"ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/എന്റെ കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*എന്റെ കുട്ടി* ക്ലാസ് അധ്യാപകരും കുട്ടികളും തമ്മിലുള്ള അഭേദ്യ ബന്ധത്തിൻറെ നേർക്കാഴ്ചയാണ് ഗവൺമെൻറ് ഇരവിപുരം ന്യൂ എൽപിഎസിന്റെ 'എൻറെ കുട്ടി' .സ്വന്തം മക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (എന്റെ കുട്ടി. എന്ന താൾ ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/എന്റെ കുട്ടി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി)
 
(വ്യത്യാസം ഇല്ല)

12:21, 21 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

  • എന്റെ കുട്ടി*
        ക്ലാസ് അധ്യാപകരും കുട്ടികളും തമ്മിലുള്ള അഭേദ്യ ബന്ധത്തിൻറെ നേർക്കാഴ്ചയാണ് ഗവൺമെൻറ് ഇരവിപുരം ന്യൂ എൽപിഎസിന്റെ 'എൻറെ കുട്ടി' .സ്വന്തം മക്കളുടെ ചലനങ്ങൾ തിരിച്ചറിയുന്ന അതേ ചാരുതയോടെ ഓരോ അധ്യാപകനും തൻറെ ക്ലാസിലെ വിദ്യാർത്ഥികളുടെ ശാരീരിക മാനസിക നിലവാരം കൃത്യമായി തിരിച്ചറിയാൻ സഹായിക്കുന്ന രൂപരേഖയാണ് 'എൻറെ കുട്ടി' .'എൻറെ കുട്ടി'യിൽ ഓരോ അധ്യാപകരും കുട്ടികളുടെ പഠനനിലവാരം, ശാരീരിക മാനസിക നിലകൾ, സാമ്പത്തിക നിലവാരം, കുടുംബ പശ്ചാത്തലം എന്നിവ രേഖപ്പെടുത്തുന്നു. ഓരോ കുട്ടിയിലും ടീച്ചർക്ക് അനുഭവപ്പെടുന്ന പ്രശ്നങ്ങളും സന്തോഷങ്ങളും 'എൻറെ കുട്ടി'യിൽ പ്രതിഫലിക്കുന്നു .പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്നു .ബോർഡിൽ എഴുതുന്നത് കൃത്യമായി ഫോക്കസ് ചെയ്യാൻ സാധിക്കാതിരുന്ന കാര്യം 'എന്റെ കുട്ടി'യിൽ കൃത്യമായി രേഖപ്പെടുത്തിയ അധ്യാപിക അതിന്റെ തുടർനടപടിയായി ആ കുട്ടിയുടെ മാതാവിനെ ക്ലാസിൽ വരുത്തി പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിപ്പിക്കുകയും ഉടൻതന്നെ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു .കണ്ണിൻറെ കൃഷ്ണമണിയുടെ നടുക്ക് തിമിരം ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കുട്ടിക്ക് ശസ്ത്രക്രിയ ലഭ്യമാക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു .ഒരു കുട്ടിയുടെ ജീവിത പ്രതിസന്ധി മറികടക്കാൻ സാധിച്ചതിന്റെ ചാരിതാർത്ഥ്യം 'എൻറെ കുട്ടി' നൽകുന്നു .ഇന്ന് ആ കുട്ടി പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്നു .ടീച്ചറുടെ ശ്രദ്ധ എപ്പോഴും തന്നിലേക്ക് ആകർഷിക്കാൻ സദാസമയവും കരഞ്ഞു കൊണ്ടിരുന്ന കാരണവും പരിഹരിക്കപ്പെടാൻ 'എൻറെ കുട്ടി'യിലെ രേഖപ്പെടുത്തലുകൾ നിർണായകമായി .ഒറ്റ മകളായി വീട്ടിൽ വളർന്നതിന്റെ പൊരുത്തക്കേടുകളാണ് കുട്ടിിൽ കരച്ചിലുകൾ ആയി പുറത്തേക്ക് വന്നത് എന്ന് മനസ്സിലാക്കിയ അധ്യാപിക കൂട്ടുകൂടലിന്റെയും പങ്കുവയ്ക്കലിന്റെയും പാഠങ്ങൾ നുകർന്നു നൽകുന്നതിന് നിരവധി പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു .കുട്ടിയിൽ പ്രകടനപരമായ മാറ്റങ്ങൾക്ക് അത് വഴിതെളിച്ചു .ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുപിടിച്ചതിന്റെ കഥയും 'എൻറെ കുട്ടി'ക്ക് പറയാനുണ്ട് .ഓരോ വൈകല്യത്തിന്റെയും സ്വഭാവസവിശേഷതകൾ ഉൾക്കൊണ്ടുകൊണ്ട് കൃത്യമായ രേഖപ്പെടുത്തലുകൾ നടത്തി അവരോടൊപ്പം നടക്കാൻ അധ്യാപികയെ പ്രാപ്തയാക്കാൻ 'എൻറെ കുട്ടി'ക്ക് സാധിക്കുന്നു .
        'എൻറെ കുട്ടി' ഒരു ക്ലാസിൽ മാത്രം ഒതുങ്ങുന്ന രേഖയല്ല .കുട്ടിയെ അത് നിരന്തരമായി പിന്തുടരുന്നു .കുട്ടി ഒരു ക്ലാസിൽ നിന്നും അടുത്ത ക്ലാസിലേക്ക് പോകുമ്പോൾ 'എൻറെ കുട്ടി' അടുത്ത ക്ലാസ്സ് ടീച്ചറിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു .അധ്യയന വർഷത്തിന്റെ ആദ്യം മുതൽ തന്നെ കുട്ടിയുടെ പ്രകൃതം അറിഞ്ഞു പെരുമാറാനും പഠനാനുഭവങ്ങൾ പ്രധാനം ചെയ്യാനും 'എൻറെ കുട്ടി' സഹായകമാകുന്നു .'എൻറെ കുട്ടി' ഒരു സാക്ഷ്യപ്പെടുത്തലാണ് .അധ്യാപക വിദ്യാർത്ഥി ബന്ധം ഔപചാരികതയുടെ മതിൽക്കെട്ടുകൾ ഭേദിച്ച് ആത്മബന്ധത്തിന്റെ അനന്യതയിലേക്ക് പോകുന്നതിന്റെ സാക്ഷ്യപ്പെടുത്തൽ .