"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഐ.എ.എൽ.പി.എസ്. ചന്തേര/പ്രവർത്തനങ്ങൾ എന്ന താൾ ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 27: | വരി 27: | ||
രണ്ടര മീറ്ററോളം ഉയരത്തിൽ വലിയ പുസ്തകം. അതിൽ നിറയെ കുഞ്ഞു രചനകൾ. വിദ്യാലയത്തിലെ 239 കുട്ടികളുടെ സർഗാത്മക രചനകളുമായാണ് വല്യ പുസ്തകം ഒരുക്കിയത്. വായന വാരാചരണ ഭാഗമായി സ്കൂൾ മുറ്റത്തൊരുക്കിയ പുസ്തകം കാഴ്ചക്കാരെയും വിസ്മയിപ്പിച്ചു. ഒന്നാം ക്ലാസിലെ കുട്ടികളുടെ ചിത്രങ്ങളും രണ്ട് മുതൽ നാല് വരെ ക്ലാസുകളിലെ കുട്ടികളുടെ കഥകളും പാട്ടുകളുമൊക്കെയാണ് വല്യപുസ്തകത്തിൽ ഉള്ളത്. ചിത്രകാരനും ശിൽപിയുമായ ധനരാജ് മാണിയാട്ടാണ് പുസ്തക മാതൃക തയാറാക്കിയത്. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികളുടെ സൃഷ്ടികൾ പുസ്തകത്തിലേക്ക് ചേർത്തു വെച്ചു.എസ് എസ് കെ മുൻ ഡി പി സി എം കെ വിജയകുമാർ പ്രകാശനവും വായന വാരം ഉദ്ഘാടനവും നിർവഹിച്ചു. കെ. എം അജിത്ത് കുമാർ അധ്യക്ഷനായി. സി എം മീനാകുമാരി, കെ ആർ ഹേമലത സംസാരിച്ചു. സ്കൂൾ മാനേജർ എ പി പി കുഞ്ഞഹമ്മദ് പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു. | രണ്ടര മീറ്ററോളം ഉയരത്തിൽ വലിയ പുസ്തകം. അതിൽ നിറയെ കുഞ്ഞു രചനകൾ. വിദ്യാലയത്തിലെ 239 കുട്ടികളുടെ സർഗാത്മക രചനകളുമായാണ് വല്യ പുസ്തകം ഒരുക്കിയത്. വായന വാരാചരണ ഭാഗമായി സ്കൂൾ മുറ്റത്തൊരുക്കിയ പുസ്തകം കാഴ്ചക്കാരെയും വിസ്മയിപ്പിച്ചു. ഒന്നാം ക്ലാസിലെ കുട്ടികളുടെ ചിത്രങ്ങളും രണ്ട് മുതൽ നാല് വരെ ക്ലാസുകളിലെ കുട്ടികളുടെ കഥകളും പാട്ടുകളുമൊക്കെയാണ് വല്യപുസ്തകത്തിൽ ഉള്ളത്. ചിത്രകാരനും ശിൽപിയുമായ ധനരാജ് മാണിയാട്ടാണ് പുസ്തക മാതൃക തയാറാക്കിയത്. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികളുടെ സൃഷ്ടികൾ പുസ്തകത്തിലേക്ക് ചേർത്തു വെച്ചു.എസ് എസ് കെ മുൻ ഡി പി സി എം കെ വിജയകുമാർ പ്രകാശനവും വായന വാരം ഉദ്ഘാടനവും നിർവഹിച്ചു. കെ. എം അജിത്ത് കുമാർ അധ്യക്ഷനായി. സി എം മീനാകുമാരി, കെ ആർ ഹേമലത സംസാരിച്ചു. സ്കൂൾ മാനേജർ എ പി പി കുഞ്ഞഹമ്മദ് പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു. | ||
[[പ്രമാണം:12518- IMG-20220620-WA0050.jpg|ലഘുചിത്രം|വല്യ പുസ്തകം|കണ്ണി=Special:FilePath/12518-_IMG-20220620-WA0050.jpg]] | |||
[[പ്രമാണം:12518 IMG-20220620-WA0055.jpg|വല്യപുസ്തകം എം കെ വിജയകുമാർ പ്രകാശനം ചെയ്യുന്നു|പകരം=|ലഘുചിത്രം|300x300ബിന്ദു|ഇടത്ത്]] | |||
[[പ്രമാണം:12518-IMG-20220620-WA0058.jpg|ലഘുചിത്രം|വല്യ പുസ്തകം|പകരം=|നടുവിൽ|350x350ബിന്ദു]] | |||
........................................................................................................................................................................................................................................................................................................................................................ | ........................................................................................................................................................................................................................................................................................................................................................ | ||
വരി 32: | വരി 38: | ||
'''വാതിൽപ്പുറ പഠനം''' | '''വാതിൽപ്പുറ പഠനം''' | ||
വയലുകാണാൻ | വയലുകാണാൻ | ||
കുട്ടികൾക്ക് നേരനുഭവങ്ങൾ സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം വാതിൽപ്പുറ പഠനം നടപ്പിലാക്കിയത്. ഇത്തവണ ആദ്യസന്ദർശനം കൊല്ലൊ റൊടി പാടത്തേക്കായിരുന്നു. മൂന്നാംതരം മലയാളം പാഠപുസ്തകത്തിൽ എല്ലുമുറിയെ പണി ചെയ്താൽ എന്ന പാഠഭാഗവുമായും നാലാം തരത്തിൽ വയലും വനവും എന്ന പാഠവുമായും ബന്ധപ്പെടുത്തിയാണ് കുട്ടികൾ വയലു കാണാനെത്തിയത്. കൃഷിയുടെ മഹത്വമാണ് പാഠത്തിലൂടെ പറയുന്നത്. രണ്ട് വിള നെൽകൃഷി നടക്കുന്ന കൊല്ലൊറൊടി വയലിലേക്കായിരുന്നു യാത്ര. മുണ്ടകൻ കൃഷിയാണ് ഇപ്പോൾ നടക്കുന്നത്. കർഷകയായ മാധവിയും കുട്ടികൾക്കൊപ്പം ചേർന്നു. മുപ്പത് വർഷമായി കാർഷികവൃത്തി ചെയ്യുന്നവരാണ് ഇവർ. കുട്ടികൾക്ക് കൃഷി രീതികൾ വിവരിച്ചു നൽകി. കാർഷിക മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും അവർ കുട്ടികളോട് പങ്കുവെച്ചു. വാതിൽപ്പുറ പഠനത്തിന് ക്ലാസ് അക്കാദമിക മാസ്റ്റർ പ്ലാനിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. പാഠഭാഗങ്ങളിൽ ഫീൽഡ് ട്രിപ്പിനുള്ള സാധ്യത നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. പൊതു സ്ഥാപനങ്ങൾ, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ എന്നിവയെല്ലാം കുട്ടികൾ സന്ദർശിക്കും. ടി റജിന, ധന്യ പി പി , ക്ലാസ് പി ടി എ പ്രതിനിധി ശാലിനി കെ.വി, കെ വിനയചന്ദ്രൻ , അഷ്റഫ് ചന്തേര നേതൃത്വം നൽകി | കുട്ടികൾക്ക് നേരനുഭവങ്ങൾ സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം വാതിൽപ്പുറ പഠനം നടപ്പിലാക്കിയത്. ഇത്തവണ ആദ്യസന്ദർശനം കൊല്ലൊ റൊടി പാടത്തേക്കായിരുന്നു. മൂന്നാംതരം മലയാളം പാഠപുസ്തകത്തിൽ എല്ലുമുറിയെ പണി ചെയ്താൽ എന്ന പാഠഭാഗവുമായും നാലാം തരത്തിൽ വയലും വനവും എന്ന പാഠവുമായും ബന്ധപ്പെടുത്തിയാണ് കുട്ടികൾ വയലു കാണാനെത്തിയത്. കൃഷിയുടെ മഹത്വമാണ് പാഠത്തിലൂടെ പറയുന്നത്. രണ്ട് വിള നെൽകൃഷി നടക്കുന്ന കൊല്ലൊറൊടി വയലിലേക്കായിരുന്നു യാത്ര. മുണ്ടകൻ കൃഷിയാണ് ഇപ്പോൾ നടക്കുന്നത്. കർഷകയായ മാധവിയും കുട്ടികൾക്കൊപ്പം ചേർന്നു. മുപ്പത് വർഷമായി കാർഷികവൃത്തി ചെയ്യുന്നവരാണ് ഇവർ. കുട്ടികൾക്ക് കൃഷി രീതികൾ വിവരിച്ചു നൽകി. കാർഷിക മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും അവർ കുട്ടികളോട് പങ്കുവെച്ചു. വാതിൽപ്പുറ പഠനത്തിന് ക്ലാസ് അക്കാദമിക മാസ്റ്റർ പ്ലാനിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. പാഠഭാഗങ്ങളിൽ ഫീൽഡ് ട്രിപ്പിനുള്ള സാധ്യത നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. പൊതു സ്ഥാപനങ്ങൾ, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ എന്നിവയെല്ലാം കുട്ടികൾ സന്ദർശിക്കും. ടി റജിന, ധന്യ പി പി , ക്ലാസ് പി ടി എ പ്രതിനിധി ശാലിനി കെ.വി, കെ വിനയചന്ദ്രൻ , അഷ്റഫ് ചന്തേര നേതൃത്വം നൽകി | ||
[[പ്രമാണം:12518IMG20220820115643.resized.jpg|വലത്ത്|ചട്ടരഹിതം|228x228ബിന്ദു|കുട്ടികൾ വയൽ കാണാൻ എത്തിയപ്പോൾ]] | |||
[[പ്രമാണം:12518 IMG 20220820 123944.resized.jpg|ഇടത്ത്|ലഘുചിത്രം|കുട്ടികൾ വയൽ കാണാൻ എത്തിയപ്പോൾ]] | |||
[[പ്രമാണം:12518 IMG 20220820 124128.resized.jpg|നടുവിൽ|ലഘുചിത്രം|കുട്ടികൾ വയൽ കാണാൻ എത്തിയപ്പോൾ]] | |||
....................................................................................................................................................................................................................................................................................................................................................................... | ....................................................................................................................................................................................................................................................................................................................................................................... | ||
