"ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
=== '''<big><u>ആരാധനാലയങ്ങൾ</u></big>''' === | === '''<big><u>ആരാധനാലയങ്ങൾ</u></big>''' === | ||
[[പ്രമാണം:18009 Subrahmanya swamykshethram.jpg|thumb|subrahmanya swami kshethram]] | [[പ്രമാണം:18009 Subrahmanya swamykshethram.jpg|thumb|subrahmanya swami kshethram]] | ||
[[പ്രമാണം:18009 Pallimukk jumamasjid .jpg|thumb|Pallimukk jumamasjid]] | |||
* '''എറമേശ്വരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം - നിലമ്പൂർ കോവിലകത്തിൻ്റെ ഭാഗമായിരുന്ന അമ്പലപ്പടി യിലെ പൂക്കോട്ടൂർ കോവിലകത്തിൻ്റെ സുബ്രഹ്മണ്യ ക്ഷേത്രം .''' | * '''എറമേശ്വരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം - നിലമ്പൂർ കോവിലകത്തിൻ്റെ ഭാഗമായിരുന്ന അമ്പലപ്പടി യിലെ പൂക്കോട്ടൂർ കോവിലകത്തിൻ്റെ സുബ്രഹ്മണ്യ ക്ഷേത്രം .''' |
22:06, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പൂക്കോട്ടൂർ
മലപ്പുറം ജില്ലയിലെ മലപ്പുറം ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.6 3 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് . ഈ പഞ്ചായത്ത് 1956 ഒക്ടോബർ പതിനൊന്നിന് രൂപീകൃതമായി . ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏക യുദ്ധം എന്നറിയപ്പെടുന്ന പൂക്കോട്ടൂർ യുദ്ധം നടന്നത് ഈ പ്രദേശത്ത് വച്ചാണ് . 1921 ഓഗസ്റ്റ് 26ന് മലബാർ കലാപത്തിന് ഭാഗമായി മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ വെച്ച് മുസ്ലിം കലാപകാരികളും ബ്രിട്ടീഷ് സൈന്യവും തമ്മിൽ നടന്ന ചരിത്രപ്രസിദ്ധമായ ഒരു പോരാട്ടമാണ് പൂക്കോട്ടൂർ യുദ്ധം. മാത്രമല്ല ഏക്കറുകളോളം പരന്നുകിടക്കുന്ന പച്ച വിരിച്ച പാടങ്ങളും കറുമ്പി മലയും ജലാശയങ്ങളും എല്ലാം ഈ ഗ്രാമത്തിന്റെ പ്രകൃതിരമണീയത വിളിച്ചോതുന്നു .
ചരിത്രം
ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് വളരെയധികം പ്രാധാന്യമുള്ള സ്ഥലമാണ് പൂക്കോട്ടൂർ. ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി ആയിരുന്ന വടക്കേവീട്ടിൽ മുഹമ്മദിന്റെ നേതൃത്വത്തിൽ പൂക്കോട്ടൂരിൽ,1921ൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം പൂക്കോട്ടൂർ യുദ്ധം എന്ന പേരിൽ അറിയപ്പെടുന്നു. ഇന്ത്യയിൽ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളെ യുദ്ധം എന്ന പേരിൽ അറിയപ്പെടുന്നത് വളരെ വിരളമാണ്. അത്രക്കും ശക്തമായ ചെറുത്തു നിൽപ്പായിരുന്നു പൂക്കോട്ടൂരിൽ നിന്ന് ബ്രിട്ടീഷുകാർ നേരിട്ടത്. യുദ്ധത്തിൽ രക്തസാക്ഷികളായവരുടെ കബറിടങ്ങൾ ഇന്നും സംരക്ഷിക്കപ്പെട്ടു പോരുന്നു. 1921 ലെ മലബാർ കലാപത്തിലെ ഒരു പ്രധാന സംഭവമായി പൂക്കോട്ടൂർ യുദ്ധം അറിയപ്പെടുന്നു.
ആരാധനാലയങ്ങൾ
- എറമേശ്വരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം - നിലമ്പൂർ കോവിലകത്തിൻ്റെ ഭാഗമായിരുന്ന അമ്പലപ്പടി യിലെ പൂക്കോട്ടൂർ കോവിലകത്തിൻ്റെ സുബ്രഹ്മണ്യ ക്ഷേത്രം .
- പുല്ലാര ശുഹദാ മസ്ജിദ്
- ത്രിപുരാന്തക ക്ഷേത്രം
- പൂക്കോട്ടൂർ ജുമാമസ്ജിദ്
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എൽ പി എസ് പൂക്കോട്ടൂർ
- ജി എച്ച് എസ് എസ് പൂക്കോട്ടൂർ
- ജി എം എൽ പി സ്കൂൾ പൂക്കോട്ടൂർ
- എ യു പി സ്കൂൾ പൂക്കോട്ടൂർ
- പി കെ എം ഐ സി എച്ച് എസ് എസ് പൂക്കോട്ടൂർ
പൊതുസ്ഥാപനങ്ങൾ
- പൂക്കോട്ടൂർ പഞ്ചായത്ത് ഓഫീസ്
- വില്ലേജ് ഓഫീസ്
- BFHC പൂക്കോട്ടൂർ
- പൂക്കോട്ടൂർ തപാലാപ്പീസ്
- പൊതുവിതരണകേന്ദ്രം
- GHSS പൂക്കോട്ടൂർ
- GLPS പൂക്കോട്ടൂർ (OLD)
- GLPS പൂക്കോട്ടൂർ (NEW)