"ഗവ. യു.പി.എസ്. നിരണം മുകളടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 17: വരി 17:
* '''പോസ്റ്റ് ഓഫീസ്'''  
* '''പോസ്റ്റ് ഓഫീസ്'''  
* '''ഗ്രാമപഞ്ചായത്ത്'''
* '''ഗ്രാമപഞ്ചായത്ത്'''
[[പ്രമാണം:37264 Mainbuilding.jpg|Thumb|ജി യു പി എസ് നിരണം മുകളടി]]


== '''പ്രമുഖ വ്യക്‌തികൾ''' ==
== '''പ്രമുഖ വ്യക്‌തികൾ''' ==

00:41, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

നിരണം മുകളടി

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ നിരണം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് നിരണം. സ്‌കൂളിന്റെ പ്രധാന കവാടം

തിരുവല്ല -മാവേലിക്കര റൂട്ടിൽ കടപ്ര ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു നിരണം - തോട്ടടി റൂട്ടിൽ ഏകദേശം 4km കഴിഞ്ഞ് മുളമൂട്ടിൽ പടി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ചെറിയ പാലം മുറിച്ചുകടന്ന് മുന്നോട്ട്‌ പോയി വലത്തോട്ട് തിരിഞ്ഞാൽ സ്‌കൂൾ എത്തി .

ഭൂമിശാസ്‌ത്രം

ഭൂപ്രകൃതി അനുസരിച്ച് കേരളത്തെ മലനാട് , ഇടനാട് , തീരപ്രദേശം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. അപ്പെർകുട്ടനാടിന്റെ ഭാഗമായ ഒരു തീരദേശകാർഷിക കാലാവസ്ഥ മേഖലയിലാണ് നിരണം ഉൾപ്പെട്ടിരിക്കുന്നത് പമ്പയാറിനോട് ചേർന്ന സമതലപ്രദേശമായ ഈ ഗ്രാമത്തിൽ ശരാശരി സമുദ്രനിരപ്പിന് താഴെയായി താഴ്ന്നപ്രദേശങ്ങളായ വിശാലമായ നെൽവയലുകളും അവയ്‌ക്കിടയിൽ ശരാശരി സമുദ്രനിരപ്പിൽ നിന്നും ഉയർന്നു സ്ഥിതി ചെയ്യുന്ന ചെറിയ തുരുത്തുകളും ഉൾപ്പെടുന്ന ഭൂപ്രകൃതിയാണ് ഉള്ളത്.

ശരാശരി സമുദ്രനിരപ്പിൽ നിന്നും താഴ് ന്ന് സ്ഥിതി ചെയ്യുന്നതിനാൽ ജലത്തിന്റെ നൈസർഗിക ഒഴുക്ക് തടസപ്പെട്ട് രൂപം കൊള്ളുന്ന പാരിസ്ഥിതി പ്രശ്‌നങ്ങൾ അതിന്റെ ഉച്ചസ്ഥായിൽ ഇവിടെ അനുഭവപ്പെടുന്നു.

നെൽവയൽ
നെൽവയൽ

പ്രധാന പൊതുസ്‌ഥാപനങ്ങൾ

  • ജി യു പി എസ് നിരണം മുകളടി
  • കൃഷിഭവൻ
  • പോസ്റ്റ് ഓഫീസ്
  • ഗ്രാമപഞ്ചായത്ത്

ജി യു പി എസ് നിരണം മുകളടി

പ്രമുഖ വ്യക്‌തികൾ

നിരണം കവികൾ

നിരണം കവികൾ അഥവാ കണ്ണശ്ശന്മാർ എന്നുവിളിക്കുന്നത് മാധവപ്പണിക്കർ , ശങ്കരപ്പണിക്കർ , രാമപ്പണിക്കർ എന്നിവരെയാണ് .കൊല്ലവർഷം 575നും 675 നും മധ്യേയായിരുന്നു നിരണംകവികളുടെ ജീവിതകാലം എന്ന് പറയപ്പെടുന്നു.

മാധവപ്പണിക്കാരുടെ ഭഗവതിഗീതയും ശങ്കരപ്പണിക്കാരുടെ ഭാരതമാലയും രാമപ്പണിക്കാരുടെ രാമായണം, ഭാഗവതം , ശിവരാത്രി മഹത്മ്യം എന്നിവഴുമാണ് കണ്ണശ്ശകൃതികളിൽ പ്രമുഖമായിട്ടുള്ളത്. രാമപ്പണിക്കാരാണ് നിരണം കവികളിൽ പ്രമുഖൻ. ഭാഷാസ്‌നേഹികൾക്ക് വിസ്‌മരിക്കാനാവാത്ത സംഭാവനകളാണ് നിരണം കവികൾ നൽകിയിട്ടുള്ളത്.

കണ്ണശ്ശസ്മാരകം

കണ്ണശ്ശ മഹാകവികളുടെ സ്മരണാർത്ഥം അവർ ജീവിച്ചിരുന്ന കണ്ണശ്ശൻ പറമ്പിലാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. 1981-ൽ കണ്ണശ്ശദിനമായ ആഗസ്റ്റ് 30-നാണ് ഈ സ്മാരകം തുറന്നത്. കണ്ണശ്ശകൃതികളുടെ പ്രസിദ്ധീകരണം, സാംസ്കാരിക പഠനകളരി, കഥാ-കവിതാ ക്യാമ്പുകൾ, വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള വിവിധ മത്സരങ്ങൾ എന്നിവ ഇവിടെ സംഘടിപ്പിക്കുന്നു. എല്ലാവർഷവും കണ്ണശ്ശ പുരസ്കാരവും നൽകി വരുന്നു.

ഉപസംഗ്രഹം

വിദ്യാഭ്യാസം തൊഴിൽ, സാംസ്കാരികം, സാമ്പത്തികം എന്നീ മേഖലകളിലെല്ലാം എന്റെ ഗ്രാമം മുന്നേറികൊണ്ടിരിക്കുകയാണ്. സഹസ്രാബ്‌ദങ്ങളുടെ ചരിത്രമുറങ്ങുന്ന ഗ്രാമമാണ് നിരണം. പൈതൃക കലകളുടെയും കാർഷിക സമ്പത്തിന്റെയും പ്രതിരൂപമായി പ്രവർത്തിക്കുന്ന ഒരു സംസ്കാരത്തിന്റെ കൂട്ടായ്മയാണ് ഈ നാടിന്റെ പുരോഗതിക്ക് ഊർജം പകരുന്നത്. മണ്ണിനെ പൊന്നാക്കുന്ന കർഷകരും നാടിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുന്നവരുടെയും കർമനിഷ്ഠയുമാണ് ഈ നാടിന്റെ വികസനത്തിനാധാരം. ഇങ്ങനെയുള്ള ഒരു കൂട്ടം വഴികാട്ടികളെ വാർത്തെടുക്കുന്നതിൽ നെടുംതൂണായി നമ്മുടെ സ്‌ക്കൂളും .

അവലംബം

  1. http://www.keralaculture.org/malayalam/kannassha-smarakam-niranam/423
  2. https://schoolwiki.in