വരി 42: | വരി 51: | ||
യന്ത്രവത്‌കൃത കൃഷി രീതികൾ കണ്ടുവളരുന്ന പുതുതലമുറയ്ക്ക് കൃഷിയും പഴയകാല കാർഷിക ഉപകരണങ്ങളും അവയുടെ ഉപയോഗവും പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമയാത്ര സംഘടിപ്പിച്ചത്. പഴയ കാല കാർഷിക ഉപകരണങ്ങൾ കുട്ടികൾ കണ്ടറിഞ്ഞു. പ്ലാവിന്റെ തടിയിൽ തീർത്ത പത്തായവും അതിൽ ധാന്യങ്ങൾ സൂക്ഷിക്കുന്ന വിധവുമെല്ലാം കമലാക്ഷിയമ്മൂമ്മയും ഭവാനിയമ്മൂമ്മയും കുട്ടികൾക്ക് പകർന്നു നൽകി. പറയും കോലും അത് ഉപയോഗിച്ചുള്ള നെല്ലളവും കുട്ടികൾ കണ്ടു മനസിലാക്കി. അതിനു ശേഷമാണ് ഉരലിൽ നെല്ല് കുത്തി അരിയാക്കിയത്. കുട്ടികളും നെല്ലുകുത്തി. നെൽകൃഷി നാമമാത്രമാകുന്ന കാലത്ത് കാർഷിക സംസ്കാരം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം വാതിൽപുറ പഠനത്തിനുള്ള അവസരം ഒരുക്കിയത്. അമ്മിക്കല്ലും, ആട്ടുകല്ലും, ഇടങ്ങഴിയും നാഴിയും കുട്ടികൾ കണ്ടറിഞ്ഞു. കെ വിനയചന്ദ്രൻ , അഷ്റഫ് ചന്തേര, ടി റജിന, ധന്യ പി പി , ഹാജറ ഷെഫീഖ്, റഹീമ ഷെരീഫ്, സ്വാതി ജയേഷ് നേതൃത്വം നൽകി. | യന്ത്രവത്‌കൃത കൃഷി രീതികൾ കണ്ടുവളരുന്ന പുതുതലമുറയ്ക്ക് കൃഷിയും പഴയകാല കാർഷിക ഉപകരണങ്ങളും അവയുടെ ഉപയോഗവും പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമയാത്ര സംഘടിപ്പിച്ചത്. പഴയ കാല കാർഷിക ഉപകരണങ്ങൾ കുട്ടികൾ കണ്ടറിഞ്ഞു. പ്ലാവിന്റെ തടിയിൽ തീർത്ത പത്തായവും അതിൽ ധാന്യങ്ങൾ സൂക്ഷിക്കുന്ന വിധവുമെല്ലാം കമലാക്ഷിയമ്മൂമ്മയും ഭവാനിയമ്മൂമ്മയും കുട്ടികൾക്ക് പകർന്നു നൽകി. പറയും കോലും അത് ഉപയോഗിച്ചുള്ള നെല്ലളവും കുട്ടികൾ കണ്ടു മനസിലാക്കി. അതിനു ശേഷമാണ് ഉരലിൽ നെല്ല് കുത്തി അരിയാക്കിയത്. കുട്ടികളും നെല്ലുകുത്തി. നെൽകൃഷി നാമമാത്രമാകുന്ന കാലത്ത് കാർഷിക സംസ്കാരം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം വാതിൽപുറ പഠനത്തിനുള്ള അവസരം ഒരുക്കിയത്. അമ്മിക്കല്ലും, ആട്ടുകല്ലും, ഇടങ്ങഴിയും നാഴിയും കുട്ടികൾ കണ്ടറിഞ്ഞു. കെ വിനയചന്ദ്രൻ , അഷ്റഫ് ചന്തേര, ടി റജിന, ധന്യ പി പി , ഹാജറ ഷെഫീഖ്, റഹീമ ഷെരീഫ്, സ്വാതി ജയേഷ് നേതൃത്വം നൽകി. | ||
[[പ്രമാണം:12518. IMG20220822110350.resized.jpg|ലഘുചിത്രം]] | |||
[[പ്രമാണം:12518. IMG20220822112059 01.resized.jpg|നടുവിൽ|ലഘുചിത്രം|കുട്ടികൾ പത്തായം കാണാൻ എത്തിയപ്പോൾ]] | |||
....................................................................................................................................................................................................................................................................................................................................................................... | ....................................................................................................................................................................................................................................................................................................................................................................... | ||
വരി 49: | വരി 60: | ||
വിദ്യാലയത്തിലെ മുഴുവൻ കുരുന്നുകളും ചുവടു വെച്ച മെഗാ സംഗീത ശിൽപം ദൃശ്യവിസ്മയമായി. സ്വാതന്ത്ര്യദിനത്തിൽ 339 കുട്ടികൾ അണിനിരന്ന സംഗീത ശിൽപമാണ് അവതരിപ്പിച്ചത്. 40 മിനുട്ട് ദൈർഘ്യത്തിൽ ദേശഭക്തിഗാനങ്ങൾ കോർത്തിണക്കിയാണ് വന്ദേ ഭാരതം സംഗീത ശിൽപം ഒരുക്കിയത്. ത്രിവർണ്ണ വൈവിധ്യങ്ങളുമായി കുട്ടികൾ ചുവടു വെച്ചപ്പോൾ നിറഞ്ഞ കൈയടി. വൻ ജനാവലി മെഗാ ശിൽപം കാണാനെത്തി. സ്മിത പ്രവീണാണ് സംവിധാനം. രക്ഷിതാക്കളും ദേശഭക്തിഗാനം ആലപിച്ച് വന്ദേ ഭാരതത്തിൻ്റെ ഭാഗമായി. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സി എം മീനാകുമാരി ദേശീയപതാകയുയർത്തി. രക്ഷിതാക്കൾക്ക് തത്സമയ ക്വിസ് മത്സരവും ഫോട്ടോഗ്രഫി മത്സരവും നടന്നു. | വിദ്യാലയത്തിലെ മുഴുവൻ കുരുന്നുകളും ചുവടു വെച്ച മെഗാ സംഗീത ശിൽപം ദൃശ്യവിസ്മയമായി. സ്വാതന്ത്ര്യദിനത്തിൽ 339 കുട്ടികൾ അണിനിരന്ന സംഗീത ശിൽപമാണ് അവതരിപ്പിച്ചത്. 40 മിനുട്ട് ദൈർഘ്യത്തിൽ ദേശഭക്തിഗാനങ്ങൾ കോർത്തിണക്കിയാണ് വന്ദേ ഭാരതം സംഗീത ശിൽപം ഒരുക്കിയത്. ത്രിവർണ്ണ വൈവിധ്യങ്ങളുമായി കുട്ടികൾ ചുവടു വെച്ചപ്പോൾ നിറഞ്ഞ കൈയടി. വൻ ജനാവലി മെഗാ ശിൽപം കാണാനെത്തി. സ്മിത പ്രവീണാണ് സംവിധാനം. രക്ഷിതാക്കളും ദേശഭക്തിഗാനം ആലപിച്ച് വന്ദേ ഭാരതത്തിൻ്റെ ഭാഗമായി. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സി എം മീനാകുമാരി ദേശീയപതാകയുയർത്തി. രക്ഷിതാക്കൾക്ക് തത്സമയ ക്വിസ് മത്സരവും ഫോട്ടോഗ്രഫി മത്സരവും നടന്നു. | ||
[[പ്രമാണം:12518 IMG 9383.resized.jpg|നടുവിൽ|ലഘുചിത്രം|സംഗീതശില്പത്തിൽ നിന്ന്]] | |||
...................................................................................................................................................................................................................................................................................................................................................................... '''ക്ലാസ് പി ടി എ യോഗങ്ങൾ''' | ...................................................................................................................................................................................................................................................................................................................................................................... '''ക്ലാസ് പി ടി എ യോഗങ്ങൾ''' | ||
വരി 86: | വരി 101: | ||
.................................................................................................................................................................................................................................................................................................................................................................. | .................................................................................................................................................................................................................................................................................................................................................................. | ||
'''അക്ഷരമുറ്റത്തുയർന്നു;''' | |||
'''കലകളുടെ മേളം''' | |||
[[പ്രമാണം:12518 kalakalude melam.jpg|നടുവിൽ|ലഘുചിത്രം]] | |||
അക്ഷരമുറ്റത്ത് കേരളീയ കലകളുടെ മേളമുയർന്നപ്പോൾ കുട്ടികളിൽ കൗതുകവും ആവേശവും. പാഠപുസ്തകങ്ങളിൽ പഠിക്കുന്ന കേരളീയ കലകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരളപ്പിറവി ദിനത്തിൽ കലകളുടെ അവതരണമൊരുക്കിയത്. രേവതി മണികണ്ഠൻ അവതരിപ്പിച്ച കേരള നടനത്തോടെയായിരുന്നു തുടക്കം. സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഒപ്പനയും ദഫ് മുട്ടും പിന്നാലെയെത്തി. ഹാസ്യ രസം നിറച്ച് ഓട്ടൻ തുള്ളൽ എത്തിയതോടെ കുട്ടികളിൽ ചിരി നിറഞ്ഞു. കരിവെള്ളൂർ രത്നകുമാറാണ് കല്യാണ സൗഗന്ധികം തുള്ളൽ അവതരിപ്പിച്ചത്. കലാമണ്ഡലം ശരണ്യ ഗോപാലകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിച്ചു. കലകളുടെ മേളം ആസ്വദിക്കാൻ ഗ്രാമമൊന്നാകെ ഒഴുകിയെത്തിയിരുന്നു. ഓരോ കലകളുടെ അവതരണത്തിന് ശേഷവും കലകളെ കുറിച്ചുള്ള വിശദീകരണവും നടന്നു. കലാരൂപങ്ങളുടെ ചമയങ്ങളും പരിചയപ്പെടുത്തി. സ്കൂൾ അക്കാദമിക മാസ്റ്ററിൽ വിദ്യാലയം കലകളുടെ മേളം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം അവസാനമാകുമ്പോഴേക്കും പരമാവധി കലകളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. | |||
.......................................................................................................................................................................................................................................................................................................................................................................... | |||
ലഹരി വിരുദ്ധ മനുഷ്യ ശൃംഖല | |||
2022 നവംബർ 1 | |||
ലഹരിക്കെതിരെ പ്രതിരോധവുമായി വിദ്യാലയം സംഘടിപ്പിച്ച മനുഷ്യശൃംഖലയിൽ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അണിനിരന്നു. സ്‌കൂൾ പരിസരത്തു നിന്നും ആരംഭിച്ച ശൃംഖല ചന്തേര പോലീസ് സ്റ്റേഷന് മുന്നിൽവരെ നീണ്ടു. ചന്തേര സ്റ്റേഷൻ പോലീസുകാരും അണിനിരന്നു. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി | |||
.............................................................................................................................................................................................................................................................................................................................................................................. | |||
'''സമൂഹം വിദ്യാലയത്തിലേക്ക്''' | '''സമൂഹം വിദ്യാലയത്തിലേക്ക്''' |
16:37, 14 ജനുവരി 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഉത്സവമായി പ്രവേശനോത്സവം
2002 ജൂൺ 1
കൈ ഉയർത്തി ചിരിച്ചു നിൽക്കുന്ന കൂറ്റൻ മോട്ടു പാവ, എങ്ങും വർണ്ണ ബലൂണുകൾ. കുട്ടികളുടെ തലയിൽ വർണ്ണത്തൊപ്പി പാട്ടും പായസവും സമ്മാനവുമായി ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂളിൽ പ്രവേശനോത്സവം കളർഫുൾ. സ്കൂളിലെ ആദ്യ ദിനം എന്നുമോർക്കാൻ പ്രത്യേകമായി ഒരുക്കിയ ഫോട്ടോ ഫ്രയിമിൽ നിന്ന് ഫോട്ടോ പകർത്താൻ എല്ലാവർക്കും ആവേശം. പ്രവേശനോത്സവ ഗാനത്തിനൊരുക്കിയ നൃത്താവിഷ്കാരത്തോടെയാണ് പ്രവേശനോത്സവം ആരംഭിച്ചത്. പഞ്ചായത്തംഗം പി.കെ റഹീന ഉദ്ഘാടനം ചെയ്തു. കെ.എം അജിത്ത് കുമാർ അധ്യക്ഷനായി. സി. എം മീനാകുമാരി, രേഷ്ണ , എ പി പി കുഞ്ഞഹമ്മദ്, രമ്യ രാജു സംസാരിച്ചു. പത്മരാജ് എരവിൽ കുട്ടിപ്പാട്ടുകൾ പാടി. പ്രീ പ്രൈമറി ഉൾപ്പെടെ 151 കുട്ടികളാണ് ത്തിൽ പുതുതായി എത്തിയത്. സ്‌കൂൾ പ്രവേശനോത്സവം മാതൃഭൂമി ന്യൂസ് തത്സമയം സംപ്രേക്ഷണം ചെയ്തു
പ്രവേശനോത്സവം വീഡിയോ കാണാം https://youtu.be/8teS6X1abzI
.........................................................................................................................................................................................................................................................
2002 ജൂൺ 5
പരിസ്ഥിതി ദിനത്തിൽ മരങ്ങളുടെ മധുരപ്പിറന്നാൾ
മുൻവർഷങ്ങളിലെ പരിസ്ഥിതി ദിനങ്ങളിൽ കുട്ടികൾ നട്ട മരങ്ങളുടെ പിറന്നാൾ ആഘോഷിച്ചായിരുന്നു ഇത്തവണത്തെ പരിസ്ഥിതി ദിനം. നടുന്ന മരങ്ങൾ നോക്കി വളർത്തണം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഉങ്ങ് മരങ്ങളുടെയും കണിക്കൊന്നകളുടെയുമൊക്കെ പിറന്നാൾ കുട്ടിക്കൂട്ടം കെങ്കേമമാക്കി. നിവേദ്യ അജേഷ് ഇപ്പോൾ എട്ടാം ക്ലാസുകാരിയാണ്. ഫിസിനും പൗർണ്ണമിയും ഏഴാം ക്ലാസുകാരും. ഒന്നാം ക്ലാസിൽ തങ്ങൾ നട്ട മരത്തിൻ്റെ പിറന്നാളാഘോഷിക്കാൻ മൂന്നു പേരും എത്തിയിരുന്നു. രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് മരങ്ങളെല്ലാം വർണ്ണക്കടലാസ് കൊണ്ട് അലങ്കരിച്ചു. പിറന്നാൾ മധുരം എല്ലാവർക്കും നൽകാൻ ചിലർ കെയ്ക്കുമായി എത്തി. മറ്റു ചിലർ മാമ്പഴവും പപ്പായയും കൊണ്ടുവന്നു. വിരലിലെണ്ണാവുന്ന ചെടികളും മരങ്ങളും മാത്രം ഉണ്ടായിരുന്ന വിദ്യാലയം ഇന്ന് ഹരിതാഭമാണ്. പിറന്നാളാഘോഷം സ്കൂൾ പി ടി എ പ്രസിഡൻ്റ് കെ.എം അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. കെ. ആർ ഹേമലത അധ്യക്ഷയായി. രവി പടോളി, പി വേണുഗോപാലൻ, വിനയൻ പിലിക്കോട് സംസാരിച്ചു. ആശംസാ കാർഡുകൾ തയാറാക്കൽ, വൃക്ഷത്തൈകൾ നടൽ, പരിസ്ഥിതി ദിന പതിപ്പൊരുക്കൽ എന്നിവയും നടന്നു.
.....................................................................................................................................................................................................................................................................................................................................................................
കുഞ്ഞു രചനകൾ നിറഞ്ഞ്
വല്യ പുസ്തകം
രണ്ടര മീറ്ററോളം ഉയരത്തിൽ വലിയ പുസ്തകം. അതിൽ നിറയെ കുഞ്ഞു രചനകൾ. വിദ്യാലയത്തിലെ 239 കുട്ടികളുടെ സർഗാത്മക രചനകളുമായാണ് വല്യ പുസ്തകം ഒരുക്കിയത്. വായന വാരാചരണ ഭാഗമായി സ്കൂൾ മുറ്റത്തൊരുക്കിയ പുസ്തകം കാഴ്ചക്കാരെയും വിസ്മയിപ്പിച്ചു. ഒന്നാം ക്ലാസിലെ കുട്ടികളുടെ ചിത്രങ്ങളും രണ്ട് മുതൽ നാല് വരെ ക്ലാസുകളിലെ കുട്ടികളുടെ കഥകളും പാട്ടുകളുമൊക്കെയാണ് വല്യപുസ്തകത്തിൽ ഉള്ളത്. ചിത്രകാരനും ശിൽപിയുമായ ധനരാജ് മാണിയാട്ടാണ് പുസ്തക മാതൃക തയാറാക്കിയത്. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികളുടെ സൃഷ്ടികൾ പുസ്തകത്തിലേക്ക് ചേർത്തു വെച്ചു.എസ് എസ് കെ മുൻ ഡി പി സി എം കെ വിജയകുമാർ പ്രകാശനവും വായന വാരം ഉദ്ഘാടനവും നിർവഹിച്ചു. കെ. എം അജിത്ത് കുമാർ അധ്യക്ഷനായി. സി എം മീനാകുമാരി, കെ ആർ ഹേമലത സംസാരിച്ചു. സ്കൂൾ മാനേജർ എ പി പി കുഞ്ഞഹമ്മദ് പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു.
........................................................................................................................................................................................................................................................................................................................................................
