ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
 
{{Lkframe/Pages}}
== ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2022 - 25 ==
== ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2022 - 25 ==
2022 ജൂലൈ 2ന് നടന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷയിൽ 45കുട്ടികൾ പങ്കെടുക്കുകയും അവരിൽ 35കുട്ടികൾ പരീക്ഷ പാസായി 2022- 25 ബാച്ചിലെ അംഗത്വം നേടി.
2022 ജൂലൈ 2ന് നടന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷയിൽ 45കുട്ടികൾ പങ്കെടുക്കുകയും അവരിൽ 35കുട്ടികൾ പരീക്ഷ പാസായി 2022- 25 ബാച്ചിലെ അംഗത്വം നേടി.

14:08, 20 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2022 - 25

2022 ജൂലൈ 2ന് നടന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷയിൽ 45കുട്ടികൾ പങ്കെടുക്കുകയും അവരിൽ 35കുട്ടികൾ പരീക്ഷ പാസായി 2022- 25 ബാച്ചിലെ അംഗത്വം നേടി.

2022 - 25 ലിറ്റിൽ കൈറ്റ് ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ്

2022 - 25 ബാച്ചിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 28- 9 -2022 ബുധനാഴ്ച രാവിലെ 10 മണി മുതൽ നടത്തുകയുണ്ടായി. സ്കൂൾ എസ് ഐ ടി സി ശ്രീമതി മിനി വർഗീസ് ഏവർക്കും സ്വാഗതം ആശംസിച്ചു .സീനിയർ അസിസ്റ്റന്റ് ത്രേസ്യമ്മ ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ആലപ്പുഴ ജില്ല കൈറ്റ് കോടിനേറ്റർ ഋഷി നടരാജൻ ,മാസ്റ്റർ ട്രെയിനർ ആയ ശ്രീമതി സോഫിയ എന്നിവർ ക്ലാസുകൾ നയിച്ചു.സ്ക്രാച്ച് ,എം ഐ ടി ആപ്പ് ഇൻവെന്റർ ,ആനിമേഷൻ എന്നീ വിഭാഗങ്ങളിൽ പ്രാഥമിക പരിശീലനവും ഹൈടെക് ക്ലാസ് മുറികളിൽ പ്രൊജക്ടർ , മറ്റ് അനുബന്ധ സംവിധാനങ്ങൾ എന്നിവ എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങിയ കാര്യങ്ങൾ പ്രസ്തുത ക്ലാസിൽ കുട്ടികൾക്ക് പരിശീലനം നൽകുകയുണ്ടായി. നാലുമണിക്ക് സമാപിച്ച ക്ലാസിന് സിസ്റ്റർ സിമി മാത്യു ഏവർക്കും നന്ദി പറഞ്ഞു.

ഐടി മേള

2022-ലെ സബ് ജില്ല ഐടി മേഖലയിൽ പ്രസന്റേഷൻ വിഭാഗത്തിൽ സാന്ദ്ര ജോസഫ് ഒന്നാം സ്ഥാനവും എ ഗ്രേഡും, ഡിജിറ്റൽ പെയിന്റിങ് മൂന്നാം സ്ഥാനവും ബി ഗ്രേഡും കരസ്ഥമാക്കി.

ലിറ്റിൽ കൈറ്റ്സ് പാഠപുസ്തക പരിശീലനം

2023 മെയ് 3 മുതൽ 6 വരെ ചേർത്തല ഉപജില്ലയിലെ എസ് എൻ എം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാർക്കുള്ള പാഠപുസ്തക പരിശീലനത്തിൽ മുഹമ്മ മദർ തെരേസ സ്കൂളിൽ നിന്നും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായ ശ്രീമതി മിനി വർഗീസ് ലിൻസി തോമസ് എന്നിവർ പങ്കെടുത്തു. ഇന്ന് പരക്കെ ചർച്ച ചെയ്യപ്പെടുന്ന നിർമ്മിത ബുദ്ധി, ആനിമേഷൻ ഡോക്യുമെന്റേഷൻ മാതൃകകൾ എന്നീ മേഖലകളിൽ അധിഷ്ഠിതമായ പരിശീലനം മാസ്റ്റർ ട്രെയിനർമാരായ ശ്രീ സജിത്ത്, ശ്രീ.ജോർജുകുട്ടി എന്നിവരാണ് നയിച്ചത്.നാലുദിവസത്തെ പരിശീലനം അധ്യാപകർക്ക് ഏറെ പ്രയോജനകരമായിരുന്നു.

2022-25 ബാച്ചിലെ ലിറ്റിൽസ് കുട്ടികളുടെ പരിശീലന പരിപാടി

2022 25 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികളുടെ പരിഷ്കരിച്ച പാഠപുസ്തകത്തിലെ എട്ടാം ക്ലാസിലെ ഏതാനും പരിശീലന പ്രവർത്തനങ്ങൾ മേയ് 9,10തീയതികളിലായി രക്ഷിതാക്കളുടെ അനുവാദത്തോടെ നടത്തുകയുണ്ടായി. പ്രസ്തുത പരിശീലന പരിപാടിയിൽ മലയാളം കമ്പ്യൂട്ടിംഗ് ,മീഡിയ ആൻഡ് ഡോക്കുമെന്റേഷൻ ,വാർത്തയെഴുത്ത് ,വാർത്തചിത്രീകരണം ,വാർത്ത വീഡിയോ ഒരുക്കൽ ,ഓഡിയോ റെക്കോർഡ് ചെയ്യൽ, വീഡിയോ ഡോക്കുമെന്റേഷൻ, ബ്ലോക്ക്‌ പ്രോഗ്രാമിംഗിൽ സ്ക്രാച്ച് ത്രീ ഉപയോഗിച്ചുള്ള ഗെയിം തയ്യാറാക്കൽ തുടങ്ങിയവ രണ്ട് ദിവസങ്ങളിലായി കുട്ടികൾ പരിശീലിച്ചു. അത്യന്തം നൂതനവും സാങ്കേതിക രംഗത്തെ വളർച്ചയുടെ പടവുകളിലേക്ക് എത്തിച്ചേരുവാൻ സഹായകരവുമായ ഈ പരിശീലന പരിപാടിയിൽ വളരെ താൽപര്യപൂർവം കുട്ടികൾ പങ്കെടുത്തു.