"വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/കൊറോണ ഭീതിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.എച്ച്.എസ്സ്.എസ്സ്.ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/കൊറോണ ഭീതിയിൽ എന്ന താൾ വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/കൊറോണ ഭീതിയിൽ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
11:15, 19 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
കൊറോണ ഭീതിയിൽ
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രം (സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രം (മെർസ്), കോവിഡ്-19 എന്നിവ വരെ ഉണ്ടാകാൻ ഇട ആക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രം (SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം. അങ്ങനെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് അവ വളരെ വേഗം പടർന്ന് കയറി ജീവൻ എടുക്കുന്ന വിധം ആവുന്നു. ഇതിനോട് അകം തന്നെ അനേകം ജീവനുകൾ കൊറോണ കവർന്ന് കഴിഞ്ഞു. ഇനി എത്ര പേരെ നമ്മുക്ക് ഇടയിൽ നിന്ന് കവരും എന്ന് അറിയില്ല.ഇത്രേം അധികം ജീവൻ പൊലിയാൻ ഒരു പരിധി വരെ കാരണം നമ്മൾ ഒക്കെ തന്നെ ആണ്. ഓരോരുത്തരും കാണിച്ച അശ്രദ്ധ മൂലം എത്ര പേര് ആണ് കഷ്ട്ടപ്പെടുന്നത്! ഒന്നും അറിയാത്ത എത്രയോ പേര് ബുദ്ധിമുട്ടുന്നുണ്ട്.ഈ അവസ്ഥയുടെ ഭീകരത ഏറ്റവും അധികം അനുഭവിച്ചത് ചൈനയും ഇറ്റലിയും മറ്റും ആണ്. ഇന്ത്യയിൽ അത്തരത്തിൽ കോവിഡ് പടർന്നാൽ ഉയർത്ത് എണീക്കാൻ ആവാതെ തകർന്നു തരിപ്പണം ആയി പോവും എന്ന കാര്യത്തിൽ സംശയമില്ല.ഇപ്പോ തന്നെ മറ്റ് ഉള്ള രാജ്യങ്ങളെ അപേക്ഷിച്ച് പല കാര്യങ്ങളിലും ഒരുപാട് ഒരുപാട് പുറകിൽ ആണ് നമ്മുടെ ഇന്ത്യ. അപ്പോ ഇത് പോലെ ഉള്ള ഓരോ മാരക വൈറസുകളും കൂടി വന്നാൽ ഉള്ള അവസ്ഥ എടുത്ത് പറയേണ്ട കാര്യം ഇല്ലല്ലോ. ഇതിനേക്കാൾ ഒക്കെ രസം ഉള്ള ഒരു കാര്യം ഉണ്ട്. ഓരോ ഇരുപത് ആവുമ്പോഴും ഇത് പോലെ ഉള്ള അസുഖങ്ങൾ വരാറുണ്ട്. ഉദാഹരണത്തിന് ആയിരത്തി എഴുന്നൂറ്റി ഇരുപത് (1720) പ്ലെഗ് ആയിരത്തി എണ്ണൂറ്റി ഇരുപത് (1820) കോളറ ആയിരത്തി തൊള്ളായിരത്തി ഇരുപത് (1920) സ്പാനിഷ് ഫ്ലൂ രണ്ടായിരത്തി ഇരുപത് (2020) കൊറോണ വൈറസ് ഓരോ നൂറ് വർഷം കൂടുമ്പോഴും ഇങ്ങനെ ഒരു മഹാ ദുരന്തം സംഭവിക്കുന്നുണ്ട്. ഇത് കൊണ്ട് ചിന്താഗതി മാറി മറിയുമോ എന്ന് കണ്ടറിയാം. ജീവിതത്തിൽ തീർച്ചയായും മാറ്റം ഉണ്ടാകും അത് ഒരിക്കലും നല്ല മാറ്റം ആവും എന്ന് തോന്നുന്ന് ഇല്ല.ജീവിതം കുറച്ചു കൂടി ദുരിതം ആവും അത് എങ്ങനെ ആവും ഓരോരുത്തരും അതി ജീവിക്കാൻ പോവുക എന്നത് ആർക്കും പ്രവചിക്കാൻ കഴിയില്ല. ഒക്കെയും കണ്ടും അനുഭവിച്ചും അറിയേണ്ടത് ആണ്. ഇതിനിടെ ആരും മറക്കരുതാത്ത ഒരുപാട് പേരുണ്ട് ഓരോ ജീവനും രക്ഷിക്കാൻ വേണ്ടി സ്വയം ബലിയാടായി തീർന്നവർ. ഇങ്ങനെയും നന്മ വറ്റാത്ത മനുഷ്യർ ഉണ്ട് എന്ന് കാണിച്ച് തന്നവർ.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 02/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 19/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം