"ജി.എൽ.പി.എസ് പുന്നയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (added Category:24213 using HotCat)
വരി 14: വരി 14:
നാലപ്പാട്ട് പാമ്പിൻ കാവിൽ അനവധി വർഷങ്ങളായി വളർന്നു നിൽക്കുന്ന നീർമാതളം, കുളം അവിടെ മനോഹരമാക്കുന്നു.
നാലപ്പാട്ട് പാമ്പിൻ കാവിൽ അനവധി വർഷങ്ങളായി വളർന്നു നിൽക്കുന്ന നീർമാതളം, കുളം അവിടെ മനോഹരമാക്കുന്നു.
വർഷത്തിലൊരിക്കലാണ് നീർമാതളം  പൂക്കാറുള്ളത് .
വർഷത്തിലൊരിക്കലാണ് നീർമാതളം  പൂക്കാറുള്ളത് .
[[വർഗ്ഗം:24213]]

21:29, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പുന്നയൂർ

കമലാസുരയ്യ സാംസ്കാരിക നിലയം

പൂരങ്ങളുടെ നാടായ തൃശൂർ ജില്ലയിലെ ചാവക്കാട് ബ്ലോക്കിലെ പുന്നയൂർ ഗ്രാമപഞ്ചായത്തിലാണ് ജി എൽ പി എസ് പുന്നയൂർ സ്ഥിതി ചെയ്യുന്നത് .പുന്നയൂർ ദേശം സ്വാതന്ത്ര്യത്തിനുമുൻപ് വടക്കേ മലബാർ ബ്രിട്ടീഷ് ഭരണത്തിൽ കീഴിലായിരുന്നു .പെരുമ്പടപ്പ് സ്വരൂപത്തിൽ കീഴിലായിരുന്ന എലിയങ്കോട് കോവിലകം ആയിരുന്നു ഇവിടെ ഭരണം നടത്തിയിരുന്നത് .

              നിറയെ പുന്നമരങ്ങൾ പൂത്തു നിന്നിരുന്ന പൂഴി നിറഞ്ഞ നാട്ടുപാതകളും പറമ്പുകളും ഈ നാടിനെ പുന്നയൂരാക്കി .കുട്ടനാടൻ പാടശേഖരങ്ങൾക്കിടയിലൂടെ 

ഏലിയാങ്കോടു കോവിലകത്തേക്കു നീങ്ങുമ്പോൾ മലയാളത്തിന്റെ സാഹിത്യ തറവാടായ നാലപ്പാട്ട് തറവാട് കാണാം .കമലാസുരയ്യ സാംസ്‌കാരിക സമുച്ചയം , കുമരങ്കോട് സുബ്രമണ്യ സ്വാമി ക്ഷേത്രം പുന്നയൂർ ഗ്രാമത്തിന്റെ പ്രത്യകതകളാണ് .കൂടാതെ പുന്നയൂർ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായ കാർട്ടൂണിസ്റ്റ് കുട്ടി എടക്കഴിയൂർ ,നോവലിസ്റ്റ് നസിം പുന്നയൂർ എന്നിവരാലും ഈ ഗ്രാമം പ്രശസ്തമാണ് .

കമല സുരയ്യ സാംസ്‌കാരിക സമുച്ചയം

പുന്നയൂർ സ്കൂളിൽ നിന്നും ഏകദേശം ഒരുകീലോമീറ്റർ അകലെയായി മലയാളം സാഹിത്യകാരി ആയിരുന്ന കമലാസുരയ്യ സാംസ്കാരിക സമുച്ചയം സ്ഥിതി ചെയ്യുന്നു . കമല സുരയ്യയുടെ കൃതികൾ വായിക്കാനും നീർമാതളകുളവും സർപ്പക്കാവും കാണാൻ ഇവിടെ ആളുകൾ എത്താറുണ്ട്.

നാലപ്പാട്ട് പാമ്പിൻ കാവിൽ അനവധി വർഷങ്ങളായി വളർന്നു നിൽക്കുന്ന നീർമാതളം, കുളം അവിടെ മനോഹരമാക്കുന്നു. വർഷത്തിലൊരിക്കലാണ് നീർമാതളം പൂക്കാറുള്ളത് .