍ ചാണ്ടി അലക്സാണ്ടര്‍ മാരോട്ടുമഠത്തില്‍ ചെറിയ കുഞ്ഞ് മാരേട്ടുമഠത്തില്‍ പുന്തലത്തോഴത്ത് നൈനാന്‍ ഉമ്മന്‍ മൂവക്കോട്ട് കുഞ്ചെറിയ വടക്കേ മഞ്ഞനാംകുഴിയില്‍ ചാണ്ടി ചാണ്ടി കണ്ണമല തോമസ് ചാണ്ടി ഈട്ടിക്കല്‍ യോഹന്നാന്‍ തൊമ്മി 1949 - ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു . പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതിയന്‍ കാതോലിക്ക ബാവ മാര്‍ ഗീവര്‍ഗീസ് ദീവന്നാസിയോസ് ഹൈസ്കൂള്‍ എന്ന പേര് നല്കി 1952 - എസ്.എസ്.എല്‍.സി. ആദ്യ ബാച്ച് 1961 - ബേസില്‍ ഹാള്‍ പണികഴിപ്പിച്ചു 1968 - നസ്രാണി ട്രോഫി നേടി 1969 - സ്കൂളില്‍ രണ്ടാഴ്ച് നീണ്ടുനിന്ന ശാസ്ത്ര പ്രദര്‍ശനം നടത്തി 1970-71 - സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു ഓഫീസ് കെട്ടിടത്തിന്റെ രണ്ടാം നിലയുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ചു 1971 - തോമാ മാര്‍ ദിവന്നാസിയോസ് ആഡിറ്റോറിയം പണിതു 1971 - പുതുശ്ശേരി അദ്ധ്യാപക ബാങ്കിന് പുതുശ്ശേരി എം.ജി.ഡി ഹൈസ്കൂളില്‍ തുടക്കംകുറിക്കുന്നു 1976 - നസ്രാണി ട്രോഫി നോടി 1980 - വജ്രജൂബിലി ആഘോഷിച്ചു . ന്യൂ ബ്ലോക്ക് നിര്‍മ്മിച്ചു 1984 - ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു 1989 - സപ്തതി ആഘോഷിച്ചു 1996 - പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. കമ്പ്യൂട്ടര്‍ സെന്റര്‍ ആരംഭിച്ചു 1998 - സ്കൂള്‍ റോഡ് ടാര്‍ ചെയ്തു 1999 - ഇന്റര്‍നെറ്റ് ലഭിച്ചു 2003 - സ്കൂള്‍ ബസ് വാങ്ങി. കുരിശിന്‍തൊട്ടി പണികഴിപ്പിച്ചു IT ജില്ലാതല മത്സരങ്ങളില്‍ സമ്മാനര്‍ഹരായി 2004 - എം.ജി.ഡി ജൂണിയര്‍ ഇംഗീഷ് മീഡിയം സ്കൂള്‍ ആരംഭിച്ചു - തിരുവല്ല വിദ്യാഭ്യാസ ജില്ലാ, പത്തനംതിട്ട ജില്ല എന്നീ ബാസ്കറ്റ് ബോള്‍ മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനം - എന്‍. സി. സി. ജൂണിയര്‍ ഡിവിഷനില്‍ ദക്ഷിണ കേരളത്തില്‍ നിന്ന് ഒന്നാം സ്ഥാനം 2005 - ലൈബ്രറി ഹാള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് രണ്ട് ദിവസം പുസ്തക പ്രദര്‍ശന വിപണന മേള നടത്തി 2006 -എം.ജി.ഡി. ഹൈസ്കൂള്‍,എം.ജി.ഡി. ഹയര്‍സെക്കന്റ്റി സ്കൂളായി ഉയര്‍ത്തപ്പെട്ടു -സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ ഏറ്റം മികച്ച ഐ.റ്റി ലാബിനു നല്കുന്ന അവാര്‍ഡ് ലഭിച്ചു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും അവാര്‍ഡ് എറ്റു വാങ്ങി. - ഐ.റ്റി ജില്ലാ ചാമ്പ്യന്‍സ് ട്രോഫി നേടി.സംസ്ഥാന മത്സരത്തില്‍ പങ്കെടുത്ത് സി ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു - പുതിയ സ്കൂള്‍ബസ് വാങ്ങി 2007- ഹയര്‍ സെക്കണ്ടറി സയന്‍സ് ലാബുകളുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ചു .ഐ.റ്റി ജില്ലാതല മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടി 2008 - എസ്.എസ്.എല്‍.സി.നൂറ്മേനി വിജയം.ഒരു കുട്ടിക്ക് എല്ലാ വിഷയത്തിനും A+ Grade ഉം ലഭിച്ചു. 2009 - എസ്.എസ്.എല്‍.സി രണ്ട് കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും A+ Grade. - ഐ റ്റി ജില്ലാ തല മത്സരത്തില്‍ സ്കൂളിന് രണ്ടാം സ്ഥാനവും സംസ്ഥാന സംസ്ഥാന തല മത്സരത്തില്‍ രണ്ട് കുട്ടികള്‍ക്ക് ബി ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു .- നവതിയോടനുബന്ധിച്ച് സ്കൂള്‍ സുവനീര്‍ പ്രസിദ്ധീരകരിച്ചു .-ക്രിക്കറ്റ് പിച്ച് സ്ഥാപിച്ചു

ഓണാഘോഷം 2009‍

  • ഓണാഘോഷം 2009‍

വഴികാട്ടി

{{#multimaps:9.413713, 76.646288| zoom=15}}