"വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഗ്രന്ഥശാല) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.എച്ച്.എസ്സ്.എസ്സ്.ബ്രഹ്മമംഗലം/ഗ്രന്ഥശാല എന്ന താൾ വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:15, 19 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
ഗ്രന്ഥശാല
മലയാള ചെറുകഥകൾ നോവലുകൾ കവിതകൾ പഠനങ്ങൾ ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ ഉള്ള വിവിധ പുസ്തകങ്ങൾ റഫറൻസ് ബുക്കുകൾ എന്നിവയടക്കം പതിനായിരത്തോളം പുസ്തകങ്ങളുടെ ശേഖരവുമായി ബ്രഹ്മമംഗലം സ്കൂളിന്റെ ഗ്രന്ഥശാല പ്രവർത്തനങ്ങൾ നടത്തുന്നു. കൂടാതെ വായനാമൂല എന്ന ഒരു നൂതന സംവിധാനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വായന മൂലയിൽ ഒരു ടെലിവിഷൻ സൗകര്യം കൂടെയുള്ളതിനാൽ വിദ്യാഭ്യാസ സംബന്ധമായ പരിപാടികളുടെ കുട്ടികൾക്ക് കാണിക്കാൻ കഴിയുന്നു. വായന മൂലയി ലൂടെ ദിവസേനയുള്ള പത്രങ്ങൾ കുട്ടികൾക്ക് വായിക്കാനായി നൽകുന്നു.
സാമൂഹിക സാംസ്കാരിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് ചർച്ച സമ്മേളനങ്ങൾ, ബോധവൽക്കരണ സെമിനാറുകൾ, കേരള ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായനാ വാരാചാരണം അതോടൊപ്പം ക്വിസ്മത്സരം പ്രസംഗമത്സരം മുതലായവയും സംഘടിപ്പിക്കുന്നു