"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം/ഗ്രന്ഥശാല എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/ഗ്രന്ഥശാല എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
22:05, 26 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
- ↑ മലയാളം .ഇംഗ്ലീഷ് ,ഹിന്ദി ,അറബിക് എന്നീ ഭാഷകളിലായി ധാരാളം പുസ്തകകങ്ങളുടെ ശേഖരങ്ങൾ ,പുസ്തക കോട്ട എന്ന പരിപാടിയിലൂടെ പുസ്തകകങ്ങൾ കുട്ടികളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ശേഖരിച്ചു
ഒരു സ്കൂളിന്റെ സിരാകേന്ദ്രമാണ് ലൈബ്രറി. വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും നല്ല പുസ്തകങ്ങൾ സഹായകമാകും. നല്ല പുസ്തകങ്ങൾ നല്ല സുഹൃത്തുക്കളാണ്. നല്ല വായന നല്ല പൗരനെ രാജ്യത്തിനു സമ്മാനിക്കും.
നല്ല ചങ്ങാതികളാകാൻ പറ്റിയ വിവിധ വിഭാഗത്തിലുള്ള പുസ്തകങ്ങളുടെ കലവറയാണ് കെ കെ എം ജി വി എച്ച് എസ്സിന്റെ ഗ്രന്ഥശാല.കാലങ്ങൾ പഴക്കമുള്ള പുസ്തകശേഖരം, പഴയ തലമുറ പഠിച്ചിരുന്ന വിവിധ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ, വേദങ്ങൾ, ഇതിഹാസങ്ങൾ, മതഗ്രന്ഥങ്ങൾ, വിവിധ നിഘണ്ടുക്കൾ, എൻസൈക്ലോപീഡിയകൾ...... ഇവയെല്ലാം ആ കലവറയെ സമ്പന്നമാക്കുന്നു. ആദ്യകാലത്തേതുൾപ്പെ ടെയുള്ള നോവലുകൾ, കഥകൾ, നാടകങ്ങൾ, കവിതകൾ, സഞ്ചാരസാഹിത്യങ്ങൾ, ആത്മകഥകൾ,ജീവചരിത്രങ്ങൾ, ലേഖനസമാഹാരങ്ങൾ, നിരൂപണങ്ങൾ, കേരളചരിത്രപുസ്തകങ്ങൾ..... തുടങ്ങി ഒരു വിദ്യാർത്ഥിക്ക് വായിച്ച് ആസ്വദിക്കാനും വിജ്ഞാനം നേടാനുമുതകുന്ന ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ...... കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, അറബി, ചരിത്രം, സയൻസ്, കണക്ക് വിഷയങ്ങളുമായി ബന്ധപ്പെട്ട നൂറുകണക്കിന് പുസ്തകങ്ങൾ.... ബാലസാഹിത്യ കൃതികളുടെ സമ്പന്നത വേറെയും.
മൊബൈൽ പോലെയുള്ള ആധുനിക മാധ്യമങ്ങൾക്ക് അടിമകളായി നശിക്കാതെ
"ഒരു നല്ല പുസ്തകം നൂറ് സുഹൃത്തുക്കൾക്ക് തുല്യമാണ്. എന്നാൽ ഒരു നല്ല സുഹൃത്ത് ഒരു നല്ല ലൈബ്രറിക്ക് തുല്യവും "എന്ന മഹത് വാക്യം സാർഥകമാക്കാൻ 'കെ കെ എമ്മിലെ വിദ്യാർത്ഥികൾക്ക് കഴിയും ;കഴിയട്ടെ.