"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
 
{{Yearframe/Header}}
= '''അക്കാദമിക് പ്രവർത്തനങ്ങൾ (മുൻ വർഷങ്ങൾ)''' =
= '''അക്കാദമിക് പ്രവർത്തനങ്ങൾ (മുൻ വർഷങ്ങൾ)''' =


വരി 244: വരി 244:
</gallery>
</gallery>


=== '''<u>6. ചാന്ദ്രദിനാഘോഷം</u>''' ===
=== '''<u>6</u>'''<u>. ചാന്ദ്രദിനാഘോഷം</u> ===
[[പ്രമാണം:Chandradinam2022-1.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Chandradinam2022-1.png|നടുവിൽ|ലഘുചിത്രം]]


വരി 314: വരി 314:


== 2. പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
== 2. പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
=== <u>സ്കൂൾ പ്രവേശനോത്സവം 2023-24</u> ===
[[പ്രമാണം:14755-mtsgupsmtr-praveshanothsavam202324--1.jpg|ലഘുചിത്രം|398x398ബിന്ദു]]
പുതിയ അധ്യയന വർഷത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് സ്കൂൾ പ്രവേശനോത്സവം ജൂൺ 1 ന് വിദ്യാലയത്തിൽ ആഘോഷിച്ചു. ഇത്തവണ ഉപജില്ലാതല പ്രവേശനോത്സവവും വിദ്യാലയത്തിലായിരുന്നു. രണ്ടു മാസത്തെ അവധിക്കാലത്തെ കളിചിരികൾക്ക് ശേഷം പഠനം പാല്പായസമാക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് വിദ്യാലയത്തിൽ പ്രവേശനോത്സവത്തിന് നാന്ദിയായത്. കഴിഞ്ഞ ഒരാഴ്ചയായി അധ്യാപകരും രക്ഷിതാക്കളും സന്നദ്ധ സംഘടനകളെല്ലാം തന്നെ വിദ്യാലയത്തെ സജ്ജമാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു. തലേദിവസം ക്ലാസുമുറികളും സ്കൂൾ പരിസരവും കുരുത്തോലകൾ കൊണ്ടും വർണക്കടലാസുകൾ കൊണ്ടും അലങ്കരിച്ചിരുന്നു. കുട്ടികൾക്കായി സമ്മാനപ്പൊതികളും അക്ഷരകിരീടവും വർണ ബലൂണുകളുമെല്ലാം തയ്യാറാക്കിയിരുന്നു.
       രാവിലെ 10 മണിയോടെ ചടങ്ങുകൾ ആരംഭിച്ചു. തിരുവനന്തപുരം മലയിൻകീഴ് ജി എൽ പി ബി സ്കൂളിൽ മുഖ്യമന്ത്രി നടത്തുന്ന സംസ്ഥാനതല ഉദ്ഘാടനം തത്സമയം സ്റ്റേജിൽ കാസ്റ്റ് ചെയ്തിരുന്നു. നവാഗതരെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വേദിയിലേക്ക് വിശിഷ്ടാതിഥികൾക്കൊപ്പം ആനയിച്ചു. വർണബലൂണുകൾ കൈയിൽ കിട്ടിയ കുരുന്നുകൾ കാണികൾക്ക് വിരുന്നായി.
പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ-ചാർജ് ശ്രീ ശ്രീജിത്ത് കുമാർ സ്വാഗതഭാഷണം നടത്തി. പൊതുസമൂഹത്തിന്റെ പിന്തുണയോടെ വിദ്യാലയത്തിനുണ്ടായ നേട്ടങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ എം രതീഷ് അധ്യക്ഷനായിരുന്നു.
