"എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== പരശുവയ്ക്കൽ == | == പരശുവയ്ക്കൽ == | ||
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് '''പരശുവയ്ക്കൽ'''. പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഒരു വാർഡ് (അഞ്ചാം വാർഡ്) ആണ്. നെയ്യാറ്റിൻകര താലൂക്കിൽ പരശുവയ്ക്കൽ വില്ലേജിലാണ് സ്ഥിതിചെയ്യുന്നത്. തമിഴ്നാട്-കേരളം അതിർത്തിയിലാണിത് സ്ഥിതിചെയ്യുന്നത്. നിരവധി കുളങ്ങളും ചിറയും കൊണ്ട് സമ്പന്നമാണീ ഗ്രാമം.കേരളത്തിലെ പ്രധാന പട്ടണങ്ങളുമായി റോഡു വഴിയും റെയിൽവേ വഴിയും പരശുവയ്ക്കലിനെ ബന്ധിപ്പിച്ചിരിക്കുന്നു. ധനുവച്ചപുരം കോളേജിലേയ്ക്ക് പരശുവയ്ക്കലിൽ നിന്ന് 2 കി.മീ.ദൂരമുണ്ട്. ധനുവച്ചപുരം ഗവൺമെന്റ് ഐ.ടി.ഐ.,. ശിവജി ഐ.ടി.ഐ.കോളേജ് എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. വി. ബോസ് സംവിധാനം ചെയ്ത ഐസക് ന്യൂട്ടൺ എന്ന മലയാള സിനിമയുടെ ഷൂട്ടിംഗ് പരശുവയ്ക്കൽ സിഎസ്ഐ ചർച്ചിലും പ്രാന്തപ്രദേശങ്ങളിലും വച്ചാണ് നടന്നത്. ചർച്ചിന്റെ കീഴിൽ ഒരു സ്ക്കൂളും പ്രവർത്തിക്കുന്നുണ്ട്. | തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് '''പരശുവയ്ക്കൽ'''. പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഒരു വാർഡ് (അഞ്ചാം വാർഡ്) ആണ്. നെയ്യാറ്റിൻകര താലൂക്കിൽ പരശുവയ്ക്കൽ വില്ലേജിലാണ് സ്ഥിതിചെയ്യുന്നത്. തമിഴ്നാട്-കേരളം അതിർത്തിയിലാണിത് സ്ഥിതിചെയ്യുന്നത്. നിരവധി കുളങ്ങളും ചിറയും കൊണ്ട് സമ്പന്നമാണീ ഗ്രാമം.കേരളത്തിലെ പ്രധാന പട്ടണങ്ങളുമായി റോഡു വഴിയും റെയിൽവേ വഴിയും പരശുവയ്ക്കലിനെ ബന്ധിപ്പിച്ചിരിക്കുന്നു. ധനുവച്ചപുരം കോളേജിലേയ്ക്ക് പരശുവയ്ക്കലിൽ നിന്ന് 2 കി.മീ.ദൂരമുണ്ട്. ധനുവച്ചപുരം ഗവൺമെന്റ് ഐ.ടി.ഐ.,. ശിവജി ഐ.ടി.ഐ.കോളേജ് എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. വി. ബോസ് സംവിധാനം ചെയ്ത ഐസക് ന്യൂട്ടൺ എന്ന മലയാള സിനിമയുടെ ഷൂട്ടിംഗ് പരശുവയ്ക്കൽ സിഎസ്ഐ ചർച്ചിലും പ്രാന്തപ്രദേശങ്ങളിലും വച്ചാണ് നടന്നത്. ചർച്ചിന്റെ കീഴിൽ ഒരു സ്ക്കൂളും പ്രവർത്തിക്കുന്നുണ്ട്. | ||