വാതിൽപ്പുറ പഠനം
വയലുകാണാൻ
കുട്ടികൾക്ക് നേരനുഭവങ്ങൾ സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം വാതിൽപ്പുറ പഠനം നടപ്പിലാക്കിയത്. ഇത്തവണ ആദ്യസന്ദർശനം കൊല്ലൊ റൊടി പാടത്തേക്കായിരുന്നു. മൂന്നാംതരം മലയാളം പാഠപുസ്തകത്തിൽ എല്ലുമുറിയെ പണി ചെയ്താൽ എന്ന പാഠഭാഗവുമായും നാലാം തരത്തിൽ വയലും വനവും എന്ന പാഠവുമായും ബന്ധപ്പെടുത്തിയാണ് കുട്ടികൾ വയലു കാണാനെത്തിയത്. കൃഷിയുടെ മഹത്വമാണ് പാഠത്തിലൂടെ പറയുന്നത്. രണ്ട് വിള നെൽകൃഷി നടക്കുന്ന കൊല്ലൊറൊടി വയലിലേക്കായിരുന്നു യാത്ര. മുണ്ടകൻ കൃഷിയാണ് ഇപ്പോൾ നടക്കുന്നത്. കർഷകയായ മാധവിയും കുട്ടികൾക്കൊപ്പം ചേർന്നു. മുപ്പത് വർഷമായി കാർഷികവൃത്തി ചെയ്യുന്നവരാണ് ഇവർ. കുട്ടികൾക്ക് കൃഷി രീതികൾ വിവരിച്ചു നൽകി. കാർഷിക മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും അവർ കുട്ടികളോട് പങ്കുവെച്ചു. വാതിൽപ്പുറ പഠനത്തിന് ക്ലാസ് അക്കാദമിക മാസ്റ്റർ പ്ലാനിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. പാഠഭാഗങ്ങളിൽ ഫീൽഡ് ട്രിപ്പിനുള്ള സാധ്യത നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. പൊതു സ്ഥാപനങ്ങൾ, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ എന്നിവയെല്ലാം കുട്ടികൾ സന്ദർശിക്കും. ടി റജിന, ധന്യ പി പി , ക്ലാസ് പി ടി എ പ്രതിനിധി ശാലിനി കെ.വി, കെ വിനയചന്ദ്രൻ , അഷ്റഫ് ചന്തേര നേതൃത്വം നൽകി
.......................................................................................................................................................................................................................................................................................................................................................................
പത്തായം കാണാൻ
യന്ത്രവത്‌കൃത കൃഷി രീതികൾ കണ്ടുവളരുന്ന പുതുതലമുറയ്ക്ക് കൃഷിയും പഴയകാല കാർഷിക ഉപകരണങ്ങളും അവയുടെ ഉപയോഗവും പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമയാത്ര സംഘടിപ്പിച്ചത്. പഴയ കാല കാർഷിക ഉപകരണങ്ങൾ കുട്ടികൾ കണ്ടറിഞ്ഞു. പ്ലാവിന്റെ തടിയിൽ തീർത്ത പത്തായവും അതിൽ ധാന്യങ്ങൾ സൂക്ഷിക്കുന്ന വിധവുമെല്ലാം കമലാക്ഷിയമ്മൂമ്മയും ഭവാനിയമ്മൂമ്മയും കുട്ടികൾക്ക് പകർന്നു നൽകി. പറയും കോലും അത് ഉപയോഗിച്ചുള്ള നെല്ലളവും കുട്ടികൾ കണ്ടു മനസിലാക്കി. അതിനു ശേഷമാണ് ഉരലിൽ നെല്ല് കുത്തി അരിയാക്കിയത്. കുട്ടികളും നെല്ലുകുത്തി. നെൽകൃഷി നാമമാത്രമാകുന്ന കാലത്ത് കാർഷിക സംസ്കാരം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം വാതിൽപുറ പഠനത്തിനുള്ള അവസരം ഒരുക്കിയത്. അമ്മിക്കല്ലും, ആട്ടുകല്ലും, ഇടങ്ങഴിയും നാഴിയും കുട്ടികൾ കണ്ടറിഞ്ഞു. കെ വിനയചന്ദ്രൻ , അഷ്റഫ് ചന്തേര, ടി റജിന, ധന്യ പി പി , ഹാജറ ഷെഫീഖ്, റഹീമ ഷെരീഫ്, സ്വാതി ജയേഷ് നേതൃത്വം നൽകി.
.......................................................................................................................................................................................................................................................................................................................................................................
339 കുട്ടികൾ ചുവടുവെച്ചു;
ദൃശ്യവിസ്മയമായി 'വന്ദേ ഭാരതം
വിദ്യാലയത്തിലെ മുഴുവൻ കുരുന്നുകളും ചുവടു വെച്ച മെഗാ സംഗീത ശിൽപം ദൃശ്യവിസ്മയമായി. സ്വാതന്ത്ര്യദിനത്തിൽ 339 കുട്ടികൾ അണിനിരന്ന സംഗീത ശിൽപമാണ് അവതരിപ്പിച്ചത്. 40 മിനുട്ട് ദൈർഘ്യത്തിൽ ദേശഭക്തിഗാനങ്ങൾ കോർത്തിണക്കിയാണ് വന്ദേ ഭാരതം സംഗീത ശിൽപം ഒരുക്കിയത്. ത്രിവർണ്ണ വൈവിധ്യങ്ങളുമായി കുട്ടികൾ ചുവടു വെച്ചപ്പോൾ നിറഞ്ഞ കൈയടി. വൻ ജനാവലി മെഗാ ശിൽപം കാണാനെത്തി. സ്മിത പ്രവീണാണ് സംവിധാനം. രക്ഷിതാക്കളും ദേശഭക്തിഗാനം ആലപിച്ച് വന്ദേ ഭാരതത്തിൻ്റെ ഭാഗമായി. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സി എം മീനാകുമാരി ദേശീയപതാകയുയർത്തി. രക്ഷിതാക്കൾക്ക് തത്സമയ ക്വിസ് മത്സരവും ഫോട്ടോഗ്രഫി മത്സരവും നടന്നു.
...................................................................................................................................................................................................................................................................................................................................................................... ക്ലാസ് പി ടി എ യോഗങ്ങൾ
ഒപ്പിട്ട് വേഗത്തിൽ പോട്ടെ ടീച്ചറെ എന്ന രക്ഷിതാക്കളുടെ ചോദ്യം പലപ്പോഴും സി പി ടി എ യോഗങ്ങളിൽ കേൾക്കാറുണ്ട്. എന്നാൽ സി പി ടി എ സങ്കൽപങ്ങൾ തന്നെ മാറ്റിയെഴുതി വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ് നമ്മുടെ സ്‌കൂൾ. കുട്ടികളുടെ ക്ലാസ് സമയം അപഹരിക്കാതിരിക്കാൻ അവധി ദിവസങ്ങളിലാണ് പരമാവധി സി പി ടി എ യോഗം. യോഗത്തിൻ്റെ ചിട്ടവട്ടങ്ങളെല്ലാം വേറിട്ടതാണ്. പുസ്തകത്തിൽ മാത്രമല്ല, ചുമരിലും രക്ഷിതാക്കളുടെ ഹാജർ കാണാം. പ്രത്യേകം തയറാക്കിയ കലണ്ടറിൽ കുട്ടിയുടെ പേരിന് നേരെ പൊട്ട് തൊട്ടാണ് ഹാജർ രേഖപ്പെടുത്തുക. മാർച്ച് മാസമാകുമ്പോഴേക്കും ഓരോ രക്ഷിതാവും എത്രയോഗത്തിൽ പങ്കെടുത്തുവെന്ന് ചുമരിലെ കലണ്ടറിൽ കാണാം. എട്ടു വർഷം മുൻപാണ് ഇത്തരത്തിലൊരാശയം ആദ്യമായി തുടങ്ങിയത്. യോഗം തുടങ്ങുന്നതിന് മുൻപ് രക്ഷിതാക്കൾക്ക് ഉണർത്തു പ്രവർത്തനമുണ്ട്. ഓർമ്മ പരീക്ഷിക്കുന്നതും, കുഞ്ഞുകുഞ്ഞു കളികളുമൊക്കെയാണ് അത്. പിന്നീടാണ് പഠനകാര്യങ്ങളുടെ ഗൗരവമായ ചർച്ച. കുട്ടികൾ നേടേണ്ട ശേഷികൾ, രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അധ്യാപകരോടുള്ള നിർദേശങ്ങൾ എന്നിവയെല്ലാം ഗൗരവമായി ചർച്ച ചെയ്യും. കൊവിഡ് കാലത്തെ പഠന വിടവുകൾ പരിഹരിക്കാൻ നടപ്പിലാക്കുന്ന ' നല്ലെഴുത്ത് നല്ല വായന" പദ്ധതി പ്രീ ടെസ്റ്റ് അവലോകനമായിരുന്നു ഇത്തവണ പ്രധാന അജണ്ട.വെറും കൈയോടെയല്ല രക്ഷിതാക്കൾ യോഗത്തിനെത്തുക. നല്ല രുചികരമായ പലഹാരങ്ങൾ അവരുടെ കൈയിലുണ്ടാകും. യോഗം അവസാനിക്കുമ്പോൾ എല്ലാം പങ്കുവയ്ക്കും. അധ്യാപകരും രക്ഷിതാക്കളും, രക്ഷിതാക്കളും തമ്മിലുള്ള ആത്മബന്ധം വളർത്തുന്നതാണ് സി പി ടി എ. വിദ്യാലയത്തിലെ എല്ലാ പരിപാടികളും വീട്ടിലെ വിശേഷാൽ ചടങ്ങുകൾ പോലെയാണ് രക്ഷിതാക്കൾ ഏറ്റെടുക്കുക. ഓരോ യോഗം കഴിയുമ്പോഴും ആകാംക്ഷയോടെയാണ് അടുത്ത യോഗത്തിനായി രക്ഷിതാക്കൾ കാത്തിരിക്കുക.
................................................................................................................................................................................................................................................................................................................................................................................
കുട്ടികൾ കത്തെഴുതി;
മീറ്റിംഗിന് എന്തായാലും വരണേ..