<gallery>
പ്രമാണം:14755-mtsgupsmtr-praveshanothsavam2023-24-2.jpg
പ്രമാണം:14755-mtsgupsmtr-praveshanothsavam2023-24-3.jpg
പ്രമാണം:14755-mtsgupsmtr-praveshanothsavam2023-24-4.jpg
പ്രമാണം:14755-mtsgupsmtr-praveshanothsavam2023-24-5.jpg
പ്രമാണം:14755-mtsgupsmtr-praveshanothsavam2023-24-6.jpg
പ്രമാണം:14755-mtsgupsmtr-praveshanothsavam2023-24-7.jpg
</gallery>
''' ''' മട്ടന്നൂർ മണ്ഡലം എം എൽ എ ശ്രീമതി ശൈലജ ടീച്ചർ പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനച്ചടങ്ങിൽ തന്റെ രസകരമായ വിദ്യാലയാനുഭവങ്ങൾ ഓർത്തെടുത്തത് കൗതുകകരമായിരുന്നു. മുനിസിപ്പൽ തല പ്രവേശനോത്സവത്തിൽ പങ്കെടുക്കേണ്ടതിനാൽ നഗരസഭാധ്യക്ഷനും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും‍ നേരത്തെ വിദ്യാലയം സന്ദർശിച്ച് മടങ്ങിയിരുന്നു. ചടങ്ങിൽ വെച്ച് മുനിസിപ്പാലിറ്റി വിദ്യാലയങ്ങൾക്ക് നൽകുന്ന കുടിവെള്ള കിയോസ്ക് വിദ്യാലയം ഏറ്റുവാങ്ങി.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറ്‍ ശ്രീ വി ബാബുമാസ്റ്ററും സമഗ്രശിക്ഷ ബി പി സി ശ്രീ ജയതിലകനും ചേർന്ന് കുട്ടികൾക്കുള്ള സമ്മാനക്കിറ്റുകൾ വിതരണം ചെയ്തു. കലക്ടർ@ സ്കൂൾ പ്രോഗ്രാമിന്റെ ഭാഗമായുള്ള ബിന്നുകളും ചടങ്ങിൽ വിദ്യാലയത്തിന് കൈമാറി.
മുൻ ഹെഡ്മാസ്റ്റർ ശ്രീ എം പി ശശിധരൻ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി അജിന പ്രമോദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും തുടർന്ന് നടന്നു. സ്റ്റാഫ് സിക്രട്ടറി ശ്രീമതി ഐശ്വര്യ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. പങ്കെടുത്ത എല്ലാവർക്കും പായസവും ഉച്ചക്ക് സദ്യയും ഒരുക്കിയിരുന്നു.


== 3. തനത് പ്രവർത്തനങ്ങൾ ==
== 3. തനത് പ്രവർത്തനങ്ങൾ ==
=== '''1.ക്ലാസ് തല രക്ഷാകർതൃ സംഗമങ്ങളും സചിത്രപഠന ശില്പശാലയും''' ===
പുതിയ അധ്യയന വർഷം ജൂൺ 1 ന് തന്നെ പ്രൗഢിയോടെ ആരംഭിച്ചു. സ്കൂൾ തല പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് നീങ്ങാൻ തുടങ്ങി. പുതിയ ക്ലാസും പുതിയ കൂട്ടുകാരും പുതിയ അനുഭവങ്ങളും പുത്തൻ പ്രതീക്ഷകളും പിറവിയെടുത്തു. അധ്യാപകരും രക്ഷിതാക്കളും പൊതു സമൂഹവും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന സിനർജി- അതിനായി എല്ലാവരേയും പരിചയപ്പെടാനായി ക്ലാസ തല രക്ഷാകര‍തൃ സംഗമങ്ങൾ വിദ്യാലയത്തിൽ ആരംഭിച്ചു. പല ദിവസങ്ങളിലായി നടത്തനാണ് സ്കൂൾ ആസൂത്രണ സമിതിയിൽ തീരുമാനിച്ചിട്ടുള്ളത്.