[[പ്രമാണം:20240119-44556.jpg|thumb| POND]] | |||
[[പ്രമാണം:Image 44556.jpg|thumb|L M S U P S PARASUVAIKAL]] | [[പ്രമാണം:Image 44556.jpg|thumb|L M S U P S PARASUVAIKAL]] | ||
19:16, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പരശുവയ്ക്കൽ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് പരശുവയ്ക്കൽ. പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഒരു വാർഡ് (അഞ്ചാം വാർഡ്) ആണ്. നെയ്യാറ്റിൻകര താലൂക്കിൽ പരശുവയ്ക്കൽ വില്ലേജിലാണ് സ്ഥിതിചെയ്യുന്നത്. തമിഴ്നാട്-കേരളം അതിർത്തിയിലാണിത് സ്ഥിതിചെയ്യുന്നത്. നിരവധി കുളങ്ങളും ചിറയും കൊണ്ട് സമ്പന്നമാണീ ഗ്രാമം.കേരളത്തിലെ പ്രധാന പട്ടണങ്ങളുമായി റോഡു വഴിയും റെയിൽവേ വഴിയും പരശുവയ്ക്കലിനെ ബന്ധിപ്പിച്ചിരിക്കുന്നു. ധനുവച്ചപുരം കോളേജിലേയ്ക്ക് പരശുവയ്ക്കലിൽ നിന്ന് 2 കി.മീ.ദൂരമുണ്ട്. ധനുവച്ചപുരം ഗവൺമെന്റ് ഐ.ടി.ഐ.,. ശിവജി ഐ.ടി.ഐ.കോളേജ് എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. വി. ബോസ് സംവിധാനം ചെയ്ത ഐസക് ന്യൂട്ടൺ എന്ന മലയാള സിനിമയുടെ ഷൂട്ടിംഗ് പരശുവയ്ക്കൽ സിഎസ്ഐ ചർച്ചിലും പ്രാന്തപ്രദേശങ്ങളിലും വച്ചാണ് നടന്നത്. ചർച്ചിന്റെ കീഴിൽ ഒരു സ്ക്കൂളും പ്രവർത്തിക്കുന്നുണ്ട്.
ഗതാഗതം
സേലം - കന്യാകുമാരി ദേശീയപാതയായ, ദേശീയപാത-47 ഇതുവഴി കടന്നുപോകുന്നു. തിരുവനന്തപുരത്തുനിന്നും കെ. എസ്. ആർ. ടി. സി ബസ്സുകളും പ്രൈവറ്റ് ബസ്സുകളും ഇതുവഴി സർവ്വീസ് നടത്തുന്നുണ്ട്. പാറശ്ശാല, നെയ്യാറ്റിൻകര, ബാലരാമപുരം, കൊല്ലം കന്യാകുമാരി എന്നീ പട്ടണങ്ങളെ ബന്ധിപ്പിച്ച് അനേകം ബസ്സുകൾ ഇതുവഴിയുണ്ട്. ധനുവച്ചപുരം എന്ന ഒരു റയിൽവേ സ്റ്റേഷൻ ഇവിടെയുണ്ട്. മിക്കവാറും എല്ലാ ട്രെയിനുകൾ ഇവിടെ നിർത്തുന്നുണ്ട്.
മതസ്ഥാപനങ്ങൾ
- പരശുവയ്ക്കൽ സിഎസ്ഐ ചർച്ച്
- പരശുവയ്ക്കൽ മേജർ ശ്രീ ഭഗവതി ക്ഷേത്രം
- പൊന്നംകുളം ദേവീക്ഷേത്രം
- കോട്ടയ്ക്കകം ശ്രീമഹാദേവക്ഷേത്രം
- അർദ്ധനാരീശ്വരക്ഷേത്രം
- തെക്കുംകര ശ്രീ മഹാവിഷ്ണുക്ഷേത്രം
ജനസംഖ്യ
2001ലെ സെൻസസ് പ്രകാരം, 17092 ജനങ്ങൾ ഉണ്ട്. അതിൽ 8477 പുരുഷന്മാരും 8615 സ്ത്രീകളുമാണ്.