"പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി/അക്ഷരവൃക്ഷം/സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

15:48, 19 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്വപ്‍നം

നിലാവുള്ള രാത്രി. അമ്പിളിമാമനെ കാണിച്ച് കുഞ്ഞിന് ചോറ് കൊടുക്കുകയായിരുന്നു അമ്മ. രണ്ട് ദിവസമായി ജോലിക്ക് പോയിട്ട്. ഇനി 14 ദിവസം ജോലിക്ക് വരേണ്ട എന്ന് മേസ്തിരി പറഞ്ഞിരുന്നു. അയൽവാസി മാള‍ുപറയുന്നത് കേട്ട‍ു, ഇനി പുറത്തിറങ്ങാനും പാടില്ലത്രേ..ബസും ട്രെയിനും ഒന്നും ഓടില്ലാന്ന്.

അപ്പു മുറ്റത്തേക്കിറങ്ങി, പഴയൊര‍ു പാത്രത്തിൽ വെള്ളം വെയ്ക്കുന്ന‍ു. വേനൽ കാലമായതിനാൽ പക്ഷികൾക്കും വെള്ളം നൽകണമെന്ന് സ്‍ക‍ൂൾ പ‍ൂട്ടിയ അന്ന് രാജ‍ു മാഷ് പറ‍‍ഞ്ഞിര‍ുന്ന‍ു. ഇന്നാണെങ്കിൽ പതിവില്ലാത്ത വിധം പക്ഷികൾ ബഹളം വെക്കുന്നു. പുകയും പൊടിയുമൊന്നും ഇല്ലാത്തത് കൊണ്ടാണോ ഇവയെല്ലാം ഇങ്ങനെ അട്ടഹസിക്കുന്നത്! അപ്പ‍ു അകത്തേക്ക് കയറി. ആകെ പേടിയാകുന്നു. ക‍‍ുട്ടികളുടെ അച്ചന് പാലക്കാടാണ് ജോലി. ഇനി എങ്ങിനെ നാട്ടിൽ വരും? എങ്ങിനെ മരുന്ന് വാങ്ങും?

പെട്ടെന്ന് കുടിലിനുള്ളിൽ നിന്നും ഒരു കരച്ചിൽ. അമ്മേ...... അമ്മ അകത്തേക്ക് നോക്കി. അപ്പുവാണ്. അവന്റെ അടുത്തുനിന്നും ഒരാൾ ഓടിപ്പോകുന്നു! അമ്മ ഓടിച്ചെന്ന് അപ്പുവിനെയും കൊച്ചനിയനേയും കൂടി വാരിയെടുത്തു. അമ്മ മൂന്നുപേർക്കും കാവലിരുന്ന് ഉറക്കി. ഇരുന്നിരുന്ന് അമ്മയും അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു. അപ്പോഴതാ ഒരാൾ ഓല മറക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്നു മറ്റൊരാൾ വാതിൽ തുറക്കാൻ ശ്രമിക്കുന്നു. അയാൾ അകത്തു കയറി കുഞ്ഞുങ്ങളെ ഓരോരുത്തരായി എടുത്ത് പുറത്തേക്ക് കൊണ്ടുപോകുന്നു. ഓരോ കുഞ്ഞിനെയും എടുത്ത് തീയിലേക്ക് എറിയുന്നു. അവസാനത്തെ കുഞ്ഞിനെയും എറിയാൻ മുതിരുമ്പോൾ അമ്മ കരഞ്ഞുകൊണ്ട് ചാടിവീണു. ഞെട്ടിയെണീറ്റ‍ു!

അവർ ചുറ്റും നോക്കി തൻറെ മൂന്ന് പൊന്നു മക്കളും അല്ലാതെ വേറൊരാളും അവിടെയില്ല. വാതിൽ അടഞ്ഞു തന്നെ കിടക്കുന്നു. അമ്മയുടെ കരച്ചിൽ കേട്ട് അപ്പു ചാടിയെണീറ്റു. എന്താ അമ്മേ..? എല്ലാം കേട്ട് അവൻ പറഞ്ഞു. അമ്മ വെറുതെ സ്വപ്നം കണ്ടതാ. ഞങ്ങൾ ഒരിക്കലും അമ്മയെ വിട്ട് എവിടെയും പോകില്ല. ഒരാളും ഞങ്ങളെ കൊണ്ടു പോവുകയും ഇല്ല. അവൻ അമ്മയെ പുണർന്നു. അമ്മ മക്കളെ ചേർത്തണച്ചു കൊണ്ട് വീണ്ടും കിടന്നു....

പെട്ടന്ന് ഒര‍ു ശബ്‍ദം വാതിലിൽ ആരോ മ‍ുട്ട‍ുന്ന‍ു.മക്കളെല്ലാം പേടിച്ച് കരയാൻ തുടങ്ങി. അൽപം കഴിഞ്ഞ് പതുക്കെ വാതിൽ തുറന്ന് നോക്കി. പുറത്ത് ഒര‍ു സഞ്ചി നിറയെ സാധനങ്ങൾ. ദ‍ൂരെ മാസ്‍ക്ക് ധരിച്ച ഒരാൾ ഓടിപ്പോക‍ുന്നു. സ‍ഞ്ചിയ‍ുടെ മ‍ുകളിൽ ഒര‍ു മര‍ുന്ന് കവർ! തുറന്ന് നോക്കി.അവർക്കുള്ള ഗുളിക തന്നെ. ഒര‍ു നെട‍ുവീർപ്പോടെ അമ്മ പറ‍ഞ്ഞ‍ു.. ദൈവമേ... നീ ഞങ്ങളെ കാത്ത‍ു!. ശ‍ുഭം

റിൻഷാ ഷെറിൻ
VII D പി.ടി.എം.യു.പി.എസ്.മുള്ളിയാകുറിശ്ശി
മേലാറ്റ‍ൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 19/ 02/ 2024 >> രചനാവിഭാഗം - കഥ