      ഒന്ന്, രണ്ട് കാല്സിന്റെ ക്ലാസ് തല പി ടി എ യോഗവും സചിത്ര പഠനം പരിശീലനവും ഒരുമിച്ചാണ് ജൂൺ 16 ന് ഉച്ചക്ക് ശേഷം വിദ്യാലയത്തിൽ നടന്നത്. പത്ത് വാക്കുകളേക്കാൾ ശക്തമാണ് ഒരു ചിത്രം. ഭാഷാ പഠനത്തിനുള്ള സ്വാഭാവിക വഴിയായ ആശയാവതരണത്തിന് കൂടുതൽ തെളിമ നൽകിയാണ് സചിത്രപാഠത്തിന്റെ പരിശീലനം രക്ഷിതാക്കൾക്കായി വിശിഷ്യ അമ്മമാർക്കായി ക്ലാസിൽ നടന്നത്. ക്ലാസ് തല പി ടി എ ക്ക് മുന്നോടിയായുള്ള പൊതു സെഷനിൽ പുതിയ ഹെഡ്മാസ്റ്റർ ശ്രീ സി മുരളീധരൻ രക്ഷിതാക്കളെ പരിചയപ്പെടുകയും സ്വന്തം അനുഭവങ്ങളുമായി കണ്ണി ചേർത്ത് വിദ്യാലയ പ്രവർത്തനങ്ങളെ സമ്പുഷ്ടീകരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും സംസാരിച്ചു. ശ്രീമതി ഐശ്വര്യ ടീച്ചർ സചിത്രപാഠത്തെക്കുറിച്ച് വിശദമായി പ്രസന്റേഷനിലൂടെ വിശദീകരിച്ചു. തുടർന്നായിരുന്ന ക്ലാസ് തല പി ടി എ കൾ
   ക്ലാസ് തല പി ടി എ ക്ക് മുന്നോടിയായുള്ള പൊതു സെഷനിൽ പുതിയ ഹെഡ്മാസ്റ്റർ ശ്രീ സി മുരളീധരൻ രക്ഷിതാക്കളെ പരിചയപ്പെടുകയും സ്വന്തം അനുഭവങ്ങളുമായി കണ്ണി ചേർത്ത് വിദ്യാലയ പ്രവർത്തനങ്ങളെ സമ്പുഷ്ടീകരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും സംസാരിച്ചു. ശ്രീമതി ഐശ്വര്യ ടീച്ചർ സചിത്രപാഠത്തെക്കുറിച്ച് വിശദമായി പ്രസന്റേഷനിലൂടെ വിശദീകരിച്ചു. തുടർന്നായിരുന്ന ക്ലാസ് തല പി ടി എ കൾ.
ക്ലാസ് തല പി ടി എ യോഗത്തിൽ ക്ലാസ് അധ്യാപകർ എല്ലാവർക്കും സ്വാഗതമാശംസിക്കുകയും പഠനത്തിൽ കുട്ടികളെ പിന്തുണക്കേണ്ട കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തി, അക്ഷരത്തിലേക്ക് കുട്ടികളെ എങ്ങനെ നയിക്കാമെന്ന് വിശദീകരിക്കുന്നതിനൊപ്പം എല്ലാ രക്ഷിതാക്കൾക്കും അവരവരുടെ കുട്ടികളെ വെച്ച് ട്രൈ ഔട്ട് നടത്തുകയും ചെയ്തു. രക്ഷിതാക്കളിൽ ഏറെ ആത്മവിശ്വാസമുണ്ടാക്കാൻ പര്യാപ്തമായിരുന്നു പ്രവർത്തനം. ഡയറി പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ കൂടി പങ്കാളിത്തത്തോടെ എങ്ങിനെ നടത്താമെന്നും ഉദാഹരണ സഹിതം വിശദമാക്കി. സചിത്രപാഠത്തിലെ വിഭവങ്ങൾ  ഓരോ രക്ഷിതാവും തയ്യാറാക്കുകയും ആവശ്യമായ സാമഗ്രികൾ ക്ലാസ് അധ്യാപകർ ഉറപ്പുവരുത്തുകയുംം ചെയ്തിരുന്നു. കുട്ടികൾക്ക് സചിത്രപാഠ പ്രവർത്തനം ഏറെ സഹായകരമായിരിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. പ്രവർത്തനങ്ങൾക്ക് ശേഷം അതിന്റെ വിലയിരുത്തൽ നടന്നു. വൈകിട്ട് 4.30 ഓടെ പ്രവർത്തനങ്ങൾക്ക് വിരാമമായി. ചൊവ്വ, ബുധൻ ദിവസങ്ങളിലായി മറ്റ് ക്ലാസുകളുടെ പി.ടി.എ കൾ കൂടി നടക്കും.