" പ്രിയപ്പെട്ട രക്ഷിതാവിന്, സ്കൂളിലെ പി ടി എ ജനറൽ ബോഡി യോഗമാണ്. എന്തായാലും വരണം. പോസ്റ്റ് കാർഡിൽ കുട്ടികളെല്ലാവരും രക്ഷിതാക്കൾക്ക് കത്തെഴുതി. പിടിഎ ജനറൽ ബോഡി യോഗ ക്ഷണം എങ്ങനെ പഠനപ്രവർത്തനങ്ങളുടെ ഭാഗമാക്കാം എന്ന ചിന്തയിൽ നിന്നാണ് കത്ത് എന്ന ആശയത്തിലേക്ക് എത്തിയത്. പോസ്റ്റുകാർഡുകൾ കുട്ടികൾക്ക് നൽകി. ക്ലാസ് മുറിയിലിരുന്ന് കുട്ടികളെല്ലാം കത്തെഴുതി. നേരിട്ട് തപാൽ ഓഫീസിൽ എത്തിക്കുന്നതിന് പകരം സ്കൂളിലെ കുട്ടികളുടെ പോസ്റ്റു പെട്ടിയിലാണ് കുട്ടികൾ കത്തുകൾ പോസ്റ്റ് ചെയ്തത്. അധ്യാപകർ ഇവ തരം തിരിച്ച് അതാത് പോസ്റ്റോഫീസുകളിൽ എത്തിച്ചു. തപാൽ സംവിധാനങ്ങളെ കുറിച്ച് കുട്ടികൾക്ക് വിവിധ ക്ലാസുകളിൽ പഠിക്കാനുണ്ട്. ഇത് പരിചയപ്പെടുത്തുക എന്നതുകൂടി ലക്ഷ്യമാണ്
....................................................................................................................................................................................................................................................................................................................................................................
അബ്ദുൾ റഹിമാൻ മാസ്റ്റർ സ്മാരക ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
ആദ്യ പ്രധാനാധ്യാപകനും മാനേജറുമായിരുന്ന ടി കെ അബ്ദുൾ റഹിമാൻ മാസ്റ്ററുടെ സ്മരണയ്ക്ക് സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ എ പി പി കുഞ്ഞഹമ്മദ് അധ്യക്ഷനായി. പിലിക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് പി പി പ്രസന്നകുമാരി മുഖ്യാതിഥിയായിരുന്നു.
പി കെ റഹീന, രേഷ്ണ പി, രവീന്ദ്രൻ മാണിയാട്ട്, നിഷാംപട്ടേൽ, കെ പി മുഹമ്മദ് റഫീഖ്, കെ എം അജിത്ത് കുമാർ, രമ്യ രാജു, യു പി കെ അബ്ദുൾ റസാഖ്, യു പി കെ സുഹറ സംസാരിച്ചു.
സി.എം മീനാകുമാരി സ്വാഗതവും കെ ആർ ഹേമലത നന്ദിയും പറഞ്ഞു.
..............................................................................................................................................................................................................................................................................................................................................................................
വിദ്യാലയവും സമൂഹവും കൈകോർത്തു
ഹൃദയം കൊണ്ട് നൽകി ജീവരക്തം
രക്തദാനത്തിൻ്റെ മഹത്വം വിളിച്ചോതി വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ്. സ്‌കൂൾ പി ടി എ കമ്മറ്റി, കാഞ്ഞങ്ങാട് ജില്ലാശുപത്രി ബ്ലഡ് ബാങ്ക്, ബ്ലഡ് ഡൊണേഴ്സ് കേരള സഹകരണത്തോടെ ക്യാമ്പ് സംഘടിപ്പിച്ചത്. അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ അൻപത് പേർ രക്തം ദാനം ചെയ്തു. കുട്ടികൾ ഉൾപ്പെടെ പത്തു പേർ കേശദാനവും നടത്തി.
ജില്ലയിലെ ആദ്യ വനിതാ ബി എസ് എഫ് അംഗം ജസീല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക സി എം മീനാകുമാരി അധ്യക്ഷയായി.
സനൽ ലാൽ, സുജിത്ത് ബങ്കളം, കെ എം അജിത്ത് കുമാർ സംസാരിച്ചു. ജസീലയ്ക്ക് വിദ്യാലയത്തിൻ്റെയും ബഡ് ഡോണേഴ്സ് കേരളയുടെയും ഉപഹാരം ചടങ്ങിൽ കൈമാറി.
..................................................................................................................................................................................................................................................................................................................................................................
അക്ഷരമുറ്റത്തുയർന്നു;
കലകളുടെ മേളം
അക്ഷരമുറ്റത്ത് കേരളീയ കലകളുടെ മേളമുയർന്നപ്പോൾ കുട്ടികളിൽ കൗതുകവും ആവേശവും. പാഠപുസ്തകങ്ങളിൽ പഠിക്കുന്ന കേരളീയ കലകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരളപ്പിറവി ദിനത്തിൽ കലകളുടെ അവതരണമൊരുക്കിയത്. രേവതി മണികണ്ഠൻ അവതരിപ്പിച്ച കേരള നടനത്തോടെയായിരുന്നു തുടക്കം. സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഒപ്പനയും ദഫ് മുട്ടും പിന്നാലെയെത്തി. ഹാസ്യ രസം നിറച്ച് ഓട്ടൻ തുള്ളൽ എത്തിയതോടെ കുട്ടികളിൽ ചിരി നിറഞ്ഞു. കരിവെള്ളൂർ രത്നകുമാറാണ് കല്യാണ സൗഗന്ധികം തുള്ളൽ അവതരിപ്പിച്ചത്. കലാമണ്ഡലം ശരണ്യ ഗോപാലകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിച്ചു. കലകളുടെ മേളം ആസ്വദിക്കാൻ ഗ്രാമമൊന്നാകെ ഒഴുകിയെത്തിയിരുന്നു. ഓരോ കലകളുടെ അവതരണത്തിന് ശേഷവും കലകളെ കുറിച്ചുള്ള വിശദീകരണവും നടന്നു. കലാരൂപങ്ങളുടെ ചമയങ്ങളും പരിചയപ്പെടുത്തി. സ്കൂൾ അക്കാദമിക മാസ്റ്ററിൽ വിദ്യാലയം കലകളുടെ മേളം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം അവസാനമാകുമ്പോഴേക്കും പരമാവധി കലകളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
..........................................................................................................................................................................................................................................................................................................................................................................
ലഹരി വിരുദ്ധ മനുഷ്യ ശൃംഖല
2022 നവംബർ 1 ലഹരിക്കെതിരെ പ്രതിരോധവുമായി വിദ്യാലയം സംഘടിപ്പിച്ച മനുഷ്യശൃംഖലയിൽ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അണിനിരന്നു. സ്‌കൂൾ പരിസരത്തു നിന്നും ആരംഭിച്ച ശൃംഖല ചന്തേര പോലീസ് സ്റ്റേഷന് മുന്നിൽവരെ നീണ്ടു. ചന്തേര സ്റ്റേഷൻ പോലീസുകാരും അണിനിരന്നു. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി ..............................................................................................................................................................................................................................................................................................................................................................................
സമൂഹം വിദ്യാലയത്തിലേക്ക്
വിദ്യാലയം സമൂഹത്തിലേക്കും സമൂഹം വിദ്യാലയത്തിലേക്കുമെത്തിയ നേർസാക്ഷ്യം ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂളിൻ്റെ ഏതു പരിപാടികളിലും കാണാം. സർവമതസ്ഥരും ഒരുമിച്ചിരുന്ന ഓണസദ്യ, എല്ലാ വീടുകളിൽ നിന്നും വിഭവങ്ങളെത്തുന്ന സമൂഹ നോമ്പുതുറ, ക്രിസ്തുമസ് ആഘോഷം എന്നിവയെല്ലാം സാഹോദര്യം അടയാളപ്പെടുത്തുന്നതാണ്. നാടൊന്നടങ്കം ഒഴുകിയെത്തുന്ന വാർഷികാഘോഷം വിദ്യാലയത്തിൻ്റെ ജനകീയ മുഖം അടയാളപ്പെടുത്തും." വിദ്യാലയത്തിലെ സാമൂഹ്യ പങ്കാളിത്തം എന്ന മേഖലയിലാണ് ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ സംസ്ഥാനതലം വരെയെത്തിയത്.
ആഴ്ചനക്ഷത്രം
പൊതുവിജ്ഞാനമേഖലയിൽ വിദ്യാലയത്തിലെ കുട്ടികൾ പിന്നോക്കാവസ്ഥയിലാണെന്ന തിരിച്ചറിവിലാണ് വിദ്യാലയം ആഴ്ചനക്ഷത്രം ക്വിസ് ആരംഭിക്കുന്നത്. ഈ മത്സരം 6 വർഷം പിന്നിടുമ്പോൾ നിരവധി കുട്ടികളെ ജില്ലാ - സംസ്ഥാന തലങ്ങളിലടക്കം മത്സരപ്പിക്കാൻ പ്രാപ്തരാക്കാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടുന്ന വസ്തുതയാണ്.മത്സര വിജയികൾക്ക് സൈക്കിൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകുക വഴി കുട്ടികളെ പ്രചോദിപ്പിച്ച് സംഘടിപ്പിച്ച ആഴ്ചനക്ഷത്രം മാതൃക ഇന്ന് സംസ്ഥാനത്തെ പല വിദ്യാലയങ്ങളും ഏറ്റെടുത്തിട്ടുണ്ട്.
..................................................................................................
