"സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (removed Category:13382 Ente gramam using HotCat)
വരി 43: വരി 43:


</Gallery>
</Gallery>
[[വർഗ്ഗം:13382 Ente gramam]]

16:31, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

"തയ്യിൽ ഗ്രാമം"

കേരള സംസ്ഥാനത്തെ വടക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന കണ്ണൂർ ജില്ലയിലെ ഒരു ചെറിയ തീരദേശ ഗ്രാമമാണ് തയ്യിൽ.

ഇന്ന് നഗരവൽക്കരണം കാരണം ഈ ഗ്രാമം നഗരാതിർത്തിക്കുള്ളിലാണ്.


മത്സ്യത്തൊഴിലാളി ഗ്രാമമായ തയ്യിൽ കണ്ണൂർ മുനിസിപ്പാലിറ്റിയിലെ രണ്ട് വാർഡുകളിലായി വ്യാപിച്ചു കിടക്കുന്നു.

റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം 2 കിലോമീറ്റർ മാത്രമാണ് ഗ്രാമത്തിലേക്കുള്ള ദൂരം.

സാമുദായിക സൗഹാർദ്ദത്തിന് പേരുകേട്ട ഈ ചെറിയ ഗ്രാമത്തിൽ എല്ലാ മതങ്ങളിൽ നിന്നുമുള്ള ആളുകൾ താമസിക്കുന്നു.

"തയ്യിൽ " എന്ന സ്ഥലപ്പേര് "തളിയി "ൽ എന്നതിന്റെ രൂപാന്തരമാണത്രേ..

ബ്രാഹ്മണർ കൂട്ടമായി താമസിച്ചുവന്നിരുന്ന സ്ഥലത്തെ "തളി" എന്നാണ് പണ്ടുകാലത്ത് വിളിച്ചിരുന്നത്. പുരാതനകാലത്ത് തയ്യിൽ ദേശം ഒരു ബ്രാഹ്മണ സങ്കേതമായിരുന്നു. അതിനാൽ ആ സ്ഥലത്തെ തളിയിൽ എന്നാണ് വിളിച്ചു വന്നിരുന്നത്. തളിയിൽ എന്നത് ഉച്ചാരണത്തിന്റെ മാറ്റം കാരണം തയ്യിൽ എന്നായി. കണ്ണൂർ തുറമുഖം അറക്കൽ സ്വരൂപത്തിന്റെ കൈവശം വന്നുചേരുകയും അവിടെ മത്സ്യ കച്ചവടം തുടങ്ങുകയും ചെയ്തതോടെയാണ് സ്വദേശി ബ്രാഹ്മണർ തയ്യിൽ നിന്നും ഒഴിഞ്ഞു പോയതെന്ന് പറയപ്പെടുന്നു.

പൊതു സ്ഥാപനങ്ങൾ

  • സെന്റ് ആന്റണീസ് യുപി സ്കൂൾ
  • വാർദ്ധ മോഡൽ യുപി സ്കൂൾ തയ്യിൽ
  • നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം, മൈതാന പള്ളി
  • പോസ്റ്റ് ഓഫീസ് തയ്യിൽ
  • കേരള ഗ്രാമീൺ ബാങ്ക് തയ്യിൽ
  • ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി തയ്യിൽ
  • കോ-ഓപ്പറേറ്റീവ് ബാങ്ക്

ആരാധനാലയങ്ങൾ

  • സെന്റ് ആന്റണീസ് ചർച്ച് തയ്യിൽ
  • തയ്യിൽ ജുമാ മസ്ജിദ്
  • മൈതാനപ്പള്ളി
  • ശ്രീ വെങ്കിട്ട രമണ ടെമ്പിൾ
  • ശ്രീ കുറുമ്പ ഭഗവതി ടെമ്പിൾ

തയ്യിൽ ബീച്ച്

കേരളത്തിലെ കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ബീച്ചുകളിൽ ഒന്നാണ് "തയ്യിൽ ബീച്ച്". കണ്ണൂർ വെസ്റ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് തയ്യിൽ ബീച്ച് (കാനാമ്പുഴ ബീച്ച്). തയ്യിൽ എന്ന ചെറുപട്ടണത്തിലാണ് ഈ മനോഹരമായ ബീച്ച് സ്ഥിതി ചെയ്യുന്നത്. മൈതാനപ്പള്ളി ദർഗയും അറക്കൽ മ്യൂസിയവും ആയിക്കര ഹാർബറും സമീപത്താണ്. ആദി കടലായി ബീച്ചും സമീപത്തായി സ്ഥിതി ചെയ്യുന്നു.

ചിത്രശാല