== 4.ദിനാചരണങ്ങൾ ==
== 4.ദിനാചരണങ്ങൾ ==
=== 1.പരിസ്ഥിതി ദിനാഘോഷവും ജൈവവൈവിധ്യ പാർക്ക്  നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനവും ===
<gallery perrow="3">
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-1.jpg
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-2.jpg
</gallery>പരിസ്ഥിതി ദിനാഘോഷങ്ങളുടെ ആസൂത്രണഘടത്തിലാണ് വിദ്യാലയത്തിന് ജൈവവൈവിധ്യ പാർക്ക് അനവദിച്ചുകൊണ്ടുള്ള വാർത്ത കൂടി എത്തിയത്. സസ്യ ജന്തു വൈവിധ്യവും ജനിതക വൈവിധ്യവുമെല്ലാമുള്ള പാർക്ക് കുട്ടികൾക്കായി തയ്യാറാക്കുന്നത് ഏറെ സന്തോഷകരം തന്നെ. പാർക്കിന്റെ നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പി ടി എ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
ജൂൺ 5 ന് രാവിലെ 10 മണിക്ക് ബഹു.കണ്ണൂർ ജില്ലാ കലക്ടർ ശ്രീ ചന്ദ്രശേഖർ ഐ എ എസ് സ്കൂളിന്റെ മുൻവശത്ത് മൈതാനത്തോട് ചേർന്ന് സജ്ജമാക്കിയ സ്ഥലത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ഔപചാരിക നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തുനഗരസഭാ ചെയർമാൻ ശ്രീ എൻ ഷാജിത്തും വൃക്ഷത്തൈ നട്ടു. തുടർന്ന് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ സി മുരളീധരൻ സ്വാഗതമാശംസിച്ചു. നഗരസഭാധ്യക്ഷൻ ശ്രീ എൻ ഷാജിത്ത് അധ്യക്ഷനായിരുന്നു. ബഹു ജില്ലാ കലക്ടർ ശ്രീ ചന്ദ്രശേഖർ കുട്ടികളോട് സംസാരിച്ചു. ജൈവവൈിധ്യ പാർക്കിന്റെ നിർമ്മാ പ്രവൃത്തിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചതായി പ്രഖ്യാപിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ എം രതീഷ്, നഗരസഭാ കൗൺസിലർ ശ്രീ പ്രശാന്ത്,എ ഇ ഒ ശ്രീ വി ബാബു, ബി പി സി ശ്രീ ജയതിലകൻ, എസ് ആർ ജി കൺവീനർ ശ്രീ ശ്രീജിത്ത് മാസ്റ്റർ മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി അജിന പ്രമോദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഓയിസ്ക മട്ടന്നൂർ ചാപ്റ്ററിന്റെ പ്രതിനിധി ശ്രീ പി സതീഷ് കുമാർ പരിസ്ഥിതി ദിന സന്ദേശം നൽകി. നേരത്തെ സ്കൂള‍്‍ മുറ്റത്തെ വൃക്ഷങ്ങളുടെ തറകളിൽ പരിസ്ഥിതി സന്ദേശങ്ങൾ മനോഹരമായി അവർ സജ്ജീകരിച്ചിരുന്നു. വിദ്യാലയത്തിന്റെ ചിരകാല മോഹങ്ങളിലൊന്നായ ബട്ടർ ഫ്ലൈ പാർക്ക് സജ്ജീകരിക്കുന്നതിന് എല്ലാവിധ പിന്തുണയും ഓയിസ്ക അറിയിച്ചിട്ടുണ്ട്. ഓയിസ്ക പ്രവർത്തകരോടുള്ള വിദ്യാലയത്തിന്റെ നന്ദി അറിയിക്കുന്നു.
തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികളും വേദിയിൽ നടന്നു.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് ശ്രീ സജിത്ത് മാഷ് നയിച്ചു. പവർ പോയിന്റ് പ്രസന്റേഷനുകളും വീഡിയോകളും കോർത്തിണക്കിയ അവതരണം പ്രത്യേകം സജ്ജീകരിച്ച എൽ ഇ ഡി വാളിലൂടെ അവതരിപ്പിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. 11.45 മുതൽ ഉച്ചവരെ നീണ്ട ക്ലാസ് ഏറെ ഫലപ്രദമായിരുന്നു. പരിസ്ഥിതി വാരാചരണത്തോട് അനുബന്ധിച്ച ഇലയറിവ്, ക്വിസ്, പോസ്റ്റർ രചന, അവതരണങ്ങൾ തുടങ്ങിയവ നടന്നു.