അക്കാദമിക അടയാളപ്പെടുത്തലുകൾ
മുഴുവൻ കുട്ടികളെയും പഠനനേട്ടങ്ങൾ നേടുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിവിധങ്ങളായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കിയ നിരവധി മാതൃകകൾ ഇവിടെ കാണാം. അവസാനമായി നടന്ന എൽ എസ് എസ് പരീക്ഷയിൽ 20 കുട്ടികൾ നേടിയ വിജയം ഇത് അടയാളപ്പെട്ടുത്തുന്നു. ജില്ലയിൽ ഉയർന്ന രണ്ടാമത്തെ മാർക്ക് സൂര്യകിരണും മൂന്നാമത്തെ മാർക്ക് ഗായത്രിയും സ്വന്തമാക്കി
വീട്ടുമുറ്റ മികവുത്സവങ്ങൾ കുട്ടികളുടെ പഠന മികവുകൾ പങ്കുവയ്ക്കുന്നതിന് പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ചു സംഘടിപ്പിച്ച ശ്രദ്ധേയമായ പരിപാടിയാണ് വീട്ടുമുറ്റ മികവുത്സവങ്ങൾ
കുഞ്ഞുവാവക്കാലം തിരികെയെത്തി
കുഞ്ഞു വാവക്കാലം തിരികെയെത്തിയപ്പോൾ കുട്ടികളിലും രക്ഷിതാക്കളിലും കൗതുകം. കുട്ടികളുടെ കുഞ്ഞുവാവക്കാലം കൂട്ടുകാരുടെ മുന്നിലെത്തുന്നതിലെ കൗതുകം കണക്കിലെടുത്താണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്. ഇപ്പോഴുള്ള ഫോട്ടോയും ഒരുവയസിൽ താഴെ പ്രായമുള്ള ഫോട്ടോയും ചേർത്തു വെച്ചായിരുന്നു ആൽബം തയാറാക്കിയത്. കുട്ടികളുടെയെല്ലാം അന്നും ഇന്നുമുള്ള ഫോട്ടോകൾ വീഡിയോ ആൽബമാക്കിയാണ് പ്രകാശനം ചെയ്തത്. അധ്യാപകരുടെ കുഞ്ഞുകാലത്തെ ഫോട്ടോയും ഇടം പിടിച്ചു. പുതുമയാർന്ന ആശയത്തിൽ പുറത്തിറക്കിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
കുട്ടിടീച്ചർ
ഓൺലൈൻ ക്ലാസുകളുടെ കാലത്ത് ഡിജിറ്റൽ ക്ലാസുകളുമായി കുട്ടി അധ്യാപകർ എത്തിയത് ഏറെ ശ്രദ്ധ നേടി.അധ്യാപക ദിനാഘോഷ ഭാഗമായാണ് കുട്ടിടീച്ചർ എന്ന പേരിൽ പരിപാടിയൊരുക്കിയത്. വീട്ടുമുറികൾ കുട്ടികൾ ക്ലാസ് മുറിയാക്കി. ബോർഡും പഠനോപകരണങ്ങളും ഒരുക്കിയിരുന്നു.
ഓൺലൈൻ ക്ലാസിലൂടെ പഠിച്ച പാഠങ്ങളാണ് അവതരിപ്പിച്ചത്. മലയാളം, പരിസര പഠനം, ഗണിതം, ഇംഗ്ലീഷ് വിഷയങ്ങൾ കുട്ടികൾ കൈകാര്യം ചെയ്തു. വിദ്യാലയത്തിലെ മൂന്നാം ക്ലാസ് കുട്ടികളാണ് പങ്കെടുത്തത്. കൊവിഡ് കാലത്ത് കുട്ടികൾ വീടുകളിലിരിക്കുമ്പോൾ ദിനാചരണങ്ങൾ പഠനാനുഭവങ്ങൾ നൽകുന്ന രീതിയിൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടി ടീച്ചർ ഒരുക്കിയത്. മുഴുവൻ കുട്ടികളും അധ്യാപകരായി എത്തി എന്നതും ഏറെ സന്തോഷം പകർന്നു
ഉത്സവമായി കലോത്സവവും
സ്‌കൂൾ തുറക്കാത്ത കാലത്ത് കുട്ടികളുടെ കലാവാസനകൾ പ്രകടിപ്പിക്കാൻ ഓൺലൈൻ കലോത്സവം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നതും, വേദിയിൽ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കുന്ന മാതൃകയിൽ വേറിട്ടൊരു ആശയം മുന്നോട്ടു വയ്ക്കുന്നതും ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്‌കൂളാണ്. പിന്നീട് സംസ്ഥാനമാകെ ഓൺലൈൻ കലോത്സവങ്ങൾ സമാനമായ രീതിയിൽ അരങ്ങേറി.
..........................................................................................................................................................................................................................................................
പുതുവത്സര സമ്മാനമായി ആശംസാകാർഡുകൾ
സ്വന്തം മേൽവിലാസത്തിലേക്ക് കത്തുമായി പോസ്റ്റുമാനെത്തിയപ്പോൾ അതെന്താണെന്നറിയാനുള്ള ആക്ഷാംക്ഷയായിരുന്നു കുട്ടികൾക്ക്. സ്കൂളിൽ നിന്നുള്ള പുതുവത്സര സമ്മാനമാണെന്നറിഞ്ഞപ്പോൾ കുരുന്നു മുഖങ്ങളാൽ സന്തോഷച്ചിരി. പുതുവത്സരം വൈവിധ്യമാർന്ന പരിപാടികളോടെയാണ് മുൻ വർഷങ്ങളിൽ വിദ്യാലയം ആഘോഷിച്ചിരുന്നത്.കൊവിഡ് ഭീതിയിൽ വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുമ്പോൾ കുട്ടികൾക്ക് പുതുവത്സരാശംസകൾ നേരാൻ പുതുവഴികൾ തേടുകയായിരുന്നു ഞങ്ങൾ.
നവമാധ്യമങ്ങളിലൂടെ സെക്കൻ്റുകൾക്കുള്ളിൽ ആശംസകൾ എത്തുന്ന കാലത്ത് തപാലിൽ കത്തുകളെത്തുന്ന സന്തോഷം കുട്ടികൾക്ക് സമ്മാനിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പ്രതിസന്ധിയുടെ കാലത്ത് വിദ്യാലയം കുട്ടികൾക്ക് ഒപ്പമുണ്ടെന്ന സന്ദേശവും, പോസ്റ്റൽ വകുപ്പിനെ അടുത്തറിയാനുള്ള അവസരവും കൂടിയാണ് ഒരുക്കിയത്
അക്ഷരക്കൂട്ട്
വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും വർത്തമാന പത്രം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്ഷരക്കൂട്ട് പദ്ധതി നടപ്പിലാക്കിയത്. സുമനസുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. കുട്ടികളിലെ വായന വളർത്തുന്നതിന് പദ്ധതി ഏറെ സഹായകമായി
കുഞ്ഞങ്ങമ്മയും കുഞ്ഞിക്കുട്ടിയമ്മയും ഓൺലൈനിൽ
വായനയുടെ രസക്കൂട്ടിൽ മുത്തശ്ശിക്കഥ മധുരം
" പണ്ട് ഒന്നാം ക്ലാസിൽ ശങ്കരൻ മാഷ് പഠിപ്പിച്ചു തന്ന ഒരു കഥ പറഞ്ഞു തരട്ടെ കുഞ്ഞളെ ... വെള്ളച്ചാലിലെ കുഞ്ഞങ്ങമ്മയും കുഞ്ഞിക്കുട്ടിയമ്മയും കഥകളും പാട്ടുകളുമായി ഓൺലൈനിലെത്തിയപ്പോൾ കുഞ്ഞുമനസുകളിൽ ആഹ്ളാദം. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ ഒരുക്കിയ " വായനയുടെ രസക്കൂട്ട് " ഉദ്ഘാടനത്തിലാണ് അതിഥികളായി മുത്തശ്ശിമാരെത്തിയത്. അനുഭവങ്ങളുടെ തീക്ഷണതയും, പഴയകാലത്തെ നന്മകളും നിറഞ്ഞ 'പയമ' പറച്ചിൽ പുതുതലമുറയിൽ പെട്ടവർക്ക് നാടിന്റെ ഇന്നലെകളിലേക്കുള്ള തിരിച്ചുപോക്കിന് വഴിയൊരുക്കി. പഴയ കൃഷിക്കാലത്തെ കുറിച്ചും മുത്തശ്ശിമാർ പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യയൊന്നും പരിചയമില്ലെങ്കിലും ക്യാമറയ്ക്ക് മുന്നിൽ മുത്തശ്ശിമാർ നല്ല അവതാരകരായി.
കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് കെ.എം അജിത്ത് കുമാർ അധ്യക്ഷനായി. എഴുത്തുകാരൻ ഡോ. സോമൻ കടലൂർ, പ്രധാനാധ്യാപിക സി.എം മീനാകുമാരി സംസാരിച്ചു . രക്ഷിതാവ് ജിഷ കെ.എം കഥ അവതരിപ്പിച്ചു.
