"ഗവ. ബി. ടി. എസ് എൽ. പി. സ്കൂൾ ഇടപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

history
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(history)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}       ഇടപ്പള്ളിയിലേയും പരിസരത്തേയും ആയിരക്കണക്കണക്കിന് കുരുന്നുകൾക്ക് അക്ഷരവെളിച്ചമേകുക എന്ന ലക്ഷ്യത്തോടെ ഇളങ്ങള്ളൂർ സ്വരൂപം കരം ഒഴിവായി കൊടുത്ത സ്ഥലത്ത് 1898 ൽ ഇടപ്പള്ളിയിലെ ആദ്യ സർക്കാർ വിദ്യാലയം സ്ഥാപിതമായി.  ഓലകൊണ്ടും പനമ്പുകൊണ്ടും മേഞ്ഞ ഈ വിദ്യാലയത്തിൽ രാജകുടുംബത്തിലെ കുട്ടികൾക്കൊപ്പം ഈ നാട്ടിലെ എല്ലാ കുഞ്ഞുങ്ങളും ജാതിമതഭേദമന്യേ ഒന്നിച്ചു പഠിക്കുകയും കളിക്കുകയും ചെയ്തു. ആദ്യകാലത്ത് ആൺ കുട്ടികൾക്കുമാത്രമായി 1 മുതൽ 7 വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്.  പിൽക്കാലത്ത് ക്ലാസ്സുകളുടെ ഘടനക്ക് മാറ്റം ഉണ്ടാവുകയും പ്രൈമറി, ഫസ്റ്റ് ഫോം, സെക്കന്റ് ഫോം, തേഡ് ഫോം എന്ന് പരിഷ്കരിച്ചു.       കൊച്ചി കോർപറേഷൻ 35-)o ഡിവിഷനിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചരിത്രപരവും കലാപരവുമായി പെരുമയേറുന്ന നാടാണിത്. മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള ആദ്യക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിലാണ്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യ കവിത രചിച്ചു   പ്രീപ്രൈമറി മുതൽ  നാലാം ക്ലാസ്സുവരെ നൂറിലധികം കുട്ടികൾ പഠിക്കുന്നു. കഴിഞ്ഞവർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ ആശാവഹമായ പുരോഗതിയുണ്ട്. കലാപരവും അക്കാദമികവുമായ കാര്യങ്ങളിൽ ഇവിടുത്തെ കുട്ടികൾ മുൻപന്തിയിലാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ സബ് ജില്ലാ കലോത്സവങ്ങളിൽ ഗവണ്മെന്റ്. എൽ. പി വിഭാഗത്തിൽ ഒന്നാം സ്ഥാനമാണ്. പ്രസിദ്ധ അന്താരാഷ്ട്രക്കമ്പനിയായ കോഗ്നിസെന്റ് നടത്തിയ കലാ  കായിക  മത്സരങ്ങളിലും തുടർച്ചയായ  രണ്ടു വർഷങ്ങളിൽ ഈ സ്ക്കൂൾ ഒന്നാം സ്ഥാനം നേടി. ഇത്തരത്തിലുള്ള മികവുറ്റ പ്രർത്തങ്ങളിലൂടെ മെട്രോ നഗരിയുടെ മധ്യ ഭാഗത്തായി ഈ അക്ഷരമുറ്റം വിജ്ഞാനത്തിന്റെ ദീപങ്ങൾ തെളിച്ച് തലയുയർത്തി നിൽക്കുന്നു  
370

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1153023...1920997" എന്ന താളിൽനിന്ന് ശേഖരിച്ചത്