"ഗവ. യു പി എസ് ഉള്ളൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[https://ml.wikipedia.org/wiki/%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%87%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%B0%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%BC മഹാകവി ഉള്ളൂർ] എസ് പരമേശ്വരയ്യരുടെ പിതാവ് ഈ പ്രദേശത്തെ ഒരു ബ്രാഹ്മണ കുടുംബത്തിലെ അംഗമായിരുന്നു. മഹാകവിയുടെ പ്രൈമറി വിദ്യാഭ്യാസം അദ്ദേഹത്തിന്റെ ജന്മദേശമായ ചങ്ങനാശ്ശേരിയിൽ ആയിരുന്നു . അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ഉള്ളൂർ എന്ന സ്ഥലനാമം മഹാകവിയുടെ ഖ്യാതിയോടൊപ്പം പ്രസിദ്ധമായിത്തീർന്നു . | [https://ml.wikipedia.org/wiki/%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%87%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%B0%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%BC മഹാകവി ഉള്ളൂർ] എസ് പരമേശ്വരയ്യരുടെ പിതാവ് ഈ പ്രദേശത്തെ ഒരു ബ്രാഹ്മണ കുടുംബത്തിലെ അംഗമായിരുന്നു. മഹാകവിയുടെ പ്രൈമറി വിദ്യാഭ്യാസം അദ്ദേഹത്തിന്റെ ജന്മദേശമായ ചങ്ങനാശ്ശേരിയിൽ ആയിരുന്നു . അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ഉള്ളൂർ എന്ന സ്ഥലനാമം മഹാകവിയുടെ ഖ്യാതിയോടൊപ്പം പ്രസിദ്ധമായിത്തീർന്നു . | ||
എൽ പി സ്കൂളിന് അടുത്തായി 1926 ൽ ദേവാലയം മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ഉണ്ടായിരുന്നു .ഇവിടുത്തെ കുട്ടികൾ ഈ സ്കൂളിലാണ് അപ്പർ പ്രൈമറി വിദ്യാഭ്യാസം നടത്തിയിരുന്നത്. മാനേജ്മെൻറ് ന് സ്കൂൾ നടത്തിക്കൊണ്ടുപോകാൻ താൽപര്യമില്ലാതെ വന്ന സാഹചര്യത്തിൽ 1986 ൽ ശ്രീ ടി.എം ജേക്കബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് സ്കൂൾ നിർത്തലാക്കുകയും ഗവൺമെൻറ് എൽ പി സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത് അപ്പർ പ്രൈമറി സ്കൂൾ ആക്കുകയും ചെയ്തു . | എൽ പി സ്കൂളിന് അടുത്തായി 1926 ൽ ദേവാലയം മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ഉണ്ടായിരുന്നു .ഇവിടുത്തെ കുട്ടികൾ ഈ സ്കൂളിലാണ് അപ്പർ പ്രൈമറി വിദ്യാഭ്യാസം നടത്തിയിരുന്നത്. മാനേജ്മെൻറ് ന് സ്കൂൾ നടത്തിക്കൊണ്ടുപോകാൻ താൽപര്യമില്ലാതെ വന്ന സാഹചര്യത്തിൽ 1986 ൽ ശ്രീ ടി.എം ജേക്കബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് സ്കൂൾ നിർത്തലാക്കുകയും ഗവൺമെൻറ് എൽ പി സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത് അപ്പർ പ്രൈമറി സ്കൂൾ ആക്കുകയും ചെയ്തു . |
21:21, 12 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരുടെ പിതാവ് ഈ പ്രദേശത്തെ ഒരു ബ്രാഹ്മണ കുടുംബത്തിലെ അംഗമായിരുന്നു. മഹാകവിയുടെ പ്രൈമറി വിദ്യാഭ്യാസം അദ്ദേഹത്തിന്റെ ജന്മദേശമായ ചങ്ങനാശ്ശേരിയിൽ ആയിരുന്നു . അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ഉള്ളൂർ എന്ന സ്ഥലനാമം മഹാകവിയുടെ ഖ്യാതിയോടൊപ്പം പ്രസിദ്ധമായിത്തീർന്നു .
എൽ പി സ്കൂളിന് അടുത്തായി 1926 ൽ ദേവാലയം മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ഉണ്ടായിരുന്നു .ഇവിടുത്തെ കുട്ടികൾ ഈ സ്കൂളിലാണ് അപ്പർ പ്രൈമറി വിദ്യാഭ്യാസം നടത്തിയിരുന്നത്. മാനേജ്മെൻറ് ന് സ്കൂൾ നടത്തിക്കൊണ്ടുപോകാൻ താൽപര്യമില്ലാതെ വന്ന സാഹചര്യത്തിൽ 1986 ൽ ശ്രീ ടി.എം ജേക്കബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് സ്കൂൾ നിർത്തലാക്കുകയും ഗവൺമെൻറ് എൽ പി സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത് അപ്പർ പ്രൈമറി സ്കൂൾ ആക്കുകയും ചെയ്തു .