പ്രവേശനോത്സവം
ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ പ്രവേശനോത്സവം രണ്ടു ഘട്ടങ്ങളിലും വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. ആകെയുള്ള 250 കുട്ടികളിൽ 125 കുട്ടികളാണ് ആദ്യ ദിനം വിദ്യാലയത്തിലെത്തിയത്. ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
കെ.ആർ ഹേമലത, മാനേജർ എ.പി പി കുഞ്ഞമ്മദ്, കെ.എം അജിത്ത് കുമാർ, രമ്യ രാജു പ്രവേശനോത്സവ സന്ദേശം നൽകി. വിനയൻ പിലിക്കോട്, ബാലചന്ദ്രൻ പി കുട്ടിപ്പാട്ടുകൾ പാടി. രണ്ടാം ഘട്ടത്തിലെത്തിയ കുട്ടികൾക്കായി ഒരുക്കിയ പ്രവേശനോത്സവത്തിൽ ഉമേഷ് ചെറുവത്തൂർ മാജിക് അവതരിപ്പിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജി സനൽഷാ കുട്ടികൾക്ക് മുന്നിൽ കഥ അവതരിപ്പിച്ചു. വിനയൻ പിലിക്കോട് കുട്ടിപ്പാട്ടുകൾ പാടി. കെ.എം അജിത്ത് കുമാർ അധ്യക്ഷനായി. പഞ്ചായത്തംഗം രേഷ്ന, സ്കൂൾ മാനേജർ എ പി. പി കുഞ്ഞഹമ്മദ്, കെ.ആർ ഹേമലത, പി ബാലചന്ദ്രൻ സംസാരിച്ചു. നവാഗതർക്ക് സമ്മാനങ്ങളും നൽകി
വാർത്തകളിലൂടെ
കൂട്ടുകാർ എല്ലാവരുമുണ്ട്; ഇത് കലക്കൻ കലണ്ടർ
കൊവിഡ് കാലം കടന്ന് നവമ്പർ ഒന്നിന് സ്കൂളുകൾ തുറന്നെങ്കിലും മുഴുവൻ കുട്ടികളും ഒരുമിച്ചെത്തുന്ന സാഹചര്യം ഉണ്ടായില്ല . പകുതി കുട്ടികൾ മാത്രമാണ് ഒരു സമയം ക്ലാസിലുള്ളത്. മുഴുവൻ കൂട്ടുകാരെയും കാണാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്
ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി വിദ്യാലയം കലണ്ടർ തയാറാക്കിയത്. ഒന്നാം തരത്തിലെ കുട്ടികൾക്ക് കൊവിഡ് കാലത്ത് വിദ്യാലയം ഇത്തരത്തിൽ കലണ്ടർ തയാറാക്കി നൽകിയിരുന്നു. ഇത്തവണ വിദ്യാലയത്തിലെ 255 കുട്ടികൾക്കും കലണ്ടർ നൽകി. ചെറുവത്തൂർ ബി.പി സി വി എസ് ബിജുരാജ് പ്രകാശനം നിർവഹിച്ചു. പ്രധാനാധ്യാപിക സി.എം മീനാകുമാരി അധ്യക്ഷയായി. അവധിക്കാലത്ത് കുട്ടികളെ പഠനത്തോട് ചേർത്ത് നിർത്താൻ വിദ്യാലയം നക്ഷത്ര വിളക്ക്, ജിംഗിൾ ബെൽസ് പ്രവർത്തന പുസ്തകങ്ങളും തയാറാക്കി
സർഗാത്മകത നിറഞ്ഞ് കുടുംബ പതിപ്പുകൾ
വീട്ടിലുള്ളവരെല്ലാം ചേർന്നൊരുക്കിയ കുടുംബ പതിപ്പുകൾക്ക് സർഗാത്മകതയുടെ നിറവ്. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂളിലാണ് തുടർച്ചയായ അഞ്ചാം വർഷവും കുടുംബ പതിപ്പ് മത്സരം നടന്നത്.
30 പേജുകളിൽ കുടുംബാംഗങ്ങളുടെയെല്ലാം എഴുത്തും വരകളുമെല്ലാം നിറഞ്ഞു. പതിപ്പിൽ അഞ്ച് പേജുകൾ കുട്ടികൾക്കുള്ളതാണ്. സ്വന്തമായി പാട്ടും കഥകളും എഴുതിയും ചിത്രം വരച്ചും പതിപ്പുകളിൽ കുട്ടികൾ തങ്ങളുടെ കഴിവുകൾ തെളിയിച്ചു. കൊവിഡ് കാലത്തെ ഓണാഘോഷം എന്നതായിരുന്നു ഇത്തവണത്തെ വിഷയം. കുട്ടികൾക്ക് മാത്രമല്ല വീട്ടിലുള്ളവർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമായി പതിപ്പ് നിർമ്മാണം മാറി. ചിത്രങ്ങൾ മുറിച്ചൊട്ടിക്കാത്ത തരത്തിൽ പൂർണ്ണമായും കൈയെഴുത്തും വരകളും മാത്രമാണ് എന്നതാണ് പ്രധാന പ്രത്യേകത. ഒന്ന് രണ്ട് ക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ നിയകൃഷ്ണ ഒന്നാംസ്ഥാനവും, നസിമ മറിയം, മൈമൂനത്ത് എന്നിവർ രണ്ടാം സ്ഥാനവും നേടി.
മൂന്ന്, നാല് ക്ലാസിലെ കുട്ടികളുടെ കുടുംബങ്ങൾക്കായി നടന്ന മത്സരത്തിൽ ദേവർഷ്, അൻവിത് അജേഷ്, ഫാത്തിമത്ത് സെയ്ഫ എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. പതിനാറ് പതിപ്പുകൾക്ക് പ്രോത്സാഹന സമ്മാനവും നൽകി. സ്കൂൾ പ്രധാനാധ്യാപിക സി.എം മീനാകുമാരി ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് കെ.എം അജിത്ത് കുമാർ അധ്യക്ഷനായി. സീനയർ അസിസ്റ്റൻറ് കെ.ആർ ഹേമലത, വിനയൻ പിലിക്കോട് സംസാരിച്ചു.
അതിജീവന കാലത്തിൻ്റെ ഓർമ്മകൾക്കൊപ്പം വളരും ഒരു തെങ്ങിൻ തൈയും
ചെറുവത്തൂർ: കൊവിഡ് പ്രതിസന്ധിയുടെ കാലം കഴിഞ്ഞ് വിദ്യാലയ മുറ്റത്തെത്തിയ ഓർമ്മകൾ നിലനിർത്താൻ ഒന്നാംതരക്കാർക്കൊപ്പം വളരും ഒരു തെങ്ങിൻ തൈയും. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ ഒന്നാംതരം വിദ്യാർത്ഥികൾക്കാണ് ദിവാകരൻ കടിഞ്ഞി മൂല അതിജീവനം പദ്ധതിയുടെ ഭാഗമായി തെങ്ങിൻ തൈ നൽകിയത്. നാല് വർഷം കൊണ്ട് കായ്ക്കുന്ന നാടൻ ഇനം തൈകളാണ് നൽകിയത്. വിദ്യാലയത്തിലേക്ക് ഫലവൃക്ഷത്തൈകളും നൽകി. ജീവനം പദ്ധതിയുടെ ഭാഗമായി നൽകിയ തൈകൾ നന്നായി നട്ടുപരിപാലിക്കുന്ന വിദ്യാലയം എന്ന നിലയിലാണ് ചന്തേരയിലെ കുട്ടികൾക്ക് സമ്മാനമായി തെങ്ങിൻ തൈകൾ നൽകാൻ തീരുമാനിച്ചതെന്ന് ദിവാകരൻ കടിഞ്ഞി മൂല പറഞ്ഞു.
ഹരിത കേരള മിഷൻ
ജില്ലാ കോഡിനേറ്റർ എം.പി സുബ്രഹ്മണ്യൻ വിതരണോദ്ഘാടനം നിർവഹിച്ചു. കൊടക്കാട് നാരായണൻ അധ്യക്ഷനായി. പ്രൊഫസർ ടി.എം സുരേന്ദ്രനാഥ്, എ.പി പി കുഞ്ഞഹമ്മദ്, കെ പ്രവീൺ കുമാർ, കെ.വി അമ്പാടി, വിനയൻ പിലിക്കോട്, കെ.എം അജിത്ത് കുമാർ, കെ.ആർ ഹേമലത സംബന്ധിച്ചു.
.ക്യൂ ആർ കോഡിൽ ടീച്ചർമാരെ കാണാം
. എഴുതാം വരയ്ക്കാം പഠിക്കാം
ഒപ്പം പുസ്തകസഞ്ചിയും
ക്യു ആർ കോഡ് സ്കാൻ ചെയ്താൽ ടീച്ചർമാരെ കാണാം. അവർ ഓരോ ദിവസം ചെയ്യേണ്ട പ്രവർത്തനങ്ങൾ പറഞ്ഞു തരും. കൊവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടയ്ക്കുമ്പോൾ കുട്ടികൾക്കായി വേറിട്ടൊരു പ്രവർത്തന പുസ്തകം ഒരുക്കി നൽകിവിദ്യാലയം. ച " കൂടെ " എന്ന പ്രവർത്തന പുസ്തകത്തിനൊപ്പം കൂട്ടുകൂടുക. കുട്ടികൾ നേടേണ്ട പഠന നേട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാണ് 30 പേജുള്ള പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ പ്രവർത്തനവും എങ്ങിനെ ചെയ്യണമെന്ന് ടീച്ചർമാർ തന്നെ പറഞ്ഞു കൊടുക്കും. അതിനായി ക്യു ആർ കോഡ് സ്കാൻ ചെയ്താൽ മതി. വ്യായാമങ്ങൾ, സ്കൂൾ വീഡിയോ എന്നിവയെല്ലാം ഇങ്ങനെ കാണാം. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറന്ന് കുട്ടികൾ വിദ്യാലയങ്ങളുടെ ഭാഗമായി കഴിഞ്ഞിരുന്നു. ഓൺലൈൻ ക്ലാസുകൾക്കൊപ്പം കുട്ടികളെ എങ്ങിനെ പഠനത്തോട് ചേർത്ത് നിർത്താം എന്ന ചിന്തയിൽ നിന്നാണ് ടീച്ചർമാരെ എപ്പോൾ വേണമെങ്കിലും കാണാൻ കഴിയുന്ന തരത്തിൽ ഇങ്ങനെയൊരു പ്രവർത്തന പുസ്തകം ഒരുക്കാൻ തീരുമാനിച്ചത്. ഇതിനൊപ്പം പുസ്തകസഞ്ചിയും കുട്ടികൾക്ക് നൽകി. വീട്ടിലിരുന്ന് വായിക്കാൻ
ലൈബ്രറി പുസ്തകങ്ങളാണ് സഞ്ചിയിലുള്ളത്. വായിക്കുന്ന പുസ്തകങ്ങളെ കുറിച്ച് കുറിപ്പെഴുതാൻ " കൂടെ പ്രവർത്തന പുസ്തകത്തിൽ പേജുകൾ ഉണ്ട്. സ്കൂൾ പ്രധാനാധ്യാപിക സി എം മീനാകുമാരി പ്രവർത്തന പുസ്തകം പ്രകാശനം ചെയ്തു. വിനയൻ പിലിക്കോട്, ടി റജിന, ധന്യ പി പി സംസാരിച്ചു.