<gallery>
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-3.jpg
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-4.jpg
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-5.jpg
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-6.jpg
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-7.jpg
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-8.jpg
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-9.jpg
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-10.jpg
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-11.jpg
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-12.jpg
പ്രമാണം:14755-mtsgupsmtr-paristhididinam2023-24-13.jpg
</gallery>
=== '''<u>2. വായനാമാസാചരണം</u>''' ===
[[പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-1.jpg|ലഘുചിത്രം]]
                     
'''ജൂൺ 19 ന് ആരംഭിച്ച് ജൂലായ് 18 വരെ നീളുന്ന തരത്തിൽ വായനാദിനം വായനാമാസമായി ആചരിക്കുവനാണ് വിദ്യാലയം തീരുമാനിച്ചിരുന്നത്. വായനാമാസത്തിന്റെ ഉദ്ഘാടനം പ്രത്യേകമായി ചേർന്ന അസംബ്ലിയിൽ വെച്ച് പ്രസിദ്ധ സാഹിത്യപ്രവർത്തകനും വിദ്യാലയത്തിലെ മുൻ അധ്യാപകനും കൈരളി ബുക്സിന്റെ എഡിറ്ററുമായി പ്രവർത്തിക്കുന്ന ശ്രീ സുകുമാരൻ പെരിയച്ചൂർ നിർവ്വഹിച്ചു.'''
<gallery>
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-2.jpg
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-3.jpg
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-4.jpg
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-5.jpg
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-6.jpg
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-7.jpg
</gallery>
'''വായനയുടെ സാധ്യകളിലൂടെ മാലയാള ഭാഷയുടെ മഹത്വത്തെ വാഴ്ത്തിയ അദ്ദേഹം തന്റെ കുഞ്ഞു ചോദ്യങ്ങളിലൂടെ വായന എന്നത് എന്താണെന്ന് വിശദീകരിച്ചു. വിജയികളായ കുട്ടികൾക്ക് ക്യാഷ് അവാർഡും പുസ്തകങ്ങളും സമ്മാനിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സി മുരളീധരൻ സ്വാഗതമാശംസിച്ചു. വായനാദിന പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.. പി ടി എ പ്രസിഡണ്ട് ശ്രീ എം രതീഷ അധ്യക്ഷ ഭാഷണം നിർവ്വഹിച്ചു. എസ് ആർ ജി കൺവീനർ ശ്രീ ശ്രീജിത്ത് മാസ്റ്റർ ആസംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സിക്രട്ടറി ചടങ്ങിന് നന്ദി പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ വ്യതസ്തങ്ങളായ പരിപാടികൾ നടന്നു.'''
=== <u>3.അന്താരാഷ്ട്ര യോഗ ദിനം 2023</u> ===
[[പ്രമാണം:14755-mtsgupsmtr-yogadinam2023-24-1.jpg|നടുവിൽ|ലഘുചിത്രം|259x259ബിന്ദു]]
'''ശാരീരികവും മാനസികവുമായ സുസ്ഥിതിയാണ് ആരോഗ്യം. മാനസികമായ സുസ്ഥിതി ഉറപ്പുവരുത്തുന്നതിൽ യോഗക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് കരുതപ്പെടുന്നു. എല്ലാ വർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി (International Yoga Day) ആചരിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം നിർദ്ദേശിച്ചത്. യോഗയുടെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് എല്ലാ വർഷവും ജൂൺ മാസത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. ഭാരതീയ സംസ്‌കാരം ലോകത്തിനു നൽകിയ സംഭാവനകളിൽ ഒന്നാണ് യോഗാഭ്യാസം. ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിത്യപരിശീലനത്തിലൂടെ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകൾ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമമുറയാണ് യോഗ.'''
'''യോഗ പരിശീലിക്കുന്നതിന്റെ നിരവധി നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം 2023 ആചരിക്കുന്നു. ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനമായ 2023-ലെ പ്രമേയം “ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” - വസുധൈവ കുടുംബകം” എന്നതുതന്നെ.'''<gallery>
പ്രമാണം:14755-mtsgupsmtr-yogadinam2023-24-2.jpg
പ്രമാണം:14755-mtsgupsmtr-yogadinam2023-24-3.jpg
പ്രമാണം:14755-mtsgupsmtr-yogadinam2023-24-4.jpg
പ്രമാണം:14755-mtsgupsmtr-yogadinam2023-24-5.jpg
</gallery><nowiki>                                                      </nowiki>'''അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിലും പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു. മട്ടന്നൂർ നഗരസഭ ആയുഷ് വിഭാഗം മേധാവി ഡോ. അപർണ യോഗദിനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കുകയും യോഗയെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു. വജ്രാസനം, ബാലാസനം എന്നിവ കുട്ടികളെക്കൊണ്ട് ഡമോൺസ്ട്രേറ്റ് ചെയ്യിച്ചു.'''