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ സ്കൂളിലെ എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ, സ്പെഷ്യൽ യൂണിഫോം, ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ മുതലായവ നൽകി സഹായിക്കുന്നത് കാനറാബാങ്ക്, ഇളങ്കാവ് ക്ഷേത്ര കമ്മിറ്റി, ഡോക്ടർ ഗോപിനാഥ് സ്കാനിംഗ് സെൻറർ,എഫ് സി ഐ ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് മുതലായ സംഘടനകളാണ്.ഓടിട്ടതും, ചോർന്നൊലിക്കുന്നതുമായ രണ്ടു പഴയ കെട്ടിടങ്ങൾ ആണ് സ്കൂളിന് ഉണ്ടായിരുന്നത്. ഈ അവസരത്തിൽ മലയാള മനോരമ, സ്കൂൾ കുട്ടികളെ സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാക്കി തീർക്കാൻ നടത്തുന്ന നല്ലപാഠം ക്ലബ് സ്കൂളിൽ ആരംഭിച്ചു.
2014 ൽ സ്കൂളിൽ ജോയിൻ ചെയ്ത പ്രിയ ജോൺ എന്ന അധ്യാപിക കൺവീനർ ആയി സ്കൂളിൽ ധാരാളം സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ നടന്നു. പിന്നീട് ജോയിൻ ചെയ്ത മുഹമ്മദ് റസൽ എന്ന അധ്യാപകനും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അധ്യാപകരും കുട്ടികളും രക്ഷാകർത്താക്കളും ചേർന്നു നടത്തിയ പ്രവർത്തങ്ങൾക്ക് മലയാള മനോരമയുടെ നല്ല പാഠം പുരസ്‌കാരം ലഭിച്ചു. ഈ അവസരത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ആയ കെ. വി മോഹൻ കുമാർ സാറിനോട് സ്കൂളിന്റെ പ്രതിസന്ധികൾ അറിയിച്ചതിൻ പ്രകാരം പുരസ്കാര വേദിയിൽ തന്നെ ഉള്ളൂർ സ്കൂളിന് ഡി. പി. ഐ പ്ലാൻസ് ഫണ്ട് പ്രകാരം ഒരു കോടി രൂപയുടെ കെട്ടിടം നൽകാം എന്ന് പ്രഖ്യാപിക്കുകയുണ്ടായി.അങ്ങനെ ആണ് 2018 ൽ habitat ശങ്കർ ജി യുടെ മേൽനോട്ടത്തിൽ മനോഹരമായ പുതിയ കെട്ടിടം സ്കൂളിന് ലഭിച്ചത്. ഈ പുരസ്കാര നിറവിൽ ഊർജസ്വലരായ അധ്യാപകർ, കുട്ടികൾ രക്ഷാകർത്താകൾ ധാരാളം പ്രവർത്തങ്ങൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഇതിൽ എടുത്തു പറയേണ്ടത് അധ്യാപികമാർഅവരുടെ സ്വർണം പണയം വച്ചു കുട്ടികൾക്കായ് വാങ്ങിയ omni വാൻ, ഡ്രൈവർക്കു കൊടുക്കാൻ കാശ് ഇല്ലാത്തതിനാൽ അത് സ്വന്തമായി ഓടിച്ചത് അദ്ധ്യാപകൻ മുഹമ്മദ് റസൽആണ്, ഓണം ഘോഷയാത്രയിൽ സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ ഫ്ലോട്ട്,ജൈവ പച്ചക്കറി കൃഷിക്കു ലഭിച്ച സംസ്ഥാന അവാർഡ്അംഗവൈകല്യമുള്ളവർക്ക് നൽകിയ വീൽ ചെയറുകൾ... തുടങ്ങിയവയാണ്ചില മികച്ച പ്രവർത്തനങ്ങൾ. ഞങ്ങളുടെ പ്രവർത്തന ങ്ങൾക്കു ശക്തി പകരുവാൻ പിന്നീട് പല സുമനസ്സുകളും, സംഘടനകളും മുന്നോട്ടു വന്നു. സ്കൂളിന്റെ ശക്തമായ അഭ്യൂദയ കാംക്ഷിയായ ഡോക്ടർ ഗോപിനാഥ്, ഗുരുവായൂരപ്പൻ അസോസിയട്സ് ചെയർമാൻ ശ്രീ. അനിൽകുമാർ, മെട്രോ സ്കാൻ ശ്രീ. ചെറിയാൻ റോട്ടറി ക്ലബ്, KEY സംഘടന, പൂർവ്വ വിദ്യാർഥി സംഘടന, TVM RCC ഇവയൊക്കെ എടുത്തു പറയത്തക്കവയാണ്.പുതിയ കെട്ടിടം വന്നതും അധ്യാപകരുടെ നേതൃത്വവും കുട്ടികൾ കൂടുന്നതിനു കാരണമായി. പ്രിയ ജോൺ, ശ്രീദേവി പി. കെ ,ദീപ C. K ഇവരുടെ നേതൃത്വത്തിൽ നടത്തിയ വീട് സന്ദർശനം കുട്ടികൾ100% വർദ്ധിക്കുന്നതിനു കാരണമായി .