കൂടെ 24 ന്യൂസ് വാർത്ത കാണാം https://youtu.be/BT5BMWiOiCg
ഒന്നിച്ചൊന്നായ് അവരെത്തി
പാട്ടുപാടി വരവേറ്റ് രക്ഷിതാക്കൾ
നീണ്ട ഇടവേളയ്ക്ക് ശേഷം കുട്ടികൾ ഒരുമിച്ചെത്തിയത് മാതൃഭാഷാ ദിനത്തിലായപ്പോൾ മലയാളത്തനിമയുള്ള പാട്ടുകൾ പാടി വരവേറ്റ്
രക്ഷിതാക്കൾ. താളമിട്ടും ആവേശത്തോടെ ഏറ്റു പാടിയും കുട്ടിക്കൂട്ടം.. സ്കൂൾ പി ടി എ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു മധുരം മലയാളം എന്ന പേരിലുള്ള പാട്ടരങ്ങ്. മലയാള ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന പാട്ടുകൾ ഉൾപ്പെടുത്തി ഒരാഴ്ച നീണ്ട പരിശീലനത്തിലൂടെയാണ് രക്ഷിതാക്കൾ പാട്ടരങ്ങ് ചിട്ടപ്പെടുത്തിയത്. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് കെ.എം അജിത്ത് കുമാർ, എം.പി ടി എ പ്രസിഡൻ്റ് രമ്യ രാജു, രാജു കെ.വി, വിനയൻ പിലിക്കോട്, അഷ്റഫ് , നമിത സി, ശ്രീജ കെ.പി , സനില കെ, അഞ്ജന ടിവി എന്നിവർ പാട്ടുകൾ പാടി. സ്കൂൾ പ്രധാനാധ്യാപിക സി.എം മീനാകുമാരി മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മുഴുവൻ കുട്ടികളെയും ഒരുമിച്ച് ക്ലാസ് മുറികളിലേക്ക് വരവേറ്റു. ക്ലാസുമുറികളിൽ നല്ല വായന, കുട്ടികളുടെ പാട്ട് തുടങ്ങിയ പരിപാടികൾ നടന്നു.
കെ. ആർ ഹേമലത, ബാലചന്ദ്രൻ എരവിൽ സംസാരിച്ചു.
എയ്റോബിക് സ് പഠിച്ച് അമ്മമാർ
കൊവിഡ് കാലത്തെ അടച്ചിടൽ മൂലം കുട്ടികളിലും രക്ഷിതാക്കളിലുമുണ്ടായ മാനസിക സമ്മർദ്ദം കുറയ്ക്കാൻ എയ്റോബിക്സും പാട്ടും കളികളും പഠിച്ച് രക്ഷിതാക്കൾ. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂളിലാണ് അതിജീവനം എന്ന പേരിൽ പരിശീലനം സംഘടിപ്പിച്ചത്. സമഗ്ര ശിക്ഷ കേരളം യുനിസെഫിൻ്റെ സഹകരണത്തോടെ അധ്യാപകർക്കായി അതിജീവനം പരിശീലനം നൽകിയിട്ടുണ്ട്. ഇതിൻ്റെ കൂടെയാണ് രക്ഷിതാക്കൾക്കും പരിശീലനം നൽകിയത്. കുട്ടികളുടെ മാനസികോല്ലാസത്തിനും സർഗവാസനകൾ വളർത്തുന്നതിനും വിദ്യാലയത്തിൽ ആഴ്ചതോറും ബാലസഭ നടന്നു വരുന്നു. ഇതിനായി രക്ഷിതാക്കൾ നൽകേണ്ട പിന്തുണ, ദിനചര്യകൾ ക്രമപ്പെടുത്താൻ ചെയ്യേണ്ട കാര്യങ്ങൾ, കുട്ടികൾക്ക് നൽകാവുന്ന ലഘു വ്യായാമങ്ങൾ, പഠന പിന്തുണ എന്നിവയൊക്കെ രണ്ട് ദിവസങ്ങളിലായി നടന്ന രക്ഷിതാക്കളുടെ കൂട്ടായ്മയിൽ ചർച്ച ചെയ്തു. അധ്യാപകനായ വിനയൻ പിലിക്കോട് ക്ലാസെടുത്തു. ചെറുവത്തൂർ ബി ആർ സി സ്പെഷലിസ്റ്റ് അധ്യാപകരായ സുനിത, സുധ എന്നിവർ എയ്റോബിക്സിലും ലഘു വ്യായാമങ്ങളിലും പരിശീലനം നൽകി. പ്രധാനാധ്യാപിക സി.എം മീനാകുമാരി ഉദ്ഘാടനം ചെയ്തു. കെ.എം അജിത്ത് കുമാർ അധ്യക്ഷനായി. രമ്യ രാജു, കെ ആർ ഹേമലത സംസാരിച്ചു.
.....................................................................................................................................................................................................................................................
ശാസ്ത്രത്തിന്റെ പൊരുളറിഞ്ഞു കുട്ടികൾ ദേശീയശാസ്ത്ര ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. അധ്യാപകരായ അനിൽകുമാർ എ, ഭാസ്കരൻ കെ, ശശിധരൻ എ എന്നിവർ കുട്ടികൾക്ക് മുന്നിൽ ശാസ്‌ത്ര പരീക്ഷണങ്ങൾ അവതരിപ്പിച്ചു. കുട്ടികളും പരീക്ഷണങ്ങളിൽ പങ്കാളികളായി. സ്‌കൂൾ പ്രധാനാധ്യാപിക സി എം മീനാകുമാരി ഉദ്ഘാടനം ചെയ്തു
മുറ്റം നിറയെ മണ്ണപ്പം മൂന്നാം ക്ലാസിലെ മണ്ണിലൂടെ നടക്കാം എന്ന പാഠഭാഗമായി കുട്ടികൾ മണ്ണപ്പം ചുട്ടു. മണ്ണ് തൊട്ട് മണ്ണറിഞ്ഞു. സ്‌കൂൾ മുറ്റത്ത് നിറയെ മണ്ണപ്പങ്ങൾ നിരന്നത് കൗതുകമായി.
ഉല്ലാസ ഗണിതത്തിനായ് ' കിറ്റൊരുക്കം'
ഗണിതപഠനം ഏളുപ്പവും രസകരവുമാക്കാൻ സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിക്ക് വിദ്യാലയത്തിൽ തുടക്കം. ഉല്ലാസ ഗണിതത്തിലെ കളികൾ പരിചയപ്പെടുത്തുന്നതിനും, പഠനോപകരണ കിറ്റ് ഒരുക്കുന്നതിനും മികച്ച പങ്കാളിത്തത്തോടെ രക്ഷാകർതൃ ശിൽപശാലകൾ നടന്നു. കൊവിഡ് കാലത്ത് ഉണ്ടായ പഠന വിടവുകൾ ഉൾപ്പെടെ നികത്താനാകുന്ന വിധത്തിൽ 1, 2 ക്ലാസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നേരത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കിയിരുന്ന പദ്ധതി വീടുകളിലേക്ക് കൂടി എത്തുന്നു എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത.
സംഖ്യാകാർഡുകൾ, ചിത്രങ്ങൾ ഉള്ള ഗെയിംബോർഡുകൾ, സങ്കലനവ്യാഖ്യാന കാർഡുകൾ എന്നിവയെല്ലാം ഉപയോഗിച്ച്, കളികളിലൂടെ കണക്ക് പഠിക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കും.
കുട്ടികൾക്ക് സ്വയംപഠിക്കാൻ അവസരമൊരുക്കുകയും സമ്പൂർണ ഗണിതശേഷി ആർജിക്കാൻ അവസരമൊരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഉല്ലാസഗണിതത്തിനായുള്ള പഠനോപകരണങ്ങൾ ഓരോ കുട്ടിക്കും സൗജന്യമായാണ് നൽകുന്നത്. ഇത് കിറ്റുകളിലാക്കി രക്ഷിതാക്കൾക്ക് കൈമാറി.
പ്രധാനാധ്യാപിക സി.എം മീനാകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡൻ്റ് കെ.എം അജിത്ത് കുമാർ അധ്യക്ഷനായി. അധ്യാപകനായ കെ. വിനയചന്ദ്രൻ ക്ലാസെടുത്തു. കെ. ആർ ഹേമലത സംസാരിച്ചു
ഉല്ലാസ ഗണിതം ചിത്രീകരണവേദിയായി വിദ്യാലയം
സമഗ്രശിക്ഷ കേരള 1 ,2 ക്ലാസ്സുകളിലെ കുട്ടികൾക്കായി നടപ്പിലാക്കിയ ഉല്ലാസ ഗണിതം പദ്ധതിയുടെ ഒന്നാം ക്ലാസ് വീഡിയോ ചിത്രീകരണത്തിന് വേദിയായത് നമ്മുടെ വിദ്യാലയം. വിദ്യാലയത്തിലെ അധ്യാപകനായ കെ വിനയചന്ദ്രനാണ് ഉല്ലാസ ഗണിതം വീഡിയോകൾ അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാലയത്തിലെ കുട്ടികളും വീഡിയോകളിലുണ്ട്.