"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
=='''ഹരിത വിദ്യാലയം - ബിഗ് സ്ക്രീനിൽ പ്രദർശിപിച്ചു'''==
പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റ് - വിക്ടേഴ്സ് ചാനലുമായി ചേർന്ന് സംഘടിപ്പിക്കുന്ന  ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മാറ്റുരക്കുന്ന മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രകടനം മീനങ്ങാടി ടൗണിലെ ഓപൺ സ്റ്റേജിൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചു. ആദ്യ ഘട്ടത്തിൽ വിജയികളായ 110 സ്കൂളുകളിൽ വയനാട്ടിൽ നിന്നും ഇടം പിടിച്ച ഏക ഹയർ സെക്കണ്ടറി വിദ്യാലയമാണ് മീനങ്ങാടി . പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , വൈസ് പ്രിൻസിപ്പാൾ ജോയ് വി സ്കറിയ എന്നിവർ നേതൃത്വം നൽകി. സ്കൂളിന് 100 ൽ 88 പോയന്റ് ലഭിച്ചു.
[[പ്രമാണം:15048big.jpg|ലഘുചിത്രം|നടുവിൽ]]
=='''പ്രിൻറർ നൽകി '''==
ഈ അധ്യയനവർഷം സ്‌കൂളിൽ നിന്നും വിരമിക്കുന്ന ശ്രീ. ജബ്ബാർ സർ ,ശ്രീ . രാജു സർ എന്നിവർ ചേർന്ന് സ്‌കൂളിന് ഒരു കളർ പ്രിൻറർ നൽകി പ്രത്യേകം ചേർന്ന സ്റ്റാഫ് കൗൺസിലിൽ പ്രധാനാദ്ധ്യാപകൻ ശ്രീ.ജോയ് വി സ്‌കറിയ ,ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് ശ്രീമതി. എ ബി ശ്രീകല ,സ്റ്റാഫ് സെക്രട്ടറി രജനി ടീച്ചർ എന്നിവർ പ്രിൻറർ ഏറ്റുവാങ്ങി
[[പ്രമാണം:15048printer.jpg|ലഘുചിത്രം|നടുവിൽ]]
=='''പ്രസംഗപീഠം കൈമാറി'''==
ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 1982 ബാച്ചിലെ എസ്.എസ്.എൽ.സി  വിദ്യാർഥികളുടെ കൂട്ടായ്മയായ ഓർമച്ചെപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് പ്രസംഗപീഠം കൈമാറി. പ്രസിഡന്റ് കെ ഹാരിഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , ഡോ. ബാവ കെ. പാലുകുന്ന്,  സാജൻ പൊരുന്നിക്കൽ, നസീർ പുത്തലത്ത്, ബിജു കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.
[[പ്രമാണം:15048pra1.jpg|ലഘുചിത്രം|നടുവിൽ]]
=='''ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ സീസൺ 3 യിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളും'''==
പൊതു വിദ്യാലയങ്ങളിലെ അനുകരണീയമായ മാതൃകകൾ വിലയിരുത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പും, കൈറ്റും ചേർന്നു രൂപം നൽകിയ ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ സീസൺ 3 യിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളും . സംസ്ഥാനത്തെ പതിനാറായിരത്തിലേറെ പൊതു വിദ്യാലയങ്ങളിൽ നിന്ന് 750 വിദ്യാലയങ്ങളാണ് ഇത്തവണ അപേക്ഷ സമർപ്പിച്ചിരുന്നത്. ഇവയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 110 വിദ്യാലയങ്ങളിൽ , വയനാട്ടിലെ 4 വിദ്യാലയങ്ങളാണ് ആദ്യ റൗണ്ടിലുള്ളത്. സംസ്ഥാന തലത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം  20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ സമ്മാനത്തുകയുണ്ട്. ഇതുകൂടാതെ അവസാന റൗണ്ടിൽ എത്തുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതവും ലഭിക്കും. റിയാലിറ്റി ഷോയിലേക്കുള്ള പ്രാഥമിക റൗണ്ടിൽ വിജയിച്ച വയനാട്ടിൽ നിന്നുള്ള ഏക ഹയർ സെക്കണ്ടറി വിദ്യാലയം കൂടിയാണ് മീനങ്ങാടി. വിക്ടേഴ്സ് ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന ഷോയിൽ 2023 ഫെബ്രുവരി 14 നാണ് മീനങ്ങാടി സ്കൂളിലെ പ്രതിഭകൾ മാറ്റുരക്കുന്നത്. വൈവിധ്യമാർന്ന 25 മികവുകളുമായാണ്  വയനാട്ടിൽ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന ഈ സർക്കാർ വിദ്യാലയം മത്സരത്തിനെത്തുന്നത് . 2019 ലെ പ്രളയത്തിൽ സർവവും നഷ്ടപ്പെട്ട ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വിനിയോഗിച്ചു വീടു വച്ചുനൽകിയ സ്നേഹക്കൂട് പദ്ധതി , വിദ്യാർഥികൾക്കും , നിർധനരായ ഗ്രാമീണ സ്ത്രീകൾക്കും തൊഴിൽ പരിശീലനം നൽകുന്നതിനായി ആവിഷ്കരിച്ച സേവാഗ്രാമം പദ്ധതി, കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് ഓൺ ലൈൻ പഠന സൗകര്യം ഉറപ്പാക്കുന്നതിനായി രൂപം നൽകിയ ടാബ് - ടി.