'''ഹെഡ്മാസ്റ്റർ ശ്രീ സി മുരളീധരൻ സ്വാഗതമാശംസിച്ച ചടങ്ങിൽമ മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി അജിന പ്രമോദ് അധ്യക്ഷയായിരുന്നു. ശ്രീമതി റീത്ത ടീച്ചർ, ശ്രീമതി സീന ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം അംഗങ്ങൾ അവതരിപ്പിച്ച മ്യൂസിക്കൽ യോഗ ഏറെ ആകർഷകമായിരുന്നു. യോഗ ഇൻസ്ട്രക്ടർ ഡോ. ആതിര പരിശീലിപ്പിച്ച കുട്ടികൾ എസ് എസ് എസ് എസ് കൺവീനർ ശ്രീമതി ശ്രീബയുടെ നേതൃത്വത്തിലാണ് പരിപാടികൾ അവതരിപ്പിച്ചത്. കുട്ടികൾക്ക് യോഗ പരിശീലനം നടൽകാനുള്ള ശ്രമങ്ങൾക്ക് തുടക്കമായിട്ടുണ്ട്. സ്റ്റാഫ് സിക്രട്ടറി ശ്രീമതി ഐശ്വര്യയുടെ നന്ദി പ്രകാശനത്തോടെ ചടങ്ങുകൾ അവസാനിച്ചു.'''
=== <u>4. '''അന്താരാഷ്ട്ര ഒളിമ്പിക് ദിനം'''</u> ===
<gallery>
പ്രമാണം:14755-mtsgupsmtr-olympicday2023-34-1.jpg
പ്രമാണം:14755-mtsgupsmtr-olympicday2023-24-1.jpg
</gallery>'''കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ കൂടുതൽ ശക്തിയിൽ എന്ന മുദ്രാവാക്യവുമായി മാനരാശിയുടെ ഐക്യഗാഥകൾ പാടിക്കൊണ്ടാണ് ഓരോ ഒളിമ്പിക്സും നമ്മുടെ മുന്നിലേക്കെത്തുന്നത്. ക്രിസ്തുവിന് മുമ്പ് എട്ടാം നൂറ്റാണ്ടിൽ ആരംഭിച്ചതായി കരുതപ്പെടുന്ന ഈ കായിക മാമാങ്കത്തിന് ഗ്രീക്ക് ഐതിഹ്യകഥയിലെ സിയൂസുമായാണ് ബന്ധം. സ്വർഗത്തിന്റെ അധിപനായതിന്റെ സ്മരണക്കായി ഒളിമ്പിയ താഴ്വരയിൽ നടത്തിയ കായിക വിനോദങ്ങളാണ് ഒളിമ്പിക്സായി മാറിയതത്രെ. ക്രിസ്തവർഷം നാലാം നൂറ്റാണ്ടുവരെ നിലനിന്ന പുരാതന ഒളിമ്പിക്സിന് പിന്നീട് തുടർച്ചയുണ്ടാകുന്നത് ബാരൻ പിയറി ഡി കുുമ്പർട്ടിന്റെ ശ്രമഫലമയാണ്. 1894 ജൂൺ 23 ന് അദ്ദേഹത്തിന്റെ മേൽക്കൈയിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി സ്ഥാപിതമായി. ഈദിനം പിന്നീട് ഒളിമ്പിക് ദിനമായും മാറി.'''
'''ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ കായികാധ്യാപകനായ ശ്രീ കെ എം ലൗജിത്ത് മാഷുടെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഒളിമ്പിക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. എസ് ആർ ജി കൺവീനർ ആശംസകൾ നേർന്നു. കൂട്ടയോട്ടം ഹെഡ്മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.'''
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907707...2099336" എന്ന താളിൽനിന്ന് ശേഖരിച്ചത്