വി ചലഞ്ച്, 19 ആദിവാസി ഊരുകളിൽ നടപ്പിലാക്കിയ പഠനവീട്, പഠനത്തിൽ മികവു പുലർത്തുന്നവർക്ക് നിരന്തര പരിശീലനം നൽകി  സിവിൽ സർവീസ് ഉൾപ്പെടെയുള്ള ഉന്നതശ്രേണികളിൽ എത്തിക്കുന്നതിനായി നടപ്പിൽ വരുത്തിയ ഫോക്കസ് ദ ബെസ്റ്റ്, പൊതുജനങ്ങളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനുള്ള സമ്പൂർണ ശാസ്ത്ര സാക്ഷര ഗ്രാമം പദ്ധതി, പരിസ്ഥിതി പ്രാധാന്യമുള്ള ആറാട്ടുപാറയുടെ സംരക്ഷണത്തിനായി ആവിഷ്കരിച്ച കർമ പരിപാടികൾ , കാർബൺ ന്യൂട്രൽ കാമ്പസ് എന്നിവ ഈ വിദ്യാലയം മുന്നോട്ടു വയ്ക്കുന്ന മികച്ച മാതൃകകളിലുണ്ട്. മികച്ച പി.ടി.എ ക്കുള്ള സംസ്ഥാന തല പുരസ്കാരം, ഭൂമിത്രസേന പുരസ്കാരം, വനമിത്ര പുരസ്കാരം, മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള പുരസ്കാരം, സ്കൂൾ വിക്കി പുരസ്കാരം എന്നിവ ഇതിനകം മീനങ്ങാടിക്ക് ലഭിച്ചിട്ടുണ്ട്. ഈ വർഷത്തെ സംസ്ഥാന തല ശാസ്ത്രോത്സവം ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആറാം സ്ഥാനവും, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പതിനാലാം സ്ഥാനവും ലഭിച്ച സ്കൂൾ അക്കാദമികരംഗത്തും നിർവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. തിരുവനതപുരം ചിത്രാഞ്ജലി സ്റ്റുഡിയോവിൽ നടന്ന ഫ്ലോർ ഷൂട്ടിംഗിൽ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , വൈസ് പ്രിൻസിപ്പാൾ ജോയി വി. സ്കറിയ, പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , ഡോ. ബാവ കെ. പാലുകുന്ന്, കെ. അനിൽ കുമാർ , ടി.ടി രജനി, വിദ്യാർഥി പ്രതിനിധികളായ നിരഞ്ജ് കെ. ഇന്ദ്രൻ , ദിലൻ എ എൽ ,  നിള രേവതി, സിദ്ധാർത്ഥ് രാജ്, ഫിദൽ ഖമർ , അന്ന മരിയ , സാരംഗി ചന്ദ്ര, അമയ എന്നിവർ പങ്കെടുത്തു.
[[പ്രമാണം:15048harithavi.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:15048harithavi1.jpg|ലഘുചിത്രം|വലത്ത്‌]]
=='''കരിയർ കാരവൻ ജില്ലാ തല ഉദ്ഘാടനം '''==
വയനാട് ജില്ലാ പഞ്ചായത്ത് ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിംഗ് യൂണിറ്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കരിയർ കാരവന്റെ ജില്ലാ തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ വച്ചു നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ സ്വാഗതവും എം.ബി സിമിൽ നന്ദിയും പറഞ്ഞു.
[[പ്രമാണം:15048carry.jpg|ലഘുചിത്രം|നടുവിൽ]]
=='''യാത്രയയപ്പു നൽകി  '''==
=='''യാത്രയയപ്പു നൽകി  '''==
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ഓഫീസ് ജീവനക്കാരനും, ചിത്രകാരനുമായ  കൃഷ്ണൻ കുമ്പളേരി ക്ക് , സ്കൂൾ പി.ടി എ , എസ്.എം.സി , എം.പി.ടി.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പു നൽകി. പി.ടി.എ. പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉപഹാരം നൽകി. അഡ്വ. സി.വി. ജോർജ്ജ്, പ്രീത കനകൻ, ഷിജു വാഴവറ്റ, ജുബിഷ ഹാരിസ്, ഡോ. ബാവ കെ. പാലുകുന്ന്, കെ. അനിൽ കുമാർ , ബി.സന്ധ്യ , ടി.വി. ജോണി എന്നിവർ പ്രസംഗിച്ചു
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ഓഫീസ് ജീവനക്കാരനും, ചിത്രകാരനുമായ  കൃഷ്ണൻ കുമ്പളേരി ക്ക് , സ്കൂൾ പി.ടി എ , എസ്.എം.സി , എം.പി.ടി.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പു നൽകി. പി.ടി.എ. പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉപഹാരം നൽകി. അഡ്വ. സി.വി. ജോർജ്ജ്, പ്രീത കനകൻ, ഷിജു വാഴവറ്റ, ജുബിഷ ഹാരിസ്, ഡോ. ബാവ കെ. പാലുകുന്ന്, കെ. അനിൽ കുമാർ , ബി.സന്ധ്യ , ടി.വി. ജോണി എന്നിവർ പ്രസംഗിച്ചു
3,408

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886079...1986253" എന്ന താളിൽനിന്ന് ശേഖരിച്ചത്